തുടർച്ചയായി സ്ത്രീകളുടെ ആരോപണങ്ങളും ഓഡിയോ ക്ലിപ്പുകൾ, ചാറ്റ് സ്‌ക്രീൻ ഷോട്ടുകൾ എന്നിവ പുറത്തുവന്നതിന് പിന്നാലെ ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടർനടപടികളുമായി മുന്നോട്ട് പോവുകയാണ് ക്രൈംബ്രാഞ്ച്. ആദ്യഘട്ടത്തിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. പിന്നീട് വെളിപ്പെടുത്തൽ നടത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബിനുകുമാറാണ് കേസ് അന്വേഷിക്കുക.
അതിനിടെ സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്‌തത്. ഓഗസ്‌റ്റ് 29 വെള്ളിയാഴ്‌ച വരെ കേരളത്തിൽ മഴ ശക്തമാവുമെന്നാണ് ലഭ്യമായ വിവരം. ഇന്ന് 6 ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.
കൂടാതെ ദേശീയ-അന്തർദേശീയ തലത്തിലുള്ള സംഭവവികാസങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം.
Aug 28, 2025, 11:08 pm IST
പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ജപ്പാനിലേക്ക് പുറപ്പെട്ടു
PM Modi departs for Japan to attend 15th India-Japan Annual Summit
മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭർത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.
Aug 28, 2025, 10:10 pm IST
ഡ്രൈവർ അറസ്റ്റില്‍
കാസർഗോഡ് ജില്ലയിലെ തലപ്പാടിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കർണാടക ആർടിസി ബസിന്റെ ഡ്രൈവർ അറസ്റ്റിലായി. കർണാടകയിലെ ബാഗൽകോട്ട് സ്വദേശി നിജലിംഗപ്പ (47) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് (culpable homicide not amounting to murder) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ അഞ്ച് സ്ത്രീകളും ഒരു ഓട്ടോ ഡ്രൈവറും ഉൾപ്പെടെ ആറ് പേർ മരണപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Aug 28, 2025, 9:08 pm IST
പ്രിയങ്ക ഗാന്ധിയുടെ കത്ത്
വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയിൽ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Aug 28, 2025, 8:33 pm IST
കുട്ടികള്‍ 3 വേണം
ഓരോ ഇന്ത്യൻ ദമ്പതിമാർക്കും മൂന്ന് കുട്ടികൾ വീതം വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മൂന്നിൽ താഴെ ജനനനിരക്കുള്ള സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധർ പറയുന്നു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാൽ, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Aug 28, 2025, 7:53 pm IST
ജമ്മു കശ്മീരില്‍ കനത്തമഴയെ തുടർന്ന് ഒറ്റപ്പെട്ടുപോയവരെ ബിഎസ്എഫ് ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു
#WATCH | Jammu, J&K | Civilians stranded due to floods in the Jammu division were airlifted by the BSF pic.twitter.com/xa1xu8KWu2
മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആംബുലൻസ് മാത്രമായിരിക്കും കടത്തിവിടുക
Aug 28, 2025, 5:32 pm IST
ആഗോള അയ്യപ്പ സംഗമം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവന്‍കുട്ടി
Aug 28, 2025, 3:26 pm IST
ബിഹാറിലെ ദര്‍ഭംഗയില്‍ രാഹുല്‍ ഗാന്ധി നയിച്ച 'വോട്ട് അധികാര്‍ യാത്ര'യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് ബിജെപി. സിമ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിതൗലിയിലെ എന്‍എച്ച്-27 ന് സമീപത്ത് വെച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് എന്ന് ബിജെപി ആരോപിച്ചു
Aug 28, 2025, 3:18 pm IST
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനിയായ A23, ഓണ്‍ലൈന്‍ പണത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകള്‍ നിരോധിക്കുന്നതിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഈ നിയമത്തിനെതിരായ ആദ്യ കേസാണിത്
Aug 28, 2025, 2:45 pm IST
തലപ്പാടിയില്‍ അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയു ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരുമാണ് മരിച്ചത്.
