മിഡിൽ ഈസ്‌റ്റിനെ വിറപ്പിച്ചുകൊണ്ട് ഇറാനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി തുടരുകയാണ്. ഏറ്റവും ഒടുവിൽ ഇസ്രായേലിനെ വിറപ്പിച്ചു കൊണ്ടാണ് അയേൺ ഡോം പ്രതിരോധം മറികടന്നുകൊണ്ട് ഇറാൻ മിസൈലുകൾ ചെന്ന് പതിക്കുന്നത്. ഇരുഭാഗത്തും കനത്ത നാശനഷ്‌ടങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെ ജീവനുകളും സംഘർഷ സാഹചര്യത്തിനിടയിൽ നഷ്‌ടമാവുന്നുണ്ട്.
നിലമ്പൂരിൽ ഇനി വോട്ടെണ്ണലിനായുള്ള കാത്തിരിപ്പിലാണ് മുന്നണികൾ. കണക്കുകൾ കൂട്ടിയും കിഴിച്ചും വിജയസാധ്യതയെ കുറിച്ചുള്ള ചർച്ചകൾ നടത്താനും മൂന്ന് ദിനങ്ങളാണ് മുന്നിലുള്ളത്. 73.25 ശതമാനം എന്ന ശക്തമായ പോളിംഗ് ആണ് മണ്ഡലത്തിൽ നടന്നത്. ജൂൺ 23 തിങ്കളാഴ്‌ചയാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
അതിനിടെ സംസ്ഥാനത്ത് മഴയിൽ നേരിയ കുറവുണ്ടായിരിക്കുകയാണ്. നിലവിൽ കാര്യമായ ആശങ്കകൾക്ക് ഇപ്പോൾ സ്ഥാനമില്ല. വരും ദിവസങ്ങളിലും മഴ കുറയാനാണ് സാധ്യത. ഇന്ന് കാര്യമായ മഴ മുന്നറിയിപ്പുകൾ ഒന്നും നിലവിലില്ല. ദേശീയ-അന്തർദേശീയ തലത്തിലുള്ള സംഭവവികാസങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം.
മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ (ദയാവധം) അനുവദിക്കുന്ന ബില്ലിനെ പിന്തുണച്ച് യുകെ പാര്‍ലമെന്റ്. ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ മുന്നോട്ടുവച്ച ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്‍ 291 നെതിരെ 314 വോട്ടിനാണ് പാസായത്. 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്ല് പാസായത്. 1967-ല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതിനുശേഷം യുകെയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ സാമൂഹിക നയ മാറ്റമാണ് ഇത്
Jun 20, 2025, 9:44 pm IST
നാല് വയസുകാരിയെ പുലി പിടിച്ചു
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരിയെ പുലി പിടിച്ചു. തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ ആണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായി തിരച്ചില്‍ തുടരുന്നു.
Jun 20, 2025, 8:58 pm IST
വീണ്ടും മിസൈലാക്രമണം
ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ മിസൈലാക്രമണം. 17 പേര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. മൂന്ന് പേരുടെ നില ഗുരുതരം
Jun 20, 2025, 7:39 pm IST
യുഎന്‍ ഇടപെടണം
സോറോക്ക ആശുപത്രി ആക്രമണം തീവ്രവാദവും യുദ്ധക്കുറ്റവും എന്ന് ഇസ്രായേല്‍. ആശുപത്രി ആക്രമണത്തെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അപലപിക്കണം എന്നും ഇസ്രായേല്‍
Jun 20, 2025, 7:02 pm IST
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
എംജി രാജമാണിക്യം പുതിയ റവന്യൂ സെക്രട്ടറി. ദേവസ്വത്തിന്റേയും ഭക്ഷ്യവകുപ്പിന്റേയും അധിക ചുമതലയും രാജമാണിക്യത്തിന്. വിനയ് ഗോയല്‍ ദേശീയ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍
Jun 20, 2025, 6:36 pm IST
എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ
ആര്‍എസ്എസ് ബന്ധത്തില്‍ പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടിയും മുഖ്യമന്ത്രിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയും പറഞ്ഞു കഴിഞ്ഞു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
Jun 20, 2025, 6:08 pm IST
ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണം
ഇസ്രായേല്‍ നിരുപാധികം ആക്രമണം അവസാനിപ്പിക്കണം എന്ന് ഇറാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അത് മാത്രമാണ് വഴിയെന്നും ഇറാന്‍
Jun 20, 2025, 5:48 pm IST
വിജയം ഉറപ്പിച്ച് യുഡിഎഫ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടന്‍ ഷൌക്കത്ത് 1000- മുതൽ 15000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് പ്രാഥമിക വിലയിരുത്തൽ. വഴിക്കടവ് പഞ്ചായത്തിൽ നിന്ന് ഏറ്റവും കൂടുതൽ ലീഡ് ലഭിക്കുമെന്നും മുന്നണി വിലയിരുത്തുന്നു.
