ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നടന്ന വോട്ട് ക്രമക്കേട് മുഖ്യ വിഷയമാക്കി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കമായി. 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പിന്നിടാനാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. തേജസ്വി യാദവും രാഹുലിനൊപ്പം ഈ യാത്രയിൽ ഉണ്ടാവും. സെപ്റ്റംബർ ഒന്നിനാണ് പാറ്റ്‌നയിൽ വച്ച് റാലി അവസാനിക്കുക.
അതിനിടെ രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണങ്ങൾ ശക്തമായി നിലനിൽക്കുന്നതിനിടെ ഇലക്ഷൻ കമ്മീഷന്റെ നിർണായക വാർത്താ സമ്മേളനവും ഇന്ന് നടന്നു.
അതേസമയം, കേരളത്തിൽ മഴ വീണ്ടും ശക്തമായിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ടാവും.
Aug 17, 2025, 8:28 pm IST
സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർഥി
മഹാരാഷ്ട്ര ഗവർണറായ സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത് ബിജെപി. ബിജെപിയുടെ പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം
Aug 17, 2025, 6:57 pm IST
ന്യൂയോര്‍ക്കില്‍ ഒരു റസ്റ്റോറന്റിനു നേരെ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ബ്രൂക്ലിനിലെ 903 ഫ്രാങ്ക്‌ലിന്‍ അവന്യൂവിലുള്ള ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ചില്‍ പുലര്‍ച്ചെ 3.30 നാണ് സംഭവം ഉണ്ടായത്.
Aug 17, 2025, 4:53 pm IST
പാലായില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടിജി(61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്.
Aug 17, 2025, 3:38 pm IST
രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. വോട്ട് കൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളത്. രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതി നിര്‍ദേശമുണ്ട്. ചിലര്‍ വോട്ടര്‍മാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. വോട്ട് കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിച്ചു.
Aug 17, 2025, 3:22 pm IST
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം
രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബീഹാര്‍ വോട്ടര്‍ പട്ടിക വിവാദത്തില്‍ മറുപടി നല്‍കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പക്ഷമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. പരിഭ്രാന്തി പരത്താന്‍ മനപൂര്‍വം ശ്രമിക്കുന്നു.
Aug 17, 2025, 3:17 pm IST
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം ആരംഭിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിക്കുന്നു. രാഹുലിന്റെ ആരോപണങ്ങളെ കുറിച്ച് കമ്മീഷന്‍ നേരിട്ട് മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Aug 17, 2025, 3:05 pm IST
വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി
രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ സമാപിക്കും. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും, തിരഞ്ഞെടുപ്പ് കമ്മീഷനെയും തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ ചേരും.
Aug 17, 2025, 2:26 pm IST
കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞു
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയും ഇടഞ്ഞതോടെ പരസ്‌പരം കൊമ്പുകോർത്തു. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ തൊഴുന്നതിനിടെയാണ് സംഭവം നടന്നത്. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയുടെ പാപ്പാൻ ഷൈജുവിന് ആനപ്പുറത്ത് നിന്ന് താഴെ വീണ് തോളിന് പരിക്കേറ്റിട്ടുണ്ട്. രണ്ട് ആനകളെയും പിന്നീട് പാപ്പാന്മാർ തളയ്ക്കുകയായിരുന്നു.
Aug 17, 2025, 1:57 pm IST
കോഴിക്കോട് രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരിച്ച മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Aug 17, 2025, 1:20 pm IST
കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്‌റ്റ് ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം, ആരുടെയും പരിക്ക് ഗുരുതരമല്ല. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. റോഡ് വീതി കുറയുന്ന ഭാഗത്തെ കുഴിയിലാണ് മറിഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ സജീവമാക്കാന്‍ യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാറുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ കോഴിക്കോടാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടന്നത്.
