മോശം പെരുമാറ്റത്തിന്റെ പേരിൽ ഒന്നിലധികം സ്ത്രീകൾ പരാതി ഉന്നയിക്കുകയും പരസ്യമായി രംഗത്ത് വരികയും ചെയ്‌ത സംഭവത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാർട്ടിക്കുള്ളിൽ നിന്ന് സമ്മർദ്ദമേറുന്നു. രാഹുൽ നിയമസഭാംഗത്വം രാജിവയ്ക്കണം എന്നാണ് പല നേതാക്കളും ഉന്നയിച്ച ആവശ്യം. നിലവിൽ അടൂരിലെ വീട്ടിൽ തുടരുന്ന രാഹുൽ മാങ്കൂട്ടം തിരുവനന്തപുരത്തേക്ക് തിരിക്കും. രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും എന്നാണ് വിവരം.
അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിയുമായി നേതാക്കൾ ശക്തമായി രംഗത്തുണ്ട്. അബിൻ വർക്കി, കെഎം അഭിജിത്, ബിനു ചുള്ളിയിൽ തുടങ്ങിയവരുടെ പേരുകളാണ് കൂടുതൽ ഉയർന്നുകേൾക്കുന്നത്. അതിൽ തന്നെ അബിൻ വർക്കി സമ്മർദ്ദം ശക്തമാക്കുന്നുണ്ട്. നാൽപതോളം വരുന്ന ഭാരവാഹികളുടെ പിന്തുണയും ഇയാൾക്കുണ്ട്. അഭിജിത്തിനായി കോഴിക്കോട് എംപി എംകെ രാഘവൻ ഉൾപ്പെടെ രംഗത്തുണ്ടെന്നാണ് സൂചന.
Aug 24, 2025, 10:53 pm IST
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജിയിൽ ആശയക്കുഴപ്പം തുടരുന്നു. പാർട്ടിയില്‍ നിന്നുള്ള സസ്പെൻഷനിൽ ഒതുക്കണമെന്നുള്ള ആവശ്യവും ശക്തം
യമനില്‍ ഇസ്രായേലി ആക്രമണം. യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രായേലി ജെറ്റുകൾ ബോംബാക്രമണം നടത്തിയതായി ഹൂത്തികളുമായി ബന്ധപ്പെട്ട അൽ മസിറ ടിവിയും ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
Aug 24, 2025, 7:16 pm IST
ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് ആശുപത്രിയിലുള്ളത്.
Aug 24, 2025, 6:14 pm IST
രാഹുലിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ നടപടി എടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പല പെണ്‍കുട്ടികള്‍ക്കും പരസ്യമായി പരാതി പറയാന്‍ ബുദ്ധിമുട്ടുണ്ടാകും.
Aug 24, 2025, 5:33 pm IST
രാഹുലിന്റെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കില്ല
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയുള്ള ആരോപണങ്ങളില്‍ രാഹുല്‍ പറയാനുള്ളത് കേള്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാര്‍ട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചിരുന്നു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തില്‍ ഇന്നിനി തീരുമാനമുണ്ടായേക്കില്ല. നീണ്ട ചര്‍ച്ചകള്‍ വേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്
Aug 24, 2025, 3:41 pm IST
ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുമായി ഓഗസ്റ്റ് ഒന്നിന് നടത്തിയ സംഭാഷണം രാഹുല്‍ പുറത്തുവിട്ടു. രാഹുല്‍ സുഹൃത്താണെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക പറയുന്നതാണ് സംഭാഷണത്തിലുള്ളത്. അവന്തിക തന്നോടു സൗഹാര്‍ദപരമായി സംസാരിക്കുകയും തന്നെ ചിലര്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതായി രാഹുല്‍ പറയുന്നു.
Aug 24, 2025, 2:57 pm IST
രാജി പ്രഖ്യാപനം നടത്താതെ രാഹുല്‍ മാങ്കൂട്ടത്തില്‍
രാജി പ്രഖ്യാപനമില്ലാതെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക ഉന്നയിച്ച ആരോപണത്തിന് മാത്രം മറുപടി നല്‍കി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കിയില്ല.
Aug 24, 2025, 2:44 pm IST
രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കാണുന്നു. തനിക്കു നേരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളില്‍ മറുപടി പറയുന്നു. താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല.