Aug 28, 2025, 2:01 pm IST
ഗവർണർ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ല; സിജെഐ
ഗവര്‍ണര്‍ ബില്ലുകള്‍ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ബിആര്‍ ഗവായി. രാഷ്ട്രപതി റഫറന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഉന്നയിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണം. ഗവര്‍ണര്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും സിജിഐ പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്ന മറുപടിയാണ് കേന്ദ്രം നൽകിയത്.
Aug 28, 2025, 1:02 pm IST
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പോലീസ് സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു.
Aug 28, 2025, 12:26 pm IST
അയ്യപ്പ സംഗമം വെറും രാഷ്ട്രീയ നാടകം; രാജീവ് ചന്ദ്രശേഖർ
അയ്യപ്പസംഗമം രാഷ്ട്രീയ നാടകമെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരിപാടിയിലേക്ക് എംകെ സ്‌റ്റാലിനെ ക്ഷണിച്ചതെന്തിനാണെന്നും ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തെ കുറിച്ച് അറിയില്ലെന്ന ആക്ഷേപത്തിന് താൻ രാഷ്ട്രീയ വിദ്വാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകുകയുണ്ടായി.
Aug 28, 2025, 11:50 am IST
യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. 28 പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പോലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് കേസ്. മഹിളാ കൊണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കമുള്ളവരും പ്രതികളാണ്.
Aug 28, 2025, 11:19 am IST
ചൈനയുമായുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിനിടയിൽ 600,000 ചൈനീസ് വിദ്യാർത്ഥികൾക്ക് യുഎസ് കോളേജുകളിൽ പഠിക്കാൻ അനുമതി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ വർഷം അവസാനം ചൈന സന്ദർശിക്കാൻ സാധ്യതയുള്ളതിനാൽ നയപരമായ മാറ്റത്തിൽ, ചൈനീസ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുമെന്ന് ട്രംപ് വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിംഗ് പോസ്‌റ്റ് റിപ്പോർട്ട് ചെയ്‌തു.
Aug 28, 2025, 10:39 am IST
കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Aug 28, 2025, 10:04 am IST
കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Aug 28, 2025, 9:46 am IST
നെഹ്‌റുവിനെ ഏറ്റുപിടിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
നാനാത്വത്തിൽ ഏകത്വം എന്ന നെഹ്‌റുവിയൻ ചിന്താഗതി ഏറ്റുപിടിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 'ഐക്യത്തിന് ഏകത്വം ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല; വൈവിധ്യത്തിലും ഐക്യമുണ്ട്. വൈവിധ്യം ഐക്യത്തിന്റെ ഫലമാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Aug 28, 2025, 9:37 am IST
എറണാകുളം കളമശ്ശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം നടന്നത്. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കാരണമെന്നാണ് വിവരം.
Aug 28, 2025, 9:25 am IST
കുലശേഖരപട്ടണത്ത് ഇസ്രോയുടെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ സമുച്ചയം വരുന്നു
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ സമുച്ചയത്തിന്റെ നിർമ്മാണം 2026 ഡിസംബറോടെ പൂർത്തിയാകുമെന്നും സ്‌പേസ്‌പോർട്ടിൽ നിന്ന് പ്രതിവർഷം ഏകദേശം 25 വിക്ഷേപണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നും ഇസ്രോ ചെയർമാൻ വി നാരായണൻ. കുലശേഖരപട്ടണത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, 400 കിലോമീറ്റർ ഉയരത്തിൽ വരെ 500 കിലോഗ്രാം പേലോഡ് വഹിക്കാൻ കഴിയുന്ന ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം (എസ്എസ്എൽവി) ഉപയോഗിച്ചുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇവിടെ നിന്ന് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2300 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ഈ സമുച്ചയം ഇത്തരത്തിലുള്ള രണ്ടാമത്തെ സൗകര്യമായിരിക്കും, മറ്റൊന്ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ്.