Aug 17, 2025, 12:38 pm IST
സുരേഷ് ഗോപിക്ക് കോൺഗ്രസിന്റെ മറുപടി
വോട്ടര്‍ പട്ടിക വിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. സുരേഷ് ഗോപിയുടെ മറുപടി കണ്ണാടിയിൽ നോക്കിയുള്ളതാണെന്നും അതേ രീതിയിൽ മറുപടി പറയാൻ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷൻ ജോസഫ് പറഞ്ഞു. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒടുവിൽ സുരേഷ് ഗോപി വാ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്നും ജോസഫ് ആരോപിച്ചു.
Aug 17, 2025, 11:51 am IST
കേരളത്തിൽ വീണ്ടും അതിശക്ത മഴ. ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെടുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാവാൻ കാരണം. ഓഗസ്‌റ്റ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്കും ഓഗസ്‌റ്റ് 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്‌റ്റ് 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുമുണ്ട്.
Aug 17, 2025, 11:08 am IST
എൽവിഷ് യാദവിന്റെ വീടിന് നേരെ വെടിവെപ്പ്
യൂട്യൂബറും ബിഗ്‌ബോസ് ജേതാവുമായ എൽവിഷ് യാദവിന്റെ ഗുരുഗ്രാമിലെ വീട് ലക്ഷ്യമാക്കി അജ്ഞാതർ 24 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച മൂന്ന് അക്രമികൾ ആക്രമണം നടത്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുഗ്രാം പോലീസാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
Aug 17, 2025, 10:56 am IST
കള്ളവോട്ട് ആരോപണം; പ്രതികരിച്ച് സുരേഷ് ഗോപി
കള്ളവോട്ട് ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീം കോടതിയിലേക്ക് പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Aug 17, 2025, 10:17 am IST
കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പ്രൊജക്റ്റിൽ പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ട് നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കി. ഈ പദ്ധതിയുടെ നടത്തിപ്പിന്റെ തുടക്കം മുതലുള്ള ക്രമക്കേടുകളും ടെന്‍ഡര്‍ നടപടികളും അടക്കം അന്വേഷണ വിധേയമാക്കണം എന്നാണ് ആവശ്യം.
Aug 17, 2025, 9:35 am IST
ജഗദീപ് ധന്‍കര്‍ രാജിവെച്ച ഒഴിവിലേക്കുള്ള ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ബിജെപി ഉന്നതസമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഡൽഹിയിൽ ചേരും. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. ഇതിന്റെ തുടർച്ചയായി ചൊവ്വാഴ്‌ച എന്‍ഡിഎ യോഗവും നിശ്ചയിച്ചിട്ടുണ്ട്.
Aug 17, 2025, 9:10 am IST
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്രപരമായ യാത്രയ്ക്ക് ശേഷം ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഇന്ത്യയിൽ മടങ്ങിയെത്തി. കഴിഞ്ഞ ഒരു വർഷമായി ഐഎസ്‌എസിലേക്കുള്ള ആക്‌സിയം -4 ദൗത്യത്തിനായി യുഎസിൽ പരിശീലനത്തിലായിരുന്ന അദ്ദേഹം.
ശുക്ലയുടെ ബാക്കപ്പ് ബഹിരാകാശയാത്രികൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായരും നാട്ടിലേക്ക് മടങ്ങി.
Aug 17, 2025, 8:50 am IST
ആലപ്പുഴ തുറവൂരിൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഇരുമ്പിന്റെ സ്കൈബീം താഴെ വീണ് അപകടം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. അരൂർ തുറവൂർ ഉയരപാതയിലാണ് അപകടം നടന്നത്. തുറവൂർ ജങ്ഷനിലെ ആദ്യത്തെ ഫില്ലറിന്റെ കോൺക്രീറ്റ് പണി നാളുകൾക്ക് മുൻപ് പൂർത്തിയായതാണ്. ഈ ഭാഗത്തെ സ്കൈബീം ക്രെയിൻ ഉപയോഗിച്ച് അഴിച്ചു മാറ്റുമ്പോഴാണ് റോപ് പൊട്ടിയത്. വാഹന ഗതാഗതം നിയന്ത്രിക്കാതെയാണ് സ്കൈബീം താഴേക്ക് ഇറക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
Aug 17, 2025, 8:17 am IST
ബത്തേരി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വെൽബിൻ മാത്യുവാണ് പിടിയിലായത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള എഗ്രിമെന്റിൽ വെൽബിൻ മാത്യു സാക്ഷിയായി ഒപ്പുവെച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം വെൽബിൻ കാറിൽ സഞ്ചരിക്കുകയും ചെയ്‌തു. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് വെൽബിൻ മാത്യു.
