Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണ ശരങ്ങൾക്കൊടുവിൽ രാജി വച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പടിയിറക്കം പാർട്ടിക്കുള്ളിലും പടയൊരുങ്ങിയതോടെ

ആരോപണം കടുത്തതിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളി രംഗത്തെത്തിയിരുന്നു. കൂടാതെ എഐസിസിയും കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുലിന് നീങ്ങേണ്ടി വന്നത്.

അതിനിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്. എംഎൽഎ ഓഫീസിലേക്ക് ബിജെപി രാത്രി നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ സംഘർഷത്തിലേക്ക് വഴിമാറി. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി. രാഹുലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്കാണ് ബിജെപി ഒരുങ്ങുന്നത്.

newsupdatestoday

റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാന ചർച്ചകൾ എങ്ങുമെത്താതെ വഴി മുട്ടി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം അലാസ്‌കയിൽ വച്ച് ട്രംപും പുടിനും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷം നേരിയ പുരോഗതി ഉണ്ടായെങ്കിലും യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ഭൂമികൈമാറി കൊണ്ടുള്ള വിട്ടുവീഴ്‌ചയ്ക്ക് ഒരുക്കമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തങ്ങളുടെ ഉൾപ്പെടുത്താതെയുള്ള മധ്യസ്ഥ ചർച്ചകളെ റഷ്യ ആവട്ടെ തള്ളിപ്പറയുകയും ചെയ്‌തിട്ടുണ്ട്‌.

Aug 21, 2025, 10:54 pm IST

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം

സമ്പൂര്‍ണ സാക്ഷരതനേടി രാജ്യത്തിന് അഭിമാനമായ കേരളം എല്ലാരേയും ഉള്‍ച്ചേര്‍ത്തുള്ള സമീപനത്തിലൂടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും. ഇത്തരം സംവിധാനങ്ങളും സാര്‍വത്രികമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരതയുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനായി രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ കുറ്റകൃത്യങ്ങളും സോഷ്യല്‍ മീഡിയ ദുരുപയോഗവും തിരിച്ചറിഞ്ഞ് തടയുന്നതിനായി പരിശീലനം നല്‍കും. ആശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കെ ഫോണിലൂടെ ഇതിനോടകം ഒന്നേകാല്‍ ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കി. പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളും സജ്ജമാക്കി. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഇത്തരം സേവനങ്ങള്‍ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 900 ത്തോളം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കി. ഇതുകൂടാതെ കെ സ്മാര്‍ട്ടിലൂടെയും സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ഓഫീസുകളില്‍ കയറിയിറങ്ങാതെ തന്നെ ജനന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകളും പൊലീസിന് ഉള്‍പ്പെടെ പരാതി കൈമാറുന്നതിനും കഴിയും. പ്രവാസികള്‍ക്ക് നാട്ടില്‍വരാതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കാനായി. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. ഇത്തരത്തിലുള്ള നേട്ടങ്ങളിലൂടെ വൈജ്ഞാനിക നൂതനത്വ സമൂഹം രൂപപ്പെടുത്തുന്നതിലേക്ക് നമുക്ക് മുന്നേറാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Aug 21, 2025, 10:48 pm IST

മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതക ചോര്‍ച്ച. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് ചോര്‍ന്ന നൈട്രജന്‍ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.
Aug 21, 2025, 9:23 pm IST

മൂന്ന് ദിവസത്തെ റഷ്യ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യാഴാഴ്ച മോസ്‌കോയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കണ്ടു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഉയര്‍ന്ന തീരുവ ചുമത്തിയ യുഎസ് നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന കൂടിക്കാഴ്ച നടന്നത്.
Aug 21, 2025, 8:56 pm IST

സിഎംഎസ് കോളേജില്‍ സംഘര്‍ഷം

കോട്ടയം സിഎംഎസ് കോളേജില്‍ സംഘര്‍ഷം. കൗണ്ടിംഗ് സെന്റര്‍ തല്ലിപ്പെളിക്കാന്‍ എസ്എഫ്‌ഐ ശ്രമം. കോളേജിന് പുറത്ത് കെഎസ്‌യു പ്രതിഷേധം
Aug 21, 2025, 8:14 pm IST

മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം

മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി. ആഭ്യന്തര അന്വേഷണത്തിന് അഞ്ച് അംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. 60 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
Aug 21, 2025, 8:08 pm IST

സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത് നിര്‍ത്താന്‍ തീരുമാനിച്ച് അസം സര്‍ക്കാര്‍. പട്ടികജാതി, പട്ടികവര്‍ഗ, തേയിലത്തോട്ട സമുദായങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് ആധാറിന് ഒരു വര്‍ഷത്തെ സമയം കൂടി നല്‍കും. സംസ്ഥാനം ആധാര്‍ സാച്ചുറേഷന്‍ നേടിയതിന്റെ വെളിച്ചത്തിലും നിയമവിരുദ്ധ കുടിയേറ്റക്കാര്‍ രേഖയിലേക്ക് പ്രവേശിക്കുന്നതിനെതിരായ ഒരു 'സുരക്ഷ' എന്ന നിലയിലും ആണ് തീരുമാനം എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
Aug 21, 2025, 5:38 pm IST

ഡല്‍ഹിയ്ക്ക് പുതിയ പൊലീസ് കമ്മീഷണര്‍. മുഖ്യമന്ത്രിയെ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ പുതിയ പോലീസ് കമ്മീഷണറെ നിയമിച്ചത്
Aug 21, 2025, 5:37 pm IST

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു. പീരുമേട് എംഎല്‍എയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
Aug 21, 2025, 4:35 pm IST

പച്ചക്കൊടി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ജിഎസ്ടി (ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) പരിഷ്കരണത്തിന് പച്ചക്കൊടി വീശി മന്ത്രിതല സമിതിയായ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് (ജിഒഎം). നിലവിലുള്ള നാല് സ്ലാബുകളെ (5%, 12%, 18%, 28%) രണ്ടായി ചുരുക്കി, 12%, 28% സ്ലാബുകൾ ഒഴിവാക്കാനുള്ള നിർദേശത്തിനാണ് സമിതി അനുമതി നൽകിയത്
Aug 21, 2025, 4:22 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം. യുവതി പരാതി ഉന്നയിക്കേണ്ടിയിരുന്നത് പത്രസമ്മേളനത്തിലല്ല, പോലീസിലാണെന്നും നേതാവിന്റെ പേര് പറയാൻ ഭയക്കുന്നതെന്തിനെന്നും കെ മുരളീധരൻ
Aug 21, 2025, 4:04 pm IST

കോണ്‍ഗ്രസില്‍ ഇത്രയും മോശമായ ഒരാളെ കണ്ടിട്ടില്ല, പാര്‍ട്ടിക്ക് തന്നെ നാണക്കേടായിപ്പോയി. രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ
Aug 21, 2025, 3:11 pm IST

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.വിഡി സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നത് പരാതി എഴുതി കൊടുക്കേണ്ട കാര്യമില്ല. സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്ഐആർ ഇടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
Aug 21, 2025, 2:30 pm IST

ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും വ്യക്തമാക്കി യുവനടി റിനി ആൻ ജോർജ്. ആരോപണ വിധേയന്റെ പേര് ഇപ്പോഴും പറയുന്നില്ലെന്നും റിനി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെയാണ് ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തൽ നടത്തിയത്.
Aug 21, 2025, 2:10 pm IST

ആരോപണ വിധേയനായ ജനപ്രതിനിധിക്കെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആരോപണവിധേയൻ ജനപ്രതിനിധി എങ്കിൽ ആ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകൾ ഒരു യുവജന നേതാവിനെതിരെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒരു ജനപ്രതിനിധി ആണ് ആരോപണ വിധേയൻ എന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെയുള്ള വ്യക്തിക്കെതിരെയാണ് ഈ ആരോപണം എന്നത് വളരെ ഗൗരവമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
Aug 21, 2025, 1:46 pm IST

കാട്ടാന ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ നീര്‍ചോലയിൽ കുളിക്കാൻ പോയ മക്കളെ തിരഞ്ഞു പോയതായിരുന്നു കല്യാണി. ഈ സമയം കാട്ടാനയെ ഓടിക്കാൻ വനം വകുപ്പും സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. വനം ഉദ്യോഗസ്ഥര്‍ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Aug 21, 2025, 1:25 pm IST

ആരോപണങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണം ഉന്നയിച്ച യുവനടി തന്റെ അടുത്ത സുഹൃത്താണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തെ നിയമ വ്യവസ്ഥിതിയിൽ വിശ്വാസമുണ്ട്. പറഞ്ഞത് തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഒരു പരാതിയിലും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
Aug 21, 2025, 1:13 pm IST

രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. തുടർച്ചയായ പരാതികൾക്ക് പിന്നാലെയാണ് നടപടി. ഇന്നലെ നടി രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിനെതിരെ പരാതി ഉന്നയിച്ചു. പിന്നാലെ ചില ഓഡിയോ സന്ദേശങ്ങളും വന്നു. ഇതിന് പിന്നാലെയാണ് രാജി.
Aug 21, 2025, 1:01 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്‌ണ. തന്റെ നിലപാട് പാര്‍ട്ടിയെ ആറിയിച്ചിട്ടുണ്ട്. മറുപടി പറയേണ്ടത് പാർട്ടിയാണ്. തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഒരു പെൺകുട്ടിക്കും ഇങ്ങനത്തെ അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും അവർ പറയുന്നു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതും യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നതും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ബിന്ദു കൃഷ്‌ണ വ്യക്തമാക്കി.
Aug 21, 2025, 12:35 pm IST

കോഴിക്കോട്, കോട്ടയം കളക്ട്രേറ്റുകളിൽ ബോംബ് ഭീഷണി

കോഴിക്കോട്, കോട്ടയം കളക്ട്രേറേറ്റുകളിൽ ബോംബ് ഭീഷണി. കോഴിക്കോട് ബി ബ്ലോക്കിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാതന്റെ ഇമെയിൽ സന്ദേശം. ഇ മെയിൽ ഐ ഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിൽ പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.
Aug 21, 2025, 12:23 pm IST

യുവനേതാവിനെതിരായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കായിക മന്ത്രി. സംഭവത്തില്‍ സര്‍ക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ലെന്നും പോലീസില്‍ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഅബ്‌ദുറഹിമാന്‍ വ്യക്തമാക്കുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലടക്കം സര്‍ക്കാര്‍ നിലപാട് എല്ലാവരും കണ്ടതാണെന്നും പ്രിവിലേജുകള്‍ക്കും പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aug 21, 2025, 12:00 pm IST

രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നടപടിയെടുക്കണമെന്ന നിലപാട് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. രാഹുലിനെതിരായ ആരോപണങ്ങളിൽ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും വെയിറ്റ് ആന്‍ഡ് സീ എന്നുമായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
Aug 21, 2025, 11:49 am IST

ആരോപണം ഉന്നയിച്ച പെൺകുട്ടി മകളെ പോലെ, കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ നടപടി; വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിച്ച പെൺകുട്ടി റിനി എനിക്ക് മകളെപ്പോലെയുള്ള കുട്ടിയാണ്. കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്‌ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Aug 21, 2025, 11:39 am IST

വിഡി സതീശൻ വേട്ടക്കാരനൊപ്പം നിന്നു; വികെ സനോജ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണം അതീവ ഗൗരവമേറിയ വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. സതീശനോട് പരാതിപ്പെട്ടിരുന്നു എന്നാണ് യുവതി പറഞ്ഞത്. സതീശൻ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നു. വേട്ടക്കാരനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തയ്യാറാവണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.
Aug 21, 2025, 11:04 am IST

ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ഓണക്കാലത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. 25 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം പത്തുലക്ഷം രൂപയ്ക്ക് മുകളിലെ ബില്ലുകള്‍ക്ക് കൂടി ബാധകമാക്കി. ഇനിമുതല്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലുളള ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടി വരും. നിയന്ത്രണം കടുപ്പിച്ചതു സംബന്ധിച്ച നിര്‍ദേശം എല്ലാ ട്രഷറി ശാഖകള്‍ക്കും കൈമാറുകയും ചെയ്‌തിട്ടുണ്ട്‌.
Aug 21, 2025, 10:32 am IST

മലപ്പുറത്ത് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റിൽ. കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാൽ കരിപ്പൂരാണ് അറസ്‌റ്റിലായത്. തേഞ്ഞിപ്പലം പോലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്‌ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. തിങ്കളാഴ്‌ചയായിരുന്നു യുവതി പോലീസിൽ പരാതി നൽകിയത്.
Aug 21, 2025, 10:10 am IST

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസിൽ ആവശ്യം. സംസ്ഥാന കമ്മിറ്റി വാട്‌സ് ആപ് ഗ്രൂപ്പിലാണ് ചർച്ച. വിഷയത്തിൽ രാഹുൽ നിശബ്‌ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Aug 21, 2025, 9:39 am IST