Aug 28, 2025, 8:54 am IST
കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ പലതവണകളായി തട്ടിയെടുത്ത കേസില്‍ പ്രതിയായ ജീവനക്കാരന്‍ പിടിയിലായി. വൈക്കം നഗരസഭാ ജീവനക്കാരന്‍ കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി വര്‍ഗീസിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലത്തെ ലോഡ്‌ജില്‍ നിന്ന് വിജിലന്‍സ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Aug 28, 2025, 8:25 am IST
താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണിയായി മണ്ണിടിച്ചിൽ. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്‌ത് ഗതാഗതം വീണ്ടും ആരംഭിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറക്ഷണങ്ങളും മണ്ണും റോഡിലേക്ക് വീണിട്ടുണ്ട്. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറക്ഷണങ്ങള്‍ റോഡിലേക്ക് വീഴാൻ തുടങ്ങിയത്. ഇതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്.
Aug 28, 2025, 8:03 am IST
കാസർഗോഡ് ആസിഡ് കുടിച്ചു ദമ്പതികളും മകനും മരിച്ചു
കാസർഗോഡ് അമ്പലത്തറയില്‍ ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി(60), ഭാര്യ ഇന്ദിര (57), മകന്‍ രഞ്ജേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ രാകേഷ് അതീവഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
Aug 28, 2025, 7:41 am IST
ഗുജറാത്തിൽ അജ്ഞാത പാർട്ടികൾക്ക് ഫണ്ടായി ലഭിച്ചത് 4300 കോടി രൂപ; രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി. ഗുജറാത്തിൽ അജ്ഞാതമായ പത്ത് രാഷ്ട്രീയപാർട്ടികൾ കോടികൾ തിരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്ന് രാഹുൽ ആരോപിച്ചു. 4300 കോടി രൂപ ഈ പാർട്ടികൾക്ക് ഫണ്ടായി ലഭിച്ചു. എന്നാൽ 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളിൽ കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
Aug 28, 2025, 7:31 am IST
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യുടി ദിനേശിൽ നിന്നാണ് മൊബൈൽ ഫോൺ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ കണ്ടെത്തിയത്. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്‌ചയ്ക്കിടെ അഞ്ചാമത്തെ മൊബൈലാണ് ജയിലിൽ നിന്നും പിടികൂടുന്നത്.
Aug 28, 2025, 7:11 am IST
ആഗോള അയ്യപ്പ സംഗമത്തിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല തീര്‍ത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരില്‍ സെപ്റ്റംബര്‍ 20ന് നടത്തുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് ആരോപിച്ചാണ് നടപടി. ഹൈന്ദവീയം ഫൗണ്ടേഷന്‍ സെക്രട്ടറി കളമശ്ശേരി സ്വദേശി എം നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്.
Aug 28, 2025, 6:52 am IST
വടകരയില്‍ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചേക്കും. വടകരയില്‍ ഇന്നലെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തിൽ കലാശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേറ്റതായി പരാതിയുണ്ട്. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറില്‍ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
Aug 28, 2025, 6:37 am IST
വടക്കന്‍ മേഖലകളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
6:37 AM, 28 Aug

6:52 AM, 28 Aug
വടകരയില്‍ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചേക്കും. വടകരയില്‍ ഇന്നലെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തിൽ കലാശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേറ്റതായി പരാതിയുണ്ട്. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറില്‍ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
7:11 AM, 28 Aug
ആഗോള അയ്യപ്പ സംഗമത്തിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല തീര്‍ത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരില്‍ സെപ്റ്റംബര്‍ 20ന് നടത്തുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് ആരോപിച്ചാണ് നടപടി. ഹൈന്ദവീയം ഫൗണ്ടേഷന്‍ സെക്രട്ടറി കളമശ്ശേരി സ്വദേശി എം നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്.
7:31 AM, 28 Aug
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യുടി ദിനേശിൽ നിന്നാണ് മൊബൈൽ ഫോൺ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ കണ്ടെത്തിയത്. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്‌ചയ്ക്കിടെ അഞ്ചാമത്തെ മൊബൈലാണ് ജയിലിൽ നിന്നും പിടികൂടുന്നത്.
