Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീകള്‍ ജയിലില്‍ തന്നെ; ഷാരൂഖിനും റാണിക്കും ഉര്‍വശിക്കും വിജയരാഘവനും ദേശീയ പുരസ്‌കാരം

സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ഇന്നും ഛത്തീസ്ഗഡിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ തന്നെ. ഇവരുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂരിലെ എന്‍ഐഎ കോടതി നാളെയാണ് വിധി പറയുക. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതിന് വിരുദ്ധമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍
ജാമ്യാപേക്ഷയെ എതിര്‍ത്തതായാണ് വിവരം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അതേസമയം പ്രോസിക്യൂഷന്‍ പരസ്യമായ എതിര്‍പ്പ് കോടതിയില്‍ ഉന്നയിച്ചിട്ടില്ലെന്നാണ് മലയാളി അഭിഭാഷകര്‍ അറിയിച്ചത്. ജാമ്യം കിട്ടാത്തതിനെ വിമര്‍ശിച്ച തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

news iiveaugust01

ബോളിവുഡിന്റെ കിങ് ഖാന് ഇതാദ്യമായി ദേശീയ അവാര്‍ഡ്. ജവാനിലെ ഇരട്ട റോളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ട്വല്‍ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസിയുമായാണ് ഷാരൂഖ് പുരസ്‌കാരം പങ്കിട്ടത്. റാണി മുഖര്‍ജിയാണ് മികച്ച നടി. സഹതാരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി ഉര്‍വശിയും വിജയരാഘവനും മലയാള സിനിമയുടെ തിളക്കമായി. ട്വല്‍ത് ഫെയ്ല്‍ ആണ് മികച്ച സിനിമ. വിവാദചിത്രമായ ദ കേരളാ സ്റ്റോറിയുടെ സുദിപ്‌തോ സെന്‍ ആണ് മികച്ച സംവിധായകന്‍.

അതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തീരുവയില്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങാതെ മറുവഴികള്‍ തേടാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം മറുതീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.

Aug 02, 2025, 2:29 am IST

കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് എതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
Aug 01, 2025, 10:26 pm IST

കലാഭവന്‍ നവാസ് അന്തരിച്ചു

നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Aug 01, 2025, 9:30 pm IST

മികച്ച ഗായിക: ശില്‍പ റാവു (ചിത്രം ജവാന്‍) മികച്ച ഗായകന്‍: പിവിഎന്‍എസ് രോഹിത്
Aug 01, 2025, 7:03 pm IST

വിവാദചിത്രം ദ കേരളാ സ്റ്റോറിയുടെ സുദിപ്തോ സെൻ മികച്ച സംവിധായകൻ
Aug 01, 2025, 7:03 pm IST

മികച്ച ചിത്രം 12th ഫെയ്ൽ
Aug 01, 2025, 7:03 pm IST

മികച്ച ദേശീയോദ്ഗ്രഥന ചിത്രം സാം ബഹാദൂർ, മികച്ച ജനപ്രിയ ചിത്രം റോക്കി ഓർ റാണി കീ പ്രേം കഹാനി
Aug 01, 2025, 6:58 pm IST

മികച്ച നടി റാണി മുഖർജി
Aug 01, 2025, 6:36 pm IST

മികച്ച സഹനടനുള്ള പുരസ്കാരം പങ്കിട്ട് എം എസ് ഭാസ്കർ (ചിത്രം പാർക്കിങ്)
Aug 01, 2025, 6:36 pm IST

മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് ഷാരൂഖ് ഖാനും (ജവാൻ) വിക്രാന്ത് മാസിയും (ട്വല്‍ത് ഫെയ്ല്‍)
Aug 01, 2025, 6:35 pm IST

മികച്ച സഹനടനുള്ള പുരസ്കാരം പങ്കിട്ട് എം എസ് ഭാസ്കർ (ചിത്രം പാർക്കിങ്)
Aug 01, 2025, 6:35 pm IST

മികച്ച സഹനടൻ വിജയരാഘവൻ (പൂക്കാലം)
Aug 01, 2025, 6:35 pm IST

മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിക്ക് (ഉള്ളൊഴുക്ക്)
Aug 01, 2025, 6:34 pm IST

മികച്ച തിരക്കഥക്കുള്ള പുരസ്കാരം രണ്ട് ചിത്രങ്ങൾ പങ്കിട്ടു. ബേബി (തെലുങ്ക്) പാർക്കിങ് (തമിഴ്)
Aug 01, 2025, 6:31 pm IST

മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം മിഥുൻ മുരളിക്ക് (പൂക്കാലം)
Aug 01, 2025, 6:30 pm IST

മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം മലയാളചിത്രം 2018ന്
Aug 01, 2025, 6:29 pm IST

മികച്ച മേക്കപ്പിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്‌കാരം സാം ബഹാദൂറിന്
Aug 01, 2025, 6:27 pm IST

മികച്ച സംഗീതസംവിധാനം ജി വി പ്രകാശ് കുമാര്‍ മികച്ച പശ്ചാത്തലസംഗീതം ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍
Aug 01, 2025, 6:26 pm IST

നൃത്തസംവിധാനം വൈഭവി മെർച്ചന്റ് റോക്കി ഓർ റാണി കീ പ്രേം കഹാനി
Aug 01, 2025, 6:26 pm IST

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു.

