പശ്ചിമേഷ്യയെ ഒന്നാകെ ഭയത്തിൽ തള്ളിവിട്ട ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് ഒടുവിൽ അയവ് വന്നിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് ആണ് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം ഇറാനും ഇസ്രായേലും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്‌തു. എന്നാൽ പിന്നാലെ ഇസ്രായേൽ ഗാസയിൽ ആക്രമണം തുടരുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ വിവിധ ജില്ലകളിൽ ഇടതടവില്ലാതെ കനത്ത മഴയാണ് പെയ്യുന്നത്. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും മഴ നിർത്താതെ പെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇന്നും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നിലവിലുണ്ട്. അതിനാൽ തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കൂടാതെ ദേശീയ-അന്തർദേശീയ തലത്തിൽ വേറെയും സംഭവ വികാസങ്ങൾ നടക്കുന്നുണ്ട്. മറ്റ് പ്രധാന വാർത്തകൾ അറിയാം.
Jun 25, 2025, 11:56 pm IST
നദീതീരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം
മൺസൂൺ ഹിമാചൽ സന്ദർശിക്കാൻ അനുയോജ്യമായ സമയമാണെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. എന്നാല്‍ നദീതീരങ്ങൾ അപകടകരമാണ്. വിനോ ദസഞ്ചാരികൾ തീരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Shimla: Himachal Pradesh CM Sukhvinder Singh Sukhu said earlier today, "... The more tourists we have, the more it will support the local economy... Encouraging the tourism industry has been our priority... The pre-monsoon has arrived early. We have made adequate… pic.twitter.com/sraqIGBoCR
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേർ മരിച്ചു. കാംഗ്ര ജില്ലയിലെ മനുനി ഖാഡിൽ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുളിവില്‍ ഉള്‍പ്പെടെ ചിലരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായും റിപ്പോർട്ടുണ്ടുണ്ട്
Jun 25, 2025, 11:17 pm IST
വിദ്യാഭ്യാസബന്ദ്
തിരുവനന്തപുരം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ള കെ എസ് യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ് എസ് - യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് അഹ്വാനം ചെയ്യുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് വ്യക്തമാക്കി.
Jun 25, 2025, 8:49 pm IST
തൃശൂർ ജില്ലയിലും അവധി
തൃശ്ശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
Jun 25, 2025, 8:48 pm IST
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വയനാട് ജില്ലയിൽ നാളെ (ജൂൺ 26) ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 26) അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ ക്കും,മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
Jun 25, 2025, 6:56 pm IST
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
ആണവ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള 12 യുഎസ് നിര്‍മ്മിത എഫ്-35 യുദ്ധ വിമാനങ്ങള്‍ യുകെ വാങ്ങുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. ശീതയുദ്ധം അവസാനിച്ചതിനു ശേഷം 1990-കളില്‍ യുകെ ആകാശത്തുനിന്നു വിക്ഷേപിക്കുന്ന ആണവായുധങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയിരുന്നു.
Jun 25, 2025, 4:13 pm IST
ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക്് ഗാര്‍ഹിക പീഡന പരാതി നല്‍കാമെന്ന് ഹൈക്കോടതി
ഗാര്‍ഹിക പീഡന പരാതി നല്‍കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കും അവകാശമുണ്ടെന്ന് ആന്ധ്ര പ്രദേശ് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നോ മര്‍ദനത്തിനിരയായാല്‍ പരാതി നല്‍കാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി വിധി. സ്ത്രീകള്‍ക്കുള്ള നിയമ സംരക്ഷണം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ബാധകമല്ലെന്ന വാദം കോടതി തള്ളി. പ്രസവിക്കാന്‍ കഴിയാത്തതിനാല്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയെ 'സ്ത്രീ' ആയി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.