ഓൺലൈൻ ഗെയിമിംഗിൽ പ്രതിവർഷം ആളുകൾക്ക് നഷ്‌ടമാവുന്നത് 20,000 കോടി രൂപ

റിയൽ-മണി ഗെയിമിംഗ് നിരോധിക്കുന്നതിനെതിരെ ഗെയിമിംഗ് കമ്പനികൾ ഉന്നയിക്കുന്ന വാദങ്ങൾക്ക് വിരുദ്ധമായി, ഓൺലൈൻ റിയൽ-മണി ഗെയിമിംഗിൽ ഏകദേശം 45 കോടി ആളുകൾക്ക് പ്രതിവർഷം 20,000 കോടി രൂപയോളം നഷ്‌ടപ്പെടുന്നുണ്ടെന്ന് സർക്കാർ കണക്കാക്കുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പങ്കുവച്ച ഡാറ്റ വ്യക്തമാക്കുന്നു. ഓൺലൈൻ റിയൽ-മണി ഗെയിമിംഗ് "സമൂഹത്തിന് ഒരു പ്രധാന പ്രശ്‌നമായി" മാറുകയാണെന്ന് സർക്കാർ വിശ്വസിക്കുന്നതായും, നിരോധനം മൂലം അവർക്ക് ഉണ്ടാകാൻ പോകുന്ന വരുമാന നഷ്ടത്തേക്കാൾ ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകാൻ തീരുമാനിച്ചതായും അടുത്ത വൃത്തങ്ങൾ പറയുന്നു. 'ഓരോ വർഷവും 45 കോടി ആളുകൾക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. നഷ്ടത്തിന്റെ ആകെ ആഘാതം ഏകദേശം 20,000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു' 2025 ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് പാസാക്കിയ ദിവസം റിപ്പോർട്ട് പറഞ്ഞു. മണി ഗെയിമിംഗിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ബില്ലിന് കീഴിലുള്ള നടപടി പ്രധാനമായും സംസ്ഥാന സർക്കാരുകളാണ് സ്വീകരിക്കുക. നിശ്ചിത വ്യവസ്ഥകൾ ലംഘിച്ച് ഓൺലൈൻ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. നിയമങ്ങൾ ലംഘിച്ച് പരസ്യങ്ങൾ നൽകുന്നവർക്ക് രണ്ട് വർഷം വരെ തടവും/അല്ലെങ്കിൽ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഈ വ്യവസ്ഥയിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
Aug 21, 2025, 9:01 am IST

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ വിവരങ്ങൾ തേടി എഐസിസി നേതൃത്വം. പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. ആരോപണങ്ങൾ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് ലഭ്യമായ വിവരം. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കോൺ​ഗ്രസ് നേതൃത്വത്തിന്റെ നീക്കം.
Aug 21, 2025, 8:34 am IST

ഇന്ത്യയുമായുള്ള റഷ്യൻ കോർപ്പറേറ്റ് ഇടപെടലുകൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. താരിഫ്, താരിഫ് ഇതര തടസ്സങ്ങൾ ഉഭയകക്ഷി വ്യാപാരത്തിലെ ആക്കം സ്‌തംഭിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി സഹ-അധ്യക്ഷത വഹിച്ച ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റ് കമ്മീഷൻ ഓൺ ട്രേഡ്, ഇക്കണോമിക്, സയന്റിഫിക്, ടെക്നോളജിക്കൽ ആൻഡ് കൾച്ചറൽ കോ-ഓപ്പറേഷന്റെ 26-ാമത് സെഷനിൽ മോസ്കോയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
Aug 21, 2025, 7:58 am IST

വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി റിനി ആൻ ജോർജ്

യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി റിനി ആൻ ജോർജ്. ഇപ്പോൾ ഇയാളുടെ പേര് വെളിപ്പെടുത്താൻ തയാറല്ലെന്നും ആ നേതാവ് ക്രിമിനൽ ബുദ്ധിയുള്ളയാളാണെന്നും റിനി വ്യക്തമാക്കി. താൻ സൈബർ ആക്രമണം നേരിടുന്നുണ്ട്. ആ നേതാവിന്റെ ഭാഗത്ത് നിന്നടക്കമാണ് സൈബർ ആക്രമണം ഉണ്ടായി കൊണ്ടിരിക്കുന്നത്. അത് അദ്ദേഹത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയെ ഉള്ളൂവെന്ന് റിനി ചൂണ്ടിക്കാട്ടി.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+