Jun 20, 2025, 5:24 pm IST
ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇറാന്‍
ഇസ്രായേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തുള്ള ഇന്ത്യയ്ക്കാരെ ഒഴിപ്പിക്കാന്‍ വ്യോമപാത തുറന്ന് കൊടുത്ത് ഇറാന്‍. എയര്‍ലിഫ്റ്റ് സുഗമമാക്കുന്നതിന്, ഏകദേശം 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ മഷാദില്‍ നിന്നുള്ള മഹാന്‍ എയര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ വിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് രാത്രി ഡല്‍ഹിയില്‍ ഇറങ്ങും.
Jun 20, 2025, 5:13 pm IST
സിനിമാ സെറ്റില്‍ ലഹരി വേണ്ട
സിനിമാ സെറ്റിലും താമസസ്ഥലത്തും സമ്പൂര്‍ണ്ണ ലഹരി നിരോധനം നടപ്പിലാക്കാന്‍ നിര്‍മാതാക്കളുടെ സംഘടന. സിനിമനാ പ്രവര്‍ത്തകര്‍ കരാറിനൊപ്പം ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം നല്‍കണം. അഭിനേതാക്കള്‍ അടക്കം എല്ലാവര്‍ക്കും ബാധകം. ജൂണ്‍ 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും
Jun 20, 2025, 5:04 pm IST
നിയമനടപടിക്ക് നീക്കം
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന്റെ ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുന്നതിനെതിരെ സർക്കാർ നിയമ നടപടി പരിഗണിക്കുന്നു. വിവാദം രൂക്ഷമാകുന്നതിനിടെ, ഇതിന്റെ നിയമ സാധ്യതകൾ പരിശോധിക്കാൻ സർക്കാർ നിയമ വകുപ്പിന്റെ ഉപദേശം തേടി. നിയമ പരിശോധന പൂർത്തിയാക്കിയ ശേഷം സർക്കാർ തന്റെ നിലപാട് രാജ്ഭവനെ അറിയിക്കും.
