മോശം പെരുമാറ്റം ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ചെങ്കിലും വിവാദം ഒഴിയുന്നില്ല. രാഹുലിനെതിരെ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ഒന്നാകെ പ്രതിസന്ധിയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ വിവാദത്തിൽ മറുപടി പറയാനാവാതെ കുഴങ്ങുകയാണ് അണികളും.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ ഇന്ന് കൂടുതൽ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഎം, ബിജെപി ശ്രമം. യുവജന സംഘടനകളും ഇതിനായി രംഗത്തുണ്ട്. പത്തനംതിട്ടയിലെ രാഹുലിന്റെ വീടിന് നേരെ ഉൾപ്പെടെ ഇന്ന് മാർച്ച് സംഘടിപ്പിച്ചേക്കും എന്നാണ് വിവരം. എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുലിന് അർഹത ഇല്ലെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
കൂടാതെ സംസ്ഥാനത്ത് മഴയിൽ നേരിയ ആശ്വാസമുള്ള ദിനം കൂടിയാണ് ഇന്ന്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. കനത്ത മഴയ്ക്ക് സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. എങ്കിലും സംസ്ഥാന വ്യാപകമായി ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അവർ അറിയിക്കുന്നത്.
Aug 22, 2025, 11:40 pm IST
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുമുള്ള മുൻ ലോകസഭാംഗമായിരുന്നു.
Aug 22, 2025, 11:36 pm IST
സ്വപ്ന സുരേഷ് പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് കസ്റ്റംസ്പ്പ്. മുൻ കോൺസൽ ജനറലിനും അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെ-എക്സ് ചാർജ് ഡി അഫയേഴ്‌സിനും എതിരെ കസ്റ്റംസ് വകുപ്പ് 12 കോടി രൂപ പിഴ ചുമത്തി.
Aug 22, 2025, 11:01 pm IST
സ്റ്റാലിന് ക്ഷണം
Aug 22, 2025, 9:48 pm IST
ബിവറേജ് കോർപ്പറേഷൻ ഇത്തവണ സ്ഥിരം ജീവനക്കാർക്ക് ഓണത്തിന് 102500 രൂപ ബോണസ് നല്‍കും. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം.
Aug 22, 2025, 8:28 pm IST
ദുരന്തനിവാരണ ഫണ്ട് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ ഫണ്ടിന്റെ കാര്യത്തിൽ പരസ്യസംവാദത്തിന് തയാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിരട്ടിയത് കൊണ്ടൊന്നും കേരളീയരെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടുപിടിക്കുമെന്ന അമിത് ഷായുടെ അവകാശവാദത്തിനും സ്വപ്നം കാണുന്നതിന് ആരും എതിരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Aug 22, 2025, 7:52 pm IST
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയായി ആധാര്‍ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
Aug 22, 2025, 6:38 pm IST
തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
#WATCH | West Bengal | Addressing a public meeting in Kolkata, Prime Minister Narendra Modi says, "...The atrocities against women in the state have increased. Crime and corruption have become the identity of the TMC government. Till the TMC is in power in the state, there will… pic.twitter.com/T0cZrzrU1d
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആരോപണ-പ്രത്യാരോപണങ്ങളുടെ പരമ്പര. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങൾക്ക് പിന്നിൽ അബിൻ വർക്കി എന്ന നേതാവാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. തുടർന്ന്, ഗ്രൂപ്പിൽ ചർച്ചകൾ നിരോധിച്ച് അഡ്മിൻ ഓൺലി മോഡിലേക്ക് മാറ്റി.
Aug 22, 2025, 4:20 pm IST
കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഡികെ ശിവകുമാറിന്റെ പഴയ ആര്‍എസ്എസ് ബന്ധം ബിജെപി ഉന്നയിച്ചപ്പോഴായിരുന്നു ഇത്. 'നമസ്‌തേ സദാ വല്‍സലേ മാതൃഭൂമേ' എന്ന ഭാഗമാണ് ഡികെ പാടിയത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് തന്റെ രക്തത്തിലുണ്ടെന്നും ബിജെപിക്കുള്ള സന്ദേശമാണ് താന്‍ നല്‍കിയതെന്നും ഡികെ ശിവകുമാര്‍ വിശദീകരിച്ചു.
