പന്ത്രണ്ട് ദിവസത്തോളം നീണ്ടുനിന്ന നേർക്കുനേർ യുദ്ധത്തിന് ഒടുവിൽ ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുകൂട്ടരും വെടിനിർത്തലിന് സമ്മതിച്ചതായാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് ഇറാനെതിരായ ആക്രമണത്തിന് നേരിട്ട് പങ്കാളിയായത് തീരുമാനത്തിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തൽ. യുദ്ധം അവസാനിച്ചു എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഇതിൽ ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.
നിലമ്പൂരിൽ ഇനി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള അവലോകനത്തിന്റെ സമയമാണ്. ജയിച്ചെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോപ്പുകൂട്ടി ഇറങ്ങുന്ന യുഡിഎഫിന് ഓരോ വോട്ടും നിർണായകമാണ്. എൽഡിഎഫ് തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാനുള്ള യജ്ഞത്തിന് ഇന്ന് തന്നെ തുടക്കമിട്ടേക്കും.
അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ തന്നെയാണ് പെയ്‌തത്. ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് കൂടാതെ ദേശീയ-അന്തർദേശീയ തലത്തിൽ വേറെയും സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം.
Jun 24, 2025, 11:43 pm IST
താക്കീത്
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദത്തിൽ നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും താക്കീത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം. ഇരു നേതാക്കളും ഖേദം പ്രകടിപ്പിച്ചതിനാൽ നടപടി താക്കീതിൽ ഒതുക്കുകയായിരുന്നു.
Jun 24, 2025, 9:13 pm IST
പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ
അതിരപ്പള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് (42) ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ പേവിഷ ബാധയാണോയെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
Jun 24, 2025, 6:51 pm IST
ഖത്തറിനോട് ഖേദം പ്രകടിപ്പിച്ച് ഇറാന്‍
ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇറാന്‍. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ താനിയുമായി നടന്ന ഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഖേദം പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Jun 24, 2025, 4:46 pm IST
നാളത്തെ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരും. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Jun 24, 2025, 4:06 pm IST
ആണവ പദ്ധതികള്‍ തുടരുമെന്ന് ഇറാന്‍
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷവും ആണവ പദ്ധതികള്‍ തുടരുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു.
Jun 24, 2025, 3:10 pm IST
ഗാസയില്‍ 25 പേര്‍ കൊല്ലപ്പെട്ടു
ഗാസയില്‍ സഹായം എത്തിക്കുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിനു നേരെ ഇസ്രായേല്‍ സൈനികരും ഡ്രോണുകളും നടത്തിയ വെടിവയ്പ്പില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Jun 24, 2025, 2:54 pm IST
സൗബിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Jun 24, 2025, 2:36 pm IST
വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ
വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന ഇസ്രായേലിന്റെ ആരോപണം തള്ളി ഇറാന്‍.
Jun 24, 2025, 1:48 pm IST
ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രായേൽ
ഇറാൻ വെടിനിർത്തൽ ലംഘിച്ചുവെന്ന ആരോപണവുമായി ഇസ്രായേൽ രംഗത്ത്. ഇസ്രായേൽ നഗരങ്ങളിൽ അപായ സൈറൺ മുഴങ്ങി. ശക്തമായി തിരിച്ചടിക്കാൻ നിർദേശം നൽകി ഇസ്രായേൽ പ്രതിരോധമന്ത്രി.
Jun 24, 2025, 1:20 pm IST
അടിയന്തരാവസ്ഥ വാര്‍ഷിക പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ ഒളിയമ്പുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ചരിത്രം പുരോഗതിയാണ്, അതിനെ പറ്റി മനസിലാക്കണം. കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ അടിയന്തരാവസ്ഥക്കാലത്ത് ജീവിച്ചിരുന്നവര്‍ ഇല്ലാതാകും. ചരിത്രത്തെ പഠിക്കാതെ പൊതുകാര്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ പ്രസ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയില്ല; സുധാകരന്‍ പറഞ്ഞു.
Jun 24, 2025, 12:53 pm IST
മന്ത്രവാദവും ആഭിചാരക്രിയകളും എങ്ങനെ തടയുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. നിയമനിർമാണം പരിഗണനയിൽഇല്ലെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് കോടതിയുടെ ചോദ്യം. മൂന്നാഴ്ചക്കം ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.
Jun 24, 2025, 12:36 pm IST
ചികിത്സയിൽ കഴിയുന്ന വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണ് ചികിത്സ തുടരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി വിഎസിനെ കണ്ടിരുന്നു.
Jun 24, 2025, 12:24 pm IST
വെടിനിർത്തൽ കരാർ ഔദ്യോഗികമായി അംഗീകരിച്ച് ഇറാനും ഇസ്രായേലും
ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. 12 ദിവസത്തിന് ശേഷം പശ്ചിമേഷ്യയിൽ സമാധാനം. വെടിനിർത്തൽ സ്ഥിരീകരിച്ച് ഇരുരാജ്യങ്ങളും. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പിന്നാലെ നിലനിന്ന ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വങ്ങളും നീങ്ങിയാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
Jun 24, 2025, 12:06 pm IST
കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടത്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അടുത്ത തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു. ആര്യാടൻ ഷൗക്കത്തിന്റെ സന്ദർശന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Jun 24, 2025, 11:24 am IST
നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്ന് വിഡി സതീശന്‍
ഇടത്തേക്കൈ പിഡിപിയുടെ കയ്യിലും വലത്തേക്കൈ ആ സ്വാമിയുടെ കയ്യിലുമാണെന്ന് സ്വരാജ് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ്. അത് കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. പ്രിയങ്കയെ ജയിപ്പിച്ചത് വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ഷൗക്കത്തിനെ ജയിപ്പിച്ചതും അവരെന്ന് പറയുന്നുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്നും സതീശന്‍ പറയുന്നു.
Jun 24, 2025, 10:53 am IST
ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തിട്ടും ആക്രമണം തുടരുന്നതായി ആരോപിച്ച് ഇസ്രായേൽ. പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞത് എട്ട് പേർക്കെങ്കിലും പരിക്കേറ്റതായി ഐഡിഎഫ് പറയുന്നു.
Jun 24, 2025, 10:21 am IST
നിലമ്പൂരിൽ കണ്ടത് ഭരണവിരുദ്ധ വികാരം; ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ കണ്ടത് ഭരണവിരുദ്ധ വികാരമെന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. യുഡിഎഫിന്റെ തിരിച്ചുവരവിന് തുടക്കമാണ് നിലമ്പൂരിൽ കുറിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വൻവിജയം നേടുമെന്ന് ആര്യാടൻ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും ഷൗക്കത്ത് പറഞ്ഞു.
Jun 24, 2025, 10:03 am IST
കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ച് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ച് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ആലംകോടാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റെങ്കിലും ആർക്കും ഗുരുതരമല്ല.
Jun 24, 2025, 9:24 am IST
സിപിഎം നേതാക്കളെ പരിഹസിച്ച് നജീബ് കാന്തപുരം
എം സ്വരാജിന്റെ തോല്‍വിയെ ന്യായീകരിക്കുന്ന സിപിഎം നേതാക്കളെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ നജീബ് കാന്തപുരം. തോറ്റാല്‍ തോറ്റെന്ന് സമ്മതിക്കണമെന്നും അല്ലാതെ യുഡിഎഫിന് വോട്ടു ചെയ്‌ത നാട്ടുകാര്‍ മൊത്തം വര്‍ഗീയവാദികളാണെന്ന് പറയരുതെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു.
Jun 24, 2025, 8:55 am IST
തൊഴിലാളി സമരങ്ങളെ ആക്ഷേപിക്കുന്നവർ ചുറ്റുമുണ്ട്; എളമരം കരീം
വടിയും കത്തിയുമായി നടന്ന് അങ്ങാടി പൂട്ടുന്നതല്ല തൊഴിലാളിസമരമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ എളമരം കരീം. കാര്യങ്ങൾ വേണ്ടവണ്ണം ബോധ്യപ്പെടുത്തിയാൽ ഒരു ബലപ്രയോഗവുമില്ലാതെ എല്ലാവരും സമരത്തിന്റെ ഭാഗമാകുമെന്നും തൊഴിലാളിസമരങ്ങളെ ആക്ഷേപിക്കുന്നവർ അവസരം കാത്തിരിക്കുകയാണെന്നും കരീം പറയുന്നു.
Jun 24, 2025, 8:43 am IST
വിഎസ് ചികിത്സയിൽ തുടരുന്നു; ആരോഗ്യനില തൃപ്‌തികരം
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാവിൽ പത്ത് മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Jun 24, 2025, 8:26 am IST
ഓപ്പറേഷൻ സിന്ധു; മലയാളികൾ അടക്കമുള്ളവർ ഇറാനിൽ നിന്ന് ഡൽഹിയിൽ എത്തി
മിഡിൽ ഈസ്‌റ്റിലെ സംഘര്‍ഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി പുലര്‍ച്ചെ 3.30ന് ഇറാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 14 മലയാളികളുമുണ്ട്. യാത്രാ സംഘത്തിലുള്‍പ്പെട്ടവരില്‍ 12 പേര്‍ വിദ്യാര്‍ത്ഥികളാണ് എന്നാണ് റിപ്പോർട്ട്.
Jun 24, 2025, 8:00 am IST
ആക്‌സിയം 4 വിക്ഷേപണം; പുതിയ തീയതി പ്രഖ്യാപിച്ചു
ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്‌സിയം-4 ദൗത്യം ജൂണ്‍ 25ന് നടക്കുമെന്ന് നാസയുടെ പ്രഖ്യാപനം. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം വൈകിയിരുന്നു, വിവിധ കാരണങ്ങളാൽ വിക്ഷേപണം നീട്ടുകയായിരുന്നു. ജൂണ്‍ 22 ഞായറാഴ്‌ചയായിരുന്നു അവസാനം നിശ്ചയിച്ച തീയതി. ഇതും ചില കാരണങ്ങൾ മൂലം മാറ്റുകയായിരുന്നു.
Jun 24, 2025, 7:43 am IST
രഞ്ജിതയുടെ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങി
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ ഏഴ് മണിയോടെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി ജി ആർ. അനിൽ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ബിജെപി നേതാവ് എസ് സുരേഷ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
Jun 24, 2025, 7:18 am IST
നിലമ്പൂരിൽ ഇന്ന് ആര്യാടൻ ഷൗക്കത്തിന്റെ മണ്ഡല പര്യടനം
നിലമ്പൂർ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചക്ക് രണ്ട് മണി മുതലാണ് മണ്ഡല പര്യടനം. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് അറിയിച്ചത്.
Jun 24, 2025, 6:45 am IST
വെടിനിർത്തൽ പ്രഖ്യാപനം തള്ളി ഇറാൻ
ദിവസങ്ങളായി പശ്ചിമേഷ്യയെ വിറപ്പിച്ചു കൊണ്ട് തുടരുന്ന ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് വിരാമമിട്ടു കൊണ്ട് വെടിനിർത്തൽ നിലവിൽ വന്നുവെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ. ഇത്തരത്തിൽ യാതൊരു കരാറുകളും നിലവിലില്ലെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
Jun 24, 2025, 6:34 am IST
അഹമ്മദാബാദ് ദുരന്തം; മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ ഏഴിന് മന്ത്രി വി ശിവൻകുട്ടി മൃതദേഹം ഏറ്റുവാങ്ങും. രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ പൊതുദർശനം നടക്കും. വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.
Jun 24, 2025, 6:21 am IST
അടുത്ത മണിക്കൂറിൽ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
6:21 AM, 24 Jun

6:34 AM, 24 Jun
അഹമ്മദാബാദ് ദുരന്തം; മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ ഏഴിന് മന്ത്രി വി ശിവൻകുട്ടി മൃതദേഹം ഏറ്റുവാങ്ങും. രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ പൊതുദർശനം നടക്കും. വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.
6:45 AM, 24 Jun
വെടിനിർത്തൽ പ്രഖ്യാപനം തള്ളി ഇറാൻ
ദിവസങ്ങളായി പശ്ചിമേഷ്യയെ വിറപ്പിച്ചു കൊണ്ട് തുടരുന്ന ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് വിരാമമിട്ടു കൊണ്ട് വെടിനിർത്തൽ നിലവിൽ വന്നുവെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ. ഇത്തരത്തിൽ യാതൊരു കരാറുകളും നിലവിലില്ലെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
7:18 AM, 24 Jun
നിലമ്പൂരിൽ ഇന്ന് ആര്യാടൻ ഷൗക്കത്തിന്റെ മണ്ഡല പര്യടനം
നിലമ്പൂർ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചക്ക് രണ്ട് മണി മുതലാണ് മണ്ഡല പര്യടനം. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് അറിയിച്ചത്.
