വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുള്ള ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിൻ്റെ വ്യാപാര - വാണിജ്യ - ടൂറിസം മേഖലകൾക്ക് പുതിയ കുതിപ്പ് നൽകുന്ന ഈ പദ്ധതി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. അതിൽ 33-ാമത്തെ ഇനമായി റോഡ് വികസന പദ്ധതികളുടെ കൂട്ടത്തിൽ വയനാട് തുരങ്ക പാതയും ഒരു വാഗ്ദാനമായി മുന്നോട്ടുവച്ചിരുന്നു. അതുടനെ യാഥാർത്ഥ്യമാകാൻ പോവുകയാണ്. വെല്ലുവിളികളെ മറികടന്ന് നാടിൻ്റെ വികസനം നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ഈ തുരങ്കപാതയിൽ പ്രതിഫലിക്കുന്നത്.
നിർമ്മാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയും ഇതായിരിക്കും. പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ചെയ്യുന്ന ഈ പദ്ധതിക്കായി കിഫ്ബി മുഖാന്തരം 2143 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് നൽകിയിട്ടുള്ളത്.
നാം ഇന്നു ജീവിക്കുന്നതിലും മെച്ചപ്പെട്ട പരിസ്ഥിതിയോടെ ഈ ഭൂമിയെ വരുംതലമുറയ്ക്ക് കൈമാറണം. ഒപ്പം അവർക്കുവേണ്ടി ഭാവിയെ മുന്നിൽ കണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുകയും വേണം. അതാണ് കേരളത്തിന്റെ സുസ്ഥിര വികസന മാതൃക. ആ മാതൃകയുടെ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ പോകുന്ന പദ്ധതിയായിരിക്കും ഈ തുരങ്കപാത', മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
Aug 31, 2025, 11:26 pm IST
തിരുവല്ലയിൽ അമ്മയേയും മക്കളേയും കാണാതായ സംഭവം: റീനയുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരത്ത് കാണാതായ റീന എന്ന യുവതിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. അനീഷ് മാത്യു (41) വിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റീനയേയും രണ്ട് മക്കളേയും കഴിഞ്ഞ 9 ദിവസമായി കാണുന്നില്ല. ഇത് സംബന്ധിച്ച് അനീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ആത്മഹത്യ
Aug 31, 2025, 8:49 pm IST
വിദ്യാഭ്യാസ നിലവാരത്തിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി. ശിവൻകുട്ടി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ഇതിൽ അക്കാദമിക നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. മന്ത്രി അറിയിച്ചു.
Aug 31, 2025, 7:23 pm IST
ബീഹാറിൽ ഇലക്ടറൽ റോൾ സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്.ഐ.ആർ) വീണ്ടും നടത്തണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര; ബൂത്ത് ലെവൽ ഏജന്റുമാർ (ബി.എൽ.എ) നൽകിയ ഏകദേശം 89 ലക്ഷം പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിച്ചു.
ഇത്തരം ക്രമക്കേടുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും പവൻ ഖേര പറഞ്ഞു.
Aug 31, 2025, 6:02 pm IST
കഠിനാധ്വാനികളായ 140 കോടി ഇന്ത്യക്കാർ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി ലോകത്തിന് വീണ്ടും കാണിച്ചുകൊടുത്തുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. 2027 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 2047 ഓടെ ആത്മവിശ്വാസമുള്ള വികസിത ഇന്ത്യയായി മാറുമെന്നും അദ്ദേഹം പറഞ്ഞു
Aug 31, 2025, 4:55 pm IST
ആനക്കാം പൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു. 900 വഗ്ദാന പദ്ധതികള്‍ ഇടത് സർക്കാർ നല്‍കിയിരുന്നു. അതില്‍ ഒന്നാണ് വയനാട് തുരങ്കപാതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Aug 31, 2025, 4:01 pm IST
ആനക്കാം പൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കുന്നു.
Aug 31, 2025, 3:24 pm IST
വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അഗീകരിക്കാതെ ഈ പ്രശ്നത്തിന് എങ്ങനെ ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Aug 31, 2025, 2:32 pm IST
ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ചെത്തുകാരനെ ആർക്കും വേണ്ട, എന്നാൽ ചെത്തുകാരന്റെ പണം എല്ലാവർക്കും വേണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞു. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത്. തന്നെ പണ്ട് കരിങ്കൊടി കാണിച്ചതും ചെത്തുകാരാണെന്നും മുസ്ലിങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Aug 31, 2025, 2:17 pm IST
ഓണം കറുക്കുമോ? മഴ മുന്നറിയിപ്പ് പുറത്ത്
ഓണനാളുകളിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ മൂന്നിനും നാലിനും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും സെപ്റ്റംബർ നാലിന് തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Aug 31, 2025, 1:38 pm IST
വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നെ എങ്ങനെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാകും? ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.