Aug 24, 2025, 2:28 pm IST
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കൃത്യ സമയത്ത് ഉചിതമായ തീരുമാനം അറിയിക്കുമെന്ന് സണ്ണി ജോസഫ് പറയുന്നു. രാജി ആവശ്യം ഇതുവരെ ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ആശയവിനിമയം നടത്തിയിരുന്നുവെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Aug 24, 2025, 2:16 pm IST
രാഹുൽ മാനനഷ്‌ടക്കേസ് നൽകിയിട്ടില്ലല്ലോ? ചോദ്യവുമായി ഉമ തോമസ് എംഎൽഎ
ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവെക്കണമെന്ന് ഉമ തോമസ് എംഎൽഎ. ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലതാണ്. ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കൂടുതൽ ശബ്‌ദ സന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇന്നലെ തന്നെ രാജി വെക്കുമെന്നാണ് കരുതിയതെന്നും ഇത്രയും ആരോപണങ്ങൾ ഉയർന്നുവന്നിട്ടും രാഹുൽ ഇതുവരെ ഒരു മാനനഷ്‌ടക്കേസ് പോലും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
Aug 24, 2025, 1:20 pm IST
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശ കെ. സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്നും സ്ത്രീകളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്തുമെന്ന വാർത്തകളാണ് വരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് എടുത്തു പറയാതെയാണ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
Aug 24, 2025, 12:54 pm IST
ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്‌റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പറക്കൽ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്‌ച പ്രഖ്യാപിച്ചു. ഒഡീഷ തീരത്ത് ശനിയാഴ്‌ച ഉച്ചയ്ക്ക് 12.30നാണ് പരീക്ഷണങ്ങൾ നടത്തിയത്.
Aug 24, 2025, 12:31 pm IST
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ മുസ്‌ലിം ലീഗ് കടുത്ത അതൃപ്‌തി അറിയിച്ചതായി റിപ്പോർട്ട്. ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണം എന്ന നിലപാട് അറിയിച്ചതായാണ് വിവരം. വിവാദം യുഡിഎഫിനെ തന്നെ ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമെന്നും മുസ്‌ലിം ലീഗ് വിലയിരുത്തി.
Aug 24, 2025, 12:02 pm IST
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാഹുൽ രാജി വെച്ചാൽ ഉപതിരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിലാണ് നിയമോപദേശം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കം. രാഹുൽ രാജി വെച്ചില്ലെങ്കിൽ പ്ലാൻ ബി ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Aug 24, 2025, 11:59 am IST
ചേതേശ്വർ പൂജാര വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ചേതേശ്വർ പൂജാര. എക്‌സ് പോസ്‌റ്റിലൂടെയാണ് 37കാരനായ പൂജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യക്കായി 103 ടെസ്‌റ്റുകളില്‍ കളിച്ച പൂജാര 43.6 ശരാശരിയില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരയിൽ ഉൾപ്പെടെ താരത്തിന് ഇടം ലഭിച്ചിരുന്നില്ല.
Aug 24, 2025, 11:49 am IST
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ പ്രമുഖ നടി റോമയെ കോടതി വിസ്‌തരിച്ചു. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്‌തരിച്ചത്. സാക്ഷിയായെത്തി മൊഴി നൽകുകയായിരുന്നു റോമ. നേരത്തെ ശബരിനാഥിന്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമ്മിച്ചത്. ആൽബത്തിൽ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ അഭിനയിച്ചതെന്ന മൊഴിയാണ് റോമ നൽകിയത്.
Aug 24, 2025, 11:26 am IST
കേരളത്തിലെ കോൺഗ്രസിന് വന്ന ക്യാൻസറാണ് രാഹുൽ; പിവി അൻവർ
കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാൻസറാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് പിവി അൻവര്‍. ക്യാൻസര്‍ വന്നാൽ ശരീരത്തിന്റെ ആ ഭാഗം മുറിച്ചു കളയുമെന്ന് അൻവർ പറയുന്നു. വിഡി സതീശൻ പരസ്യമായി രാഹുലിന്റെ രാജി ആവശ്യപ്പെണം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിക്കാത്തതുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഇതൊരു രാഷ്ട്രീയ വിഷയമല്ല. കൃത്യമായ മറുപടി രാഹുലിന് മാത്രമേ പറയാനാകൂവെന്നും അൻവർ കൂട്ടിച്ചേർത്തു.
Aug 24, 2025, 10:52 am IST
രാഹുലിന്റെ രാജി ആവശ്യം ശക്തമാക്കി രമേശ് ചെന്നിത്തല
രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിവരം. ഇന്നലെ പുറത്തുവന്ന രാഹുലിന്റെ ശബ്‌ദരേഖ ഗുരുതരമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. രാഹുലിനെ സംരക്ഷിച്ചാൽ തിരിച്ചടിയാകുമെന്നാണ് ചെന്നിത്തല പറയുന്നത്.
