കാറും ബൈക്കും മോഷ്ടിക്കുന്ന നാലംഘ സംഘത്തെ അജ്മാന്‍ പോലിസ് പിടികൂടി
കാറും ബൈക്കും മോഷ്ടിക്കുന്ന നാലംഘ സംഘത്തെ അജ്മാന്‍ പോലിസ് പിടികൂടി
അജ്മാന്‍: അജ്മാന്റെ വിവിധ ഭാഗങ്ങളില്‍ കാറുകളും ബൈക്കുകളും മോഷണം നടത്തിവന്ന നാലംഗ സംഘത്തെ അജ്മാന്‍ സിഐഡി സംഘം വിദഗ്ധമായി പിടികൂടി. ജിസിസി പൗരന്‍മാരാണ് നാലു പേരുമെന്ന് അജ്മാന്‍ പോലിസ് അറിയിച്ചു. അജ്മാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാറുകളും ബൈക്കുകളും വ്യാപകമായി മോഷണം പോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐഡി അന്വേഷണം ആരംഭിച്ചതെന്ന് അജ്മാന്‍ പൊലീസ് സിഐഡി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ മുഹമ്മദ് യഫൂര്‍ അല്‍ ഗാഫ്‌ലി പറഞ്ഞു. അഞ്ചു കാറുകളും രണ്ടു മോട്ടോര്‍ബൈക്കുകളുമാണ് സംഘം മോഷ്ടിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
'ഏട്ടന്റെ' സൈബർ സൈന്യം സൂക്ഷിച്ചോ... പാർവ്വതിക്ക് പിന്തുണയുമായി വന്നിരിക്കുന്നത് മന്ത്രി, കുടുങ്ങും?
വീടുകളിലെയും മറ്റും പാര്‍ക്കിങ് ഏരിയകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് സംഘം അതിവിദഗ്ധമായി മോഷണം നടത്തിയിരുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സിഐഡി സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. ആസൂത്രിതമായ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിയുകയും അല്‍ മുവൈഹിയ്യാത്തില്‍ വച്ച് സിഐഡി സംഘം പിടികൂടുകയും ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രണ്ടുപേരെകൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കാറുകളും ബൈക്കുകളും മോഷ്ടിച്ചതായി ഇവര്‍ പോലിസിനോട് സമ്മതിച്ചു. മോഷ്ടിച്ച വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ വച്ച് വിവിധ ഭാഗങ്ങളായി പൊളിച്ചു വില്‍പ്പന നടത്തുയായിരുന്നു ചെയ്തു കൊണ്ടിരുന്നതെന്നും ഇവര്‍ പറഞ്ഞു.

ഏതാനും ദിവസങ്ങളിലെ നിരീക്ഷണത്തിന് ശേഷമാണ് തങ്ങള്‍ വാഹനങ്ങളും ബൈക്കുകളും മോഷ്ടിക്കുകയെന്ന് ഇവര്‍ പറഞ്ഞു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സമയം, വീട്ടിലെ ആളുകള്‍ ഉറങ്ങുന്ന സമയം ഇവയൊക്കെ നിരീക്ഷിച്ച വ്യാജതാക്കോലുകള്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. വാഹനങ്ങള്‍ പൊളിച്ചുവിറ്റാല്‍ പിടിക്കിപ്പെടുകയില്ല എന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications