കേരളത്തില്‍ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പില്‍ പങ്കുള്ള വ്യക്തിയാണ് പുതിയ ഡിജിപി എന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തുവന്നു. നിയമനത്തില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
മണിപ്പൂര്‍ വീണ്ടും പുകയുകയാണ്. നാലു പേര്‍ വെടിയേറ്റ് മരിച്ചു. വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റുകള്‍ നാളെ മുതല്‍ നിലവില്‍ വരികയാണ്. തെലങ്കാനയില്‍ ഫാക്ടറിയില്‍ സ്‌ഫോടനത്തില്‍ നിരവധി മരണം. ജാനകി സിനിമാ വിവാദത്തില്‍ ചോദ്യങ്ങളുമായി കേരള ഹൈക്കോടതി... തുടങ്ങിയ വാര്‍ത്തകളും ഇന്നത്തെ പ്രധാന തലക്കെട്ടുകളാണ്. പ്രധാന വാർത്തകൾ അറിയാം.
Jun 30, 2025, 10:46 pm IST
വിമാനം റദ്ദാക്കി
കൊച്ചിയില്‍ നിന്ന് ഖത്തറിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വൈകീട്ട് 6.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. ഇക്കാര്യം യാത്രക്കാര്‍ അറിയുന്നത് രാത്രി വൈകിയാണ്.
Jun 30, 2025, 9:44 pm IST
പോലീസിന് നേരെ അതിക്രമം
കൊച്ചിയില്‍ പോലീസിന് നേരെ മദ്യപന്റെ അതിക്രമം. പാലാരിവട്ടം എസ്‌ഐയെ വണ്ടിയിടിച്ച് വീഴ്ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.
Jun 30, 2025, 8:51 pm IST
ട്രെയിനുകള്‍ വൈകി ഓടുന്നു
ചെങ്ങന്നൂരിനും മാവിലിക്കരയ്ക്കും ഇടയില്‍ റെയില്‍പാളത്തില്‍ മരം വീണു. വൈദ്യുതി ലൈനിന് തകരാറുണ്ടായി. ട്രെയിനുകള്‍ വൈകി ഓടുന്നു. എത്രയും വേഗം ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വെ. വൈകുന്ന ട്രെയിനുകള്‍-
നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്
തിരുവനന്തപുരം നോര്‍ത്ത് യശ്വന്ത്പൂര്‍ എക്‌സ്പ്രസ്
തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
തിരുവനന്തപുരം-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ്
തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ്.
Jun 30, 2025, 8:35 pm IST
വിവാദ പ്രസ്താവനയുമായി ബിജെപി എംപി
ഇന്ത്യയ്ക്ക് മതേതര രാജ്യമായി നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന് സുധാന്‍ഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമെന്നും ബിജെപി എംപി. മതേതരത്തിന്റെ പേരില്‍ വിശ്വാസത്തിന് മേല്‍ കടന്നുകയറുന്നു എന്നും സുധാന്‍ഷു. ഡല്‍ഹിയില്‍ കേരള സ്റ്റോറി പുസ്തക പ്രകാശനത്തിലാണ് വിവാദ പ്രസ്താവന.
വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ രാജ്യവ്യാപകമായി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എസി കോച്ചുകളില്‍ ഓരോ കിലോമീറ്ററിനും രണ്ട് പൈസയാണ് വര്‍ധന. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസ വീതം കൂടും. 500 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി നോണ്‍-എസി ടിക്കറ്റുകള്‍ക്ക് നിരക്കില്‍ മാറ്റമില്ല. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകള്‍ക്കും പുതിയ നിരക്ക് ബാധകമാണ്. സബര്‍ബന്‍, സീസണ്‍, മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഈ വര്‍ധന ബാധകമല്ല.