Aug 31, 2025, 12:57 pm IST
എൻഡിഎയിൽ ജനാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ഒരു പരിഗണനയും കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി സികെ ജാനു. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ ആവശ്യം ഉന്നയിച്ച് പലതവണ കത്ത് നൽകിയെന്നും അമിത് ഷായെ കണ്ടിട്ടും ഇക്കാര്യത്തിൽ ഒരു കാര്യവും ഉണ്ടായില്ലെന്നും അവർ പറഞ്ഞു. ആദിവാസി വിഭാഗങ്ങളിൽ സ്വാധീനം വർധിപ്പിക്കുമെന്ന ബിജെപി നിലപാടിൽ കഴമ്പില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കം ജെആർപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സികെ ജാനു അറിയിച്ചു.
Aug 31, 2025, 12:21 pm IST
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി നൽകിയതായി അധികൃതർ. എന്നാൽ ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുന്നത്. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Aug 31, 2025, 11:11 am IST
മോദി-ഷി കൂടിക്കാഴ്‌ച അവസാനിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ച 50 മിനിറ്റിലധികം നീണ്ടുനിന്നു. അമേരിക്ക ഏർപ്പെടുത്തിയ തീരുവകളുടെയും അമേരിക്കയുമായുള്ള ചൈനയുടെ അസ്ഥിരമായ ബന്ധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്‌ച നടത്തിയത്.
Aug 31, 2025, 10:34 am IST
മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും; ഷിയുമായുള്ള കൂടിക്കാഴ്‌ചയിൽ മോദി
'കഴിഞ്ഞ വർഷം കസാനിൽ, ഞങ്ങളുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകിയ വളരെ ഫലപ്രദമായ ചർച്ചകൾ നടത്തി. അതിർത്തിയിലെ ബന്ധം വിച്ഛേദിക്കപ്പെട്ടതിനുശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടു. അതിർത്തി മാനേജ്മെന്റ് സംബന്ധിച്ച് ഞങ്ങളുടെ പ്രത്യേക പ്രതിനിധികൾ തമ്മിൽ ഒരു കരാറിലെത്തി. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിക്കുന്നു. ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ ഞങ്ങളുടെ സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും' നരേന്ദ്ര മോദി പറഞ്ഞു.
Aug 31, 2025, 10:21 am IST
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും പോലീസിനെ പരിഹസിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസൻ. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പോലീസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹസൻ പറഞ്ഞു.
Aug 31, 2025, 10:01 am IST
ഓൺലൈൻ ട്രേഡിങിന്റെ പ്രിൽ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം വ്യാപിപ്പിച്ച് സൈബർ സെൽ. കേരളത്തിൽ പലയിടത്തും ഓഫീസുള്ള, കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്കാൻ ഇത്രയും വലിയ തുക നഷ്‌ടമായത്. രാജ്യത്ത് ഏറ്റവും വലിയ സൈബർ തട്ടിപ്പുകളിൽ ഒന്നാണിത് എന്നാണ് വിലയിരുത്തൽ.
Aug 31, 2025, 9:38 am IST
ട്രംപിന്റെ ഇന്ത്യ സന്ദർശനം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തില്ല എന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ ബന്ധം അടുത്തിടെ വഷളായ സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം ഒഴിവാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉൾപ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
Aug 31, 2025, 9:22 am IST
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പന്റെ പ്രശസ്‌തി ആഗോള തലത്തിൽ അറയിക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം ബോർഡിന്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവുമെന്നും കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Aug 31, 2025, 8:58 am IST
മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്‌കറിയയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
Aug 31, 2025, 8:30 am IST
ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. പെൺകുട്ടി നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം നാളെ മുതൽ ഇക്കാര്യത്തിൽ നടപടി തുടങ്ങുമെന്നാണ് വിവരം.
Aug 31, 2025, 8:21 am IST
മോദി-ഷി ചർച്ച ഒൻപതരയ്ക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഒൻപതരയ്ക്കാണ് ചർച്ച നടക്കുക. ഏഴ് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോദി ചൈനയിലെത്തിയത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തീരുവ യുദ്ധത്തിന്റെ കാലത്ത് നടക്കുന്ന ഈ ചർച്ച ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.