Aug 22, 2025, 3:44 pm IST
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിര്‍ദ്ദിഷ്ട ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.. ബീഹാറിലെ ജനങ്ങളെ വോട്ട് ബാങ്കായി മാത്രം കണക്കാക്കുകയും അവരുടെ അഭിലാഷങ്ങളും അന്തസ്സും വികസനവും അവഗണിക്കുകയും ചെയ്യുന്ന ആര്‍ക്കും ജയിലില്‍ നിന്ന് ഉത്തരവുകള്‍ നല്‍കാന്‍ കഴിയില്ല' എന്ന് മോദി പറഞ്ഞു
Aug 22, 2025, 3:10 pm IST
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രമായ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതി വിസമ്മതിച്ചു, അമിതമായ പ്രതികരണങ്ങള്‍ ഉണ്ടായാല്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കാമെന്ന് പറഞ്ഞു. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികള്‍ക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാമര്‍ശിച്ച പതിനൊന്ന് രേഖകളില്‍ ഏതെങ്കിലും അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മോഡ് വഴി ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി അനുവദിച്ചു.
Aug 22, 2025, 2:50 pm IST
നിമിഷ പ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കരുതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ടാണ് പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്
Aug 22, 2025, 2:22 pm IST
എംഎല്‍എ സ്ഥാനം രാജിവെക്കണം
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുല്‍ രാജിവെക്കണം എന്നത് കേരളത്തിന്റെ വികാരമാണ് എന്ന് ഗോവിന്ദന്‍ പറഞ്ഞു
Aug 22, 2025, 2:17 pm IST
ക്ഷേമപെന്‍ഷന്‍ നാളെ മുതല്‍
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടി അനുവദിച്ചു
Aug 22, 2025, 1:53 pm IST
രാഹുലിന്റെ രാജി ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടി
അസാധാരണ ആരോപണങ്ങൾ ആണ് രാഹുലിനെതിരെ ഉയർന്നുവന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ആക്ഷേപങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വവുമാണ്. മാന്യമായി രാഹുൽ എംഎൽഎ സ്ഥാനം രാജിവക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ സ്‌കൂളിൽ പഠിച്ചവനാണ് രാഹുൽ. ഷാഫിയാണ് ഹെഡ് മാസ്‌റ്റർ. ഷാഫി ഒരക്ഷരം പറയാതെ നാടുവിട്ടു. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് അപമാനമാണ് രാഹുലെന്നും ശിവൻകുട്ടി പറഞ്ഞു.
Aug 22, 2025, 1:27 pm IST
ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്ഥാനത്ത് ഡോ. റീന കെജെ തന്നെ തുടരും. ഒരു വർഷത്തേക്ക് കൂടി നിയമന കാലാവധി നീട്ടിനൽകി ഉത്തരവ് പുറത്തിറക്കി. ഡോ.റീനയുടെ കാലാവധി നേരത്തെ ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ഡിഎച്ച്എസ് സ്ഥാനത്തെത്താൻ യോഗ്യതയുള്ള പത്ത് അഡീഷണൽ ഡിഎച്ച്എസുമാർ നിലവിലുണ്ട്. എന്നാൽ, പുതിയയാളെ കണ്ടെത്താൻ തുടർ നടപടികളൊന്നുമുണ്ടായില്ല. പിന്നാലെയാണ് നടപടി.
Aug 22, 2025, 12:44 pm IST
തൃശൂരിൽ വോട്ട് ചേർത്തത് സമ്മതിച്ച് ബി ഗോപാലകൃഷ്‌ണൻ
ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ബി ഗോപാലകൃഷ്‌ണൻ. ഒരു വർഷം മുൻപ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജയിക്കാൻ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേർക്കുമെന്നും ബി ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി.
Aug 22, 2025, 12:40 pm IST
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനം. രണ്ട് ഗഡു ക്ഷേമ പെൻഷനാണ് ഇവർക്ക് നൽകുന്നത്. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുക. ഓഗസ്‌റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്.
