മിഡിൽ ഈസ്‌റ്റിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കി കൊണ്ട് ഇറാൻ-ഇസ്രായേൽ പോരാട്ടം രൂക്ഷമാവുകയാണ്. ഇറാനിലെ ഉന്നത നേതാക്കളെ വധിച്ചെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏറ്റവും ഒടുവിലായി അറിയിച്ചത്. അതിൽ റെവലൂഷണറി ഗാർഡ്‌സ് തലവൻ കൂടി ഉൾപ്പെടുന്നുവെന്നാണ് ലഭ്യമായ വിവരം. കൂടാതെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതി ഇട്ടുവെന്നും തടഞ്ഞത് ട്രംപ് ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതിനിടെ കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരുകയാണ്. ഇന്നും ചില ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്‌ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇന്ന് പ്രവചിക്കുന്നത്. അതിനാൽ തന്നെ കനത്ത ജാഗ്രതാ നിർദ്ദേശവും നിലവിലുണ്ട്.
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചൂട് മുറുകുകയാണ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ശക്തമായ അവസാനവട്ട പ്രചാരണ പരിപാടികളിലാണ്. ബിജെപിയും പിവി അൻവറും മറ്റൊരു വശത്തുണ്ട്. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങൾ കൂടിയാണ് ഇനി ശേഷിക്കുന്നത്. ദേശീയ-അന്തർദേശീയ തലത്തിൽ വേറെയും സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. അറിയാം ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ.
Jun 16, 2025, 11:43 pm IST
ആയത്തുള്ള അലി ഖമേനി ലക്ഷ്യം?
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള സാധ്യത തള്ളിക്കളയാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് ബ്രോഡ്കാസ്റ്ററായ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അലി ഖമേനിയെ വധിക്കാനുള്ള ഏതൊരു പദ്ധതിയും സംഘര്‍ഷം വഷളാക്കില്ലെന്നും മറിച്ച് അത് സംഘര്‍ഷം അവസാനിപ്പിക്കും എന്ന് നെതന്യാഹു പറയുന്നു. ഇസ്രായേല്‍ പരമോന്നത നേതാവിനെ ലക്ഷ്യം വയ്ക്കുമോ എന്ന ചോദ്യത്തിന് നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Jun 16, 2025, 11:19 pm IST
ഒപ്പിടില്ലെന്ന് ട്രംപ്
ജി7 ഉച്ചകോടിയുടെ പ്രസ്താവനയില്‍ ഒപ്പിടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കണം എന്ന പ്രസ്താവനയില്‍ ഒപ്പിടില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
Jun 16, 2025, 11:06 pm IST
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍
അടിയന്തര വെടിനിര്‍ത്തലിന് ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കണമെന്ന് ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇറാന്‍. ഗള്‍ഫ് നേതാക്കളും ഇറാന്‍ ഉന്നത നയതന്ത്രജ്ഞരും ഫോണില്‍ സംസാരിച്ചതായാണ് വിവരം
Jun 16, 2025, 10:28 pm IST
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു
ടെഹ്‌റാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, ടെഹ്‌റാനില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെയുള്ള ക്വാമിലേക്കാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ടെഹ്‌റാനില്‍ മാത്രം 1500 ഓളം വിദ്യാര്‍ത്ഥികളുണ്ടെന്ന് റിപ്പോര്‍ട്ട്
Jun 16, 2025, 10:19 pm IST
ഇറാന് ജയിക്കാനാകില്ല
ഇറാന് യുദ്ധം ജയിക്കാനാകില്ല എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറെ വൈകും മുന്‍പ് ചര്‍ച്ച സംബന്ധിച്ച തീരുമാനം എടുക്കണമെന്നും ട്രംപ്
Jun 16, 2025, 10:16 pm IST
വിമാനങ്ങള്‍ റദ്ദാക്കി
കണ്ണൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.
Jun 16, 2025, 9:41 pm IST
ഇറാന്റെ തിരിച്ചടി
ടെല്‍ അവീവ് ആക്രമിച്ച് ഇറാന്‍. ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്ന് മുന്നറിയിപ്പ്. സ്റ്റേറ്റ് ടിവി ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി
Jun 16, 2025, 9:00 pm IST
ഇറാന്‍ സ്റ്റേറ്റ്‌സ് ടിവിക്കെതിരെ ആക്രമണം
ഇറാന്റെ ഔദ്യോഗിക ടിവിയായ സ്‌റ്റേറ്റ്‌സ് ടിവി ആസ്ഥാനത്ത് ഇസ്രായേല്‍ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെയാണ് ആക്രമണം.