Jun 25, 2025, 3:18 pm IST
ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ല: കലക്ടര്‍
ചൂരല്‍മലയോടു ചേര്‍ന്നുള്ള റാണിമലയില്‍ മണ്ണിടിയുന്നു. ആശങ്ക വേണ്ടെന്ന് കലക്ടര്‍. പ്രദേശത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു. പുഞ്ചിരിമട്ടത്ത് പരിശോധന നടത്തി. ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങളാണ് വെള്ളത്തില്‍ കലങ്ങി വരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Jun 25, 2025, 2:32 pm IST
ആണവോര്‍ജ ഏജന്‍സിയുമായി ഇനി സഹകരണമില്ല: ബില്‍ പാസാക്കി
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായി ഇനി സഹകരിക്കില്ലെന്ന് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയത്. ഐക്യകണ്ഠേനയാണ് ബില്‍ പാസായത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്‌ധ സംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിലൂടെ അധികൃതർ വ്യക്തമാക്കി.
Jun 25, 2025, 1:37 pm IST
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
കേരളത്തിലെ ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും തുടരും.
Jun 25, 2025, 1:20 pm IST
'ആകാശം കീഴടക്കുന്നതിൽ നിന്ന് നക്ഷത്രങ്ങളെ സ്‌പർശിക്കുന്നതുവരെ- ഐഎഎഫ് വ്യോമ യോദ്ധാവിന്റെ അജയ്യമായ ആത്മാവിനാൽ പ്രചോദിതമായ ഒരു യാത്ര. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഭൂമിക്കപ്പുറത്തേക്ക് രാജ്യത്തിന്റെ അഭിമാനം വഹിച്ചുകൊണ്ട് ഒരു നാഴികക്കല്ലായ ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്നു. ഭൂമിക്കപ്പുറത്തേക്ക് നമ്മുടെ ത്രിവർണ്ണ പതാക ആദ്യമായി വഹിച്ച സ്ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മയുടെ ദൗത്യത്തിന് 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദേജാവു നിമിഷമാണ്' ശുഭാൻഷുവിനെ അഭിനന്ദിച്ച് ഇന്ത്യൻ എയർഫോഴ്‌സ്.
Jun 25, 2025, 12:52 pm IST
സിപിഎം വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുന്നു; ജമാഅത്തെ ഇസ്ലാമി
സിപിഎം വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുന്നുവെന്ന ആരോപണവുമായി ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയെ സിപിഎം ഭീകരവത്കരിച്ചു. കേരളത്തെ വർഗീയമാക്കി കാണിക്കാനുള്ള വില കുറഞ്ഞ സിപിഎം നടപടിയാണിതെന്നും മുജീബ് റഹ്മാൻ ചൂണ്ടിക്കാട്ടി.
Jun 25, 2025, 12:46 pm IST
യുഡിഎഫിനെ കൂടുതൽ വിപുലീകരിക്കും; അടൂർ പ്രകാശ്
നിലമ്പൂർ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുന്നണിയെ കൂടുതൽ വിപുലീകരിക്കുമെന്നും വിട്ടുപോയവരെ കൂട്ടിച്ചേർക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാവരുമായും ആലോചിച്ചാകും വിപുലീകരണം ഉണ്ടാകുക, ജോസ് കെ മാണിയെ ഉൾപ്പെടെ തിരികെ എത്തിക്കാൻ ശ്രമിക്കും. യുഡിഎഫ് പ്രവേശനത്തിനുള്ള വഴി ഇല്ലാതാക്കിയത് പിവി അൻവർ തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jun 25, 2025, 12:07 pm IST
ആക്‌സിയം 4 കുതിച്ചു തുടങ്ങി; വിക്ഷേപണം വിജയകരം
ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയും ദൗത്യത്തിൽ. ലക്ഷ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് നിർണായക ദൗത്യം കുതിച്ചുയർന്നത്.
Jun 25, 2025, 11:56 am IST
വയനാട്ടിൽ മേപ്പാടി മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടയാൻ ശ്രമിച്ചു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.
