ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളം പരശുരാമൻ മഴുവെറിഞ്ഞ് ഉണ്ടായതാണ് എന്നാണ് ഐതിഹ്യം. അത് ശരിയായാലും തെറ്റ് ആയാലും 1956 നവംബർ 1ന് ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ സംസ്ഥാനങ്ങളുടെ ഒപ്പമാണ് കേരളത്തിന്റെയും സ്ഥാനം. അങ്ങനെ നോക്കുമ്പോൾ കേരളം പിറന്നിട്ട് 69 വർഷങ്ങൾ പിന്നിയിരിക്കുകയാണ്. അതിന്റെ ആഘോഷങ്ങളാണ് ഇന്ന് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്.
അതിനിടെ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. അതി ദാരിദ്ര കേരളം പ്രഖ്യാപനം തട്ടിപ്പാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്, പിന്നാലെ അവർ സഭ ബഹിഷ്‌കരിക്കുകയും ചെയ്‌തു.
Nov 02, 2025, 12:17 am IST
അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ സംസ്ഥാനം മുക്തമാവുന്നുള്ളുവെന്നും ദാരിദ്ര്യം ഇനിയും ബാക്കിയെന്നും മമ്മൂട്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ല. അത് കണ്ടുകൊണ്ടാവണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്. കേരളം തന്നെക്കാള്‍ ചെറുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എട്ടു മാസമായി നാട്ടിലുണ്ടായിരുന്നില്ലെന്നും തിരിച്ചു വന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ കാണാനായെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
Nov 01, 2025, 10:10 pm IST
സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയില്‍ ഉപേക്ഷിച്ചു. ഒന്നരലക്ഷത്തിലധികം ആളുകള്‍ കയറിക്കിടക്കാന്‍ വീടില്ലാതെ സര്‍ക്കാരിന്റെ കാരുണ്യത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത് പിണറായ മറന്നുപോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
Nov 01, 2025, 7:48 pm IST
കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനത്തെ പ്രശംസിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷു ഫെയ്‌ഹോങ്. സമൂഹ മാധ്യമമായ എക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടക്കം പങ്കുവച്ചാണ് പ്രശംസ ചൊരിഞ്ഞത്. ചരിത്രപരമായ നേട്ടത്തില്‍ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് ഷു ഫെയ്‌ഹോങ് കുറിച്ചു.
Nov 01, 2025, 6:38 pm IST
കേരളത്തിലെ ശിശുമരണനിരക്ക്, മാതൃമരണനിരക്ക് ഏറ്റവും കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കുറവ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല. ലോകത്തെ ഏറ്റവും സമ്പല്‍സമൃദ്ധം എന്ന് കണക്കാക്കുന്ന അമേരിക്കയിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും എടുത്താല്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് കേരളത്തിലേത്. ഇതൊരു ചെറിയ നേട്ടമല്ലെന്നും അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
Nov 01, 2025, 6:25 pm IST
രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സര്‍ക്കാറിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ പ്രഖ്യാപനം തട്ടിപ്പല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി പുരോഗമിക്കുന്നത്. പരിപാടിയില്‍ മമ്മൂട്ടി പങ്കെടുന്നു. മോഹന്‍ലാലും കമലഹാസനും പങ്കെടുക്കില്ലെന്നു മുന്‍കൂട്ടി അറിയിച്ചു.
Nov 01, 2025, 4:43 pm IST
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
Nov 01, 2025, 3:51 pm IST
സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആശാ വർക്കർമാരുടെ സമര വേദിയിൽ എത്തിയത് തന്നെ ക്ഷണിച്ചിട്ടാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു എന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Nov 01, 2025, 2:54 pm IST
സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാർ പുറത്തുവിട്ട കണക്ക് അടിസ്ഥാനമില്ലാത്തതാണ്. പ്രഖ്യാപനം വെറും പിആർ പ്രചരണമെന്നും സുരേന്ദ്രൻ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത പൊങ്ങച്ചമാണെന്നും ദാരിദ്ര്യത്തിൽ നിന്ന് മോചിതരായത് മോദി സർക്കാരിന്റെ പദ്ധതികൾ കാരണമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Nov 01, 2025, 2:49 pm IST
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രമുഖ എഴുത്തുകാരന്‍ കെജി ശങ്കരപ്പിള്ളയ്ക്ക്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍എസ് മാധവന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
Nov 01, 2025, 2:24 pm IST
കോര്‍പ്പറേഷന്റെ വികസനത്തിന് എംപിയായി ഇരുന്ന കാലത്ത് സഹായിച്ചില്ലെന്ന കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിന്റെ പ്രസ്‌താവനയോട് പ്രതികരിച്ച് ടിഎൻ പ്രതാപൻ. എൽഡിഎഫ് മേയറുടെ സംഘപരിവാർ പ്രശംസ ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഒരു പ്രതിഫലനമാണ്. 2019 മുതൽ 2025 വരെ 3, 57,72000 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃശൂർ കോർപറേഷൻ പരിധിയിൽ എന്റെ എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചതെന്നും അദ്ദേഹം കുറിച്ചു.