Jun 30, 2025, 6:02 pm IST
ദര്‍വേഷ് സാഹിബിന് യാത്രയയപ്പ്; ചുമതലകള്‍ കൈമാറി
വിരമിച്ച സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് വിടവാങ്ങല്‍ പരേഡ് നല്‍കി ആദരിച്ച് പൊലീസ് സേന. എസ്എപി പരേഡ് ഗ്രൗണ്ടിലാണ് പരേഡ് നടന്നത്. 35 വര്‍ഷത്തെ പൊലീസ് സേവനം അവസാനിപ്പിച്ചാണ് താന്‍ ഈ പദവിയില്‍നിന്ന് വിരമിക്കുന്നതെന്ന് അദ്ദേഹം വിരമിക്കല്‍ ചടങ്ങില്‍ പറഞ്ഞു. പ്രൊഫഷണലിസം, പ്രതിബദ്ധ, ത്യാഗസന്നദ്ധ എന്നിവ കൊണ്ട് കേരള പൊലീസ് ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷമാണ് ഡിജിപിയായി സേവനമനുഷ്ഠിച്ചത്. ചുമതലകള്‍ എഡിജിപി എച്ച് വെങ്കിടേഷിന് താല്‍ക്കാലികമായി കൈമാറി.
Jun 30, 2025, 5:04 pm IST
മണിപ്പുരില്‍ വെടിവയ്പ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു
മണിപ്പുരില്‍ വെടിവയ്പ്പ്. അറുപതുകാരിയടക്കം നാലു പേരെ വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ട്. കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുരിലാണ് വെടിവയ്പ്പുണ്ടായത്. അജ്ഞാതരായ തോക്കുധാരികളാണ് വെടി ഉതിര്‍ത്തത്.
Jun 30, 2025, 4:03 pm IST
പൊലീസ് മേധാവി നിയമനത്തില്‍ തെറ്റില്ലെന്ന് എംവി ഗോവിന്ദന്‍
കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊലീസ് മേധാവിയായി വരാന്‍ പറ്റിയ ആള്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിയമനവുമായി ബന്ധപ്പെട്ട പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂത്തുപറമ്പ് കേസില്‍ റവാഡ ചന്ദ്രശേഖറെ കോടതി ഒഴിവാക്കിയതാണ്. കൂത്തുപറമ്പ് വെടിവയ്പ്പിന് രണ്ടു ദിവസം മുമ്പ് മാത്രമാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. അന്ന് ചന്ദ്രശേഖറിന് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Jun 30, 2025, 3:39 pm IST
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. 10 പേര്‍ മരിച്ചു
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. 12 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിത്തെറിയില്‍ 26 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി 2 ലക്ഷം രൂപ പ്രഖ്യാപിച്ചു.
Jun 30, 2025, 3:30 pm IST
ജാനകി വിവാദം; സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയില്‍ എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ആരുടെ വികാരങ്ങളെയാണ് ഈ പേര് വ്രണപ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണം. പേര് എന്തുകൊണ്ടാണ് മാറ്റണമെന്ന കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് ബുധനാഴ്ച്ച മറുപടി നല്‍കണം. കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കോടതി അഭിനന്ദിച്ചു.
Jun 30, 2025, 3:14 pm IST
പൊലീസ് മേധാവിയായി നിയമനം; പരിഹാസവുമായി അബിന്‍ വര്‍ക്കി
റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതില്‍ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്: കൂത്തുപറമ്പ് വെടിവെപ്പിന് ഓര്‍ഡര്‍ കൊടുത്ത അന്നത്തെ കണ്ണൂര്‍ എ.എസ്.പി രവാഡ ചന്ദ്രശേഖറിനെ കേരള പോലീസ് മേധാവി ആയി തിരഞ്ഞെടുത്ത മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍. ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മള്‍ ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പി യിലൂടെ..
Jun 30, 2025, 2:29 pm IST
സൂംബ വിവാദം; മോശം കമന്റിൽ സിപിഎം നേതാവിനെതിരെ കേസ്
സൂംബ വിഷയത്തിൽ ഫേസ്ബുക്കിൽ വിവാദ കമന്റിട്ട സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്. വയനാട് മൂലങ്കാവ് ലോക്കൽ കമ്മിറ്റി അംഗം കെജി ഷാജിക്കെതിരെയാണ് ബത്തേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. മത വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പോസ്‌റ്റ് ഇട്ടു എന്നാണ് എഫ്ഐആറിൽ പറയുന്നത്. യൂത്ത് ലീഗിന്റെ പരാതിയിലാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്.
