ചിങ്ങമെത്തി; മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മോദിയും മോഹന്‍ലാലും !!
ചിങ്ങം പിറന്നു ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ പൂക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ലോകമെമ്പാടുമുളള മലയാളികള്‍. പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായെത്തുന്ന ചിങ്ങം മലയാളികള്‍ക്ക് പുതുവര്‍ഷമാണ്. കര്‍ക്കിടക വറുതികള്‍ക്ക് വിട ചൊല്ലിയാണ് ചിങ്ങത്തെ വരവേല്‍ക്കുന്നത്.
ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. അതിനാല്‍ കാര്‍ഷിക സംസ്ക്കാരത്തിന്റെ ഗൃഹാതുരതയുണര്‍ത്തിയാണ് ചിങ്ങത്തിന്റെ വരവ്. അത്തം പിറന്നാല്‍ പിന്നെ പത്താം ദിവസമാണ് തിരുവോണം. ഈ ദിവസമാണ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്നതെന്നാണ് ഐതിഹ്യം .

പുലിക്കളി, ഓണത്തപ്പന്‍,തുമ്പി തുളളല്‍,ഓണവില്ല്, ഓണപ്പൊട്ടന്‍, തുടങ്ങിയവയെല്ലാം ഓണാഘോഷവുമായി ബന്ധപ്പെട്ടുള്ളവയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി,നടന്‍ മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയ വഴി മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ അറിയിച്ചിരിക്കുന്നത്.
On the start of Chingam, the first month of the Malayalam New Year, my greetings to the Malayali community. May the year bring joy & peace.
— Narendra Modi (@narendramodi) August 17, 2016












Click it and Unblock the Notifications