തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നുമാണ് ഇടക്കാല ഉത്തരവിലൂടെ കോടതി അറിയിച്ചിരിക്കുന്നത്. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതി 100 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തുന്നത്. ഭരണസമിതി അംഗങ്ങളുടെ വീടുകളിൽ ഉൾപ്പെടെയാണ് പരിശോധന നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.
ശബരിമല സ്വർണപ്പാളി വിവാദം ഉൾപ്പെടെ നിലനിൽക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണസമിതി വന്നേക്കും. ഇപ്പോഴത്തെ സമിതിയുടെ കാലാവധി നീട്ടേണ്ട എന്നാണ് സിപിഎം തീരുമാനം. അങ്ങനെയെങ്കിൽ പിഎസ് പ്രശാന്തിന്റെ പകരക്കാരൻ ആരാണെന്നാണ് അറിയേണ്ടത്. ഹരിപ്പാട് മുൻ എംഎൽഎ ടികെ ദേവകുമാറിന്റെ പേരാണ് കൂടുതലായി ഉയർന്നു കേൾക്കുന്നത്. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം ഉണ്ടായേക്കും.
Nov 07, 2025, 10:01 pm IST
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാര്‍ മൂലം വൈകിയത് 800 ലധികം വിമാനങ്ങള്‍. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലെ തകരാറാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം. ഇതേതുടര്‍ന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും പ്രവര്‍ത്തനങ്ങളും താളം തെറ്റി.
Nov 07, 2025, 7:44 pm IST
കെ ജയകുമാര്‍ ഐഎഎസ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറും എഴുത്തുകാരനുമാണ് കെ. ജയകുമാര്‍. ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി അധ്യക്ഷന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എന്നിവ ഉള്‍പ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചുമതലകളും വഹിച്ചിട്ടുണ്ട്. അന്തിമ തീരുമാനം നാളെയുണ്ടാകും.
Nov 07, 2025, 7:28 pm IST
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ആദ്യ അലൈന്‍മെന്റിന് അംഗീകാരം. പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെയാണ് മെട്രോ. 31 കിലോമീറ്റര്‍ ദൂരം. 27 സ്റ്റേഷനുകള്‍. കഴക്കൂട്ടം കാര്യവട്ടം ടെക്‌നോപാര്‍ക്ക് എന്നിങ്ങനെ മൂന്നിടത്ത് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍. കെഎംആര്‍എല്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.
Nov 07, 2025, 7:07 pm IST
പാലക്കാട് ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ വേദി പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും. മേളയുടെ ഉദ്ഘാടനം മന്ത്രി ശിവന്‍കുട്ടിയാണ് നിര്‍വഹിച്ചത്. രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ മിനി കൃഷ്ണകുമാര്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.
Nov 07, 2025, 6:00 pm IST
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി; പി.ശശിക്കെതിരെ ആരോപണമുന്നയിച്ചത് മുഹമ്മദ് ഷെർഷാദ്. തനിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം
Nov 07, 2025, 4:33 pm IST
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Nov 07, 2025, 3:10 pm IST
നടി ലക്ഷ്മി ആര്‍ മേനോന്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി.
Nov 07, 2025, 2:53 pm IST
ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ 'അക്രമപരവും തീവ്രവാദപരവുമായ' നയങ്ങളാണ് ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് കാരണമെന്നും, രാജ്യത്തിന്റെ ഭരണഘടന ലംഘിക്കുന്ന പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ചിരിക്കുന്നതിനാല്‍ ആ പാര്‍ട്ടിയുടെ അനുയായികള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 2024 ഓഗസ്റ്റില്‍ തന്റെ സര്‍ക്കാര്‍ വീണതിനുശേഷം ഇന്ത്യയില്‍ കഴിയുകയാണ് ഹസീന. യൂനുസ് തന്റെ സര്‍ക്കാരിലെ തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള അടിസ്ഥാന ബന്ധത്തെ തകര്‍ക്കുമെന്ന് അവര്‍ പറഞ്ഞു.