Aug 17, 2025, 7:45 am IST
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ വീണ്ടും പ്രതിസന്ധി. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരിക്കുകയാണ്. ഓഗസ്‌റ്റ് 25 മുതൽ 29 വരെയാണ് യുഎസ് സംഘത്തിന്റെ ഇന്ത്യൻ സന്ദർശനമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ യാത്ര റദ്ദാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തീരുവ വിഷയത്തിൽ നിലനിൽക്കുന്ന ഭിന്നതയ്ക്ക് ഇടയിലാണ് നീക്കം.
Aug 17, 2025, 7:06 am IST
ഹാപ്പി അവേഴ്‌സ് ഓഫറുമായി സപ്ലൈകോ
ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഓഗസ്‌റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തിരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്‌തുക്കൾക്ക് വിലക്കുറവ്. സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപ്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ , മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്‌റ്റ് സാനിറ്ററി നാപ്‌കിൻ, തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
Aug 17, 2025, 6:36 am IST
ട്രംപുമായുള്ള കൂടിക്കാഴ്‌ച ഫലപ്രദം; പുടിൻ
അലാസ്‌കയിൽ വച്ച് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ച സമയോചിതവും അങ്ങേയറ്റം ഫലപ്രദവുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. യുക്രൈൻ സംഘർഷത്തിൽ അമേരിക്കയുടെ നിലപാട് റഷ്യ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പുടിൻ സമാധാനപരമായ പരിഹാരം കാണാനുള്ള റഷ്യയുടെ ഉദ്ദേശ്യം ട്രംപിനോട് ആവർത്തിച്ചുവെന്നും അറിയിച്ചു. ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് പുടിൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
Aug 17, 2025, 6:27 am IST
കുവൈറ്റ് വ്യാജമദ്യ ദുരന്തം; 67 പേർ അറസ്‌റ്റിൽ
കുവൈറ്റ് വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനയിൽ 67 പേർ അറസ്‌റ്റിൽ. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവടങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്. ഇതിൽ സ്ത്രീകളുമുണ്ട്. പത്തു വ്യാജ മദ്യനിർമാണ കേന്ദ്രങ്ങളും അന്വേഷണത്തിൽ കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകൾ സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വ്യാജ മദ്യ ദുരന്തത്തിൽ മലയാളി ഉൾപ്പെടെ 13 പേർക്കാണ് ജീവൻ നഷ്‌ടമായത്.
6:27 AM, 17 Aug

6:36 AM, 17 Aug
ട്രംപുമായുള്ള കൂടിക്കാഴ്‌ച ഫലപ്രദം; പുടിൻ
അലാസ്‌കയിൽ വച്ച് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ച സമയോചിതവും അങ്ങേയറ്റം ഫലപ്രദവുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. യുക്രൈൻ സംഘർഷത്തിൽ അമേരിക്കയുടെ നിലപാട് റഷ്യ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പുടിൻ സമാധാനപരമായ പരിഹാരം കാണാനുള്ള റഷ്യയുടെ ഉദ്ദേശ്യം ട്രംപിനോട് ആവർത്തിച്ചുവെന്നും അറിയിച്ചു. ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് പുടിൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
7:06 AM, 17 Aug
ഹാപ്പി അവേഴ്‌സ് ഓഫറുമായി സപ്ലൈകോ
ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഓഗസ്‌റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തിരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്‌തുക്കൾക്ക് വിലക്കുറവ്. സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപ്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ , മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്‌റ്റ് സാനിറ്ററി നാപ്‌കിൻ, തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
7:45 AM, 17 Aug
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ വീണ്ടും പ്രതിസന്ധി. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരിക്കുകയാണ്. ഓഗസ്‌റ്റ് 25 മുതൽ 29 വരെയാണ് യുഎസ് സംഘത്തിന്റെ ഇന്ത്യൻ സന്ദർശനമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ യാത്ര റദ്ദാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തീരുവ വിഷയത്തിൽ നിലനിൽക്കുന്ന ഭിന്നതയ്ക്ക് ഇടയിലാണ് നീക്കം.