7:43 AM, 24 Jun
രഞ്ജിതയുടെ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങി
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ ഏഴ് മണിയോടെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി ജി ആർ. അനിൽ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ബിജെപി നേതാവ് എസ് സുരേഷ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
8:00 AM, 24 Jun
ആക്‌സിയം 4 വിക്ഷേപണം; പുതിയ തീയതി പ്രഖ്യാപിച്ചു
ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്‌സിയം-4 ദൗത്യം ജൂണ്‍ 25ന് നടക്കുമെന്ന് നാസയുടെ പ്രഖ്യാപനം. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം വൈകിയിരുന്നു, വിവിധ കാരണങ്ങളാൽ വിക്ഷേപണം നീട്ടുകയായിരുന്നു. ജൂണ്‍ 22 ഞായറാഴ്‌ചയായിരുന്നു അവസാനം നിശ്ചയിച്ച തീയതി. ഇതും ചില കാരണങ്ങൾ മൂലം മാറ്റുകയായിരുന്നു.
8:26 AM, 24 Jun
ഓപ്പറേഷൻ സിന്ധു; മലയാളികൾ അടക്കമുള്ളവർ ഇറാനിൽ നിന്ന് ഡൽഹിയിൽ എത്തി
മിഡിൽ ഈസ്‌റ്റിലെ സംഘര്‍ഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി പുലര്‍ച്ചെ 3.30ന് ഇറാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 14 മലയാളികളുമുണ്ട്. യാത്രാ സംഘത്തിലുള്‍പ്പെട്ടവരില്‍ 12 പേര്‍ വിദ്യാര്‍ത്ഥികളാണ് എന്നാണ് റിപ്പോർട്ട്.
8:43 AM, 24 Jun
വിഎസ് ചികിത്സയിൽ തുടരുന്നു; ആരോഗ്യനില തൃപ്‌തികരം
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാവിൽ പത്ത് മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
8:55 AM, 24 Jun
തൊഴിലാളി സമരങ്ങളെ ആക്ഷേപിക്കുന്നവർ ചുറ്റുമുണ്ട്; എളമരം കരീം
വടിയും കത്തിയുമായി നടന്ന് അങ്ങാടി പൂട്ടുന്നതല്ല തൊഴിലാളിസമരമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ എളമരം കരീം. കാര്യങ്ങൾ വേണ്ടവണ്ണം ബോധ്യപ്പെടുത്തിയാൽ ഒരു ബലപ്രയോഗവുമില്ലാതെ എല്ലാവരും സമരത്തിന്റെ ഭാഗമാകുമെന്നും തൊഴിലാളിസമരങ്ങളെ ആക്ഷേപിക്കുന്നവർ അവസരം കാത്തിരിക്കുകയാണെന്നും കരീം പറയുന്നു.
9:24 AM, 24 Jun
സിപിഎം നേതാക്കളെ പരിഹസിച്ച് നജീബ് കാന്തപുരം
എം സ്വരാജിന്റെ തോല്‍വിയെ ന്യായീകരിക്കുന്ന സിപിഎം നേതാക്കളെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ നജീബ് കാന്തപുരം. തോറ്റാല്‍ തോറ്റെന്ന് സമ്മതിക്കണമെന്നും അല്ലാതെ യുഡിഎഫിന് വോട്ടു ചെയ്‌ത നാട്ടുകാര്‍ മൊത്തം വര്‍ഗീയവാദികളാണെന്ന് പറയരുതെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു.
10:03 AM, 24 Jun
കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ച് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ച് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ആലംകോടാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റെങ്കിലും ആർക്കും ഗുരുതരമല്ല.
10:21 AM, 24 Jun
നിലമ്പൂരിൽ കണ്ടത് ഭരണവിരുദ്ധ വികാരം; ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ കണ്ടത് ഭരണവിരുദ്ധ വികാരമെന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. യുഡിഎഫിന്റെ തിരിച്ചുവരവിന് തുടക്കമാണ് നിലമ്പൂരിൽ കുറിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വൻവിജയം നേടുമെന്ന് ആര്യാടൻ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും ഷൗക്കത്ത് പറഞ്ഞു.
10:53 AM, 24 Jun
ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തിട്ടും ആക്രമണം തുടരുന്നതായി ആരോപിച്ച് ഇസ്രായേൽ. പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞത് എട്ട് പേർക്കെങ്കിലും പരിക്കേറ്റതായി ഐഡിഎഫ് പറയുന്നു.