Nov 07, 2025, 2:27 pm IST
അഹമ്മദാബാദ് വിമാന അപകടത്തില്‍ പൈലറ്റുമാരെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്ന് കോടതി പറഞ്ഞു. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോര്‍ട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്നും അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.
Nov 07, 2025, 2:01 pm IST
ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പിന്നാലെ ഗൃഹസന്ദർശന പരിപാടിക്ക് ഒരുങ്ങുകയാണ് ബിജെപി. ശബരിമല മകരവിളക്ക് തീർഥാടനം പ്രാഥമിക ഒരുക്കങ്ങൾ പോലും നടത്തിയിട്ടില്ലെന്ന് പികെ കൃഷ്‌ണദാസ് ആരോപിച്ചു. സർക്കാരും ദേവസ്വം ബോർഡും പൂർണ്ണമായി പിന്മാറിയ അവസ്ഥയാണെന്നും സ്വർണ മോഷണത്തിൽ അല്ലാതെ താൽപര്യമില്ല എന്ന് അവസ്ഥ ഉണ്ടായെന്നും കൃഷ്‌ണദാസ് ആരോപിച്ചു.
Nov 07, 2025, 1:21 pm IST
കോഴിക്കോട് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് രോഗബാധ കണ്ടെത്തിയത്.
Nov 07, 2025, 12:56 pm IST
സംവിധായകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു.
ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരാണ് പ്രതികൾ. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏഴു വര്‍ഷം മുമ്പ് വാടകക്ക് എടുത്ത ഫ്ലാറ്റാണിതെന്നും ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ അറിഞ്ഞില്ലെന്നുമായിരുന്നു സമീര്‍ താഹിറിന്‍റെ മൊഴി. പക്ഷെ ലഹരി ഉപയോഗം സമീർ താഹിറിന്റെ അറിവോടെയാണെന്ന് എക്സൈസ് പറയുന്നു.
Nov 07, 2025, 12:56 pm IST
സംസ്ഥാനത്തെ മുസ്ലീംവീടുകൾ സന്ദർശിക്കാൻ തീരുമാനിച്ച് ബിജെപി കേരളഘടകം. ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തിലാകും ഗൃഹസന്ദർശനം. വോട്ടല്ല തെറ്റിദ്ധാരണകൾ മാറ്റലാണ് ഉദ്ദേശമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Nov 07, 2025, 12:39 pm IST
പയ്യന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജയാണ് (58) മരണപ്പെട്ടത്. അമിത വേഗതയിൽ എത്തിയ കാർ ഓട്ടോയിലും രണ്ട് ബൈക്കിലും ഇടിച്ചാണ് അപകടം നടന്നത്. ഖദീജ ഓട്ടോയിലാണ് ഉണ്ടായിരുന്നത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. നീലേശ്വരം സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Nov 07, 2025, 12:08 pm IST
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാർ സമരത്തിലേക്ക്. ഈ മാസം 13ന് സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് കെജിഎംസിടിഎ അറിയിച്ചു. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ വകുപ്പുകളിൽ നിന്നും വിട്ടുനിൽക്കും. ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക, ഒഴിവുകൾ നികത്തുക, അശാസ്ത്രീയമായ പുനർവിന്യാസം ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘടന ഉന്നയിക്കുന്നത്. സമാധാനപരമായി പ്രതിഷേധിച്ചിട്ടും സമരം ചെയ്തിട്ടും ആവശ്യങ്ങൾ കേൾക്കാനോ ചർച്ചക്ക് വിളിക്കാനോ സർക്കാർ തയ്യാറായില്ലെന്നും അവഹേളനപരമായ സമീപനം ഡോക്ടർമാരോടും പൊതുജനത്തോടുമുള്ള വെല്ലുവിളിയായാണ് കാണുന്നതെന്നും കെജിഎംസിടിഎ അറിയിച്ചു. ആവശ്യങ്ങളിൻമേൽ നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് പോകാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.
Nov 07, 2025, 11:59 am IST
നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. സിപിഎം ഭരണസമിതി 97 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നുള്ള പരാതിയിലാണ് നടപടി. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിലെത്തിയത്. ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. 97 കോടി രൂപയോളം ആണ് സിപിഎം ഭരണസമിതിയുടെ കാലത്ത് ബാങ്കില്‍ തിരിമറി നടന്നത്.
Nov 07, 2025, 11:17 am IST
ചികിത്സ കിട്ടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ഓട്ടോ തൊഴിലാളി കൊല്ലം സ്വദേശി വേണു സിസ്റ്റം തകർത്ത അവസാനത്തെ ഇരയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആരോഗ്യമന്ത്രി സ്ഥാനത്ത് തുടരാൻ വീണ ജോർജ് അർഹയല്ലെന്നും സ്വയം രാജി വെച്ച് പുറത്തുപോകാൻ മന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Nov 07, 2025, 11:09 am IST
തെരുവുനായകളെ നിയന്ത്രിക്കണമെന്ന നിർണായക ഉത്തരവുമായി സുപ്രീം കോടതി. പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണമെന്ന് ഉത്തരവ്. സംസ്ഥാന സർക്കാർ വേണ്ട നടപടിയെടുക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നായകളെ വന്ധ്യംകരിച്ച് തുറന്നുവിടരുതെന്നും കോടതി നിർദ്ദേശം.
Nov 07, 2025, 10:47 am IST
ശബരിമല സ്വർണ്ണകൊള്ളയില്‍ തിരുവാഭരണ കമ്മീഷണര്‍ 2019ൽ നൽകിയ മുന്നറിയിപ്പ് ദേവസ്വം ബോർഡ് അവഗണിച്ചുതായി ആരോപണം. വിലപ്പെട്ട വസ്‌തുക്കൾ അന്യാധീനപ്പെടാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്ന് 2019ൽ ദേവസ്വം ബോർഡിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ദേവസ്വം ക്ഷേത്രങ്ങളിൽ ഒന്നും നിയമപരമായി നടക്കുന്നില്ലെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണർ ആർജി രാധാകൃഷ്‌ണനാണ് മുന്നറിയിപ്പ് നൽകിയത്.
Nov 07, 2025, 10:15 am IST
കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എട്ടാം തീയതി മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
Nov 07, 2025, 9:25 am IST
ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എടിസി തകരാർ മൂലം വലിയ കാലതാമസം. ഇന്ന് രാവിലെ എയർ ട്രാഫിക് കൺട്രോൾ സിസ്‌റ്റത്തിലെ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്.
ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ്റാഡാർ 24 ൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് രാവിലെ 5 മണി മുതൽ നിരവധി വിമാനങ്ങൾ വൈകിയതായും 60 സർവീസുകളെ ഇത് ബാധിച്ചതായും ആണ്. എന്നാൽ ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് ഇതുവരെ തടസ്സമൊന്നും സംഭവിച്ചിട്ടില്ല.
Nov 07, 2025, 9:11 am IST
സംസ്ഥാനത്തെ അധ്യാപകർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ പ്രവർത്തനങ്ങളുടെ തിരക്കിലായ സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്‌കൂളുകളിൽ പതിനായിരത്തിലേറെ താത്‌കാലിക അധ്യാപകരെ നിയമിക്കാൻ ഒരുങ്ങി സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ)മാരായി നിയമിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിറക്കി.
Nov 07, 2025, 8:46 am IST
കണ്ണൂരിൽ ബോട്ടിന് തീപിടിച്ചു. അഴീക്കൽ ഹാർബറിലാണ് സംഭവം നടന്നത്. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ടാണ് തീപിടിച്ചു നശിച്ചത്. കടലിൽ വച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരുമാണ് തീപിടിച്ചയുടൻ ആദ്യം രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ആർക്കും പരിക്കില്ല.