Jun 16, 2025, 8:37 pm IST
കോഴിക്കോട് ബീച്ചിലെ തട്ടുകടകള്‍ ഒഴിപ്പിച്ചു
ശക്തമായ മഴയ്‌ക്കൊപ്പം കടലേറ്റം രൂക്ഷമായതോടെ കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ബീച്ചില്‍ എത്തിയ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ ജില്ലയില്‍ പലയിടത്തും നാശനഷ്ടമുണ്ടായി.
Jun 16, 2025, 8:09 pm IST
ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിയണം
ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. സൈനിക നടപടിയുണ്ടാകും എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മുന്നറിയിപ്പിന് പിന്നാലെ ടെഹ്‌റാനില്‍ ഇസ്രായേലിന്റെ ആക്രമണം
Jun 16, 2025, 6:59 pm IST
കേരള സര്‍ക്കാര്‍ അദാനിയുടെ കൈയില്‍
കേരള സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ അദാനിയുടെ കൈയിലാണ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എതിര്‍കക്ഷി അദാനിയാണെങ്കില്‍ സര്‍ക്കാരിന് കവാത്ത് മറക്കുന്ന സ്ഥിതിയാണ്. നിലമ്പൂരില്‍ നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടമാണ് എന്നും കെസി വേണുഗോപാല്‍.
Jun 16, 2025, 6:27 pm IST
ഇറാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം
മധ്യ ഇറാനില്‍ ഇസ്രായേല്‍ വ്യോമസേന വീണ്ടും വ്യോമാക്രമണം ആരംഭിച്ചു. ഇസ്രായേലുമായുള്ള സംഘര്‍ഷം തുടരുന്നതിനാല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാന്‍ തങ്ങളുടെ സാമ്പത്തിക വിപണികള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഇറാന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ധനകാര്യ വിപണികളും അടച്ചിട്ടിരിക്കുകയാണ്.
Jun 16, 2025, 5:04 pm IST
പൊന്മുടി അണക്കെട്ട് തുറന്നു
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പൊന്മുടി അണക്കെട്ട് തുറന്നു. ഇടുക്കി പന്നിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു.
Jun 16, 2025, 5:02 pm IST
കനത്ത മഴ തുടരും
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം. മറ്റൊരു ചക്രവാതച്ചുഴി വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്.
Jun 16, 2025, 4:38 pm IST
പെന്‍ഷന്‍ വിതരണം 20 മുതല്‍
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
Jun 16, 2025, 3:23 pm IST
കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിഞ്ഞു
കാസർഗോഡ് ദേശീയ പാതയിൽ ചെർക്കളക്കും ബേവിഞ്ചക്കും ഇടയിൽ മണ്ണിടിഞ്ഞു വീണത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ട നിലയിലാണ്. കുന്നിൻമുകളിലെ വീടുകൾ അപകടാവസ്ഥയിലാണ്.
Jun 16, 2025, 3:14 pm IST
ജമാഅത്തെ ഇസ്ലാമിക്ക് സർട്ടിഫിക്കറ്റ് നൽകാൻ താനില്ല; രമേശ് ചെന്നിത്തല
ജമാഅത്തെ ഇസ്ലാമിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനൊന്നും താനില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെൽഫെയർ പാർട്ടി മതസൗഹാർദ്ദ പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയൊരു നിലപാട് താങ്കൾക്കുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. തിരഞ്ഞെടുപ്പില്‍ അവര്‍ പിന്തുണ നല്‍കാമെന്ന് അറിയിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.
Jun 16, 2025, 2:18 pm IST
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം കിഴക്കെമുറി പുത്തന്‍ചന്ത പ്രസന്ന ഭവനത്തില്‍ ശിവന്‍കുട്ടി കെ പിള്ളയാആണ് മരിച്ചത്. രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ അദ്ദേഹത്തിന് മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
Jun 16, 2025, 2:02 pm IST
ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാലിടത്ത് റെഡ് അലർട്ട്
എല്ലാ ജില്ലകളിലും ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് ഉള്ളത്.