Jun 25, 2025, 11:35 am IST
ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം
വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായതായി സംശയം. ഇവിടെ ശക്തമായ മലവെള്ളപ്പാച്ചിലാണ് ഇപ്പോഴുള്ളത്. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് വീണ്ടും ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്ക് കാണാനുണ്ട്. വലിയ പാറക്കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി, ഇപ്പോഴും കനത്ത മഴ തുടരുകയാണ് ഇവിടെ.
Jun 25, 2025, 11:10 am IST
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്‌റ്റിൽ 950ഓളം പേർ; എൻഐഎ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്‌റ്റിൽ കേരളത്തിൽ നിന്ന് 950ഓളം ആളുകളുണ്ടെന്ന് വ്യക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. ഒരു ജില്ലാ ജഡ്‌ജിയും ഇക്കൂട്ടത്തിലുണ്ടെന്ന് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Jun 25, 2025, 10:38 am IST
മോദി പ്രശംസ ബിജെപിയിൽ ചേരാൻ വേണ്ടിയല്ല; ശശി തരൂർ
മോദിയെ പ്രശംസിച്ചത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശന വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ തരൂരിന്റെ വാക്കുകൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
Jun 25, 2025, 9:57 am IST
സ്വരാജ് നാട്ടുകാരനാണെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നു; സിപിഐ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കാരണം പഠിക്കാൻ സിപിഐ ഒരുങ്ങുന്നു. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്‌തു വിശദമായ റിപ്പോർട്ട് നൽകിയേക്കും. സ്വരാജ് അത്ര പോരെന്നും സ്ഥാനാർത്ഥിയെന്ന നിലയിൽ സ്വീകാര്യത കുറവായിരുന്നെന്നുമാണ് സിപിഐയുടെ വിമർശനം. നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നു എന്നും സിപിഐ വിലയിരുത്തുന്നു.
Jun 25, 2025, 9:31 am IST
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. ഇതിനായി നിയോഗിച്ച സാൽവേജ് കമ്പനി ദൗത്യത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിസന്ധിയിൽ ആക്കിയത്. അതിനിടെ ഇതുവരെയും കപ്പലിൽ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരിൽ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ.
Jun 25, 2025, 9:00 am IST
ദിയ കൃഷ്‌ണയുടെ പരാതി; തട്ടിപ്പിന് തെളിവുണ്ടെന്ന് പോലീസ്
നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ, ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉള്ളതായി ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളായ മൂന്ന് വനിതാജീവനക്കാരുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്.
Jun 25, 2025, 8:53 am IST
വിഎസിന്റെ നില മാറ്റമില്ലാതെ തുടരുന്നു
ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് അദ്ദേഹം. ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്.
Jun 25, 2025, 8:10 am IST
ഭരണഘടനാ ചർച്ചകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കേരള നിയമസഭ; ആദ്യ സംഭവം
ഭരണഘടനാ നിർമാണസഭയിൽ നടന്ന ചർച്ചകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തി ചരിത്രം കുറിച്ച് കേരള നിയമസഭ. ആദ്യമായാണ് ഒരു പ്രാദേശികഭാഷയിൽ ഈ ചർച്ചകൾ പരിഭാഷപ്പെടുത്തുന്നത് എന്ന നേട്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ആദ്യ വാല്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വിഡി സതീശന് നൽകി പ്രകാശനം ചെയ്‌തു.
Jun 25, 2025, 7:48 am IST
സംസ്ഥാനത്ത് അടുത്ത ശനിയാഴ്‌ച വരെ മഴയ്ക്ക് സാധ്യത
ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു
Jun 25, 2025, 7:22 am IST
ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന്
ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന്. ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ദൗത്യമാണ് ഇത്. സാങ്കേതിക കാരണങ്ങളാല്‍ ആറു തവണ നീട്ടിയ ദൗത്യം ഇന്നത്തേയ്ക്ക് മാറ്റി നിശ്ചയിച്ചതാണ്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേയ്ക്ക് പുറപ്പെടുക. നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘം 14 ദിവസമാവും അവിടെ തുടരുക.