Nov 07, 2025, 8:21 am IST
മുംബൈയിൽ ട്രെയിൻ അപകടത്തിൽ 2 പേർ മരിച്ചു. 3 പേർക്ക് പരുക്ക്. ട്രെയിൻ ട്രാക്കിലൂടെ നടന്ന യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്‌ഹേഴ്‌സ്‌റ്റ് സ്‌റ്റേഷന് സമീപം ആണ് അപകടം നടന്നത്. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെയാണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ വൈകുന്നേരം സെൻട്രൽ റെയിൽവേ ഗതാഗതം പെട്ടെന്ന് നിർത്തിവച്ചതാണ് കാരണം. പിന്നാലെ യാത്രക്കാർ ട്രാക്കിലൂടെ നടക്കുകയായിരുന്നു.
Nov 07, 2025, 7:54 am IST
ഹരിയാനയിലെ ഒരു ബൂത്തിൽ ഒരാള്‍ 223 തവണ വോട്ടു ചെയ്തെന്ന് രാഹുൽ ഗാന്ധി ആരോപിച്ച സ്ത്രീ ഒരു തവണ മാത്രമാണ് വോട്ട് ചെയ്‌തത് എന്ന് റിപ്പോർട്ട്. 75കാരിയായ ചരൺജീത് കൗറിന്റെ ചിത്രം 223 തവണ വരുന്നതാണ് രാഹുൽ നേരത്തെ ചൂണ്ടികാണിച്ചത്. ഇവരുടെ ചിത്രം വോട്ടര്‍ പട്ടികയിൽ ആവര്‍ത്തിച്ചത് കാണിച്ചുകൊണ്ടായിരുന്നു ആരോപണം.
Nov 07, 2025, 7:19 am IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്‌ടണും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാര ചർച്ചകൾക്കിടയിൽ ഇന്ത്യ സന്ദർശിക്കാനുള്ള പദ്ധതികളും അദ്ദേഹം സ്ഥിരീകരിച്ചു. അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
Nov 07, 2025, 7:07 am IST
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാവുന്നു. അതൃപ്‌തി വ്യക്തമാക്കി മണക്കാട് സുരേഷിന്റെ രാജി നൽകിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ മണക്കാട് സുരേഷിന്റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
Nov 07, 2025, 6:53 am IST
തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം ആരംഭിച്ച് വനം വകുപ്പ്. ഇതിനായി വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ്എത്തിച്ചത്. കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ആരെയും കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും പരിഗണനയിലുണ്ട്.
Nov 07, 2025, 6:33 am IST
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത ദേവസ്വം ബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാവും ഹാജരാക്കുക. സ്വർണ പാളികൾ അഴിച്ചപ്പോൾ ഹാജരാകാതെ മേൽനോട്ട ചുമതല വഹിക്കുന്നതിൽ ഗുരുതരവീഴ്‌ച വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
6:33 AM, 7 Nov

6:53 AM, 7 Nov
തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം ആരംഭിച്ച് വനം വകുപ്പ്. ഇതിനായി വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ്എത്തിച്ചത്. കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ആരെയും കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും പരിഗണനയിലുണ്ട്.