Jun 20, 2025, 4:08 pm IST
തരൂർ വീണ്ടും വിദേശ യാത്രക്ക്
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. വിദേശകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ യാത്രയില്‍ യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. നയതന്ത്ര തലത്തിലുള്ള കൂടിക്കാഴ്ചകൾ ഉൾപ്പെടെ ഈ പര്യടനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ യാത്രയെക്കുറിച്ച് കോൺഗ്രസ് പാർട്ടി നേതൃത്വത്തെ ശശി തരൂർ അറിയിച്ചിട്ടില്ലെന്നും അനുമതി തേടിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്
Jun 20, 2025, 2:44 pm IST
മഴക്ക് സാധ്യത
കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 22 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ ഇപ്പോൾ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിന്റെ വോട്ട് ഒരിക്കലും പിവി അൻവറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Jun 20, 2025, 1:28 pm IST
ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി
ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യും. രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആയതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിൽ ഈ കാര്യം പ്രത്യേകം തന്നെ ഉൾപ്പെടുത്തും. ഈ വർഷം സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന വേളയിലും ഈ വിഷയം ഉൾപ്പെടുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Jun 20, 2025, 1:18 pm IST
എയർ ഇന്ത്യയ്ക്ക് നേരത്തെ തന്നെ ഡിജിസിഎ മുന്നറിയിപ്പ് നൽകി
അടിയന്തര ഉപകരണങ്ങളുടെ പരിശോധനയ്ക്ക് സമയമായിട്ടും എയർ ഇന്ത്യയുടെ മൂന്ന് എയർബസ് വിമാനങ്ങൾ പറന്നതിനെ തുടർന്ന് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും, പ്രശ്‌നം പരിഹരിക്കാൻ വൈകിയതിനും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അഥവാ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതായി വ്യക്തമാക്കുന്ന സർക്കാർ രേഖകൾ പുറത്ത്. എന്നാൽ ഇത് എയർ ഇന്ത്യ വിമാനം അപകടത്തിൽപെടുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Jun 20, 2025, 1:08 pm IST
സതീശനിസം എന്നൊരു കാര്യമില്ല; രമേശ് ചെന്നിത്തല
സതീശനിസം എന്നൊരു കാര്യമില്ലെന്നും തിരഞ്ഞെടുപ്പ് വിജയമെന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. എല്ലാവരും ആ വിജയത്തിന് അവകാശികൾ ആണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.
Jun 20, 2025, 12:31 pm IST
ഭക്ഷണവിതരണകേന്ദ്രം വീണ്ടും ലക്ഷ്യമിട്ട് ഇസ്രായേൽ
ഗാസയിൽ 34 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഭക്ഷണവിതരണകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഒരുഭാഗത്ത് ഇറാനുമായി സംഘർഷം രൂക്ഷമാകുന്നതിന് ഇടയിലാണ് ഇസ്രായേൽ മറുപുറത്ത് ഗാസയിൽ ആക്രമണം തുടരുന്നത്.
Jun 20, 2025, 12:19 pm IST
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27% പോളിങ് നടന്നതായി ഔദ്യോഗിക കണക്ക്. സാങ്കേതിക തകരാർ കണ്ട ബൂത്തിൽ റീപോളിങ് ഇല്ല. സ്ക്രൂട്ടണി യോഗത്തിൽ റീപോളിങ് ആവശ്യം ഉയർന്നിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു. തണ്ണിക്കടവ് രണ്ടാംനമ്പർ ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തെന്ന് ആക്ഷേപം ഉയർന്നിരുന്നു.
Jun 20, 2025, 11:51 am IST
ലഹരി ഉപയോഗിക്കില്ലെന്ന് സിനിമാപ്രവർത്തകർ സത്യവാങ്മൂലം നൽകണമെന്ന് നിർമാതാക്കളുടെ സംഘടന. ലൊക്കേഷനിലോ താമസസ്ഥലത്തോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നൽകേണ്ടത്. എല്ലാ അഭിനേതാക്കൾക്കും നിബന്ധന ബാധകമാണെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
Jun 20, 2025, 11:42 am IST
കായലോട് റസീന എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾക്ക് എതിരെ ആത്മഹത്യ പ്രേരണക്കുറ്റം . നടന്നത് സദാചാര പൊലീസ് ചമഞ്ഞുള്ള ഗുണ്ടായിസമാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. റസീനയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്നും കുറിപ്പിൽ റസീന
സുഹൃത്തിനെ കുറ്റപെടുത്തിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.അതേസമയം അറസ്റ്റിലായവർ നിരപരാധികളാണെന്നും ബന്ധുക്കളാണെന്നും റസീനയുടെ അമ്മ പറഞ്ഞു. അടുപ്പമുണ്ടായിരുന്ന യുവാവ് റസീനയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും റസീനയുടെ ഭർത്താവ് മാന്യനായ വ്യക്തിയാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു.