Aug 22, 2025, 11:41 am IST
തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം അതേ സ്ഥലങ്ങളിൽ തിരികെ വിടാൻ ഉത്തരവിട്ട് സുപ്രീം കോടതി. ഓഗസ്റ്റ് 11-ലെ ഉത്തരവ് ഭേദഗതി ചെയ്‌തുകൊണ്ടാണ് കോടതിയുടെ പുതിയ നിർദേശം. പ്രതിരോധ കുത്തിവയ്പ്പുകളും വന്ധ്യംകരണവും നടത്തിയ ശേഷമാണ് നായ്ക്കളെ തിരികെ വിടേണ്ടത്.
തെരുവ് നായ്ക്കൾക്കായി പ്രത്യേക തീറ്റ സ്ഥലങ്ങൾ ഒരുക്കാനും കോടതി മുനിസിപ്പൽ അധികാരികളോട് ആവശ്യപ്പെട്ടു. "ഓരോ മുനിസിപ്പൽ വാർഡിലെയും നായ്ക്കളുടെ എണ്ണവും സാന്ദ്രതയും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങൾ ഭക്ഷണ മേഖലകൾ സ്ഥാപിക്കണം," കോടതി വ്യക്തമാക്കി. പൊതു നിരത്തുകളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
നേരത്തെ, ഡൽഹി-എൻസിആറിലെ തെരുവുകളിൽ നിന്ന് എല്ലാ നായ്ക്കളെയും നീക്കം ചെയ്യാൻ ഓഗസ്റ്റ് 11-ന് ഒരു രണ്ടംഗ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അവയുടെ ആവാസ കേന്ദ്രങ്ങളിലേക്ക് തിരികെ കൊണ്ടുവരരുതെന്നും അന്നത്തെ ഉത്തരവിൽ പ്രത്യേകം പറഞ്ഞിരുന്നു.
എന്നാൽ, നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാതെ പ്രതിരോധ കുത്തിവയ്പ്പ് നൽകി അതേ സ്ഥലങ്ങളിൽ തന്നെ വിടാനാണ് ഭേദഗതി ചെയ്‌ത ഉത്തരവിൽ സുപ്രീം കോടതി ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെയുള്ള ഉത്തരവ് സമൂഹത്തിൽ നിന്ന് വ്യാപകമായ എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് ഈ മാറ്റം.
Aug 22, 2025, 11:19 am IST
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്‌ത്രീകളെ അപമാനിച്ച പരാമര്‍ശം പിന്‍വലിച്ച് വികെ ശ്രീകണ്ഠന്‍ എംപി. അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ചുവെന്നും എംപി പറഞ്ഞു. പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aug 22, 2025, 10:59 am IST
രേഖ ഗുപ്‌തയെ ആക്രമിച്ച സംഭവം; പ്രതിയുടെ സുഹൃത്ത് പിടിയിൽ
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതി രാജേഷ് കിംജിയുടെ സുഹൃത്ത് പിടിയില്‍. രാജേഷിന് പണം നല്‍കിയത് ഇയാളെന്നാണ് പോലീസ് പറയുന്നത്. കേസില്‍ രാജേഷ് കിംജിയുമായി ബന്ധപ്പെട്ട മറ്റ് 10 പേരും നിരീക്ഷണത്തിലാണ്. സംശയിക്കുന്ന ഒരാളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചു ചോദ്യം ചെയ്യും. രാജ്കോട്ടിലുള്ള ഡല്‍ഹി പോലീസ് സംഘം അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Aug 22, 2025, 10:27 am IST
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ലൈംഗിക ഉദ്ദേശത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്നാണ് ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള യുവതി ആരോപിക്കുന്നത്. ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെന്നും യുവതിയെ ഉദ്ധരിച്ച് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Aug 22, 2025, 9:53 am IST
പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്‌കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചുവെന്ന്പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്നയാൾക്കാണ് അകാരണമായി മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്‌റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Aug 22, 2025, 9:32 am IST
സിഎംഎസ് കോളേജിൽ കെഎസ്‌യുവിന് വമ്പൻ ജയം
കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വമ്പൻ വിജയം. ആകെയുള്ള 15 ല്‍ 14 സീറ്റും കെഎസ്‌യു നേടി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയന്‍ ഭരണം പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുന്നത് നീട്ടുകയായിരുന്നു.