7:07 AM, 7 Nov
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാവുന്നു. അതൃപ്‌തി വ്യക്തമാക്കി മണക്കാട് സുരേഷിന്റെ രാജി നൽകിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ മണക്കാട് സുരേഷിന്റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
7:19 AM, 7 Nov
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്‌ടണും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാര ചർച്ചകൾക്കിടയിൽ ഇന്ത്യ സന്ദർശിക്കാനുള്ള പദ്ധതികളും അദ്ദേഹം സ്ഥിരീകരിച്ചു. അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
7:54 AM, 7 Nov
ഹരിയാനയിലെ ഒരു ബൂത്തിൽ ഒരാള്‍ 223 തവണ വോട്ടു ചെയ്തെന്ന് രാഹുൽ ഗാന്ധി ആരോപിച്ച സ്ത്രീ ഒരു തവണ മാത്രമാണ് വോട്ട് ചെയ്‌തത് എന്ന് റിപ്പോർട്ട്. 75കാരിയായ ചരൺജീത് കൗറിന്റെ ചിത്രം 223 തവണ വരുന്നതാണ് രാഹുൽ നേരത്തെ ചൂണ്ടികാണിച്ചത്. ഇവരുടെ ചിത്രം വോട്ടര്‍ പട്ടികയിൽ ആവര്‍ത്തിച്ചത് കാണിച്ചുകൊണ്ടായിരുന്നു ആരോപണം.
8:21 AM, 7 Nov
മുംബൈയിൽ ട്രെയിൻ അപകടത്തിൽ 2 പേർ മരിച്ചു. 3 പേർക്ക് പരുക്ക്. ട്രെയിൻ ട്രാക്കിലൂടെ നടന്ന യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്‌ഹേഴ്‌സ്‌റ്റ് സ്‌റ്റേഷന് സമീപം ആണ് അപകടം നടന്നത്. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെയാണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ വൈകുന്നേരം സെൻട്രൽ റെയിൽവേ ഗതാഗതം പെട്ടെന്ന് നിർത്തിവച്ചതാണ് കാരണം. പിന്നാലെ യാത്രക്കാർ ട്രാക്കിലൂടെ നടക്കുകയായിരുന്നു.
8:46 AM, 7 Nov
കണ്ണൂരിൽ ബോട്ടിന് തീപിടിച്ചു. അഴീക്കൽ ഹാർബറിലാണ് സംഭവം നടന്നത്. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ടാണ് തീപിടിച്ചു നശിച്ചത്. കടലിൽ വച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരുമാണ് തീപിടിച്ചയുടൻ ആദ്യം രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ആർക്കും പരിക്കില്ല.
9:11 AM, 7 Nov
സംസ്ഥാനത്തെ അധ്യാപകർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ പ്രവർത്തനങ്ങളുടെ തിരക്കിലായ സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്‌കൂളുകളിൽ പതിനായിരത്തിലേറെ താത്‌കാലിക അധ്യാപകരെ നിയമിക്കാൻ ഒരുങ്ങി സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ)മാരായി നിയമിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിറക്കി.
9:25 AM, 7 Nov
ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എടിസി തകരാർ മൂലം വലിയ കാലതാമസം. ഇന്ന് രാവിലെ എയർ ട്രാഫിക് കൺട്രോൾ സിസ്‌റ്റത്തിലെ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്.
ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ്റാഡാർ 24 ൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് രാവിലെ 5 മണി മുതൽ നിരവധി വിമാനങ്ങൾ വൈകിയതായും 60 സർവീസുകളെ ഇത് ബാധിച്ചതായും ആണ്. എന്നാൽ ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് ഇതുവരെ തടസ്സമൊന്നും സംഭവിച്ചിട്ടില്ല.
10:15 AM, 7 Nov
കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എട്ടാം തീയതി മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
10:47 AM, 7 Nov
ശബരിമല സ്വർണ്ണകൊള്ളയില്‍ തിരുവാഭരണ കമ്മീഷണര്‍ 2019ൽ നൽകിയ മുന്നറിയിപ്പ് ദേവസ്വം ബോർഡ് അവഗണിച്ചുതായി ആരോപണം. വിലപ്പെട്ട വസ്‌തുക്കൾ അന്യാധീനപ്പെടാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്ന് 2019ൽ ദേവസ്വം ബോർഡിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ദേവസ്വം ക്ഷേത്രങ്ങളിൽ ഒന്നും നിയമപരമായി നടക്കുന്നില്ലെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണർ ആർജി രാധാകൃഷ്‌ണനാണ് മുന്നറിയിപ്പ് നൽകിയത്.