Jun 20, 2025, 11:25 am IST
നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവ് പഞ്ചായത്തിൽ റീപോളിങ് വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം. വിവിപാറ്റ് മെഷീനിലെ തകരാറുകളാണ് ചർച്ച ചെയ്യുന്നത്.
Jun 20, 2025, 11:25 am IST
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ കണക്ക് കൂട്ടിയും കുറച്ചും മുന്നണികൾ. പോളിങ് വലിയ തോതിൽ കൂടാത്തത് ഗുണം ചെയ്യുമെന്നും നേരിയ ഭൂരിപക്ഷത്തിൽ എം സ്വരാജ് ജയിക്കുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. അതേസമയം വലിയ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മുസ്ലീം ലീഗിന്റെ വോട്ട് പി വി അൻവറിന് കിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്തിന് വേണ്ടി മുസ്ലീംലീഗ് പ്രവർത്തകരെല്ലാം ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നു. അതേസമയം മണ്ഡലത്തിൽ തനിക്കുള്ള സ്വാധീനം രണ്ട് മുന്നണികളേയും ബോധ്യപ്പെടുത്താൻ കഴിയുമെന്ന് പി വി അൻവറും വിലയിരുത്തുന്നു.
Jun 20, 2025, 10:46 am IST
ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് ബിനോയ് വിശ്വം
ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരത മാതാവ് എന്ന് പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവർണർ മനസിലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ ഗവർണർ വായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Jun 20, 2025, 10:21 am IST
പിവി അൻവറിനെ പങ്കെടുപ്പിച്ച പരിപാടി; നാല് പേരെ പുറത്താക്കി മുസ്ലിം ലീഗ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായിരിക്കുന്നത്. ഈ മാസം 15ന് തിരുവമ്പാടിയില്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ച മുസ്ലീം ലീഗ് വിമതർക്ക് എതിരെയാണ് നടപടി. സംഘാടകരായ 4 പേരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
Jun 20, 2025, 9:57 am IST
മോദി ഇന്ന് ബിഹാറും ഒഡിഷയും സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച മുതൽ മൂന്ന് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും. ബീഹാറിലും ഒഡീഷയിലും നിരവധി വികസന സംരംഭങ്ങൾ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം വിശാഖപട്ടണത്ത് നിന്ന് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Jun 20, 2025, 9:47 am IST
ബ്രിട്ടന്റെ എഫ് 35 തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നത് ഇനിയും വൈകും
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും സാധിച്ചില്ല. വിമാനവാഹിനി കപ്പലിൽ നിന്ന് കഴിഞ്ഞ ദിവസമെത്തിയ 2 എഞ്ചിനീയർമാർക്ക് തകരാർ പരിഹരിക്കാനായിട്ടില്ലെന്നാണ് വിവരം. ഇതോടെ ബ്രിട്ടനിൽ നിന്ന് തന്നെ വിദഗ്‌ധ സംഘം എത്തുമെന്നാണ് സൂചന.
Jun 20, 2025, 9:32 am IST
ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല
കേരളത്തിൽ ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. എങ്കിലും ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
Jun 20, 2025, 9:11 am IST
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിനെ ഇന്ന് ചോദ്യം ചെയ്തേക്കും
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്‌ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പോലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് പങ്കാളികളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും കൂടി നോട്ടീസ് നല്‍കിയിട്ടുണ്ട്.
READ MORE
8:46 AM, 20 Jun
ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് അടുത്തഘട്ടം ഒഴിപ്പിക്കൽ ഉടൻ
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാവുന്നതിനിടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്മെനിസ്ഥാനിൽ നിന്നായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. 350 ലേറെ പേരുടെ അഭ്യർത്ഥന കിട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി വരികയാണ്.
9:00 AM, 20 Jun
ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു; കേരളത്തിൽ മഴ തുടരും
വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടുവെന്ന് കാലാവസ്ഥാ വകുപ്പ്. ജാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
9:11 AM, 20 Jun
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിനെ ഇന്ന് ചോദ്യം ചെയ്തേക്കും
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്‌ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പോലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് പങ്കാളികളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും കൂടി നോട്ടീസ് നല്‍കിയിട്ടുണ്ട്.