Aug 24, 2025, 10:19 am IST
രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് പികെ ശ്രീമതി. കെപിസിസിയും ഷാഫിയും ഇടപെട്ട് രാഹുലിനെ കൊണ്ട് രാജി വെപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പികെ ശശിയെ സിപിഎം വെറുതെ വിട്ടില്ലല്ലോയെന്ന് ശ്രീമതി ചോദിച്ചു. അയാൾക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട് പല രൂപത്തിൽ അധിക്ഷേപിച്ച് തളർത്താനാണ് സൈബർ അക്രമികളുടെ ലക്ഷ്യമെന്നും പികെ ശ്രീമതി ചൂണ്ടിക്കാട്ടി.
Aug 24, 2025, 9:40 am IST
തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകത്തിൽ അബൂബക്കറിനെ പ്രതിയാക്കിയ പോപൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ഇയാളുടെ കുടുംബം. അബൂബക്കറിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി കേസിൽ പ്രതിയാക്കുകയായിരുന്നുവെന്നാണ് മകൻ ആരോപിക്കുന്നത്. മാധ്യമങ്ങളിൽ മോശമായ പരാമർശങ്ങൾ നടത്തി പോലീസ് വാർത്ത നൽകുകയും ചെയ്‌തെന്നും, അപകീർത്തികരമായ പരാമർശങ്ങളാണ് പോലീസ് നടത്തിയതെന്നും കുടുംബം പറയുന്നു.
Aug 24, 2025, 8:56 am IST
കഴിഞ്ഞ ഒൻപതുവർഷത്തിനിടയിൽ സംസ്ഥാനത്ത് പൊട്ടിവീണതും താഴ്ന്നുകിടന്നതുമായ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 111 പേർ മരിച്ചതായി കെഎസ്ഇബിയുടെ കണക്കുകൾ. 2017 മുതൽ 2025 ജൂലായ് വരെയുള്ള കണക്കാണിത്. എന്നാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനായി കെഎസ്ഇബി 24.62 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ശരാശരി ഒരു കുടുംബത്തിന് ലഭിച്ചത് 21 ലക്ഷം രൂപ മാത്രം.
Aug 24, 2025, 8:37 am IST
ആലപ്പുഴ ചേർത്തല ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവ്. ചേർത്തല എസ്എച്ച്ഒ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. കേസിൽ സെബാസ്റ്റ്യന്റെ പങ്ക് വ്യക്തമായതോടെയാണ് ഒമ്പതംഗ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ചിലേയും സ്പെഷ്യൽ ബ്രാഞ്ചിലെയും മുതിർന്ന ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Aug 24, 2025, 7:56 am IST
മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. എന്നാൽ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട് എന്നാണ് വിവരം. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലെത് ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായാണ് അധികൃതർ അറിയിച്ചത്.
Aug 24, 2025, 7:31 am IST
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി ഉയർന്നു.
Aug 24, 2025, 7:06 am IST
വോട്ടർ അധികാർ യാത്ര പുരോഗമിക്കുന്നു
രാഹുൽഗാന്ധി നേതൃത്വം നൽകുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുക. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും രാഹുലിനൊപ്പം യാത്രയിൽ പങ്കെടുക്കും
Aug 24, 2025, 6:51 am IST
രാഹുലിന്റെ രാജി; സമ്മർദ്ദം ശക്തമാവുന്നു
എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തമാവുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ഉറച്ച നിലപാടിലാണിലാണുള്ളത്. ഇന്ന് രാഹുൽ തിരുവനന്തപുരത്ത് എത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.
6:51 AM, 24 Aug

7:06 AM, 24 Aug
വോട്ടർ അധികാർ യാത്ര പുരോഗമിക്കുന്നു
രാഹുൽഗാന്ധി നേതൃത്വം നൽകുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുക. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും രാഹുലിനൊപ്പം യാത്രയിൽ പങ്കെടുക്കും
7:31 AM, 24 Aug
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി ഉയർന്നു.
7:56 AM, 24 Aug
മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. എന്നാൽ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട് എന്നാണ് വിവരം. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലെത് ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായാണ് അധികൃതർ അറിയിച്ചത്.