Aug 31, 2025, 7:39 am IST
മകൻറെ അടിയേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവ് മരണപ്പെട്ടു. ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഎം രാജാക്കാട് മുൻ ഏരിയ കമ്മിറ്റിയംഗവുമായിരുന്ന ഖജനാപ്പാറ സ്വദേശി എസ് ആണ്ടവർ (84) ആണ് മരിച്ചത്. മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Aug 31, 2025, 7:19 am IST
ഇന്ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും തുറന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കാനുള്ള തീരുമാനം. എന്നാൽ നാളെ റേഷൻ കട തുറക്കില്ല. ഓഗസ്‌റ്റിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കുന്നത് കൂടി കണക്കിലെടുത്താണ് നടപടി. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Aug 31, 2025, 6:55 am IST
കണ്ണപുരം സ്ഫോടനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതിയായ അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരംപോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കീഴറയിലെ സ്ഫോടനം നടന്ന ഇടത്തും ഇയാളെ തെളിവെടുപ്പിന് എത്തിച്ചേക്കുമെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്തേക്കും.
Aug 31, 2025, 6:42 am IST
തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. നിയന്ത്രണംവിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബാലരാമപുരം സ്വദേശി ഷിബിനാണ് അപകടത്തിൽ മരിച്ചത്. ഒരു യുവതിയടക്കം മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
6:42 AM, 31 Aug

6:55 AM, 31 Aug
കണ്ണപുരം സ്ഫോടനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതിയായ അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരംപോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കീഴറയിലെ സ്ഫോടനം നടന്ന ഇടത്തും ഇയാളെ തെളിവെടുപ്പിന് എത്തിച്ചേക്കുമെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്തേക്കും.
7:19 AM, 31 Aug
ഇന്ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും തുറന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കാനുള്ള തീരുമാനം. എന്നാൽ നാളെ റേഷൻ കട തുറക്കില്ല. ഓഗസ്‌റ്റിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കുന്നത് കൂടി കണക്കിലെടുത്താണ് നടപടി. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
7:39 AM, 31 Aug
മകൻറെ അടിയേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവ് മരണപ്പെട്ടു. ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഎം രാജാക്കാട് മുൻ ഏരിയ കമ്മിറ്റിയംഗവുമായിരുന്ന ഖജനാപ്പാറ സ്വദേശി എസ് ആണ്ടവർ (84) ആണ് മരിച്ചത്. മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
8:21 AM, 31 Aug
മോദി-ഷി ചർച്ച ഒൻപതരയ്ക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഒൻപതരയ്ക്കാണ് ചർച്ച നടക്കുക. ഏഴ് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോദി ചൈനയിലെത്തിയത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തീരുവ യുദ്ധത്തിന്റെ കാലത്ത് നടക്കുന്ന ഈ ചർച്ച ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.
8:30 AM, 31 Aug
ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. പെൺകുട്ടി നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം നാളെ മുതൽ ഇക്കാര്യത്തിൽ നടപടി തുടങ്ങുമെന്നാണ് വിവരം.
8:58 AM, 31 Aug
മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്‌കറിയയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
9:22 AM, 31 Aug
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പന്റെ പ്രശസ്‌തി ആഗോള തലത്തിൽ അറയിക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം ബോർഡിന്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവുമെന്നും കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
9:38 AM, 31 Aug
ട്രംപിന്റെ ഇന്ത്യ സന്ദർശനം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തില്ല എന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ ബന്ധം അടുത്തിടെ വഷളായ സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം ഒഴിവാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉൾപ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
10:01 AM, 31 Aug
ഓൺലൈൻ ട്രേഡിങിന്റെ പ്രിൽ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം വ്യാപിപ്പിച്ച് സൈബർ സെൽ. കേരളത്തിൽ പലയിടത്തും ഓഫീസുള്ള, കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്കാൻ ഇത്രയും വലിയ തുക നഷ്‌ടമായത്. രാജ്യത്ത് ഏറ്റവും വലിയ സൈബർ തട്ടിപ്പുകളിൽ ഒന്നാണിത് എന്നാണ് വിലയിരുത്തൽ.
10:21 AM, 31 Aug
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും പോലീസിനെ പരിഹസിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസൻ. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പോലീസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹസൻ പറഞ്ഞു.