Nov 01, 2025, 2:11 pm IST
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ നീക്കം ഇല്ലാതാക്കി സര്‍ക്കാര്‍. ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മറ്റിയില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധി പിന്മാറി. സര്‍വകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസര്‍ എ സാബുവാണ് പിന്‍മാറിയത്. പിന്മാറിയെന്ന് കാട്ടി എ സാബു ഗവര്‍ണര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ഇതോടെ ഗവര്‍ണര്‍ പുറത്തിറക്കിയ സെര്‍ച്ച് കമ്മിറ്റി പട്ടിക അസാധുവാകും.
Nov 01, 2025, 2:10 pm IST
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാ വർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇതോടെ സമാപനമായത്.
Nov 01, 2025, 1:06 pm IST
സർക്കാർ ജീവനക്കാരുടെ നാല് ശതമാനം ഡിഎ കുടിശ്ശിക ചേർത്തുള്ള ശമ്പളം ഇന്ന് മുതൽ കിട്ടും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുക.
Nov 01, 2025, 12:33 pm IST
വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 10 മരണം
ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 10 ഭക്തർക്ക് ദാരുണാന്ത്യം. ഏകാദശി ആഘോഷത്തിനായി നിരവധി ഭക്തർ ക്ഷേത്രത്തിൽ തടിച്ചുകൂടിയപ്പോഴാണ് അപകടം ഉണ്ടായത്.
Nov 01, 2025, 12:23 pm IST
കേരളത്തിൽ നിന്നുള്ള മൂന്നാമത് വന്ദേഭാരതിന്റെ സമയക്രമമായി. കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുക. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10നാണ് തിരികെ യാത്ര. അടുത്തയാഴ്‌ച മുതൽ ട്രെയിന്‍ സര്‍വീസ് നടത്തും.
Nov 01, 2025, 12:00 pm IST
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡിഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാഞ്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുകയായിരുന്നു ഉദയ് മാഞ്ചിയും മറ്റ് തൊഴിലാളികളും. അതിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.
Nov 01, 2025, 11:49 am IST
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് മന്ത്രി എംബി രാജേഷ്. നാല് വർഷം മുൻപ് പ്രഖ്യാപിച്ച കാര്യമാണിത്. രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിന് ശേഷം ആദ്യ മന്ത്രിസഭായോഗത്തിൽ എടുത്ത ഒന്നാമത്തെ തീരുമാനമാണിതെന്നും, 2021 മെയിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇത് പ്രഖ്യാപിച്ചിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
Nov 01, 2025, 10:53 am IST
കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേൾക്കാൻ ഞങ്ങളെ വിളിക്കുന്നത് എന്തിനാണ് എന്ന് അദ്ദേഹം ചോദിച്ചു. സ ഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പിന്നാലെ നിയമസഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
Nov 01, 2025, 10:09 am IST
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.
Nov 01, 2025, 9:27 am IST
കേന്ദ്ര നിരോധനം പിൻവലിച്ചതിന് പിന്നാലെ സിഖ് തീർത്ഥാടകർക്ക് പാകിസ്ഥാനിലേക്ക് പോകാൻ വിസ അനുവദിച്ചു. ഇന്ത്യ-പാകിസ്ഥാൻ ഭിന്നത തുടരുന്നതിനിടെയിലാണ് ഗുരുനാനാക്ക് ജയന്തിക്ക് 2100 സിഖ് തീർത്ഥാടകർ പാകിസ്ഥാൻ സന്ദർശിക്കാൻ ഒരുങ്ങുന്നത്.
Nov 01, 2025, 8:51 am IST
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന്റെ വില കുറച്ചു. 4 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്‌കരിക്കുന്നത്. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
Nov 01, 2025, 8:13 am IST
കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ പുറത്ത്. കാപ്പ കേസ് പ്രതി ജയിലിൽ നിന്ന് ആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്. സംഭവത്തിൽ യുവതി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ്.
Nov 01, 2025, 8:02 am IST
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇയാളെ ചോദ്യം ചെയ്‌തിരുന്നു. സുധീഷ് കുമാറിനെ ഇന്ന് വൈകുന്നേരം റാന്നി കോടതിയിൽ ഹാജരാക്കും. അതിനിടെ പോറ്റിയുടെ സുഹൃത്തുo ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്‌ത് വിട്ടയക്കുകയും ചെയ്‌തിരുന്നു.