Jun 16, 2025, 1:30 pm IST
സൈപ്രസിലെ പരമോന്നത ബഹുമതിക്ക് അർഹനായി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിലെ പരമോന്നത സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മക്കാരിയോസ് മൂന്നാമൻ, എന്ന പുരസ്‌കാരമാണ് മെഡിറ്ററേനിയൻ രാഷ്ട്രത്തിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ അദ്ദേഹത്തിന് സമ്മാനിച്ചത്. ബഹുമതിക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യയും സൈപ്രസും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന് പ്രധാനമന്ത്രി മോദി ഈ അംഗീകാരം സമർപ്പിച്ചു.
Jun 16, 2025, 12:53 pm IST
സെൻസസിന്റെ സമയക്രമം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
2011ന് ശേഷം ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസ് യഥാക്രമം 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2027 ലെ സെൻസസ് പ്രഖ്യാപനം, 1971 മുതൽ വിവിധ ഭരണഘടനാ ഭേദഗതികളിലൂടെ മരവിപ്പിച്ചിരുന്ന വനിതാ സംവരണ ബില്ലിനും വിവാദമായ ഡീലിമിറ്റേഷൻ പ്രക്രിയയ്ക്കും വഴിയൊരുക്കും.
Jun 16, 2025, 12:06 pm IST
പെൻഷൻ വിവാദത്തിൽ കോൺഗ്രസിനെതിരെ എം സ്വരാജ്
പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ്. മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണമെന്നും ഈ പ്രശ്‌നം കോൺഗ്രസ് ഉയർത്തുകയാണെങ്കിൽ സ്വാഗതാർഹം ആണെന്നും സ്വരാജ് പറയുന്നു.
Jun 16, 2025, 11:41 am IST
കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് രാജ്യം വിടാൻ കര അതിർത്തി ഉപയോഗിക്കാം; ഇറാൻ
പ്രധാന നഗരങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനിടെ, ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് സുരക്ഷിതമായ വഴി ഒരുക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയ്ക്ക് മറുപടി നൽകി ഭരണകൂടം. വ്യോമാതിർത്തി അടച്ചതിനാൽ, വിദ്യാർത്ഥികൾക്ക് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാൻ അതിന്റെ കര അതിർത്തികൾ ഉപയോഗിക്കാമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.
Jun 16, 2025, 11:13 am IST
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി എത്തും
എൽഡിഎഫ് പ്രചരണത്തിനായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി ഇന്ന് നിലമ്പൂരിലെത്തും. ചന്തക്കുന്നിലും ചുങ്കത്തറയിലുമായി നടക്കുന്ന മഹാ കുടുംബസംഗമം എംഎ ബേബി ഉദ്ഘാടനം ചെയ്യും. കൂടാതെ വിവിധ എൽഡിഎഫ് നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ മണ്ഡലത്തിലെ കുടുംബ സംഗമത്തിൽ പങ്കെടുക്കും.
Jun 16, 2025, 10:45 am IST
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ഇന്ന് കാനഡയിൽ എത്തും
സൈപ്രസിനു ശേഷമുള്ള ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടം അടയാളപ്പെടുത്തിക്കൊണ്ട് ഇന്ന് വൈകുന്നേരത്തോടെ മോദി കാനഡയിൽ എത്തും. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം, ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ജൂൺ 16-17 തീയതികളിൽ കാനഡയിലെ കനനാസ്‌കിസിലേക്ക് പോവും.
