കേരളത്തിന്റെ മൂന്നാമത്തെ വന്ദേ ഭാരത് അടക്കം നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നടത്തി. എറണാകുളം - ബെംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.50 ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന രീതിയിലാണ് ഇന്നത്തെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഓൺലൈനായി നടന്ന ചടങ്ങിൽ ആകെ നാല് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്. എറണാകുളത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവരാണ് പങ്കെടുത്തത്. ഉദ്ഘാടന ദിവസത്തെ സ്പെഷ്യൽ ട്രെയിൻ രാവിലെ 8.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ടു. വൈകീട്ട് 5.50ന് ഇത് ബെംഗളൂരുവിൽ എത്തും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ എത്തും. ശബരിമലയിലെ സ്‌പെഷ്യല്‍ ഓഫീസറും മുന്‍ ദേവസ്വം കമ്മിഷണറുമാണ് ജയകുമാര്‍. കെ ജയകുമാര്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ പട്ടികയായിരുന്നു പരിഗണനയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. തുടർന്ന് മന്ത്രി വാസവൻ വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ജയകുമാറിന് നറുക്ക് വീണത്.
Nov 08, 2025, 11:24 pm IST
കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വമെടുത്തു. മുന്‍പ് കോണ്‍ഗ്രസിലായിരുന്ന സുനിത ഡിക്സണ്‍ 2010 ല്‍ വൈറ്റിലയില്‍ നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015 ല്‍ ഇവര്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ചെങ്കിലും ജയിച്ചില്ല. കഴിഞ്ഞ തവണ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ നഗരസഭയിലേക്ക് ജയിച്ചത്.
Nov 08, 2025, 10:47 pm IST
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിങ്കളാഴ്ച ഡോക്ടര്‍മാരുമായി മന്ത്രി ചര്‍ച്ച നടത്തും. നവംബര്‍ 13 ന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ സമ്പൂര്‍ണ്ണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
Nov 08, 2025, 10:11 pm IST
വന്ദേഭാരത് എക്‌സ്പ്രസില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും. വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് എന്ന് ബിന്ദു പ്രതികരിച്ചു. റെയില്‍വേ ഇന്ത്യയുടെ പൊതുസമ്പത്ത് ആണ് എന്നും ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയെ ഇപ്രകാരം സംഘിവത്ക്കരിക്കുന്നത് ആര്‍എസ്എസ് അജണ്ട ഒളിച്ചുകടത്താനാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Nov 08, 2025, 9:42 pm IST
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം രൂപ ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത് എന്നും അമ്മ പറഞ്ഞു. തുടര്‍ ചികിത്സയ്ക്ക് വലിയ തുക കുടുംബത്തിന് ആവശ്യമുണ്ട് എന്നും കുടുംബത്തെ സര്‍ക്കാര്‍ കൈവിടരുത് എന്നും അവര്‍ പറഞ്ഞു.
Nov 08, 2025, 9:09 pm IST
വന്ദേഭാരതില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടുന്ന വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് റെയില്‍വേ. ഇംഗ്ലീഷ് വിവര്‍ത്തനം സഹിതമുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. നേരത്തെ വിവാദമായപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.
Nov 08, 2025, 8:32 pm IST
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളുടെ അവസാന ഘട്ടം സ്തംഭനാവസ്ഥയില്‍. അതിനിടെ ഏത് ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാര്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
Nov 08, 2025, 7:56 pm IST
ശനിയാഴ്ചയും ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം വഷളായി. പല പ്രദേശങ്ങളിലും മലിനീകരണ തോത് 400 കടന്നതോടെ ദേശീയ തലസ്ഥാനം രാജ്യത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി മാറി. വൈകുന്നേരം 4 മണിക്ക് റിപ്പോര്‍ട്ട് ചെയ്ത 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര സൂചിക ശനിയാഴ്ച 361 ആയിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. വൈകുന്നേരം 6 മണിക്ക് ഇത് 372 ആയി കൂടുതല്‍ വഷളായി.
Nov 08, 2025, 7:38 pm IST
സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്‌തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബര്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം. അന്വേഷണം നടത്താനും കേസിന്റെ വിചാരണയ്ക്കുമായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബുവാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Nov 08, 2025, 7:28 pm IST
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ ആരോപണ വിധേയനായ ഇന്‍സ്‌പെക്ടറെ ഉള്‍പ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റേതാണ് നടപടി. പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതില്‍ വീഴ്ചവരുത്തിയ എസ്എച്ച്ഓ ശിവകുമാറിനെയാണ് എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തിയത്. ശിവകുമാര്‍ ഇന്നലെ എസ്‌ഐടിക്കൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, നിയമനം വിവാദമായതിനു പിന്നാലെ ഇയാളെ പിന്‍വലിക്കുന്നതായി എഡിജിപി അറിയിച്ചു.