9:32 AM, 20 Jun
ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല
കേരളത്തിൽ ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. എങ്കിലും ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
9:47 AM, 20 Jun
ബ്രിട്ടന്റെ എഫ് 35 തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നത് ഇനിയും വൈകും
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും സാധിച്ചില്ല. വിമാനവാഹിനി കപ്പലിൽ നിന്ന് കഴിഞ്ഞ ദിവസമെത്തിയ 2 എഞ്ചിനീയർമാർക്ക് തകരാർ പരിഹരിക്കാനായിട്ടില്ലെന്നാണ് വിവരം. ഇതോടെ ബ്രിട്ടനിൽ നിന്ന് തന്നെ വിദഗ്‌ധ സംഘം എത്തുമെന്നാണ് സൂചന.
9:57 AM, 20 Jun
മോദി ഇന്ന് ബിഹാറും ഒഡിഷയും സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച മുതൽ മൂന്ന് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും. ബീഹാറിലും ഒഡീഷയിലും നിരവധി വികസന സംരംഭങ്ങൾ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം വിശാഖപട്ടണത്ത് നിന്ന് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
10:21 AM, 20 Jun
പിവി അൻവറിനെ പങ്കെടുപ്പിച്ച പരിപാടി; നാല് പേരെ പുറത്താക്കി മുസ്ലിം ലീഗ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായിരിക്കുന്നത്. ഈ മാസം 15ന് തിരുവമ്പാടിയില്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ച മുസ്ലീം ലീഗ് വിമതർക്ക് എതിരെയാണ് നടപടി. സംഘാടകരായ 4 പേരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
10:46 AM, 20 Jun
ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് ബിനോയ് വിശ്വം
ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരത മാതാവ് എന്ന് പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവർണർ മനസിലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ ഗവർണർ വായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
11:25 AM, 20 Jun
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ കണക്ക് കൂട്ടിയും കുറച്ചും മുന്നണികൾ. പോളിങ് വലിയ തോതിൽ കൂടാത്തത് ഗുണം ചെയ്യുമെന്നും നേരിയ ഭൂരിപക്ഷത്തിൽ എം സ്വരാജ് ജയിക്കുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. അതേസമയം വലിയ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മുസ്ലീം ലീഗിന്റെ വോട്ട് പി വി അൻവറിന് കിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്തിന് വേണ്ടി മുസ്ലീംലീഗ് പ്രവർത്തകരെല്ലാം ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നു. അതേസമയം മണ്ഡലത്തിൽ തനിക്കുള്ള സ്വാധീനം രണ്ട് മുന്നണികളേയും ബോധ്യപ്പെടുത്താൻ കഴിയുമെന്ന് പി വി അൻവറും വിലയിരുത്തുന്നു.
11:25 AM, 20 Jun
നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവ് പഞ്ചായത്തിൽ റീപോളിങ് വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം. വിവിപാറ്റ് മെഷീനിലെ തകരാറുകളാണ് ചർച്ച ചെയ്യുന്നത്.
11:42 AM, 20 Jun
കായലോട് റസീന എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾക്ക് എതിരെ ആത്മഹത്യ പ്രേരണക്കുറ്റം . നടന്നത് സദാചാര പൊലീസ് ചമഞ്ഞുള്ള ഗുണ്ടായിസമാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. റസീനയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്നും കുറിപ്പിൽ റസീന
സുഹൃത്തിനെ കുറ്റപെടുത്തിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.അതേസമയം അറസ്റ്റിലായവർ നിരപരാധികളാണെന്നും ബന്ധുക്കളാണെന്നും റസീനയുടെ അമ്മ പറഞ്ഞു. അടുപ്പമുണ്ടായിരുന്ന യുവാവ് റസീനയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും റസീനയുടെ ഭർത്താവ് മാന്യനായ വ്യക്തിയാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു.