Jun 30, 2025, 2:11 pm IST
റവാഡ യോഗ്യതയിൽ മുന്നിൽ, നടപടിക്രമങ്ങൾ പാലിച്ചു; മന്ത്രി വിഎൻ വാസവൻ
പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളിൽ മന്ത്രി വിഎൻ വാസവന്റെ മറുപടി. സംസ്ഥാന ഡിജിപിയായി റവാഡ ചന്ദ്രശേഖന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ യോഗ്യത അളക്കുന്നത് ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചാണെന്നും വിഎൻ വാസവൻ ചൂണ്ടിക്കാട്ടി.
Jun 30, 2025, 1:32 pm IST
തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായിസം ഇല്ലെന്ന് പിവി അൻവർ
തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായിസം ഇല്ലെന്നും യുഡിഎഫുമായും എല്‍ഡിഎഫുമായും സമവായം ഉണ്ടാക്കാമെന്നും പിവി അന്‍വര്‍. പിണറായിസം നിയമസഭയിലാണ് ഉള്ളത്, അതിനാൽ ആ പോരാട്ടം തുടരും. തിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെ മത്സരിപ്പിക്കാനാണ് തീരുമാനം, പ്രാദേശിക അടിസ്ഥാനത്തില്‍ സഖ്യം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കുമെന്നും അൻവർ ചൂണ്ടിക്കാട്ടി.
Jun 30, 2025, 12:49 pm IST
ഒമാനിൽ തീപ്പിടിച്ച ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യൻ നാവികസേന
ഒമാന്‍ ഉള്‍ക്കടലില്‍ തീപ്പിടിച്ച ചരക്കു കപ്പലിന് രക്ഷകരായി ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് തബര്‍. എംടി യി ചെങ് 6 എന്ന കപ്പലിനായിരുന്നു തീപ്പിടിച്ചത്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഐഎന്‍എസ് തബറിന് ചരക്കുകപ്പലില്‍നിന്ന് അപായ സന്ദേശം ലഭിച്ചതോടെ ഇടപെടുകയായിരുന്നു. പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എഞ്ചിന്‍ റൂമില്‍നിന്നാണ് തീ പടർന്നത്.
Jun 30, 2025, 12:03 pm IST
കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ; പി ജയരാജൻ
സംസ്ഥാന പോലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ച സർക്കാർ തീരുമാനത്തിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനമെന്നും ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൃദയാഘാതത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് അച്യുതാനന്ദൻ ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.
Jun 30, 2025, 10:59 am IST
ഇന്ത്യ-യുഎസ് വ്യാപാര കരാർ ജൂലൈ എട്ടിനകം
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എല്ലാ നിബന്ധനകളും ഇരുപക്ഷവും അംഗീകരിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വാഷിംഗ്ടണിൽ എത്തിയിട്ടുണ്ട്.
Jun 30, 2025, 10:28 am IST
പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചു
സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആന്ധ്രപ്രദേശ് വെസ്‌റ്റ് ഗോദാവരി സ്വദേശിയായ റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്‌ടറായി പ്രവർത്തിച്ചു വരികയാണ്. നിലവിലെ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് റവാഡ എത്തുക.
Jun 30, 2025, 9:54 am IST
നിലമ്പൂരിൽ എൽഡിഎഫ് ഉയർത്തെഴുന്നേൽക്കും; എകെ ബാലൻ
നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എകെ ബാലന്‍. ബൈബിളിനെ ഉദ്ധരിച്ച് അന്‍വറിനെ വിമര്‍ശിച്ച എകെ ബാലന്‍ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എകെ ബാലൻ നിലപാട് വ്യക്തമാക്കിയത്.
Jun 30, 2025, 9:32 am IST
തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദി; ഷെയ്ക്ക് ദർവേഷ് സാഹിബ്
തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്. മികച്ച പോലീസ് സേനയാണ് ഇവിടുത്തേത്. തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നു. പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യമന്ത്രാലയം ഒന്നാമതായി തിരഞ്ഞെടുത്തു. സിവിൽ പോലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ്, അർപ്പണമനോഭാവമുള്ളവരാണെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു.