Aug 22, 2025, 9:04 am IST
റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ ഒരുങ്ങി കേരള സര്‍വകലാശാല. നാല് വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലീഷ് മൂന്നാം സെമസ്‌റ്ററിലാണ് പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് പാഠഭാഗത്തിൽ പറയുന്നത്.
Aug 22, 2025, 8:37 am IST
രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വികെ ശ്രീകണ്ഠൻ എംപി
അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വികെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു എംപിയുടെ പ്രതികരണം.
Aug 22, 2025, 8:18 am IST
ഗാസയെ പൂർണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഒരുങ്ങി ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം. ഒരു പ്രദേശത്ത് കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, ഓരോ 10,000 പേർക്കും രണ്ട് പേർ വീതം പൂർണമായ പട്ടിണി മൂലം ദിവസവും മരിക്കുക എന്നീ കാരണങ്ങൾ കൊണ്ട് മാത്രമേ ഈ പ്രഖ്യാപനം നടത്താൻ സാധിക്കൂ.
Aug 22, 2025, 8:07 am IST
അമിത് ഷാ ഇന്ന് കൊച്ചിയിൽ
ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് എറണാകുളത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് അധ്യക്ഷത വഹിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന ലക്ഷ്യങ്ങളിൽ പ്രധാനം.
Aug 22, 2025, 7:53 am IST
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം; നീക്കങ്ങൾ സജീവം
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവമായി തുടരുന്നു. തങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കി എന്നിവരാണ് പരിഗണനയിൽ ഉള്ളത്.
Aug 22, 2025, 7:24 am IST
പടിഞ്ഞാറൻ യുക്രൈനിലെ മുകച്ചേവോയിലുള്ള ഒരു അമേരിക്കൻ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്‌സ് ഫാക്‌ടറിയിൽ റഷ്യൻ മിസൈൽ ഇടിച്ചുകയറി വ്യാപകമായ നാശനഷ്‌ടങ്ങൾ വരുത്തിവയ്ക്കുകയും കുറഞ്ഞത് 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുക്രൈനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 570-ലധികം ഡ്രോണുകളും 40 മിസൈലുകളും ഉൾപ്പെട്ട സംഘർഷത്തിൽ റഷ്യ നടത്തിയ ഏറ്റവും വലിയ ഒറ്റരാത്രികൊണ്ടുള്ള വ്യോമാക്രമണങ്ങളിലൊന്നായിരുന്നു ഇത്.
READ MORE
6:33 AM, 22 Aug
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം; കെ സുരേന്ദ്രൻ
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. വർഷങ്ങൾക്ക് മുൻപേ രാഹുലിന്റെ അധാർമിക പ്രവർത്തികളെക്കുറിച്ച് സതീശന് അറിവുണ്ടായിരുന്നു. എന്നിട്ടും അവസാന നിമിഷം വരെ രാഹുലിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
6:49 AM, 22 Aug
രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന് കോൺഗ്രസ്
ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്. നിലവിൽ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. സംഘടനാപരമായ നടപടി മാത്രം മതിയെന്നും പാർട്ടിയിൽ ധാരണ ആയിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതിനായി സമിതിയെ നിയോഗിച്ച് ആരോപണങ്ങള്‍ പരിശോധിക്കും.