11:51 AM, 20 Jun
ലഹരി ഉപയോഗിക്കില്ലെന്ന് സിനിമാപ്രവർത്തകർ സത്യവാങ്മൂലം നൽകണമെന്ന് നിർമാതാക്കളുടെ സംഘടന. ലൊക്കേഷനിലോ താമസസ്ഥലത്തോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നൽകേണ്ടത്. എല്ലാ അഭിനേതാക്കൾക്കും നിബന്ധന ബാധകമാണെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
12:19 PM, 20 Jun
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27% പോളിങ് നടന്നതായി ഔദ്യോഗിക കണക്ക്. സാങ്കേതിക തകരാർ കണ്ട ബൂത്തിൽ റീപോളിങ് ഇല്ല. സ്ക്രൂട്ടണി യോഗത്തിൽ റീപോളിങ് ആവശ്യം ഉയർന്നിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു. തണ്ണിക്കടവ് രണ്ടാംനമ്പർ ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തെന്ന് ആക്ഷേപം ഉയർന്നിരുന്നു.
12:31 PM, 20 Jun
ഭക്ഷണവിതരണകേന്ദ്രം വീണ്ടും ലക്ഷ്യമിട്ട് ഇസ്രായേൽ
ഗാസയിൽ 34 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഭക്ഷണവിതരണകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഒരുഭാഗത്ത് ഇറാനുമായി സംഘർഷം രൂക്ഷമാകുന്നതിന് ഇടയിലാണ് ഇസ്രായേൽ മറുപുറത്ത് ഗാസയിൽ ആക്രമണം തുടരുന്നത്.
1:08 PM, 20 Jun
സതീശനിസം എന്നൊരു കാര്യമില്ല; രമേശ് ചെന്നിത്തല
സതീശനിസം എന്നൊരു കാര്യമില്ലെന്നും തിരഞ്ഞെടുപ്പ് വിജയമെന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. എല്ലാവരും ആ വിജയത്തിന് അവകാശികൾ ആണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.
1:18 PM, 20 Jun
എയർ ഇന്ത്യയ്ക്ക് നേരത്തെ തന്നെ ഡിജിസിഎ മുന്നറിയിപ്പ് നൽകി
അടിയന്തര ഉപകരണങ്ങളുടെ പരിശോധനയ്ക്ക് സമയമായിട്ടും എയർ ഇന്ത്യയുടെ മൂന്ന് എയർബസ് വിമാനങ്ങൾ പറന്നതിനെ തുടർന്ന് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും, പ്രശ്‌നം പരിഹരിക്കാൻ വൈകിയതിനും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അഥവാ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതായി വ്യക്തമാക്കുന്ന സർക്കാർ രേഖകൾ പുറത്ത്. എന്നാൽ ഇത് എയർ ഇന്ത്യ വിമാനം അപകടത്തിൽപെടുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
1:28 PM, 20 Jun
ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി
ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യും. രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആയതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിൽ ഈ കാര്യം പ്രത്യേകം തന്നെ ഉൾപ്പെടുത്തും. ഈ വർഷം സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന വേളയിലും ഈ വിഷയം ഉൾപ്പെടുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ ഇപ്പോൾ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിന്റെ വോട്ട് ഒരിക്കലും പിവി അൻവറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
2:44 PM, 20 Jun
മഴക്ക് സാധ്യത
കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 22 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
4:08 PM, 20 Jun
തരൂർ വീണ്ടും വിദേശ യാത്രക്ക്
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. വിദേശകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ യാത്രയില്‍ യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. നയതന്ത്ര തലത്തിലുള്ള കൂടിക്കാഴ്ചകൾ ഉൾപ്പെടെ ഈ പര്യടനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ യാത്രയെക്കുറിച്ച് കോൺഗ്രസ് പാർട്ടി നേതൃത്വത്തെ ശശി തരൂർ അറിയിച്ചിട്ടില്ലെന്നും അനുമതി തേടിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്
5:04 PM, 20 Jun
നിയമനടപടിക്ക് നീക്കം
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന്റെ ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുന്നതിനെതിരെ സർക്കാർ നിയമ നടപടി പരിഗണിക്കുന്നു. വിവാദം രൂക്ഷമാകുന്നതിനിടെ, ഇതിന്റെ നിയമ സാധ്യതകൾ പരിശോധിക്കാൻ സർക്കാർ നിയമ വകുപ്പിന്റെ ഉപദേശം തേടി. നിയമ പരിശോധന പൂർത്തിയാക്കിയ ശേഷം സർക്കാർ തന്റെ നിലപാട് രാജ്ഭവനെ അറിയിക്കും.