Jun 30, 2025, 9:01 am IST
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
വ്യാഴാഴ്‌ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു കിഴക്കൻ അറബിക്കടൽ. വടക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിലെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിന് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
Jun 30, 2025, 8:38 am IST
സംസ്ഥാനത്തെ കീം ഫലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മാർക്ക് ഏകീകരണത്തിൽ വിദഗ്‌ധ സമിതി നൽകിയ ശുപാർശകളിൽ സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്. മാർച്ചിൽ ശുപാർശ നൽകിയിട്ടും സർക്കാർ തീരുമാനം വൈകിയത് കൊണ്ട് ഫലപ്രഖ്യാപനം നീളുകയാണ്.
Jun 30, 2025, 8:16 am IST
തൃശൂർ പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അവിവാഹിതരായ മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് കോടതിയിൽ എത്തിക്കുക. ഏതാണ്ട് 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ പൊലീസ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു.
Jun 30, 2025, 7:54 am IST
എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം ഇന്ന് അവസാനിക്കും
എസ്എഫ്ഐ 18-ാം അഖിലേന്ത്യാ സമ്മേളനം ഇന്ന് സമാപിക്കും. കോഴിക്കോട് കടപ്പുറത്തെ കെവി സുധീഷ് നഗറിൽ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, ദേശീയ പ്രസിഡന്റ് ആദർശ് എം ബേബി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്, സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സ്വാഗതസംഘം ചെയർമാൻ മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.
Jun 30, 2025, 7:28 am IST
ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. പുന:സംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിൽ വി മുരളീധരനെയും കെ സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിവാദം ഉയർന്നിരുന്നു. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.ഇത് യോഗത്തിൽ ഉയർന്നുവന്നേക്കും എന്നാണ് ലഭ്യമായ വിവരം.
Jun 30, 2025, 7:08 am IST
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ആരെത്തുമെന്ന് രാവിലെ മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. ഇന്നലെ വൈകിയും സർക്കാർ ഉന്നതങ്ങളിൽ റാവാഡ ചന്ദ്രശേഖറിന്റെ പേരിനാണ് മുൻതൂക്കമെന്നാണ് ലഭ്യമായ വിവരം. റാവാഡയെയാണ് മന്ത്രിസഭായോഗം തീരുമാനിക്കുന്നതെങ്കിൽ അദ്ദേഹത്തിന് ചുമതലയേൽക്കാൻ കുറഞ്ഞത് ഒരാഴ്‌ച എങ്കിലും വേണ്ടി വരുമെന്നാണ് വിവരം.
Jun 30, 2025, 6:45 am IST
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെപ്പറ്റി ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും. ഇന്നലെയായിരുന്നു അന്വേഷണ സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ നാലംഗ അന്വേഷണ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്.
Jun 30, 2025, 6:27 am IST
ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നിറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് മഴയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുണ്ടാവുക.
6:27 AM, 30 Jun

6:45 AM, 30 Jun
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെപ്പറ്റി ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും. ഇന്നലെയായിരുന്നു അന്വേഷണ സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ നാലംഗ അന്വേഷണ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്.
7:08 AM, 30 Jun
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ആരെത്തുമെന്ന് രാവിലെ മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. ഇന്നലെ വൈകിയും സർക്കാർ ഉന്നതങ്ങളിൽ റാവാഡ ചന്ദ്രശേഖറിന്റെ പേരിനാണ് മുൻതൂക്കമെന്നാണ് ലഭ്യമായ വിവരം. റാവാഡയെയാണ് മന്ത്രിസഭായോഗം തീരുമാനിക്കുന്നതെങ്കിൽ അദ്ദേഹത്തിന് ചുമതലയേൽക്കാൻ കുറഞ്ഞത് ഒരാഴ്‌ച എങ്കിലും വേണ്ടി വരുമെന്നാണ് വിവരം.
7:28 AM, 30 Jun
ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. പുന:സംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിൽ വി മുരളീധരനെയും കെ സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിവാദം ഉയർന്നിരുന്നു. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.ഇത് യോഗത്തിൽ ഉയർന്നുവന്നേക്കും എന്നാണ് ലഭ്യമായ വിവരം.