11:24 AM, 24 Jun
നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്ന് വിഡി സതീശന്‍
ഇടത്തേക്കൈ പിഡിപിയുടെ കയ്യിലും വലത്തേക്കൈ ആ സ്വാമിയുടെ കയ്യിലുമാണെന്ന് സ്വരാജ് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ്. അത് കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. പ്രിയങ്കയെ ജയിപ്പിച്ചത് വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ഷൗക്കത്തിനെ ജയിപ്പിച്ചതും അവരെന്ന് പറയുന്നുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്നും സതീശന്‍ പറയുന്നു.
12:06 PM, 24 Jun
കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടത്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അടുത്ത തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു. ആര്യാടൻ ഷൗക്കത്തിന്റെ സന്ദർശന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
12:24 PM, 24 Jun
വെടിനിർത്തൽ കരാർ ഔദ്യോഗികമായി അംഗീകരിച്ച് ഇറാനും ഇസ്രായേലും
ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. 12 ദിവസത്തിന് ശേഷം പശ്ചിമേഷ്യയിൽ സമാധാനം. വെടിനിർത്തൽ സ്ഥിരീകരിച്ച് ഇരുരാജ്യങ്ങളും. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പിന്നാലെ നിലനിന്ന ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വങ്ങളും നീങ്ങിയാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
12:36 PM, 24 Jun
ചികിത്സയിൽ കഴിയുന്ന വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണ് ചികിത്സ തുടരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി വിഎസിനെ കണ്ടിരുന്നു.
12:53 PM, 24 Jun
മന്ത്രവാദവും ആഭിചാരക്രിയകളും എങ്ങനെ തടയുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. നിയമനിർമാണം പരിഗണനയിൽഇല്ലെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് കോടതിയുടെ ചോദ്യം. മൂന്നാഴ്ചക്കം ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.
1:20 PM, 24 Jun
അടിയന്തരാവസ്ഥ വാര്‍ഷിക പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ ഒളിയമ്പുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ചരിത്രം പുരോഗതിയാണ്, അതിനെ പറ്റി മനസിലാക്കണം. കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ അടിയന്തരാവസ്ഥക്കാലത്ത് ജീവിച്ചിരുന്നവര്‍ ഇല്ലാതാകും. ചരിത്രത്തെ പഠിക്കാതെ പൊതുകാര്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ പ്രസ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയില്ല; സുധാകരന്‍ പറഞ്ഞു.
1:48 PM, 24 Jun
ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രായേൽ
ഇറാൻ വെടിനിർത്തൽ ലംഘിച്ചുവെന്ന ആരോപണവുമായി ഇസ്രായേൽ രംഗത്ത്. ഇസ്രായേൽ നഗരങ്ങളിൽ അപായ സൈറൺ മുഴങ്ങി. ശക്തമായി തിരിച്ചടിക്കാൻ നിർദേശം നൽകി ഇസ്രായേൽ പ്രതിരോധമന്ത്രി.
2:36 PM, 24 Jun
വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ
വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന ഇസ്രായേലിന്റെ ആരോപണം തള്ളി ഇറാന്‍.
2:54 PM, 24 Jun
സൗബിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
3:10 PM, 24 Jun
ഗാസയില്‍ 25 പേര്‍ കൊല്ലപ്പെട്ടു
ഗാസയില്‍ സഹായം എത്തിക്കുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിനു നേരെ ഇസ്രായേല്‍ സൈനികരും ഡ്രോണുകളും നടത്തിയ വെടിവയ്പ്പില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
4:06 PM, 24 Jun
ആണവ പദ്ധതികള്‍ തുടരുമെന്ന് ഇറാന്‍
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷവും ആണവ പദ്ധതികള്‍ തുടരുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു.
4:46 PM, 24 Jun
നാളത്തെ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരും. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
6:51 PM, 24 Jun
ഖത്തറിനോട് ഖേദം പ്രകടിപ്പിച്ച് ഇറാന്‍
ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇറാന്‍. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ താനിയുമായി നടന്ന ഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഖേദം പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
9:13 PM, 24 Jun
പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ
അതിരപ്പള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് (42) ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ പേവിഷ ബാധയാണോയെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
11:43 PM, 24 Jun