7:41 AM, 28 Aug
ഗുജറാത്തിൽ അജ്ഞാത പാർട്ടികൾക്ക് ഫണ്ടായി ലഭിച്ചത് 4300 കോടി രൂപ; രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി. ഗുജറാത്തിൽ അജ്ഞാതമായ പത്ത് രാഷ്ട്രീയപാർട്ടികൾ കോടികൾ തിരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്ന് രാഹുൽ ആരോപിച്ചു. 4300 കോടി രൂപ ഈ പാർട്ടികൾക്ക് ഫണ്ടായി ലഭിച്ചു. എന്നാൽ 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളിൽ കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
8:03 AM, 28 Aug
കാസർഗോഡ് ആസിഡ് കുടിച്ചു ദമ്പതികളും മകനും മരിച്ചു
കാസർഗോഡ് അമ്പലത്തറയില്‍ ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി(60), ഭാര്യ ഇന്ദിര (57), മകന്‍ രഞ്ജേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ രാകേഷ് അതീവഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
8:25 AM, 28 Aug
താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണിയായി മണ്ണിടിച്ചിൽ. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്‌ത് ഗതാഗതം വീണ്ടും ആരംഭിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറക്ഷണങ്ങളും മണ്ണും റോഡിലേക്ക് വീണിട്ടുണ്ട്. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറക്ഷണങ്ങള്‍ റോഡിലേക്ക് വീഴാൻ തുടങ്ങിയത്. ഇതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്.
8:54 AM, 28 Aug
കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ പലതവണകളായി തട്ടിയെടുത്ത കേസില്‍ പ്രതിയായ ജീവനക്കാരന്‍ പിടിയിലായി. വൈക്കം നഗരസഭാ ജീവനക്കാരന്‍ കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി വര്‍ഗീസിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലത്തെ ലോഡ്‌ജില്‍ നിന്ന് വിജിലന്‍സ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
9:25 AM, 28 Aug
കുലശേഖരപട്ടണത്ത് ഇസ്രോയുടെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ സമുച്ചയം വരുന്നു
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ സമുച്ചയത്തിന്റെ നിർമ്മാണം 2026 ഡിസംബറോടെ പൂർത്തിയാകുമെന്നും സ്‌പേസ്‌പോർട്ടിൽ നിന്ന് പ്രതിവർഷം ഏകദേശം 25 വിക്ഷേപണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നും ഇസ്രോ ചെയർമാൻ വി നാരായണൻ. കുലശേഖരപട്ടണത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, 400 കിലോമീറ്റർ ഉയരത്തിൽ വരെ 500 കിലോഗ്രാം പേലോഡ് വഹിക്കാൻ കഴിയുന്ന ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം (എസ്എസ്എൽവി) ഉപയോഗിച്ചുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇവിടെ നിന്ന് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2300 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ഈ സമുച്ചയം ഇത്തരത്തിലുള്ള രണ്ടാമത്തെ സൗകര്യമായിരിക്കും, മറ്റൊന്ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ്.
9:37 AM, 28 Aug
എറണാകുളം കളമശ്ശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം നടന്നത്. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കാരണമെന്നാണ് വിവരം.
9:46 AM, 28 Aug
നെഹ്‌റുവിനെ ഏറ്റുപിടിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
നാനാത്വത്തിൽ ഏകത്വം എന്ന നെഹ്‌റുവിയൻ ചിന്താഗതി ഏറ്റുപിടിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 'ഐക്യത്തിന് ഏകത്വം ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല; വൈവിധ്യത്തിലും ഐക്യമുണ്ട്. വൈവിധ്യം ഐക്യത്തിന്റെ ഫലമാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
10:04 AM, 28 Aug
കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
10:39 AM, 28 Aug
കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
11:19 AM, 28 Aug
ചൈനയുമായുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിനിടയിൽ 600,000 ചൈനീസ് വിദ്യാർത്ഥികൾക്ക് യുഎസ് കോളേജുകളിൽ പഠിക്കാൻ അനുമതി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ വർഷം അവസാനം ചൈന സന്ദർശിക്കാൻ സാധ്യതയുള്ളതിനാൽ നയപരമായ മാറ്റത്തിൽ, ചൈനീസ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുമെന്ന് ട്രംപ് വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിംഗ് പോസ്‌റ്റ് റിപ്പോർട്ട് ചെയ്‌തു.