7:54 AM, 30 Jun
എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം ഇന്ന് അവസാനിക്കും
എസ്എഫ്ഐ 18-ാം അഖിലേന്ത്യാ സമ്മേളനം ഇന്ന് സമാപിക്കും. കോഴിക്കോട് കടപ്പുറത്തെ കെവി സുധീഷ് നഗറിൽ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, ദേശീയ പ്രസിഡന്റ് ആദർശ് എം ബേബി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്, സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സ്വാഗതസംഘം ചെയർമാൻ മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.
8:16 AM, 30 Jun
തൃശൂർ പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അവിവാഹിതരായ മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് കോടതിയിൽ എത്തിക്കുക. ഏതാണ്ട് 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ പൊലീസ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു.
8:38 AM, 30 Jun
സംസ്ഥാനത്തെ കീം ഫലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മാർക്ക് ഏകീകരണത്തിൽ വിദഗ്‌ധ സമിതി നൽകിയ ശുപാർശകളിൽ സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്. മാർച്ചിൽ ശുപാർശ നൽകിയിട്ടും സർക്കാർ തീരുമാനം വൈകിയത് കൊണ്ട് ഫലപ്രഖ്യാപനം നീളുകയാണ്.
9:01 AM, 30 Jun
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
വ്യാഴാഴ്‌ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു കിഴക്കൻ അറബിക്കടൽ. വടക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിലെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിന് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
9:32 AM, 30 Jun
തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദി; ഷെയ്ക്ക് ദർവേഷ് സാഹിബ്
തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്. മികച്ച പോലീസ് സേനയാണ് ഇവിടുത്തേത്. തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നു. പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യമന്ത്രാലയം ഒന്നാമതായി തിരഞ്ഞെടുത്തു. സിവിൽ പോലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ്, അർപ്പണമനോഭാവമുള്ളവരാണെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു.
9:54 AM, 30 Jun
നിലമ്പൂരിൽ എൽഡിഎഫ് ഉയർത്തെഴുന്നേൽക്കും; എകെ ബാലൻ
നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എകെ ബാലന്‍. ബൈബിളിനെ ഉദ്ധരിച്ച് അന്‍വറിനെ വിമര്‍ശിച്ച എകെ ബാലന്‍ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എകെ ബാലൻ നിലപാട് വ്യക്തമാക്കിയത്.
10:28 AM, 30 Jun
പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചു
സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആന്ധ്രപ്രദേശ് വെസ്‌റ്റ് ഗോദാവരി സ്വദേശിയായ റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്‌ടറായി പ്രവർത്തിച്ചു വരികയാണ്. നിലവിലെ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് റവാഡ എത്തുക.
10:59 AM, 30 Jun
ഇന്ത്യ-യുഎസ് വ്യാപാര കരാർ ജൂലൈ എട്ടിനകം
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എല്ലാ നിബന്ധനകളും ഇരുപക്ഷവും അംഗീകരിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വാഷിംഗ്ടണിൽ എത്തിയിട്ടുണ്ട്.
ഹൃദയാഘാതത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് അച്യുതാനന്ദൻ ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.
12:03 PM, 30 Jun
കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ; പി ജയരാജൻ
സംസ്ഥാന പോലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ച സർക്കാർ തീരുമാനത്തിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനമെന്നും ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
12:49 PM, 30 Jun
ഒമാനിൽ തീപ്പിടിച്ച ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യൻ നാവികസേന
ഒമാന്‍ ഉള്‍ക്കടലില്‍ തീപ്പിടിച്ച ചരക്കു കപ്പലിന് രക്ഷകരായി ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് തബര്‍. എംടി യി ചെങ് 6 എന്ന കപ്പലിനായിരുന്നു തീപ്പിടിച്ചത്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഐഎന്‍എസ് തബറിന് ചരക്കുകപ്പലില്‍നിന്ന് അപായ സന്ദേശം ലഭിച്ചതോടെ ഇടപെടുകയായിരുന്നു. പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എഞ്ചിന്‍ റൂമില്‍നിന്നാണ് തീ പടർന്നത്.