Jun 25, 2025, 6:46 am IST
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി തലവേദയായി തുടരവേ സിപിഎം നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് നടക്കുകയും തുടർന്ന് 2 ദിവസം സംസ്ഥാന കമ്മിറ്റിയും ചേരും. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിലയിരുത്തൽ ഈ യോഗത്തിൽ ഉണ്ടാകാനിടയില്ലെങ്കിലും പ്രാഥമിക ചർച്ചകൾക്ക് സാധ്യതയുണ്ട്.
Jun 25, 2025, 6:26 am IST
ഓപ്പറേഷൻ സിന്ധു; ആകെ 2295 ഇന്ത്യക്കാർ മടങ്ങിയെത്തി
പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ തുടങ്ങിയ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 292 പേരും ഇസ്രയേലിൽനിന്ന് 326 പേരും ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതോടെ ആകെ 2295 ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
6:26 AM, 25 Jun

6:46 AM, 25 Jun
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി തലവേദയായി തുടരവേ സിപിഎം നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് നടക്കുകയും തുടർന്ന് 2 ദിവസം സംസ്ഥാന കമ്മിറ്റിയും ചേരും. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിലയിരുത്തൽ ഈ യോഗത്തിൽ ഉണ്ടാകാനിടയില്ലെങ്കിലും പ്രാഥമിക ചർച്ചകൾക്ക് സാധ്യതയുണ്ട്.
7:22 AM, 25 Jun
ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന്
ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന്. ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ദൗത്യമാണ് ഇത്. സാങ്കേതിക കാരണങ്ങളാല്‍ ആറു തവണ നീട്ടിയ ദൗത്യം ഇന്നത്തേയ്ക്ക് മാറ്റി നിശ്ചയിച്ചതാണ്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേയ്ക്ക് പുറപ്പെടുക. നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘം 14 ദിവസമാവും അവിടെ തുടരുക.
7:48 AM, 25 Jun
സംസ്ഥാനത്ത് അടുത്ത ശനിയാഴ്‌ച വരെ മഴയ്ക്ക് സാധ്യത
ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു
8:10 AM, 25 Jun
ഭരണഘടനാ ചർച്ചകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കേരള നിയമസഭ; ആദ്യ സംഭവം
ഭരണഘടനാ നിർമാണസഭയിൽ നടന്ന ചർച്ചകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തി ചരിത്രം കുറിച്ച് കേരള നിയമസഭ. ആദ്യമായാണ് ഒരു പ്രാദേശികഭാഷയിൽ ഈ ചർച്ചകൾ പരിഭാഷപ്പെടുത്തുന്നത് എന്ന നേട്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ആദ്യ വാല്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വിഡി സതീശന് നൽകി പ്രകാശനം ചെയ്തു.
8:53 AM, 25 Jun
വിഎസിന്റെ നില മാറ്റമില്ലാതെ തുടരുന്നു
ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് അദ്ദേഹം. ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്.
9:00 AM, 25 Jun
ദിയ കൃഷ്‌ണയുടെ പരാതി; തട്ടിപ്പിന് തെളിവുണ്ടെന്ന് പോലീസ്
നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ, ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉള്ളതായി ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളായ മൂന്ന് വനിതാജീവനക്കാരുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്.
9:31 AM, 25 Jun
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. ഇതിനായി നിയോഗിച്ച സാൽവേജ് കമ്പനി ദൗത്യത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിസന്ധിയിൽ ആക്കിയത്. അതിനിടെ ഇതുവരെയും കപ്പലിൽ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരിൽ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ.