7:02 AM, 22 Aug
വാഴൂർ സോമന് വിട നൽകാൻ ഒരുങ്ങി നാട്
അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം നടത്തും. വൈകീട്ട് നാലുമണിക്ക് പഴയ പാമ്പനാറിലുള്ള എസ്കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
7:24 AM, 22 Aug
പടിഞ്ഞാറൻ യുക്രൈനിലെ മുകച്ചേവോയിലുള്ള ഒരു അമേരിക്കൻ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്‌സ് ഫാക്‌ടറിയിൽ റഷ്യൻ മിസൈൽ ഇടിച്ചുകയറി വ്യാപകമായ നാശനഷ്‌ടങ്ങൾ വരുത്തിവയ്ക്കുകയും കുറഞ്ഞത് 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുക്രൈനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 570-ലധികം ഡ്രോണുകളും 40 മിസൈലുകളും ഉൾപ്പെട്ട സംഘർഷത്തിൽ റഷ്യ നടത്തിയ ഏറ്റവും വലിയ ഒറ്റരാത്രികൊണ്ടുള്ള വ്യോമാക്രമണങ്ങളിലൊന്നായിരുന്നു ഇത്.
7:53 AM, 22 Aug
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം; നീക്കങ്ങൾ സജീവം
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവമായി തുടരുന്നു. തങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കി എന്നിവരാണ് പരിഗണനയിൽ ഉള്ളത്.
8:07 AM, 22 Aug
അമിത് ഷാ ഇന്ന് കൊച്ചിയിൽ
ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് എറണാകുളത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് അധ്യക്ഷത വഹിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന ലക്ഷ്യങ്ങളിൽ പ്രധാനം.
8:18 AM, 22 Aug
ഗാസയെ പൂർണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഒരുങ്ങി ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം. ഒരു പ്രദേശത്ത് കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, ഓരോ 10,000 പേർക്കും രണ്ട് പേർ വീതം പൂർണമായ പട്ടിണി മൂലം ദിവസവും മരിക്കുക എന്നീ കാരണങ്ങൾ കൊണ്ട് മാത്രമേ ഈ പ്രഖ്യാപനം നടത്താൻ സാധിക്കൂ.
8:37 AM, 22 Aug
രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വികെ ശ്രീകണ്ഠൻ എംപി
അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വികെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു എംപിയുടെ പ്രതികരണം.
9:04 AM, 22 Aug
റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ ഒരുങ്ങി കേരള സര്‍വകലാശാല. നാല് വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലീഷ് മൂന്നാം സെമസ്‌റ്ററിലാണ് പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് പാഠഭാഗത്തിൽ പറയുന്നത്.
9:32 AM, 22 Aug
സിഎംഎസ് കോളേജിൽ കെഎസ്‌യുവിന് വമ്പൻ ജയം
കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വമ്പൻ വിജയം. ആകെയുള്ള 15 ല്‍ 14 സീറ്റും കെഎസ്‌യു നേടി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയന്‍ ഭരണം പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുന്നത് നീട്ടുകയായിരുന്നു.
9:53 AM, 22 Aug
പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്‌കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചുവെന്ന്പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്നയാൾക്കാണ് അകാരണമായി മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്‌റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
10:27 AM, 22 Aug
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ലൈംഗിക ഉദ്ദേശത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്നാണ് ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള യുവതി ആരോപിക്കുന്നത്. ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെന്നും യുവതിയെ ഉദ്ധരിച്ച് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
10:59 AM, 22 Aug
രേഖ ഗുപ്‌തയെ ആക്രമിച്ച സംഭവം; പ്രതിയുടെ സുഹൃത്ത് പിടിയിൽ
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതി രാജേഷ് കിംജിയുടെ സുഹൃത്ത് പിടിയില്‍. രാജേഷിന് പണം നല്‍കിയത് ഇയാളെന്നാണ് പോലീസ് പറയുന്നത്. കേസില്‍ രാജേഷ് കിംജിയുമായി ബന്ധപ്പെട്ട മറ്റ് 10 പേരും നിരീക്ഷണത്തിലാണ്. സംശയിക്കുന്ന ഒരാളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചു ചോദ്യം ചെയ്യും. രാജ്കോട്ടിലുള്ള ഡല്‍ഹി പോലീസ് സംഘം അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
11:19 AM, 22 Aug
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്‌ത്രീകളെ അപമാനിച്ച പരാമര്‍ശം പിന്‍വലിച്ച് വികെ ശ്രീകണ്ഠന്‍ എംപി. അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ചുവെന്നും എംപി പറഞ്ഞു. പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
11:41 AM, 22 Aug
തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം അതേ സ്ഥലങ്ങളിൽ തിരികെ വിടാൻ ഉത്തരവിട്ട് സുപ്രീം കോടതി. ഓഗസ്റ്റ് 11-ലെ ഉത്തരവ് ഭേദഗതി ചെയ്‌തുകൊണ്ടാണ് കോടതിയുടെ പുതിയ നിർദേശം. പ്രതിരോധ കുത്തിവയ്പ്പുകളും വന്ധ്യംകരണവും നടത്തിയ ശേഷമാണ് നായ്ക്കളെ തിരികെ വിടേണ്ടത്.