Jun 16, 2025, 10:26 am IST
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ
കഴിഞ്ഞ മൂന്നുദിവസമായി ഇസ്രായേല്‍ ഇറാനില്‍ നടത്തി വരുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 224 പേർ എന്ന് റിപ്പോര്‍ട്ട്. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Jun 16, 2025, 10:05 am IST
ചാലക്കുടിയില്‍ വന്‍ തീപിടിത്തം
തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്തായിരുന്നു അപകടം. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു എന്നാണ് വിവരം. അഗ്നിശമന അംഗങ്ങള്‍ സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Jun 16, 2025, 9:29 am IST
കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകളും അവശിഷ്‌ടങ്ങളും തീരത്തേക്ക് എത്തിത്തുടങ്ങി
കൊച്ചി പുറംകടലിൽ തീപിടിച്ച കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകളും അവശിഷ്‌ടങ്ങളും തീരത്തേക്ക് എത്തിത്തുടങ്ങി. ആലപ്പുഴയിലെ തീരദേശത്താണ് തീപിടിച്ച വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നറും ലൈഫ് ബോട്ടും അടിഞ്ഞത്. ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടെയ്‌നർ അടിഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
Jun 16, 2025, 9:05 am IST
ദിയ കൃഷ്‌ണയുടെ പരാതി; ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബിജെപി നേതാവും നടനുമായ ജി കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാർക്ക് ഇന്ന് നിർണായക ദിനം. മൂന്ന് വനിതാ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ അറസ്‌റ്റ് ഉൾപ്പെടെ ഉണ്ടായേക്കും.
Jun 16, 2025, 9:04 am IST
സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായാണ് വിവരം. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് രണ്ടു മണിക്കൂർ വൈകിയാണ് സർവീസ് ആരംഭിച്ചത്. ചെന്നൈ എഗ്മോർ എക്‌സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.
READ MORE
6:36 AM, 16 Jun
ഇസ്രായേൽ-ഇറാൻ സംഘർഷം മുറുകുന്നു
ഇറാനിലെ ഉപരിതല-തല മിസൈൽ കേന്ദ്രങ്ങൾ ആക്രമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രായേലി സൈന്യം. ഇരു രാജ്യങ്ങൾ തമ്മിലുള്ള മൂന്ന് ദിവസത്തെ സംഘർഷം രൂക്ഷമായതിനു ശേഷമുള്ള ഏറ്റവും പുതിയ നീക്കമാണിത്. നമ്മുടെ ആകാശത്തും ഇറാനിയൻ ആകാശത്തും ഈ ഭീഷണിക്കെതിരെ ഞങ്ങൾ പ്രവർത്തിക്കുന്നു; എന്നായിരുന്നു ഐഡിഎഫ് വക്താവ് നടാവ് ഷൊഷ്വ പറഞ്ഞത്.
6:37 AM, 16 Jun
കേരളത്തിൽ കാലവർഷം ശക്തമാവുന്നു
സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക്സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. മണിക്കൂറിൽ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
6:49 AM, 16 Jun
അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് ആണ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
7:26 AM, 16 Jun
കേരളത്തിലെ സ്കൂളുകളിൽ ഇന്ന് മുതൽ സമയമാറ്റം
കടുത്ത എതിർപ്പിനിടെ സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ ആയിരിക്കും കൂടുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിക്കുന്നത്. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം.
7:57 AM, 16 Jun
നിലമ്പൂരിൽ നാളെ കലാശക്കൊട്ട്
കലാശക്കൊട്ടിന് ഒരുനാൾ മാത്രം ശേഷിക്കെ നിലമ്പൂരിൽ അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ സജീവമാകും. തിരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് ഇന്ന് മഹാകുടുംബസദസുകൾ സംഘടിപ്പിക്കും. യുഡിഎഫിനായി കെസി വേണുഗോപാൽ, വിഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചാരണം നടത്തും.
8:35 AM, 16 Jun
ജറുസലേമിൽ വൻ സ്ഫോടന ശബ്ദം
തിങ്കളാഴ്ച പുലർച്ചെ ജറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ഇറാനിൽ നിന്നുള്ള പുതിയ മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകുകയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങളോട് വീടുകളിൽ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്.
8:37 AM, 16 Jun
ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിങ്കളാഴ്ച 11 ജില്ലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
9:04 AM, 16 Jun
സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായാണ് വിവരം. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് രണ്ടു മണിക്കൂർ വൈകിയാണ് സർവീസ് ആരംഭിച്ചത്. ചെന്നൈ എഗ്മോർ എക്‌സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.
9:05 AM, 16 Jun
ദിയ കൃഷ്‌ണയുടെ പരാതി; ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബിജെപി നേതാവും നടനുമായ ജി കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാർക്ക് ഇന്ന് നിർണായക ദിനം. മൂന്ന് വനിതാ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ അറസ്‌റ്റ് ഉൾപ്പെടെ ഉണ്ടായേക്കും.