9:57 AM, 25 Jun
സ്വരാജ് നാട്ടുകാരനാണെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നു; സിപിഐ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കാരണം പഠിക്കാൻ സിപിഐ ഒരുങ്ങുന്നു. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്‌തു വിശദമായ റിപ്പോർട്ട് നൽകിയേക്കും. സ്വരാജ് അത്ര പോരെന്നും സ്ഥാനാർത്ഥിയെന്ന നിലയിൽ സ്വീകാര്യത കുറവായിരുന്നെന്നുമാണ് സിപിഐയുടെ വിമർശനം. നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നു എന്നും സിപിഐ വിലയിരുത്തുന്നു.
10:38 AM, 25 Jun
മോദി പ്രശംസ ബിജെപിയിൽ ചേരാൻ വേണ്ടിയല്ല; ശശി തരൂർ
മോദിയെ പ്രശംസിച്ചത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശന വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ തരൂരിന്റെ വാക്കുകൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
11:10 AM, 25 Jun
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്‌റ്റിൽ 950ഓളം പേർ; എൻഐഎ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്‌റ്റിൽ കേരളത്തിൽ നിന്ന് 950ഓളം ആളുകളുണ്ടെന്ന് വ്യക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. ഒരു ജില്ലാ ജഡ്‌ജിയും ഇക്കൂട്ടത്തിലുണ്ടെന്ന് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
11:35 AM, 25 Jun
ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം
വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായതായി സംശയം. ഇവിടെ ശക്തമായ മലവെള്ളപ്പാച്ചിലാണ് ഇപ്പോഴുള്ളത്. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് വീണ്ടും ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്ക് കാണാനുണ്ട്. വലിയ പാറക്കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി, ഇപ്പോഴും കനത്ത മഴ തുടരുകയാണ് ഇവിടെ.
11:56 AM, 25 Jun
വയനാട്ടിൽ മേപ്പാടി മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടയാൻ ശ്രമിച്ചു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.
12:07 PM, 25 Jun
ആക്‌സിയം 4 കുതിച്ചു തുടങ്ങി; വിക്ഷേപണം വിജയകരം
ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയും ദൗത്യത്തിൽ. ലക്ഷ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് നിർണായക ദൗത്യം കുതിച്ചുയർന്നത്.
12:46 PM, 25 Jun
യുഡിഎഫിനെ കൂടുതൽ വിപുലീകരിക്കും; അടൂർ പ്രകാശ്
നിലമ്പൂർ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുന്നണിയെ കൂടുതൽ വിപുലീകരിക്കുമെന്നും വിട്ടുപോയവരെ കൂട്ടിച്ചേർക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാവരുമായും ആലോചിച്ചാകും വിപുലീകരണം ഉണ്ടാകുക, ജോസ് കെ മാണിയെ ഉൾപ്പെടെ തിരികെ എത്തിക്കാൻ ശ്രമിക്കും. യുഡിഎഫ് പ്രവേശനത്തിനുള്ള വഴി ഇല്ലാതാക്കിയത് പിവി അൻവർ തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12:52 PM, 25 Jun
സിപിഎം വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുന്നു; ജമാഅത്തെ ഇസ്ലാമി
സിപിഎം വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുന്നുവെന്ന ആരോപണവുമായി ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയെ സിപിഎം ഭീകരവത്കരിച്ചു. കേരളത്തെ വർഗീയമാക്കി കാണിക്കാനുള്ള വില കുറഞ്ഞ സിപിഎം നടപടിയാണിതെന്നും മുജീബ് റഹ്മാൻ ചൂണ്ടിക്കാട്ടി.