Nov 08, 2025, 6:59 pm IST
അട്ടപ്പാടിയില്‍ വീട് ഇടിഞ്ഞുവീണ് രണ്ട് മരണം. സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. കരുവാര ഉന്നതിയിലാണ് സംഭവം. നിര്‍മാണം പാതി പൂര്‍ത്തിയായ വീട് ഇടിഞ്ഞുവീണാണ് അപകടം. ബന്ധുവായ അഭിനയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ട് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന വീടാണിത്. കുട്ടികള്‍ സണ്‍ഷേഡില്‍ കളിക്കുന്നതിനിടെയായിരുന്നു അപകടം.
Nov 08, 2025, 6:30 pm IST
കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വല്ലാര്‍പാടം ബസിലിക്കയില്‍ വൈകിട്ട് 4.30 ന് നടന്ന ചടങ്ങില്‍ മലേഷ്യയിലെ പെനാങ് രൂപത അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Nov 08, 2025, 5:31 pm IST
ഈ വര്‍ഷത്തെ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ ഒന്നു മുതല്‍ മുതല്‍ 19 വരെ നടക്കും. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ശീതകാല സമ്മേളനം വിളിച്ചു കൂട്ടാനുള്ള സര്‍ക്കാര്‍ നിര്‍ദേശം രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതായി കിരണ്‍ റിജിജു എക്സില്‍ കുറിച്ചു.
Nov 08, 2025, 4:08 pm IST
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ പാലക്കാടു നടന്ന ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.
ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നു. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.
Nov 08, 2025, 2:12 pm IST
മാലിയില്‍ അഞ്ച് ഇന്ത്യന്‍ തൊഴിലാളികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ മാലിയിലെ കോബ്രിക്ക് സമീപമാണ് സംഭവം. വൈദ്യുതി പദ്ധതികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. അല്‍-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ക്രിമിനല്‍ ഗ്രൂപ്പുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
Nov 08, 2025, 1:18 pm IST
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കി ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്‌സ് പോസ്‌റ്റിലൂടെ പങ്കുവെക്കുകയും ചെയ്‌തിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്‌തത്.
Nov 08, 2025, 12:53 pm IST
ലെെംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ നിലവില്‍ എംഎല്‍എയാണെന്നും അയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. അങ്ങനൊരാള്‍ വേദിയില്‍ വന്നാല്‍ ഇറക്കി വിടുന്നത് തങ്ങളുടെ മര്യാദയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Nov 08, 2025, 12:10 pm IST
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടൂറിസ്‌റ്റ് ബസുകൾ സർവീസ് നടത്തില്ലെന്ന് വ്യക്തമാക്കി ഓമ്‌നി ബസ് അസോസിയേഷൻ. കേരളത്തിലേക്ക് വരുന്ന ടൂറിസ്‌റ്റ് ബസുകൾ അതിർത്തിയിൽ നിർത്തിയിട്ടിരിക്കുകയാണ്. കേരള ഗതാഗത വകുപ്പ് തമിഴ്‌നാട്ടിൽ നിന്നും വരുന്ന ബസുകൾക്ക് മേൽ ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
Nov 08, 2025, 11:52 am IST
പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണം മറ്റൊരു തട്ടിപ്പെന്ന സംശയത്തിൽ പോലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നത്. മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല. 20 കോടിയുടെ വസ്‌തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് മോൻസന്റെ പരാതിയിൽ പറയുന്നത്.
Nov 08, 2025, 11:29 am IST
ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചതിന് പിന്നാലെ പ്രതികരിച്ച് കെ ജയകുമാർ. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം വന്നിരിക്കുന്നത്. ഈശ്വരവിശ്വാസിയാണ്. അതുകൊണ്ടു തന്നെ ഇതൊരു നിയോഗമായാണ് കാണുന്നത്. എന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. മുഖ്യമന്ത്രിയുമായി ഇന്നു സംസാരിക്കുമെന്നും കെ ജയകുമാര്‍ അറിയിച്ചു.