11:09 AM, 7 Nov
തെരുവുനായകളെ നിയന്ത്രിക്കണമെന്ന നിർണായക ഉത്തരവുമായി സുപ്രീം കോടതി. പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണമെന്ന് ഉത്തരവ്. സംസ്ഥാന സർക്കാർ വേണ്ട നടപടിയെടുക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നായകളെ വന്ധ്യംകരിച്ച് തുറന്നുവിടരുതെന്നും കോടതി നിർദ്ദേശം.
11:17 AM, 7 Nov
ചികിത്സ കിട്ടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ഓട്ടോ തൊഴിലാളി കൊല്ലം സ്വദേശി വേണു സിസ്റ്റം തകർത്ത അവസാനത്തെ ഇരയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആരോഗ്യമന്ത്രി സ്ഥാനത്ത് തുടരാൻ വീണ ജോർജ് അർഹയല്ലെന്നും സ്വയം രാജി വെച്ച് പുറത്തുപോകാൻ മന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
11:59 AM, 7 Nov
നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. സിപിഎം ഭരണസമിതി 97 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നുള്ള പരാതിയിലാണ് നടപടി. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിലെത്തിയത്. ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. 97 കോടി രൂപയോളം ആണ് സിപിഎം ഭരണസമിതിയുടെ കാലത്ത് ബാങ്കില്‍ തിരിമറി നടന്നത്.
12:08 PM, 7 Nov
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാർ സമരത്തിലേക്ക്. ഈ മാസം 13ന് സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് കെജിഎംസിടിഎ അറിയിച്ചു. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ വകുപ്പുകളിൽ നിന്നും വിട്ടുനിൽക്കും. ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക, ഒഴിവുകൾ നികത്തുക, അശാസ്ത്രീയമായ പുനർവിന്യാസം ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘടന ഉന്നയിക്കുന്നത്. സമാധാനപരമായി പ്രതിഷേധിച്ചിട്ടും സമരം ചെയ്തിട്ടും ആവശ്യങ്ങൾ കേൾക്കാനോ ചർച്ചക്ക് വിളിക്കാനോ സർക്കാർ തയ്യാറായില്ലെന്നും അവഹേളനപരമായ സമീപനം ഡോക്ടർമാരോടും പൊതുജനത്തോടുമുള്ള വെല്ലുവിളിയായാണ് കാണുന്നതെന്നും കെജിഎംസിടിഎ അറിയിച്ചു. ആവശ്യങ്ങളിൻമേൽ നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് പോകാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.
12:39 PM, 7 Nov
പയ്യന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജയാണ് (58) മരണപ്പെട്ടത്. അമിത വേഗതയിൽ എത്തിയ കാർ ഓട്ടോയിലും രണ്ട് ബൈക്കിലും ഇടിച്ചാണ് അപകടം നടന്നത്. ഖദീജ ഓട്ടോയിലാണ് ഉണ്ടായിരുന്നത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. നീലേശ്വരം സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
12:56 PM, 7 Nov
സംസ്ഥാനത്തെ മുസ്ലീംവീടുകൾ സന്ദർശിക്കാൻ തീരുമാനിച്ച് ബിജെപി കേരളഘടകം. ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തിലാകും ഗൃഹസന്ദർശനം. വോട്ടല്ല തെറ്റിദ്ധാരണകൾ മാറ്റലാണ് ഉദ്ദേശമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
12:56 PM, 7 Nov
സംവിധായകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു.
ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരാണ് പ്രതികൾ. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏഴു വര്‍ഷം മുമ്പ് വാടകക്ക് എടുത്ത ഫ്ലാറ്റാണിതെന്നും ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ അറിഞ്ഞില്ലെന്നുമായിരുന്നു സമീര്‍ താഹിറിന്‍റെ മൊഴി. പക്ഷെ ലഹരി ഉപയോഗം സമീർ താഹിറിന്റെ അറിവോടെയാണെന്ന് എക്സൈസ് പറയുന്നു.