8:17 AM, 17 Aug
ബത്തേരി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വെൽബിൻ മാത്യുവാണ് പിടിയിലായത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള എഗ്രിമെന്റിൽ വെൽബിൻ മാത്യു സാക്ഷിയായി ഒപ്പുവെച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം വെൽബിൻ കാറിൽ സഞ്ചരിക്കുകയും ചെയ്‌തു. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് വെൽബിൻ മാത്യു.
8:50 AM, 17 Aug
ആലപ്പുഴ തുറവൂരിൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഇരുമ്പിന്റെ സ്കൈബീം താഴെ വീണ് അപകടം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. അരൂർ തുറവൂർ ഉയരപാതയിലാണ് അപകടം നടന്നത്. തുറവൂർ ജങ്ഷനിലെ ആദ്യത്തെ ഫില്ലറിന്റെ കോൺക്രീറ്റ് പണി നാളുകൾക്ക് മുൻപ് പൂർത്തിയായതാണ്. ഈ ഭാഗത്തെ സ്കൈബീം ക്രെയിൻ ഉപയോഗിച്ച് അഴിച്ചു മാറ്റുമ്പോഴാണ് റോപ് പൊട്ടിയത്. വാഹന ഗതാഗതം നിയന്ത്രിക്കാതെയാണ് സ്കൈബീം താഴേക്ക് ഇറക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
9:10 AM, 17 Aug
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്രപരമായ യാത്രയ്ക്ക് ശേഷം ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഇന്ത്യയിൽ മടങ്ങിയെത്തി. കഴിഞ്ഞ ഒരു വർഷമായി ഐഎസ്‌എസിലേക്കുള്ള ആക്‌സിയം -4 ദൗത്യത്തിനായി യുഎസിൽ പരിശീലനത്തിലായിരുന്ന അദ്ദേഹം.
ശുക്ലയുടെ ബാക്കപ്പ് ബഹിരാകാശയാത്രികൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായരും നാട്ടിലേക്ക് മടങ്ങി.
9:35 AM, 17 Aug
ജഗദീപ് ധന്‍കര്‍ രാജിവെച്ച ഒഴിവിലേക്കുള്ള ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ബിജെപി ഉന്നതസമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഡൽഹിയിൽ ചേരും. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. ഇതിന്റെ തുടർച്ചയായി ചൊവ്വാഴ്‌ച എന്‍ഡിഎ യോഗവും നിശ്ചയിച്ചിട്ടുണ്ട്.
10:17 AM, 17 Aug
കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പ്രൊജക്റ്റിൽ പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ട് നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കി. ഈ പദ്ധതിയുടെ നടത്തിപ്പിന്റെ തുടക്കം മുതലുള്ള ക്രമക്കേടുകളും ടെന്‍ഡര്‍ നടപടികളും അടക്കം അന്വേഷണ വിധേയമാക്കണം എന്നാണ് ആവശ്യം.