നോൺ ഫീച്ചർ വിഭാഗത്തിൽ എംകെ രാംദാസ് സംവിധാനം ചെയ്ത നെകൽ - ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി. അനിമൽ എന്ന ചിത്രത്തിലൂടെ റീ റെക്കോ‍ഡിങ് മികവിന് എംആർ രാജകൃഷ്ണനും പ്രത്യേക പരാമ‌ർശം നേടി
Aug 01, 2025, 5:16 pm IST

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതിയുടെ വിധി നാളെ. ജാമ്യം നല്‍കരുതെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍. അന്വേഷണം ആദ്യഘട്ടത്തിലെന്നാണ് സര്‍ക്കാര്‍ വാദം.
Aug 01, 2025, 4:55 pm IST

ദേശീയ ചലച്ചിത്ര പുരസ്‌കാര അല്‍പസമയത്തിനകം പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്കാണ് പ്രഖ്യാപനം. ട്വല്‍ത് ഫെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസി മികച്ച നടനാകുമെന്നാണ് സൂചന. 2023 ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
Aug 01, 2025, 4:19 pm IST

12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി 72 കാരന്‍

താമരശ്ശേരിയില്‍ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72 കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ അയല്‍വാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കാന്‍ 72 കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കി. ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Aug 01, 2025, 3:54 pm IST

രാഹുലിന്റെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍ തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വന്‍തോതിലുള്ള വോട്ട് മോഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷം നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. ഇതാണ് കമ്മീഷന്‍ തള്ളിയത്.
Aug 01, 2025, 3:15 pm IST

പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

ലൈംഗിക പീഡനക്കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. രേവണ്ണയ്ക്കുള്ള ശിക്ഷ ശനിയാഴ്ച പുറപ്പെടുവിക്കും. പ്രജ്ജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
Aug 01, 2025, 2:42 pm IST

വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമെന്ന് മന്ത്രി ആർ ബിന്ദു

ആർഎസ്എസ് വിധേയർ വിസിമാരാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും കോടതി വിധികൾ ഗവർണർ അവഗണിച്ചുവെന്നും മന്ത്രി ആരോപിച്ചു. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്ത് നൽകും. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Aug 01, 2025, 2:19 pm IST

ബലാത്സംഗ കേസ്; വേടൻ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

ബലാത്സംഗക്കേസില്‍ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് വേടൻ. ഹൈക്കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വേടന്റെ അപേക്ഷ കോടതി പരിഗണിക്കുമെന്നാണ് വിവരം. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.
Aug 01, 2025, 1:38 pm IST

കന്യാസ്ത്രീകളുടെ അറസ്‌റ്റ് ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് എതിരെന്നും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ ആർച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. എത്രയും വേഗം കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
Aug 01, 2025, 1:27 pm IST

ദിയാ കൃഷ്‌ണയുടെ ആഭരണക്കടയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസില്‍ മുന്‍ജീവനക്കാര്‍ കീഴടങ്ങി. കേസില്‍ പ്രതികളായ വിനീത, രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കീഴടങ്ങിയത്. ഒരാൾ ഇപ്പോഴും ഒളിവിലാണ്. ദിവ്യ എന്ന പ്രതിയാണ് ഇനി കീഴടങ്ങാനുള്ളത്.
Aug 01, 2025, 1:14 pm IST

ഡോ. ഹാരിസിനെ മോഷണക്കേസിൽ കുടുക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് മുന്‍ എംഎല്‍എയും ടിഎംസി നേതാവുമായ പിവി അന്‍വര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചില ഉപകരണങ്ങൾ കാണാതായെന്ന വിദഗ്‌ധ സമിതി റിപ്പോർട്ടിന് പിന്നാലെയാണ് അൻവറിന്റെ വിമർശനം. ഉപകരണങ്ങൾ കാണാതായെന്ന മന്ത്രിയുടെ പ്രസ്‍താവനയിൽ ദുസൂചനയുണ്ടെന്നും സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കാനാണ് ശ്രമമെന്നും അൻവർ ആരോപിച്ചു.
Aug 01, 2025, 12:33 pm IST

എസ്‌സി-എസ്‌ടി ഫണ്ട് തട്ടിപ്പ്; പ്രതികരിച്ച് ആര്യ രാജേന്ദ്രൻ

എസ്‌സി-എസ്‌ടി ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടന്നത് നഗരസഭയുടെ പരാതിയിലെന്ന് വ്യക്തമാക്കി മേയർ ആര്യാ രാജേന്ദ്രൻ. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയം നോക്കില്ല. അഴിമതി നടത്തുന്ന ആരെയും സംരക്ഷിക്കില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. താൻ വലിയ രീതിയിൽ വ്യക്തിഹത്യ നേരിടുന്നുവെന്നും ജനപ്രതിനിധികളും മനുഷ്യരാണെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+