9:29 AM, 16 Jun
കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകളും അവശിഷ്‌ടങ്ങളും തീരത്തേക്ക് എത്തിത്തുടങ്ങി
കൊച്ചി പുറംകടലിൽ തീപിടിച്ച കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകളും അവശിഷ്‌ടങ്ങളും തീരത്തേക്ക് എത്തിത്തുടങ്ങി. ആലപ്പുഴയിലെ തീരദേശത്താണ് തീപിടിച്ച വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നറും ലൈഫ് ബോട്ടും അടിഞ്ഞത്. ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടെയ്‌നർ അടിഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
10:05 AM, 16 Jun
ചാലക്കുടിയില്‍ വന്‍ തീപിടിത്തം
തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്തായിരുന്നു അപകടം. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു എന്നാണ് വിവരം. അഗ്നിശമന അംഗങ്ങള്‍ സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
10:26 AM, 16 Jun
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ
കഴിഞ്ഞ മൂന്നുദിവസമായി ഇസ്രായേല്‍ ഇറാനില്‍ നടത്തി വരുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 224 പേർ എന്ന് റിപ്പോര്‍ട്ട്. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
10:45 AM, 16 Jun
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ഇന്ന് കാനഡയിൽ എത്തും
സൈപ്രസിനു ശേഷമുള്ള ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടം അടയാളപ്പെടുത്തിക്കൊണ്ട് ഇന്ന് വൈകുന്നേരത്തോടെ മോദി കാനഡയിൽ എത്തും. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം, ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ജൂൺ 16-17 തീയതികളിൽ കാനഡയിലെ കനനാസ്‌കിസിലേക്ക് പോവും.
11:13 AM, 16 Jun
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി എത്തും
എൽഡിഎഫ് പ്രചരണത്തിനായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി ഇന്ന് നിലമ്പൂരിലെത്തും. ചന്തക്കുന്നിലും ചുങ്കത്തറയിലുമായി നടക്കുന്ന മഹാ കുടുംബസംഗമം എംഎ ബേബി ഉദ്ഘാടനം ചെയ്യും. കൂടാതെ വിവിധ എൽഡിഎഫ് നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ മണ്ഡലത്തിലെ കുടുംബ സംഗമത്തിൽ പങ്കെടുക്കും.
11:41 AM, 16 Jun
കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് രാജ്യം വിടാൻ കര അതിർത്തി ഉപയോഗിക്കാം; ഇറാൻ
പ്രധാന നഗരങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനിടെ, ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് സുരക്ഷിതമായ വഴി ഒരുക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയ്ക്ക് മറുപടി നൽകി ഭരണകൂടം. വ്യോമാതിർത്തി അടച്ചതിനാൽ, വിദ്യാർത്ഥികൾക്ക് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാൻ അതിന്റെ കര അതിർത്തികൾ ഉപയോഗിക്കാമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.
12:06 PM, 16 Jun
പെൻഷൻ വിവാദത്തിൽ കോൺഗ്രസിനെതിരെ എം സ്വരാജ്
പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ്. മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണമെന്നും ഈ പ്രശ്‌നം കോൺഗ്രസ് ഉയർത്തുകയാണെങ്കിൽ സ്വാഗതാർഹം ആണെന്നും സ്വരാജ് പറയുന്നു.
12:53 PM, 16 Jun
സെൻസസിന്റെ സമയക്രമം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
2011ന് ശേഷം ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസ് യഥാക്രമം 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2027 ലെ സെൻസസ് പ്രഖ്യാപനം, 1971 മുതൽ വിവിധ ഭരണഘടനാ ഭേദഗതികളിലൂടെ മരവിപ്പിച്ചിരുന്ന വനിതാ സംവരണ ബില്ലിനും വിവാദമായ ഡീലിമിറ്റേഷൻ പ്രക്രിയയ്ക്കും വഴിയൊരുക്കും.