8:37 AM, 24 Aug
ആലപ്പുഴ ചേർത്തല ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവ്. ചേർത്തല എസ്എച്ച്ഒ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. കേസിൽ സെബാസ്റ്റ്യന്റെ പങ്ക് വ്യക്തമായതോടെയാണ് ഒമ്പതംഗ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ചിലേയും സ്പെഷ്യൽ ബ്രാഞ്ചിലെയും മുതിർന്ന ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
8:56 AM, 24 Aug
കഴിഞ്ഞ ഒൻപതുവർഷത്തിനിടയിൽ സംസ്ഥാനത്ത് പൊട്ടിവീണതും താഴ്ന്നുകിടന്നതുമായ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 111 പേർ മരിച്ചതായി കെഎസ്ഇബിയുടെ കണക്കുകൾ. 2017 മുതൽ 2025 ജൂലായ് വരെയുള്ള കണക്കാണിത്. എന്നാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനായി കെഎസ്ഇബി 24.62 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ശരാശരി ഒരു കുടുംബത്തിന് ലഭിച്ചത് 21 ലക്ഷം രൂപ മാത്രം.
9:40 AM, 24 Aug
തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകത്തിൽ അബൂബക്കറിനെ പ്രതിയാക്കിയ പോപൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ഇയാളുടെ കുടുംബം. അബൂബക്കറിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി കേസിൽ പ്രതിയാക്കുകയായിരുന്നുവെന്നാണ് മകൻ ആരോപിക്കുന്നത്. മാധ്യമങ്ങളിൽ മോശമായ പരാമർശങ്ങൾ നടത്തി പോലീസ് വാർത്ത നൽകുകയും ചെയ്‌തെന്നും, അപകീർത്തികരമായ പരാമർശങ്ങളാണ് പോലീസ് നടത്തിയതെന്നും കുടുംബം പറയുന്നു.
10:19 AM, 24 Aug
രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് പികെ ശ്രീമതി. കെപിസിസിയും ഷാഫിയും ഇടപെട്ട് രാഹുലിനെ കൊണ്ട് രാജി വെപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പികെ ശശിയെ സിപിഎം വെറുതെ വിട്ടില്ലല്ലോയെന്ന് ശ്രീമതി ചോദിച്ചു. അയാൾക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട് പല രൂപത്തിൽ അധിക്ഷേപിച്ച് തളർത്താനാണ് സൈബർ അക്രമികളുടെ ലക്ഷ്യമെന്നും പികെ ശ്രീമതി ചൂണ്ടിക്കാട്ടി.
10:52 AM, 24 Aug
രാഹുലിന്റെ രാജി ആവശ്യം ശക്തമാക്കി രമേശ് ചെന്നിത്തല
രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിവരം. ഇന്നലെ പുറത്തുവന്ന രാഹുലിന്റെ ശബ്‌ദരേഖ ഗുരുതരമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. രാഹുലിനെ സംരക്ഷിച്ചാൽ തിരിച്ചടിയാകുമെന്നാണ് ചെന്നിത്തല പറയുന്നത്.
11:26 AM, 24 Aug
കേരളത്തിലെ കോൺഗ്രസിന് വന്ന ക്യാൻസറാണ് രാഹുൽ; പിവി അൻവർ
കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാൻസറാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് പിവി അൻവര്‍. ക്യാൻസര്‍ വന്നാൽ ശരീരത്തിന്റെ ആ ഭാഗം മുറിച്ചു കളയുമെന്ന് അൻവർ പറയുന്നു. വിഡി സതീശൻ പരസ്യമായി രാഹുലിന്റെ രാജി ആവശ്യപ്പെണം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിക്കാത്തതുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഇതൊരു രാഷ്ട്രീയ വിഷയമല്ല. കൃത്യമായ മറുപടി രാഹുലിന് മാത്രമേ പറയാനാകൂവെന്നും അൻവർ കൂട്ടിച്ചേർത്തു.
11:49 AM, 24 Aug
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ പ്രമുഖ നടി റോമയെ കോടതി വിസ്‌തരിച്ചു. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്‌തരിച്ചത്. സാക്ഷിയായെത്തി മൊഴി നൽകുകയായിരുന്നു റോമ. നേരത്തെ ശബരിനാഥിന്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമ്മിച്ചത്. ആൽബത്തിൽ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ അഭിനയിച്ചതെന്ന മൊഴിയാണ് റോമ നൽകിയത്.
11:59 AM, 24 Aug
ചേതേശ്വർ പൂജാര വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ചേതേശ്വർ പൂജാര. എക്‌സ് പോസ്‌റ്റിലൂടെയാണ് 37കാരനായ പൂജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യക്കായി 103 ടെസ്‌റ്റുകളില്‍ കളിച്ച പൂജാര 43.6 ശരാശരിയില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരയിൽ ഉൾപ്പെടെ താരത്തിന് ഇടം ലഭിച്ചിരുന്നില്ല.