1:32 PM, 30 Jun
തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായിസം ഇല്ലെന്ന് പിവി അൻവർ
തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായിസം ഇല്ലെന്നും യുഡിഎഫുമായും എല്‍ഡിഎഫുമായും സമവായം ഉണ്ടാക്കാമെന്നും പിവി അന്‍വര്‍. പിണറായിസം നിയമസഭയിലാണ് ഉള്ളത്, അതിനാൽ ആ പോരാട്ടം തുടരും. തിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെ മത്സരിപ്പിക്കാനാണ് തീരുമാനം, പ്രാദേശിക അടിസ്ഥാനത്തില്‍ സഖ്യം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കുമെന്നും അൻവർ ചൂണ്ടിക്കാട്ടി.
2:11 PM, 30 Jun
റവാഡ യോഗ്യതയിൽ മുന്നിൽ, നടപടിക്രമങ്ങൾ പാലിച്ചു; മന്ത്രി വിഎൻ വാസവൻ
പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളിൽ മന്ത്രി വിഎൻ വാസവന്റെ മറുപടി. സംസ്ഥാന ഡിജിപിയായി റവാഡ ചന്ദ്രശേഖന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ യോഗ്യത അളക്കുന്നത് ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചാണെന്നും വിഎൻ വാസവൻ ചൂണ്ടിക്കാട്ടി.
2:29 PM, 30 Jun
സൂംബ വിവാദം; മോശം കമന്റിൽ സിപിഎം നേതാവിനെതിരെ കേസ്
സൂംബ വിഷയത്തിൽ ഫേസ്ബുക്കിൽ വിവാദ കമന്റിട്ട സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്. വയനാട് മൂലങ്കാവ് ലോക്കൽ കമ്മിറ്റി അംഗം കെജി ഷാജിക്കെതിരെയാണ് ബത്തേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. മത വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പോസ്‌റ്റ് ഇട്ടു എന്നാണ് എഫ്ഐആറിൽ പറയുന്നത്. യൂത്ത് ലീഗിന്റെ പരാതിയിലാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്.
3:14 PM, 30 Jun
പൊലീസ് മേധാവിയായി നിയമനം; പരിഹാസവുമായി അബിന്‍ വര്‍ക്കി
റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതില്‍ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്: കൂത്തുപറമ്പ് വെടിവെപ്പിന് ഓര്‍ഡര്‍ കൊടുത്ത അന്നത്തെ കണ്ണൂര്‍ എ.എസ്.പി രവാഡ ചന്ദ്രശേഖറിനെ കേരള പോലീസ് മേധാവി ആയി തിരഞ്ഞെടുത്ത മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍. ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മള്‍ ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പി യിലൂടെ..
3:30 PM, 30 Jun
ജാനകി വിവാദം; സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയില്‍ എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ആരുടെ വികാരങ്ങളെയാണ് ഈ പേര് വ്രണപ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണം. പേര് എന്തുകൊണ്ടാണ് മാറ്റണമെന്ന കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് ബുധനാഴ്ച്ച മറുപടി നല്‍കണം. കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കോടതി അഭിനന്ദിച്ചു.
3:39 PM, 30 Jun
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. 10 പേര്‍ മരിച്ചു
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. 12 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിത്തെറിയില്‍ 26 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി 2 ലക്ഷം രൂപ പ്രഖ്യാപിച്ചു.
4:03 PM, 30 Jun
പൊലീസ് മേധാവി നിയമനത്തില്‍ തെറ്റില്ലെന്ന് എംവി ഗോവിന്ദന്‍
കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊലീസ് മേധാവിയായി വരാന്‍ പറ്റിയ ആള്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിയമനവുമായി ബന്ധപ്പെട്ട പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂത്തുപറമ്പ് കേസില്‍ റവാഡ ചന്ദ്രശേഖറെ കോടതി ഒഴിവാക്കിയതാണ്. കൂത്തുപറമ്പ് വെടിവയ്പ്പിന് രണ്ടു ദിവസം മുമ്പ് മാത്രമാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. അന്ന് ചന്ദ്രശേഖറിന് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
5:04 PM, 30 Jun
മണിപ്പുരില്‍ വെടിവയ്പ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു
മണിപ്പുരില്‍ വെടിവയ്പ്പ്. അറുപതുകാരിയടക്കം നാലു പേരെ വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ട്. കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുരിലാണ് വെടിവയ്പ്പുണ്ടായത്. അജ്ഞാതരായ തോക്കുധാരികളാണ് വെടി ഉതിര്‍ത്തത്.