10:56 AM, 17 Aug
കള്ളവോട്ട് ആരോപണം; പ്രതികരിച്ച് സുരേഷ് ഗോപി
കള്ളവോട്ട് ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീം കോടതിയിലേക്ക് പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
11:08 AM, 17 Aug
എൽവിഷ് യാദവിന്റെ വീടിന് നേരെ വെടിവെപ്പ്
യൂട്യൂബറും ബിഗ്‌ബോസ് ജേതാവുമായ എൽവിഷ് യാദവിന്റെ ഗുരുഗ്രാമിലെ വീട് ലക്ഷ്യമാക്കി അജ്ഞാതർ 24 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച മൂന്ന് അക്രമികൾ ആക്രമണം നടത്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുഗ്രാം പോലീസാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
11:51 AM, 17 Aug
കേരളത്തിൽ വീണ്ടും അതിശക്ത മഴ. ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെടുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാവാൻ കാരണം. ഓഗസ്‌റ്റ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്കും ഓഗസ്‌റ്റ് 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്‌റ്റ് 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുമുണ്ട്.
12:38 PM, 17 Aug
സുരേഷ് ഗോപിക്ക് കോൺഗ്രസിന്റെ മറുപടി
വോട്ടര്‍ പട്ടിക വിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. സുരേഷ് ഗോപിയുടെ മറുപടി കണ്ണാടിയിൽ നോക്കിയുള്ളതാണെന്നും അതേ രീതിയിൽ മറുപടി പറയാൻ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷൻ ജോസഫ് പറഞ്ഞു. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒടുവിൽ സുരേഷ് ഗോപി വാ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്നും ജോസഫ് ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ സജീവമാക്കാന്‍ യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാറുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ കോഴിക്കോടാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടന്നത്.
1:20 PM, 17 Aug
കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്‌റ്റ് ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം, ആരുടെയും പരിക്ക് ഗുരുതരമല്ല. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. റോഡ് വീതി കുറയുന്ന ഭാഗത്തെ കുഴിയിലാണ് മറിഞ്ഞത്.
1:57 PM, 17 Aug
കോഴിക്കോട് രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരിച്ച മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
2:26 PM, 17 Aug
കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞു
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയും ഇടഞ്ഞതോടെ പരസ്‌പരം കൊമ്പുകോർത്തു. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ തൊഴുന്നതിനിടെയാണ് സംഭവം നടന്നത്. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയുടെ പാപ്പാൻ ഷൈജുവിന് ആനപ്പുറത്ത് നിന്ന് താഴെ വീണ് തോളിന് പരിക്കേറ്റിട്ടുണ്ട്. രണ്ട് ആനകളെയും പിന്നീട് പാപ്പാന്മാർ തളയ്ക്കുകയായിരുന്നു.
3:05 PM, 17 Aug
വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി
രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ സമാപിക്കും. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും, തിരഞ്ഞെടുപ്പ് കമ്മീഷനെയും തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ ചേരും.
3:17 PM, 17 Aug
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം ആരംഭിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിക്കുന്നു. രാഹുലിന്റെ ആരോപണങ്ങളെ കുറിച്ച് കമ്മീഷന്‍ നേരിട്ട് മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
3:22 PM, 17 Aug
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം
രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബീഹാര്‍ വോട്ടര്‍ പട്ടിക വിവാദത്തില്‍ മറുപടി നല്‍കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പക്ഷമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. പരിഭ്രാന്തി പരത്താന്‍ മനപൂര്‍വം ശ്രമിക്കുന്നു.
3:38 PM, 17 Aug
രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. വോട്ട് കൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളത്. രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതി നിര്‍ദേശമുണ്ട്. ചിലര്‍ വോട്ടര്‍മാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. വോട്ട് കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിച്ചു.
4:53 PM, 17 Aug
പാലായില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടിജി(61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്.
6:57 PM, 17 Aug
ന്യൂയോര്‍ക്കില്‍ ഒരു റസ്റ്റോറന്റിനു നേരെ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ബ്രൂക്ലിനിലെ 903 ഫ്രാങ്ക്‌ലിന്‍ അവന്യൂവിലുള്ള ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ചില്‍ പുലര്‍ച്ചെ 3.30 നാണ് സംഭവം ഉണ്ടായത്.
8:28 PM, 17 Aug