11:50 AM, 28 Aug
യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. 28 പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പോലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് കേസ്. മഹിളാ കൊണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കമുള്ളവരും പ്രതികളാണ്.
12:26 PM, 28 Aug
അയ്യപ്പ സംഗമം വെറും രാഷ്ട്രീയ നാടകം; രാജീവ് ചന്ദ്രശേഖർ
അയ്യപ്പസംഗമം രാഷ്ട്രീയ നാടകമെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരിപാടിയിലേക്ക് എംകെ സ്‌റ്റാലിനെ ക്ഷണിച്ചതെന്തിനാണെന്നും ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തെ കുറിച്ച് അറിയില്ലെന്ന ആക്ഷേപത്തിന് താൻ രാഷ്ട്രീയ വിദ്വാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകുകയുണ്ടായി.
1:02 PM, 28 Aug
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പോലീസ് സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു.
2:01 PM, 28 Aug
ഗവർണർ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ല; സിജെഐ
ഗവര്‍ണര്‍ ബില്ലുകള്‍ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ബിആര്‍ ഗവായി. രാഷ്ട്രപതി റഫറന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഉന്നയിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണം. ഗവര്‍ണര്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും സിജിഐ പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്ന മറുപടിയാണ് കേന്ദ്രം നൽകിയത്.
2:45 PM, 28 Aug
തലപ്പാടിയില്‍ അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയു ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരുമാണ് മരിച്ചത്.
3:18 PM, 28 Aug
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനിയായ A23, ഓണ്‍ലൈന്‍ പണത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകള്‍ നിരോധിക്കുന്നതിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഈ നിയമത്തിനെതിരായ ആദ്യ കേസാണിത്
3:26 PM, 28 Aug
ബിഹാറിലെ ദര്‍ഭംഗയില്‍ രാഹുല്‍ ഗാന്ധി നയിച്ച 'വോട്ട് അധികാര്‍ യാത്ര'യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് ബിജെപി. സിമ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിതൗലിയിലെ എന്‍എച്ച്-27 ന് സമീപത്ത് വെച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് എന്ന് ബിജെപി ആരോപിച്ചു
5:32 PM, 28 Aug
ആഗോള അയ്യപ്പ സംഗമം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവന്‍കുട്ടി
6:32 PM, 28 Aug
മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആംബുലൻസ് മാത്രമായിരിക്കും കടത്തിവിടുക
7:53 PM, 28 Aug
ജമ്മു കശ്മീരില്‍ കനത്തമഴയെ തുടർന്ന് ഒറ്റപ്പെട്ടുപോയവരെ ബിഎസ്എഫ് ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു
#WATCH | Jammu, J&K | Civilians stranded due to floods in the Jammu division were airlifted by the BSF pic.twitter.com/xa1xu8KWu2
ഓരോ ഇന്ത്യൻ ദമ്പതിമാർക്കും മൂന്ന് കുട്ടികൾ വീതം വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മൂന്നിൽ താഴെ ജനനനിരക്കുള്ള സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധർ പറയുന്നു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാൽ, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
9:08 PM, 28 Aug
പ്രിയങ്ക ഗാന്ധിയുടെ കത്ത്
വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയിൽ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
10:10 PM, 28 Aug
ഡ്രൈവർ അറസ്റ്റില്‍
കാസർഗോഡ് ജില്ലയിലെ തലപ്പാടിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കർണാടക ആർടിസി ബസിന്റെ ഡ്രൈവർ അറസ്റ്റിലായി. കർണാടകയിലെ ബാഗൽകോട്ട് സ്വദേശി നിജലിംഗപ്പ (47) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് (culpable homicide not amounting to murder) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ അഞ്ച് സ്ത്രീകളും ഒരു ഓട്ടോ ഡ്രൈവറും ഉൾപ്പെടെ ആറ് പേർ മരണപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
10:41 PM, 28 Aug
മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭർത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.
11:08 PM, 28 Aug