12:02 PM, 24 Aug
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാഹുൽ രാജി വെച്ചാൽ ഉപതിരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിലാണ് നിയമോപദേശം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കം. രാഹുൽ രാജി വെച്ചില്ലെങ്കിൽ പ്ലാൻ ബി ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
12:31 PM, 24 Aug
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ മുസ്‌ലിം ലീഗ് കടുത്ത അതൃപ്‌തി അറിയിച്ചതായി റിപ്പോർട്ട്. ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണം എന്ന നിലപാട് അറിയിച്ചതായാണ് വിവരം. വിവാദം യുഡിഎഫിനെ തന്നെ ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമെന്നും മുസ്‌ലിം ലീഗ് വിലയിരുത്തി.
12:54 PM, 24 Aug
ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്‌റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പറക്കൽ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്‌ച പ്രഖ്യാപിച്ചു. ഒഡീഷ തീരത്ത് ശനിയാഴ്‌ച ഉച്ചയ്ക്ക് 12.30നാണ് പരീക്ഷണങ്ങൾ നടത്തിയത്.
1:20 PM, 24 Aug
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശ കെ. സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്നും സ്ത്രീകളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്തുമെന്ന വാർത്തകളാണ് വരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് എടുത്തു പറയാതെയാണ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
2:16 PM, 24 Aug
രാഹുൽ മാനനഷ്‌ടക്കേസ് നൽകിയിട്ടില്ലല്ലോ? ചോദ്യവുമായി ഉമ തോമസ് എംഎൽഎ
ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവെക്കണമെന്ന് ഉമ തോമസ് എംഎൽഎ. ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലതാണ്. ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കൂടുതൽ ശബ്‌ദ സന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇന്നലെ തന്നെ രാജി വെക്കുമെന്നാണ് കരുതിയതെന്നും ഇത്രയും ആരോപണങ്ങൾ ഉയർന്നുവന്നിട്ടും രാഹുൽ ഇതുവരെ ഒരു മാനനഷ്‌ടക്കേസ് പോലും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
2:28 PM, 24 Aug
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കൃത്യ സമയത്ത് ഉചിതമായ തീരുമാനം അറിയിക്കുമെന്ന് സണ്ണി ജോസഫ് പറയുന്നു. രാജി ആവശ്യം ഇതുവരെ ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ആശയവിനിമയം നടത്തിയിരുന്നുവെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
2:44 PM, 24 Aug
രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കാണുന്നു. തനിക്കു നേരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളില്‍ മറുപടി പറയുന്നു. താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല.
2:57 PM, 24 Aug
രാജി പ്രഖ്യാപനം നടത്താതെ രാഹുല്‍ മാങ്കൂട്ടത്തില്‍
രാജി പ്രഖ്യാപനമില്ലാതെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക ഉന്നയിച്ച ആരോപണത്തിന് മാത്രം മറുപടി നല്‍കി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കിയില്ല.
3:41 PM, 24 Aug
ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുമായി ഓഗസ്റ്റ് ഒന്നിന് നടത്തിയ സംഭാഷണം രാഹുല്‍ പുറത്തുവിട്ടു. രാഹുല്‍ സുഹൃത്താണെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക പറയുന്നതാണ് സംഭാഷണത്തിലുള്ളത്. അവന്തിക തന്നോടു സൗഹാര്‍ദപരമായി സംസാരിക്കുകയും തന്നെ ചിലര്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതായി രാഹുല്‍ പറയുന്നു.
5:33 PM, 24 Aug
രാഹുലിന്റെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കില്ല
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയുള്ള ആരോപണങ്ങളില്‍ രാഹുല്‍ പറയാനുള്ളത് കേള്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാര്‍ട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചിരുന്നു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തില്‍ ഇന്നിനി തീരുമാനമുണ്ടായേക്കില്ല. നീണ്ട ചര്‍ച്ചകള്‍ വേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്
6:14 PM, 24 Aug
രാഹുലിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ നടപടി എടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പല പെണ്‍കുട്ടികള്‍ക്കും പരസ്യമായി പരാതി പറയാന്‍ ബുദ്ധിമുട്ടുണ്ടാകും.
7:16 PM, 24 Aug
ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് ആശുപത്രിയിലുള്ളത്.
8:05 PM, 24 Aug