Nov 08, 2025, 11:09 am IST
സ്‌കൂളുകളിലെ ഏകീകൃത പ്രാർത്ഥന വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഏകീകരണം ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. നടത്തിയത് പ്രഖ്യാപനമല്ല, നിർദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകരണം വേണോയെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും മതനിരപേക്ഷ സമൂഹത്തിൽ മാറ്റം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Nov 08, 2025, 10:30 am IST
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഡിപിആര്‍ ഒന്നരമാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് ലോക്‌നാഥ് ബെഹ്റ. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കും. 6 മാസത്തിനുള്ളിൽ നിര്‍മ്മാണത്തിലേക്ക് കടക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൊച്ചി മെട്രോയുടെ അതേ മാതൃകയിൽ തന്നെയായിരിക്കും നിര്‍മാണം. 60 ശതമാനം പണം ലോണ്‍ എടുക്കണം. 20 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കണമെന്നും 2029ന് മുൻപ് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Nov 08, 2025, 9:51 am IST
എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സ്പെഷൽ ട്രെയിൻ രാവിലെ 8.50നാണ് പുറപ്പെട്ടത്. വൈകീട്ട് 5.50ന് ട്രെയിൻ ബെംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂർ വരെ ട്രെയിനിൽ യാത്ര ചെയ്‌തിരുന്നു.
Nov 08, 2025, 9:28 am IST
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം. പിന്നാലെ ചിത്രകാരി ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്‌ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്‌നയുടെ വീണ്ടുമുള്ള പ്രകോപനം. മറ്റൊരു യൂട്യൂബർക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Nov 08, 2025, 8:46 am IST
ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ ഒരാളും നൊബേല്‍ സമ്മാന ജേതാവുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 1953-ല്‍ ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന (ഡബില്‍ ഹലിക്‌സ്) കണ്ടുപിടിച്ചതിനായിരുന്നു നൊബേൽ നേടിയത്. 1962-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനും മൗറിസ് വില്‍ക്കീന്‍സിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ ലഭിച്ചത്.
Nov 08, 2025, 8:31 am IST
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ എല്ലാം പൊളിയുന്നു. ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സയുടെ രേഖ പുറത്ത് വന്നു. മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവൽ കൂടുതൽ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
Nov 08, 2025, 8:00 am IST
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് കൈ മുറിച്ച് മാറ്റേണ്ടി വന്ന 9 വയസുകാരി ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടി കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം ആരോപികുന്നത്.
Nov 08, 2025, 7:32 am IST
മലപ്പുറം കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു തീപിടിത്തമുണ്ടായത്. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. താല്‍കാലികമായി ഉണ്ടാക്കിയ കടയായതിനാല്‍ ഫ്‌ളക്‌സുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ ഇത് കാരണമായി. തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ പടർന്നിട്ടുണ്ട്.
Nov 08, 2025, 7:10 am IST
കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദ്ദനമെന്ന് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്‌റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് ആഭിചാര ക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്‌മം തീറ്റിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം.
Nov 08, 2025, 6:51 am IST
രണ്ടാഴ്‌ചയ്‌ക്കിടയിൽ വീണ്ടും ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ രംഗത്ത്. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചത്. മിസൈൽ ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്‌തമാക്കി.
Nov 08, 2025, 6:34 am IST
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് അറിയിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്‌റ്റത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിയാണ് രാജ്യതലസ്ഥാനത്ത് നിലനിന്നിരുന്നത്. അതിനാണ് ഇപ്പോൾ അറുതി ആയിരിക്കുന്നത്.
READ MORE
6:34 AM, 8 Nov

6:51 AM, 8 Nov
രണ്ടാഴ്‌ചയ്‌ക്കിടയിൽ വീണ്ടും ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ രംഗത്ത്. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചത്. മിസൈൽ ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.
7:10 AM, 8 Nov
കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദ്ദനമെന്ന് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്‌റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് ആഭിചാര ക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്‌മം തീറ്റിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം.
7:32 AM, 8 Nov
മലപ്പുറം കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു തീപിടിത്തമുണ്ടായത്. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. താല്‍കാലികമായി ഉണ്ടാക്കിയ കടയായതിനാല്‍ ഫ്‌ളക്‌സുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ ഇത് കാരണമായി. തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ പടർന്നിട്ടുണ്ട്.
8:00 AM, 8 Nov
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് കൈ മുറിച്ച് മാറ്റേണ്ടി വന്ന 9 വയസുകാരി ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടി കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം ആരോപികുന്നത്.