Nov 01, 2025, 7:32 am IST
രാജ്യത്തെ സൈനിക സേവനങ്ങള്‍ക്ക് കരുത്ത് പകരുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (ജിസാറ്റ്-7ആര്‍) ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്. നാളെ വൈകീട്ട് 5.26-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3(എല്‍വിഎം3) റോക്കറ്റാണ് ഇതിനെ ഭ്രമണപഥത്തിലെത്തിക്കുക.
Nov 01, 2025, 7:02 am IST
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഇന്ന് മുതൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ. പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുണ്ടാവുക.
Nov 01, 2025, 6:38 am IST
കേരളപ്പിറവിദിനമായ ഇന്ന് കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും. ശനിയാഴ്‌ച ചേരുന്ന പ്രത്യേക നിയമസഭാസമ്മേളനത്തിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകീട്ട് സെൻട്രൽ സ്‌റ്റേഡിയത്തിലാണ് പൊതുപ്രഖ്യാപനം.
6:38 AM, 1 Nov

7:02 AM, 1 Nov
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഇന്ന് മുതൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ. പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുണ്ടാവുക.
7:32 AM, 1 Nov
രാജ്യത്തെ സൈനിക സേവനങ്ങള്‍ക്ക് കരുത്ത് പകരുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (ജിസാറ്റ്-7ആര്‍) ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്. നാളെ വൈകീട്ട് 5.26-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3(എല്‍വിഎം3) റോക്കറ്റാണ് ഇതിനെ ഭ്രമണപഥത്തിലെത്തിക്കുക.
8:02 AM, 1 Nov
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇയാളെ ചോദ്യം ചെയ്‌തിരുന്നു. സുധീഷ് കുമാറിനെ ഇന്ന് വൈകുന്നേരം റാന്നി കോടതിയിൽ ഹാജരാക്കും. അതിനിടെ പോറ്റിയുടെ സുഹൃത്തുo ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്‌ത് വിട്ടയക്കുകയും ചെയ്‌തിരുന്നു.
8:13 AM, 1 Nov
കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ പുറത്ത്. കാപ്പ കേസ് പ്രതി ജയിലിൽ നിന്ന് ആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്. സംഭവത്തിൽ യുവതി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ്.
8:51 AM, 1 Nov
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന്റെ വില കുറച്ചു. 4 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്‌കരിക്കുന്നത്. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
9:27 AM, 1 Nov
കേന്ദ്ര നിരോധനം പിൻവലിച്ചതിന് പിന്നാലെ സിഖ് തീർത്ഥാടകർക്ക് പാകിസ്ഥാനിലേക്ക് പോകാൻ വിസ അനുവദിച്ചു. ഇന്ത്യ-പാകിസ്ഥാൻ ഭിന്നത തുടരുന്നതിനിടെയിലാണ് ഗുരുനാനാക്ക് ജയന്തിക്ക് 2100 സിഖ് തീർത്ഥാടകർ പാകിസ്ഥാൻ സന്ദർശിക്കാൻ ഒരുങ്ങുന്നത്.
10:09 AM, 1 Nov
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.
10:53 AM, 1 Nov
കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേൾക്കാൻ ഞങ്ങളെ വിളിക്കുന്നത് എന്തിനാണ് എന്ന് അദ്ദേഹം ചോദിച്ചു. സ ഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പിന്നാലെ നിയമസഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
11:49 AM, 1 Nov
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് മന്ത്രി എംബി രാജേഷ്. നാല് വർഷം മുൻപ് പ്രഖ്യാപിച്ച കാര്യമാണിത്. രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിന് ശേഷം ആദ്യ മന്ത്രിസഭായോഗത്തിൽ എടുത്ത ഒന്നാമത്തെ തീരുമാനമാണിതെന്നും, 2021 മെയിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇത് പ്രഖ്യാപിച്ചിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
12:00 PM, 1 Nov
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡിഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാഞ്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുകയായിരുന്നു ഉദയ് മാഞ്ചിയും മറ്റ് തൊഴിലാളികളും. അതിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.
12:23 PM, 1 Nov
കേരളത്തിൽ നിന്നുള്ള മൂന്നാമത് വന്ദേഭാരതിന്റെ സമയക്രമമായി. കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുക. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10നാണ് തിരികെ യാത്ര. അടുത്തയാഴ്‌ച മുതൽ ട്രെയിന്‍ സര്‍വീസ് നടത്തും.