10:34 AM, 31 Aug
മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും; ഷിയുമായുള്ള കൂടിക്കാഴ്‌ചയിൽ മോദി
'കഴിഞ്ഞ വർഷം കസാനിൽ, ഞങ്ങളുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകിയ വളരെ ഫലപ്രദമായ ചർച്ചകൾ നടത്തി. അതിർത്തിയിലെ ബന്ധം വിച്ഛേദിക്കപ്പെട്ടതിനുശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടു. അതിർത്തി മാനേജ്മെന്റ് സംബന്ധിച്ച് ഞങ്ങളുടെ പ്രത്യേക പ്രതിനിധികൾ തമ്മിൽ ഒരു കരാറിലെത്തി. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിക്കുന്നു. ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ ഞങ്ങളുടെ സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും' നരേന്ദ്ര മോദി പറഞ്ഞു.
11:11 AM, 31 Aug
മോദി-ഷി കൂടിക്കാഴ്‌ച അവസാനിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ച 50 മിനിറ്റിലധികം നീണ്ടുനിന്നു. അമേരിക്ക ഏർപ്പെടുത്തിയ തീരുവകളുടെയും അമേരിക്കയുമായുള്ള ചൈനയുടെ അസ്ഥിരമായ ബന്ധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്‌ച നടത്തിയത്.
12:21 PM, 31 Aug
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി നൽകിയതായി അധികൃതർ. എന്നാൽ ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുന്നത്. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
12:57 PM, 31 Aug
എൻഡിഎയിൽ ജനാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ഒരു പരിഗണനയും കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി സികെ ജാനു. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ ആവശ്യം ഉന്നയിച്ച് പലതവണ കത്ത് നൽകിയെന്നും അമിത് ഷായെ കണ്ടിട്ടും ഇക്കാര്യത്തിൽ ഒരു കാര്യവും ഉണ്ടായില്ലെന്നും അവർ പറഞ്ഞു. ആദിവാസി വിഭാഗങ്ങളിൽ സ്വാധീനം വർധിപ്പിക്കുമെന്ന ബിജെപി നിലപാടിൽ കഴമ്പില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കം ജെആർപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സികെ ജാനു അറിയിച്ചു.
1:38 PM, 31 Aug
വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നെ എങ്ങനെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാകും? ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.
2:17 PM, 31 Aug
ഓണം കറുക്കുമോ? മഴ മുന്നറിയിപ്പ് പുറത്ത്
ഓണനാളുകളിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ മൂന്നിനും നാലിനും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും സെപ്റ്റംബർ നാലിന് തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
2:32 PM, 31 Aug
ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ചെത്തുകാരനെ ആർക്കും വേണ്ട, എന്നാൽ ചെത്തുകാരന്റെ പണം എല്ലാവർക്കും വേണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞു. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത്. തന്നെ പണ്ട് കരിങ്കൊടി കാണിച്ചതും ചെത്തുകാരാണെന്നും മുസ്ലിങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
3:24 PM, 31 Aug
വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അഗീകരിക്കാതെ ഈ പ്രശ്നത്തിന് എങ്ങനെ ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
4:01 PM, 31 Aug
ആനക്കാം പൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കുന്നു.
4:55 PM, 31 Aug
ആനക്കാം പൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു. 900 വഗ്ദാന പദ്ധതികള്‍ ഇടത് സർക്കാർ നല്‍കിയിരുന്നു. അതില്‍ ഒന്നാണ് വയനാട് തുരങ്കപാതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
6:02 PM, 31 Aug
കഠിനാധ്വാനികളായ 140 കോടി ഇന്ത്യക്കാർ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി ലോകത്തിന് വീണ്ടും കാണിച്ചുകൊടുത്തുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. 2027 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 2047 ഓടെ ആത്മവിശ്വാസമുള്ള വികസിത ഇന്ത്യയായി മാറുമെന്നും അദ്ദേഹം പറഞ്ഞു
7:23 PM, 31 Aug
ബീഹാറിൽ ഇലക്ടറൽ റോൾ സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്.ഐ.ആർ) വീണ്ടും നടത്തണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര; ബൂത്ത് ലെവൽ ഏജന്റുമാർ (ബി.എൽ.എ) നൽകിയ ഏകദേശം 89 ലക്ഷം പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിച്ചു.
ഇത്തരം ക്രമക്കേടുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും പവൻ ഖേര പറഞ്ഞു.
8:49 PM, 31 Aug
വിദ്യാഭ്യാസ നിലവാരത്തിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി. ശിവൻകുട്ടി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ഇതിൽ അക്കാദമിക നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. മന്ത്രി അറിയിച്ചു.
11:26 PM, 31 Aug