1:20 PM, 25 Jun
'ആകാശം കീഴടക്കുന്നതിൽ നിന്ന് നക്ഷത്രങ്ങളെ സ്‌പർശിക്കുന്നതുവരെ- ഐഎഎഫ് വ്യോമ യോദ്ധാവിന്റെ അജയ്യമായ ആത്മാവിനാൽ പ്രചോദിതമായ ഒരു യാത്ര. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഭൂമിക്കപ്പുറത്തേക്ക് രാജ്യത്തിന്റെ അഭിമാനം വഹിച്ചുകൊണ്ട് ഒരു നാഴികക്കല്ലായ ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്നു. ഭൂമിക്കപ്പുറത്തേക്ക് നമ്മുടെ ത്രിവർണ്ണ പതാക ആദ്യമായി വഹിച്ച സ്ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മയുടെ ദൗത്യത്തിന് 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദേജാവു നിമിഷമാണ്' ശുഭാൻഷുവിനെ അഭിനന്ദിച്ച് ഇന്ത്യൻ എയർഫോഴ്‌സ്.
1:37 PM, 25 Jun
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
കേരളത്തിലെ ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും തുടരും.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്‌ധ സംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിലൂടെ അധികൃതർ വ്യക്തമാക്കി.
2:32 PM, 25 Jun
ആണവോര്‍ജ ഏജന്‍സിയുമായി ഇനി സഹകരണമില്ല: ബില്‍ പാസാക്കി
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായി ഇനി സഹകരിക്കില്ലെന്ന് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയത്. ഐക്യകണ്ഠേനയാണ് ബില്‍ പാസായത്.
3:18 PM, 25 Jun
ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ല: കലക്ടര്‍
ചൂരല്‍മലയോടു ചേര്‍ന്നുള്ള റാണിമലയില്‍ മണ്ണിടിയുന്നു. ആശങ്ക വേണ്ടെന്ന് കലക്ടര്‍. പ്രദേശത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു. പുഞ്ചിരിമട്ടത്ത് പരിശോധന നടത്തി. ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങളാണ് വെള്ളത്തില്‍ കലങ്ങി വരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
4:13 PM, 25 Jun
ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക്് ഗാര്‍ഹിക പീഡന പരാതി നല്‍കാമെന്ന് ഹൈക്കോടതി
ഗാര്‍ഹിക പീഡന പരാതി നല്‍കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കും അവകാശമുണ്ടെന്ന് ആന്ധ്ര പ്രദേശ് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നോ മര്‍ദനത്തിനിരയായാല്‍ പരാതി നല്‍കാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി വിധി. സ്ത്രീകള്‍ക്കുള്ള നിയമ സംരക്ഷണം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ബാധകമല്ലെന്ന വാദം കോടതി തള്ളി. പ്രസവിക്കാന്‍ കഴിയാത്തതിനാല്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയെ 'സ്ത്രീ' ആയി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.
ആണവ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള 12 യുഎസ് നിര്‍മ്മിത എഫ്-35 യുദ്ധ വിമാനങ്ങള്‍ യുകെ വാങ്ങുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. ശീതയുദ്ധം അവസാനിച്ചതിനു ശേഷം 1990-കളില്‍ യുകെ ആകാശത്തുനിന്നു വിക്ഷേപിക്കുന്ന ആണവായുധങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയിരുന്നു.
6:56 PM, 25 Jun
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
8:48 PM, 25 Jun
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വയനാട് ജില്ലയിൽ നാളെ (ജൂൺ 26) ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 26) അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ ക്കും,മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
8:49 PM, 25 Jun
തൃശൂർ ജില്ലയിലും അവധി
തൃശ്ശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
11:17 PM, 25 Jun
വിദ്യാഭ്യാസബന്ദ്
തിരുവനന്തപുരം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ള കെ എസ് യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ് എസ് - യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് അഹ്വാനം ചെയ്യുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് വ്യക്തമാക്കി.
11:54 PM, 25 Jun
ഹിമാചലില്‍ മേഘവിസ്ഫോടനം
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേർ മരിച്ചു. കാംഗ്ര ജില്ലയിലെ മനുനി ഖാഡിൽ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുളിവില്‍ ഉള്‍പ്പെടെ ചിലരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായും റിപ്പോർട്ടുണ്ടുണ്ട്
11:56 PM, 25 Jun