1:30 PM, 16 Jun
സൈപ്രസിലെ പരമോന്നത ബഹുമതിക്ക് അർഹനായി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിലെ പരമോന്നത സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മക്കാരിയോസ് മൂന്നാമൻ, എന്ന പുരസ്‌കാരമാണ് മെഡിറ്ററേനിയൻ രാഷ്ട്രത്തിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ അദ്ദേഹത്തിന് സമ്മാനിച്ചത്. ബഹുമതിക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യയും സൈപ്രസും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന് പ്രധാനമന്ത്രി മോദി ഈ അംഗീകാരം സമർപ്പിച്ചു.
2:02 PM, 16 Jun
ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാലിടത്ത് റെഡ് അലർട്ട്
എല്ലാ ജില്ലകളിലും ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് ഉള്ളത്.
2:18 PM, 16 Jun
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം കിഴക്കെമുറി പുത്തന്‍ചന്ത പ്രസന്ന ഭവനത്തില്‍ ശിവന്‍കുട്ടി കെ പിള്ളയാആണ് മരിച്ചത്. രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ അദ്ദേഹത്തിന് മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
3:14 PM, 16 Jun
ജമാഅത്തെ ഇസ്ലാമിക്ക് സർട്ടിഫിക്കറ്റ് നൽകാൻ താനില്ല; രമേശ് ചെന്നിത്തല
ജമാഅത്തെ ഇസ്ലാമിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനൊന്നും താനില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെൽഫെയർ പാർട്ടി മതസൗഹാർദ്ദ പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയൊരു നിലപാട് താങ്കൾക്കുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. തിരഞ്ഞെടുപ്പില്‍ അവര്‍ പിന്തുണ നല്‍കാമെന്ന് അറിയിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.
3:23 PM, 16 Jun
കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിഞ്ഞു
കാസർഗോഡ് ദേശീയ പാതയിൽ ചെർക്കളക്കും ബേവിഞ്ചക്കും ഇടയിൽ മണ്ണിടിഞ്ഞു വീണത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ട നിലയിലാണ്. കുന്നിൻമുകളിലെ വീടുകൾ അപകടാവസ്ഥയിലാണ്.
4:38 PM, 16 Jun
പെന്‍ഷന്‍ വിതരണം 20 മുതല്‍
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
5:02 PM, 16 Jun
കനത്ത മഴ തുടരും
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം. മറ്റൊരു ചക്രവാതച്ചുഴി വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്.
5:04 PM, 16 Jun
പൊന്മുടി അണക്കെട്ട് തുറന്നു
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പൊന്മുടി അണക്കെട്ട് തുറന്നു. ഇടുക്കി പന്നിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു.
6:27 PM, 16 Jun
ഇറാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം
മധ്യ ഇറാനില്‍ ഇസ്രായേല്‍ വ്യോമസേന വീണ്ടും വ്യോമാക്രമണം ആരംഭിച്ചു. ഇസ്രായേലുമായുള്ള സംഘര്‍ഷം തുടരുന്നതിനാല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാന്‍ തങ്ങളുടെ സാമ്പത്തിക വിപണികള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഇറാന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ധനകാര്യ വിപണികളും അടച്ചിട്ടിരിക്കുകയാണ്.
6:59 PM, 16 Jun
കേരള സര്‍ക്കാര്‍ അദാനിയുടെ കൈയില്‍
കേരള സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ അദാനിയുടെ കൈയിലാണ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എതിര്‍കക്ഷി അദാനിയാണെങ്കില്‍ സര്‍ക്കാരിന് കവാത്ത് മറക്കുന്ന സ്ഥിതിയാണ്. നിലമ്പൂരില്‍ നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടമാണ് എന്നും കെസി വേണുഗോപാല്‍.
8:09 PM, 16 Jun
ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിയണം
ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. സൈനിക നടപടിയുണ്ടാകും എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മുന്നറിയിപ്പിന് പിന്നാലെ ടെഹ്‌റാനില്‍ ഇസ്രായേലിന്റെ ആക്രമണം
8:37 PM, 16 Jun
കോഴിക്കോട് ബീച്ചിലെ തട്ടുകടകള്‍ ഒഴിപ്പിച്ചു
ശക്തമായ മഴയ്‌ക്കൊപ്പം കടലേറ്റം രൂക്ഷമായതോടെ കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ബീച്ചില്‍ എത്തിയ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ ജില്ലയില്‍ പലയിടത്തും നാശനഷ്ടമുണ്ടായി.
9:00 PM, 16 Jun