തെരുവ് നായ്ക്കൾക്കായി പ്രത്യേക തീറ്റ സ്ഥലങ്ങൾ ഒരുക്കാനും കോടതി മുനിസിപ്പൽ അധികാരികളോട് ആവശ്യപ്പെട്ടു. "ഓരോ മുനിസിപ്പൽ വാർഡിലെയും നായ്ക്കളുടെ എണ്ണവും സാന്ദ്രതയും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങൾ ഭക്ഷണ മേഖലകൾ സ്ഥാപിക്കണം," കോടതി വ്യക്തമാക്കി. പൊതു നിരത്തുകളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
നേരത്തെ, ഡൽഹി-എൻസിആറിലെ തെരുവുകളിൽ നിന്ന് എല്ലാ നായ്ക്കളെയും നീക്കം ചെയ്യാൻ ഓഗസ്റ്റ് 11-ന് ഒരു രണ്ടംഗ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അവയുടെ ആവാസ കേന്ദ്രങ്ങളിലേക്ക് തിരികെ കൊണ്ടുവരരുതെന്നും അന്നത്തെ ഉത്തരവിൽ പ്രത്യേകം പറഞ്ഞിരുന്നു.
എന്നാൽ, നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാതെ പ്രതിരോധ കുത്തിവയ്പ്പ് നൽകി അതേ സ്ഥലങ്ങളിൽ തന്നെ വിടാനാണ് ഭേദഗതി ചെയ്‌ത ഉത്തരവിൽ സുപ്രീം കോടതി ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെയുള്ള ഉത്തരവ് സമൂഹത്തിൽ നിന്ന് വ്യാപകമായ എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് ഈ മാറ്റം.
12:40 PM, 22 Aug
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനം. രണ്ട് ഗഡു ക്ഷേമ പെൻഷനാണ് ഇവർക്ക് നൽകുന്നത്. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുക. ഓഗസ്‌റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്.
12:44 PM, 22 Aug
തൃശൂരിൽ വോട്ട് ചേർത്തത് സമ്മതിച്ച് ബി ഗോപാലകൃഷ്‌ണൻ
ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ബി ഗോപാലകൃഷ്‌ണൻ. ഒരു വർഷം മുൻപ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജയിക്കാൻ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേർക്കുമെന്നും ബി ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി.
1:27 PM, 22 Aug
ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്ഥാനത്ത് ഡോ. റീന കെജെ തന്നെ തുടരും. ഒരു വർഷത്തേക്ക് കൂടി നിയമന കാലാവധി നീട്ടിനൽകി ഉത്തരവ് പുറത്തിറക്കി. ഡോ.റീനയുടെ കാലാവധി നേരത്തെ ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ഡിഎച്ച്എസ് സ്ഥാനത്തെത്താൻ യോഗ്യതയുള്ള പത്ത് അഡീഷണൽ ഡിഎച്ച്എസുമാർ നിലവിലുണ്ട്. എന്നാൽ, പുതിയയാളെ കണ്ടെത്താൻ തുടർ നടപടികളൊന്നുമുണ്ടായില്ല. പിന്നാലെയാണ് നടപടി.
1:53 PM, 22 Aug
രാഹുലിന്റെ രാജി ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടി
അസാധാരണ ആരോപണങ്ങൾ ആണ് രാഹുലിനെതിരെ ഉയർന്നുവന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ആക്ഷേപങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വവുമാണ്. മാന്യമായി രാഹുൽ എംഎൽഎ സ്ഥാനം രാജിവക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ സ്‌കൂളിൽ പഠിച്ചവനാണ് രാഹുൽ. ഷാഫിയാണ് ഹെഡ് മാസ്‌റ്റർ. ഷാഫി ഒരക്ഷരം പറയാതെ നാടുവിട്ടു. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് അപമാനമാണ് രാഹുലെന്നും ശിവൻകുട്ടി പറഞ്ഞു.