6:02 PM, 30 Jun
ദര്‍വേഷ് സാഹിബിന് യാത്രയയപ്പ്; ചുമതലകള്‍ കൈമാറി
വിരമിച്ച സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് വിടവാങ്ങല്‍ പരേഡ് നല്‍കി ആദരിച്ച് പൊലീസ് സേന. എസ്എപി പരേഡ് ഗ്രൗണ്ടിലാണ് പരേഡ് നടന്നത്. 35 വര്‍ഷത്തെ പൊലീസ് സേവനം അവസാനിപ്പിച്ചാണ് താന്‍ ഈ പദവിയില്‍നിന്ന് വിരമിക്കുന്നതെന്ന് അദ്ദേഹം വിരമിക്കല്‍ ചടങ്ങില്‍ പറഞ്ഞു. പ്രൊഫഷണലിസം, പ്രതിബദ്ധ, ത്യാഗസന്നദ്ധ എന്നിവ കൊണ്ട് കേരള പൊലീസ് ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷമാണ് ഡിജിപിയായി സേവനമനുഷ്ഠിച്ചത്. ചുമതലകള്‍ എഡിജിപി എച്ച് വെങ്കിടേഷിന് താല്‍ക്കാലികമായി കൈമാറി.
വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ രാജ്യവ്യാപകമായി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എസി കോച്ചുകളില്‍ ഓരോ കിലോമീറ്ററിനും രണ്ട് പൈസയാണ് വര്‍ധന. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസ വീതം കൂടും. 500 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി നോണ്‍-എസി ടിക്കറ്റുകള്‍ക്ക് നിരക്കില്‍ മാറ്റമില്ല. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകള്‍ക്കും പുതിയ നിരക്ക് ബാധകമാണ്. സബര്‍ബന്‍, സീസണ്‍, മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഈ വര്‍ധന ബാധകമല്ല.
8:35 PM, 30 Jun
വിവാദ പ്രസ്താവനയുമായി ബിജെപി എംപി
ഇന്ത്യയ്ക്ക് മതേതര രാജ്യമായി നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന് സുധാന്‍ഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമെന്നും ബിജെപി എംപി. മതേതരത്തിന്റെ പേരില്‍ വിശ്വാസത്തിന് മേല്‍ കടന്നുകയറുന്നു എന്നും സുധാന്‍ഷു. ഡല്‍ഹിയില്‍ കേരള സ്റ്റോറി പുസ്തക പ്രകാശനത്തിലാണ് വിവാദ പ്രസ്താവന.
8:51 PM, 30 Jun
ട്രെയിനുകള്‍ വൈകി ഓടുന്നു
ചെങ്ങന്നൂരിനും മാവിലിക്കരയ്ക്കും ഇടയില്‍ റെയില്‍പാളത്തില്‍ മരം വീണു. വൈദ്യുതി ലൈനിന് തകരാറുണ്ടായി. ട്രെയിനുകള്‍ വൈകി ഓടുന്നു. എത്രയും വേഗം ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വെ. വൈകുന്ന ട്രെയിനുകള്‍-
നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്
തിരുവനന്തപുരം നോര്‍ത്ത് യശ്വന്ത്പൂര്‍ എക്‌സ്പ്രസ്
തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
തിരുവനന്തപുരം-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ്
തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ്.
9:44 PM, 30 Jun
പോലീസിന് നേരെ അതിക്രമം
കൊച്ചിയില്‍ പോലീസിന് നേരെ മദ്യപന്റെ അതിക്രമം. പാലാരിവട്ടം എസ്‌ഐയെ വണ്ടിയിടിച്ച് വീഴ്ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.
10:46 PM, 30 Jun