1:21 PM, 7 Nov
കോഴിക്കോട് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് രോഗബാധ കണ്ടെത്തിയത്.
2:01 PM, 7 Nov
ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പിന്നാലെ ഗൃഹസന്ദർശന പരിപാടിക്ക് ഒരുങ്ങുകയാണ് ബിജെപി. ശബരിമല മകരവിളക്ക് തീർഥാടനം പ്രാഥമിക ഒരുക്കങ്ങൾ പോലും നടത്തിയിട്ടില്ലെന്ന് പികെ കൃഷ്‌ണദാസ് ആരോപിച്ചു. സർക്കാരും ദേവസ്വം ബോർഡും പൂർണ്ണമായി പിന്മാറിയ അവസ്ഥയാണെന്നും സ്വർണ മോഷണത്തിൽ അല്ലാതെ താൽപര്യമില്ല എന്ന് അവസ്ഥ ഉണ്ടായെന്നും കൃഷ്‌ണദാസ് ആരോപിച്ചു.
2:27 PM, 7 Nov
അഹമ്മദാബാദ് വിമാന അപകടത്തില്‍ പൈലറ്റുമാരെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്ന് കോടതി പറഞ്ഞു. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോര്‍ട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്നും അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.
2:53 PM, 7 Nov
ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ 'അക്രമപരവും തീവ്രവാദപരവുമായ' നയങ്ങളാണ് ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് കാരണമെന്നും, രാജ്യത്തിന്റെ ഭരണഘടന ലംഘിക്കുന്ന പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ചിരിക്കുന്നതിനാല്‍ ആ പാര്‍ട്ടിയുടെ അനുയായികള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 2024 ഓഗസ്റ്റില്‍ തന്റെ സര്‍ക്കാര്‍ വീണതിനുശേഷം ഇന്ത്യയില്‍ കഴിയുകയാണ് ഹസീന. യൂനുസ് തന്റെ സര്‍ക്കാരിലെ തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള അടിസ്ഥാന ബന്ധത്തെ തകര്‍ക്കുമെന്ന് അവര്‍ പറഞ്ഞു.
3:10 PM, 7 Nov
നടി ലക്ഷ്മി ആര്‍ മേനോന്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി.
4:33 PM, 7 Nov
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
6:00 PM, 7 Nov
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി; പി.ശശിക്കെതിരെ ആരോപണമുന്നയിച്ചത് മുഹമ്മദ് ഷെർഷാദ്. തനിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം
7:07 PM, 7 Nov
പാലക്കാട് ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ വേദി പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും. മേളയുടെ ഉദ്ഘാടനം മന്ത്രി ശിവന്‍കുട്ടിയാണ് നിര്‍വഹിച്ചത്. രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ മിനി കൃഷ്ണകുമാര്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.
7:28 PM, 7 Nov
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ആദ്യ അലൈന്‍മെന്റിന് അംഗീകാരം. പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെയാണ് മെട്രോ. 31 കിലോമീറ്റര്‍ ദൂരം. 27 സ്റ്റേഷനുകള്‍. കഴക്കൂട്ടം കാര്യവട്ടം ടെക്‌നോപാര്‍ക്ക് എന്നിങ്ങനെ മൂന്നിടത്ത് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍. കെഎംആര്‍എല്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.
7:44 PM, 7 Nov
കെ ജയകുമാര്‍ ഐഎഎസ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറും എഴുത്തുകാരനുമാണ് കെ. ജയകുമാര്‍. ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി അധ്യക്ഷന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എന്നിവ ഉള്‍പ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചുമതലകളും വഹിച്ചിട്ടുണ്ട്. അന്തിമ തീരുമാനം നാളെയുണ്ടാകും.
10:01 PM, 7 Nov