12:33 PM, 1 Nov
വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 10 മരണം
ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 10 ഭക്തർക്ക് ദാരുണാന്ത്യം. ഏകാദശി ആഘോഷത്തിനായി നിരവധി ഭക്തർ ക്ഷേത്രത്തിൽ തടിച്ചുകൂടിയപ്പോഴാണ് അപകടം ഉണ്ടായത്.
1:06 PM, 1 Nov
സർക്കാർ ജീവനക്കാരുടെ നാല് ശതമാനം ഡിഎ കുടിശ്ശിക ചേർത്തുള്ള ശമ്പളം ഇന്ന് മുതൽ കിട്ടും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുക.
2:10 PM, 1 Nov
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാ വർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇതോടെ സമാപനമായത്.
2:11 PM, 1 Nov
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ നീക്കം ഇല്ലാതാക്കി സര്‍ക്കാര്‍. ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മറ്റിയില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധി പിന്മാറി. സര്‍വകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസര്‍ എ സാബുവാണ് പിന്‍മാറിയത്. പിന്മാറിയെന്ന് കാട്ടി എ സാബു ഗവര്‍ണര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ഇതോടെ ഗവര്‍ണര്‍ പുറത്തിറക്കിയ സെര്‍ച്ച് കമ്മിറ്റി പട്ടിക അസാധുവാകും.
2:24 PM, 1 Nov
കോര്‍പ്പറേഷന്റെ വികസനത്തിന് എംപിയായി ഇരുന്ന കാലത്ത് സഹായിച്ചില്ലെന്ന കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിന്റെ പ്രസ്‌താവനയോട് പ്രതികരിച്ച് ടിഎൻ പ്രതാപൻ. എൽഡിഎഫ് മേയറുടെ സംഘപരിവാർ പ്രശംസ ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഒരു പ്രതിഫലനമാണ്. 2019 മുതൽ 2025 വരെ 3, 57,72000 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃശൂർ കോർപറേഷൻ പരിധിയിൽ എന്റെ എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചതെന്നും അദ്ദേഹം കുറിച്ചു.
2:49 PM, 1 Nov
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രമുഖ എഴുത്തുകാരന്‍ കെജി ശങ്കരപ്പിള്ളയ്ക്ക്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍എസ് മാധവന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
2:54 PM, 1 Nov
സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാർ പുറത്തുവിട്ട കണക്ക് അടിസ്ഥാനമില്ലാത്തതാണ്. പ്രഖ്യാപനം വെറും പിആർ പ്രചരണമെന്നും സുരേന്ദ്രൻ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത പൊങ്ങച്ചമാണെന്നും ദാരിദ്ര്യത്തിൽ നിന്ന് മോചിതരായത് മോദി സർക്കാരിന്റെ പദ്ധതികൾ കാരണമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
3:51 PM, 1 Nov
സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആശാ വർക്കർമാരുടെ സമര വേദിയിൽ എത്തിയത് തന്നെ ക്ഷണിച്ചിട്ടാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു എന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
4:43 PM, 1 Nov
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
6:25 PM, 1 Nov
രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സര്‍ക്കാറിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ പ്രഖ്യാപനം തട്ടിപ്പല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി പുരോഗമിക്കുന്നത്. പരിപാടിയില്‍ മമ്മൂട്ടി പങ്കെടുന്നു. മോഹന്‍ലാലും കമലഹാസനും പങ്കെടുക്കില്ലെന്നു മുന്‍കൂട്ടി അറിയിച്ചു.
6:38 PM, 1 Nov
കേരളത്തിലെ ശിശുമരണനിരക്ക്, മാതൃമരണനിരക്ക് ഏറ്റവും കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കുറവ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല. ലോകത്തെ ഏറ്റവും സമ്പല്‍സമൃദ്ധം എന്ന് കണക്കാക്കുന്ന അമേരിക്കയിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും എടുത്താല്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് കേരളത്തിലേത്. ഇതൊരു ചെറിയ നേട്ടമല്ലെന്നും അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
7:48 PM, 1 Nov
കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനത്തെ പ്രശംസിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷു ഫെയ്‌ഹോങ്. സമൂഹ മാധ്യമമായ എക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടക്കം പങ്കുവച്ചാണ് പ്രശംസ ചൊരിഞ്ഞത്. ചരിത്രപരമായ നേട്ടത്തില്‍ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് ഷു ഫെയ്‌ഹോങ് കുറിച്ചു.
10:10 PM, 1 Nov
സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയില്‍ ഉപേക്ഷിച്ചു. ഒന്നരലക്ഷത്തിലധികം ആളുകള്‍ കയറിക്കിടക്കാന്‍ വീടില്ലാതെ സര്‍ക്കാരിന്റെ കാരുണ്യത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത് പിണറായ മറന്നുപോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
12:17 AM, 2 Nov