5:13 PM, 20 Jun
സിനിമാ സെറ്റില്‍ ലഹരി വേണ്ട
സിനിമാ സെറ്റിലും താമസസ്ഥലത്തും സമ്പൂര്‍ണ്ണ ലഹരി നിരോധനം നടപ്പിലാക്കാന്‍ നിര്‍മാതാക്കളുടെ സംഘടന. സിനിമനാ പ്രവര്‍ത്തകര്‍ കരാറിനൊപ്പം ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം നല്‍കണം. അഭിനേതാക്കള്‍ അടക്കം എല്ലാവര്‍ക്കും ബാധകം. ജൂണ്‍ 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും
5:24 PM, 20 Jun
ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇറാന്‍
ഇസ്രായേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തുള്ള ഇന്ത്യയ്ക്കാരെ ഒഴിപ്പിക്കാന്‍ വ്യോമപാത തുറന്ന് കൊടുത്ത് ഇറാന്‍. എയര്‍ലിഫ്റ്റ് സുഗമമാക്കുന്നതിന്, ഏകദേശം 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ മഷാദില്‍ നിന്നുള്ള മഹാന്‍ എയര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ വിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് രാത്രി ഡല്‍ഹിയില്‍ ഇറങ്ങും.
5:48 PM, 20 Jun
വിജയം ഉറപ്പിച്ച് യുഡിഎഫ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടന്‍ ഷൌക്കത്ത് 1000- മുതൽ 15000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് പ്രാഥമിക വിലയിരുത്തൽ. വഴിക്കടവ് പഞ്ചായത്തിൽ നിന്ന് ഏറ്റവും കൂടുതൽ ലീഡ് ലഭിക്കുമെന്നും മുന്നണി വിലയിരുത്തുന്നു.
6:08 PM, 20 Jun
ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണം
ഇസ്രായേല്‍ നിരുപാധികം ആക്രമണം അവസാനിപ്പിക്കണം എന്ന് ഇറാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അത് മാത്രമാണ് വഴിയെന്നും ഇറാന്‍
6:36 PM, 20 Jun
എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ
ആര്‍എസ്എസ് ബന്ധത്തില്‍ പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടിയും മുഖ്യമന്ത്രിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയും പറഞ്ഞു കഴിഞ്ഞു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
7:02 PM, 20 Jun
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
എംജി രാജമാണിക്യം പുതിയ റവന്യൂ സെക്രട്ടറി. ദേവസ്വത്തിന്റേയും ഭക്ഷ്യവകുപ്പിന്റേയും അധിക ചുമതലയും രാജമാണിക്യത്തിന്. വിനയ് ഗോയല്‍ ദേശീയ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍
7:39 PM, 20 Jun
യുഎന്‍ ഇടപെടണം
സോറോക്ക ആശുപത്രി ആക്രമണം തീവ്രവാദവും യുദ്ധക്കുറ്റവും എന്ന് ഇസ്രായേല്‍. ആശുപത്രി ആക്രമണത്തെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അപലപിക്കണം എന്നും ഇസ്രായേല്‍
8:58 PM, 20 Jun
വീണ്ടും മിസൈലാക്രമണം
ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ മിസൈലാക്രമണം. 17 പേര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. മൂന്ന് പേരുടെ നില ഗുരുതരം
9:44 PM, 20 Jun