2:17 PM, 22 Aug
ക്ഷേമപെന്‍ഷന്‍ നാളെ മുതല്‍
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടി അനുവദിച്ചു
2:22 PM, 22 Aug
എംഎല്‍എ സ്ഥാനം രാജിവെക്കണം
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുല്‍ രാജിവെക്കണം എന്നത് കേരളത്തിന്റെ വികാരമാണ് എന്ന് ഗോവിന്ദന്‍ പറഞ്ഞു
2:50 PM, 22 Aug
നിമിഷ പ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കരുതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ടാണ് പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്
3:10 PM, 22 Aug
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രമായ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതി വിസമ്മതിച്ചു, അമിതമായ പ്രതികരണങ്ങള്‍ ഉണ്ടായാല്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കാമെന്ന് പറഞ്ഞു. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികള്‍ക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാമര്‍ശിച്ച പതിനൊന്ന് രേഖകളില്‍ ഏതെങ്കിലും അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മോഡ് വഴി ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി അനുവദിച്ചു.
3:44 PM, 22 Aug
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിര്‍ദ്ദിഷ്ട ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.. ബീഹാറിലെ ജനങ്ങളെ വോട്ട് ബാങ്കായി മാത്രം കണക്കാക്കുകയും അവരുടെ അഭിലാഷങ്ങളും അന്തസ്സും വികസനവും അവഗണിക്കുകയും ചെയ്യുന്ന ആര്‍ക്കും ജയിലില്‍ നിന്ന് ഉത്തരവുകള്‍ നല്‍കാന്‍ കഴിയില്ല' എന്ന് മോദി പറഞ്ഞു
4:20 PM, 22 Aug
കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഡികെ ശിവകുമാറിന്റെ പഴയ ആര്‍എസ്എസ് ബന്ധം ബിജെപി ഉന്നയിച്ചപ്പോഴായിരുന്നു ഇത്. 'നമസ്‌തേ സദാ വല്‍സലേ മാതൃഭൂമേ' എന്ന ഭാഗമാണ് ഡികെ പാടിയത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് തന്റെ രക്തത്തിലുണ്ടെന്നും ബിജെപിക്കുള്ള സന്ദേശമാണ് താന്‍ നല്‍കിയതെന്നും ഡികെ ശിവകുമാര്‍ വിശദീകരിച്ചു.
6:20 PM, 22 Aug
അഡ്മിൻ ഓൺലി
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആരോപണ-പ്രത്യാരോപണങ്ങളുടെ പരമ്പര. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങൾക്ക് പിന്നിൽ അബിൻ വർക്കി എന്ന നേതാവാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. തുടർന്ന്, ഗ്രൂപ്പിൽ ചർച്ചകൾ നിരോധിച്ച് അഡ്മിൻ ഓൺലി മോഡിലേക്ക് മാറ്റി.
6:38 PM, 22 Aug
തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
#WATCH | West Bengal | Addressing a public meeting in Kolkata, Prime Minister Narendra Modi says, "...The atrocities against women in the state have increased. Crime and corruption have become the identity of the TMC government. Till the TMC is in power in the state, there will… pic.twitter.com/T0cZrzrU1d
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയായി ആധാര്‍ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
8:28 PM, 22 Aug
ദുരന്തനിവാരണ ഫണ്ട് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ ഫണ്ടിന്റെ കാര്യത്തിൽ പരസ്യസംവാദത്തിന് തയാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിരട്ടിയത് കൊണ്ടൊന്നും കേരളീയരെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടുപിടിക്കുമെന്ന അമിത് ഷായുടെ അവകാശവാദത്തിനും സ്വപ്നം കാണുന്നതിന് ആരും എതിരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
9:48 PM, 22 Aug