8:31 AM, 8 Nov
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ എല്ലാം പൊളിയുന്നു. ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സയുടെ രേഖ പുറത്ത് വന്നു. മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവൽ കൂടുതൽ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
8:46 AM, 8 Nov
ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ ഒരാളും നൊബേല്‍ സമ്മാന ജേതാവുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 1953-ല്‍ ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന (ഡബില്‍ ഹലിക്‌സ്) കണ്ടുപിടിച്ചതിനായിരുന്നു നൊബേൽ നേടിയത്. 1962-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനും മൗറിസ് വില്‍ക്കീന്‍സിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ ലഭിച്ചത്.
9:28 AM, 8 Nov
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം. പിന്നാലെ ചിത്രകാരി ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്‌ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്‌നയുടെ വീണ്ടുമുള്ള പ്രകോപനം. മറ്റൊരു യൂട്യൂബർക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
9:51 AM, 8 Nov
എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സ്പെഷൽ ട്രെയിൻ രാവിലെ 8.50നാണ് പുറപ്പെട്ടത്. വൈകീട്ട് 5.50ന് ട്രെയിൻ ബെംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂർ വരെ ട്രെയിനിൽ യാത്ര ചെയ്തിരുന്നു.
10:30 AM, 8 Nov
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഡിപിആര്‍ ഒന്നരമാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് ലോക്‌നാഥ് ബെഹ്റ. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കും. 6 മാസത്തിനുള്ളിൽ നിര്‍മ്മാണത്തിലേക്ക് കടക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൊച്ചി മെട്രോയുടെ അതേ മാതൃകയിൽ തന്നെയായിരിക്കും നിര്‍മാണം. 60 ശതമാനം പണം ലോണ്‍ എടുക്കണം. 20 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കണമെന്നും 2029ന് മുൻപ് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
11:09 AM, 8 Nov
സ്‌കൂളുകളിലെ ഏകീകൃത പ്രാർത്ഥന വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഏകീകരണം ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. നടത്തിയത് പ്രഖ്യാപനമല്ല, നിർദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകരണം വേണോയെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും മതനിരപേക്ഷ സമൂഹത്തിൽ മാറ്റം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
11:29 AM, 8 Nov
ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചതിന് പിന്നാലെ പ്രതികരിച്ച് കെ ജയകുമാർ. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം വന്നിരിക്കുന്നത്. ഈശ്വരവിശ്വാസിയാണ്. അതുകൊണ്ടു തന്നെ ഇതൊരു നിയോഗമായാണ് കാണുന്നത്. എന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. മുഖ്യമന്ത്രിയുമായി ഇന്നു സംസാരിക്കുമെന്നും കെ ജയകുമാര്‍ അറിയിച്ചു.
11:52 AM, 8 Nov
പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണം മറ്റൊരു തട്ടിപ്പെന്ന സംശയത്തിൽ പോലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നത്. മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല. 20 കോടിയുടെ വസ്‌തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് മോൻസന്റെ പരാതിയിൽ പറയുന്നത്.
12:10 PM, 8 Nov
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടൂറിസ്‌റ്റ് ബസുകൾ സർവീസ് നടത്തില്ലെന്ന് വ്യക്തമാക്കി ഓമ്‌നി ബസ് അസോസിയേഷൻ. കേരളത്തിലേക്ക് വരുന്ന ടൂറിസ്‌റ്റ് ബസുകൾ അതിർത്തിയിൽ നിർത്തിയിട്ടിരിക്കുകയാണ്. കേരള ഗതാഗത വകുപ്പ് തമിഴ്‌നാട്ടിൽ നിന്നും വരുന്ന ബസുകൾക്ക് മേൽ ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
12:53 PM, 8 Nov
ലെെംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ നിലവില്‍ എംഎല്‍എയാണെന്നും അയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. അങ്ങനൊരാള്‍ വേദിയില്‍ വന്നാല്‍ ഇറക്കി വിടുന്നത് തങ്ങളുടെ മര്യാദയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
1:18 PM, 8 Nov
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കി ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്‌സ് പോസ്‌റ്റിലൂടെ പങ്കുവെക്കുകയും ചെയ്‌തിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്തത്.
2:12 PM, 8 Nov
മാലിയില്‍ അഞ്ച് ഇന്ത്യന്‍ തൊഴിലാളികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ മാലിയിലെ കോബ്രിക്ക് സമീപമാണ് സംഭവം. വൈദ്യുതി പദ്ധതികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. അല്‍-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ക്രിമിനല്‍ ഗ്രൂപ്പുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
4:08 PM, 8 Nov
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ പാലക്കാടു നടന്ന ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.
ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നു. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.
5:31 PM, 8 Nov
ഈ വര്‍ഷത്തെ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ ഒന്നു മുതല്‍ മുതല്‍ 19 വരെ നടക്കും. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ശീതകാല സമ്മേളനം വിളിച്ചു കൂട്ടാനുള്ള സര്‍ക്കാര്‍ നിര്‍ദേശം രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതായി കിരണ്‍ റിജിജു എക്സില്‍ കുറിച്ചു.
6:30 PM, 8 Nov
കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വല്ലാര്‍പാടം ബസിലിക്കയില്‍ വൈകിട്ട് 4.30 ന് നടന്ന ചടങ്ങില്‍ മലേഷ്യയിലെ പെനാങ് രൂപത അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
6:59 PM, 8 Nov
അട്ടപ്പാടിയില്‍ വീട് ഇടിഞ്ഞുവീണ് രണ്ട് മരണം. സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. കരുവാര ഉന്നതിയിലാണ് സംഭവം. നിര്‍മാണം പാതി പൂര്‍ത്തിയായ വീട് ഇടിഞ്ഞുവീണാണ് അപകടം. ബന്ധുവായ അഭിനയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ട് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന വീടാണിത്. കുട്ടികള്‍ സണ്‍ഷേഡില്‍ കളിക്കുന്നതിനിടെയായിരുന്നു അപകടം.
7:28 PM, 8 Nov
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ ആരോപണ വിധേയനായ ഇന്‍സ്‌പെക്ടറെ ഉള്‍പ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റേതാണ് നടപടി. പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതില്‍ വീഴ്ചവരുത്തിയ എസ്എച്ച്ഓ ശിവകുമാറിനെയാണ് എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തിയത്. ശിവകുമാര്‍ ഇന്നലെ എസ്‌ഐടിക്കൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, നിയമനം വിവാദമായതിനു പിന്നാലെ ഇയാളെ പിന്‍വലിക്കുന്നതായി എഡിജിപി അറിയിച്ചു.
7:38 PM, 8 Nov
സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്‌തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബര്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം. അന്വേഷണം നടത്താനും കേസിന്റെ വിചാരണയ്ക്കുമായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബുവാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
7:56 PM, 8 Nov
ശനിയാഴ്ചയും ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം വഷളായി. പല പ്രദേശങ്ങളിലും മലിനീകരണ തോത് 400 കടന്നതോടെ ദേശീയ തലസ്ഥാനം രാജ്യത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി മാറി. വൈകുന്നേരം 4 മണിക്ക് റിപ്പോര്‍ട്ട് ചെയ്ത 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര സൂചിക ശനിയാഴ്ച 361 ആയിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. വൈകുന്നേരം 6 മണിക്ക് ഇത് 372 ആയി കൂടുതല്‍ വഷളായി.
8:32 PM, 8 Nov
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളുടെ അവസാന ഘട്ടം സ്തംഭനാവസ്ഥയില്‍. അതിനിടെ ഏത് ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാര്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
9:09 PM, 8 Nov
വന്ദേഭാരതില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടുന്ന വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് റെയില്‍വേ. ഇംഗ്ലീഷ് വിവര്‍ത്തനം സഹിതമുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. നേരത്തെ വിവാദമായപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.
9:42 PM, 8 Nov
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം രൂപ ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത് എന്നും അമ്മ പറഞ്ഞു. തുടര്‍ ചികിത്സയ്ക്ക് വലിയ തുക കുടുംബത്തിന് ആവശ്യമുണ്ട് എന്നും കുടുംബത്തെ സര്‍ക്കാര്‍ കൈവിടരുത് എന്നും അവര്‍ പറഞ്ഞു.
10:11 PM, 8 Nov
വന്ദേഭാരത് എക്‌സ്പ്രസില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും. വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് എന്ന് ബിന്ദു പ്രതികരിച്ചു. റെയില്‍വേ ഇന്ത്യയുടെ പൊതുസമ്പത്ത് ആണ് എന്നും ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയെ ഇപ്രകാരം സംഘിവത്ക്കരിക്കുന്നത് ആര്‍എസ്എസ് അജണ്ട ഒളിച്ചുകടത്താനാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
10:47 PM, 8 Nov
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിങ്കളാഴ്ച ഡോക്ടര്‍മാരുമായി മന്ത്രി ചര്‍ച്ച നടത്തും. നവംബര്‍ 13 ന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ സമ്പൂര്‍ണ്ണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
11:24 PM, 8 Nov