Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കോട്ട സ്‌ഫോടനത്തില്‍ നടുങ്ങി രാജ്യതലസ്ഥാനം... പിന്നില്‍ ആര്?

ഡല്‍ഹിയില്‍ കാറിനുള്ളില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 13 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐ20 വാനില്‍ ആയിരുന്നു സ്ഫോടക വസ്തുക്കള്‍ വെച്ചത് എന്നും ഈ വാഹനമാണ് പൊട്ടിത്തെറിച്ചത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത് പൊട്ടിത്തെറിച്ചതോടെ സമീപത്തെ വാഹനങ്ങളിലേക്കും തീപടര്‍ന്നു.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം പരിശോധിച്ചു. അമിത് ഷാ സംഭവസ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

newsupdatestoday

Nov 11, 2025, 12:18 am IST

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഹെല്‍പ് ലൈന്‍ പുറത്തുവിട്ടു. ഡല്‍ഹി പൊലീസ് എമര്‍ജന്‍സി നമ്പര്‍ -112 പൊലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍- 011 22910010, 22910011 എല്‍എന്‍ജെപി ആശുപത്രി - 011-23233400 എമര്‍ജന്‍സി നമ്പര്‍- 011-23239249 ഡല്‍ഹി ഫയര്‍സര്‍വീസ് 101 ആംബുലന്‍സ് 102, 108
Nov 11, 2025, 12:15 am IST

ചെങ്കോട്ട സ്‌ഫോടനത്തില്‍ മുന്‍ കാറുടമ സല്‍മാന്‍ കസ്റ്റഡിയില്‍. ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറിയെന്ന് ഹരിയാന പൊലീസ്. കാര്‍ വിറ്റത് ദേവേന്ദര്‍ എന്ന ആള്‍ക്കെന്ന് കാറുടമ. കാര്‍ വാങ്ങിയ ദേവേന്ദറും കസ്റ്റഡിയില്‍. മറ്റൊരാള്‍ക്ക് കാര്‍ വിറ്റെന്ന് ദേവേന്ദര്‍. പുല്‍വാമ സ്വദേശി താരിഖ് എന്നയാളാണ് നിലവിലെ ഉടമ എന്ന് സംശയം
Nov 11, 2025, 12:03 am IST

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നല്‍കാനും സാധിക്കണം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കട്ടെ. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി
Nov 10, 2025, 11:58 pm IST

ധര്‍മ്മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ അഭിപ്രായങ്ങളും അപ്ഡേറ്റുകളും ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെക്കുന്നതായിരിക്കും. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെടരുത്. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കുടുംബത്തിന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ മാനിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Nov 10, 2025, 11:38 pm IST

ചെങ്കോട്ട സ്‌ഫോടനത്തില്‍ മരിച്ച ഒരാളെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശി അശോക് കുമാറാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
Nov 10, 2025, 11:21 pm IST

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും മന്ത്രി ആശിഷ് സൂദും ലോക് നായക് ആശുപത്രിയിൽ പരിക്കേറ്റ രോഗികളെ സന്ദർശിക്കുന്നു.
Nov 10, 2025, 11:03 pm IST

ഡല്‍ഹിയില്‍ നടന്ന സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു
Nov 10, 2025, 10:49 pm IST

ഭീകരാക്രമണ സാധ്യത തള്ളാതെ അമിത് ഷാ. എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ചോദ്യത്തിന് മറുപടി
Nov 10, 2025, 10:43 pm IST

പൊട്ടിത്തെറിച്ച കാറിന്റെ ഉടമ കസ്റ്റഡിയിലെന്ന് സൂചന
Nov 10, 2025, 10:39 pm IST

തന്ത്രപ്രധാനമായ സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്ക് എതിരെ കർശനനടപടി വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ
Nov 10, 2025, 10:33 pm IST

സ്‌ഫോടനസ്ഥലത്തിന് തൊട്ടടുത്ത് നിന്ന് വെടിയുണ്ട കണ്ടെടുത്തു
Nov 10, 2025, 10:29 pm IST

ഡല്‍ഹിയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് NIA NSG സംഘങ്ങള്‍ എത്തി. സ്‌ഫോടനസമയത്ത് കാറില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് സ്‌ഫോടനം നടന്നത് ഹരിയാന രജിസ്‌ട്രേഷന്‍ കാറിലെന്ന് സൂചന
Nov 10, 2025, 10:18 pm IST

ഡല്‍ഹി സ്‌ഫോടനത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
Nov 10, 2025, 9:54 pm IST

ഡല്‍ഹി സ്‌ഫോടനത്തില്‍ അനുശോചിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപം കാര്‍ സ്‌ഫോടനം ഉണ്ടായ വാര്‍ത്ത വളരെ വേദനാജനകവും ആശങ്കാജനകവുമാണ് എന്ന് രാഹുല്‍ പറഞ്ഞു. ഈ ദുഃഖകരമായ സമയത്ത് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു, അവര്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും രാഹുല്‍ പറഞ്ഞു
Nov 10, 2025, 9:48 pm IST

ഡല്‍ഹിയിലെ മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ നിര്‍ദേശം
Nov 10, 2025, 9:46 pm IST

ഡല്‍ഹി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Nov 10, 2025, 9:44 pm IST

ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ എല്‍എന്‍ജെപി ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡോക്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. സ്‌ഫോടനം നടന്നത് ഐ20 കാറിലെന്നും അമിത് ഷാ
Nov 10, 2025, 9:37 pm IST

ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത. ഡിജിപിയാണ് കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
Nov 10, 2025, 9:27 pm IST

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കും. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിക്കും
Nov 10, 2025, 9:22 pm IST

ഡല്‍ഹി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരം
Nov 10, 2025, 8:54 pm IST

ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മോദി ഫോണില്‍ സംസാരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
Nov 10, 2025, 8:45 pm IST

സ്‌ഫോടനം നടന്ന പ്രദേശത്ത് ഗതാഗതം നിരോധിച്ചു. അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം
Nov 10, 2025, 8:33 pm IST

ചെങ്കോട്ടയിലെത്തി എന്‍ഐഎ സംഘം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് മേധാവികളുമായി സംസാരിച്ചു.
Nov 10, 2025, 7:58 pm IST

ഡല്‍ഹി സ്‌ഫോടനത്തില്‍ എട്ട് മരണം സ്ഥിരീകരിച്ചു. ബോംബ് വെച്ചത് ഈക്കോ വാനില്‍. അട്ടിമറി സാധ്യത സംശയിച്ച് സുരക്ഷ സേന. എന്‍എസ്ജി സംഭവസ്ഥലത്തെത്തി
Nov 10, 2025, 7:17 pm IST

ഡല്‍ഹിയില്‍ കാറിനുള്ളില്‍ സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്
Nov 10, 2025, 7:07 pm IST

ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും കേരളത്തിന് ഭീഷണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സംസ്ഥാനത്ത് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരി ജയിക്കും. ബിജെപിക്ക് വോട്ട് കുറയും എന്നും അദ്ദേഹം പറഞ്ഞു.
Nov 10, 2025, 5:11 pm IST

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതല്‍ നിയമന ഉത്തരവ് പ്രാബല്യത്തില്‍ വരും.
Nov 10, 2025, 4:32 pm IST

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. പ്രമുഖരെ അണിനിരത്തിയാണ് എല്‍ഡിഎഫിന്റെ പോരാട്ടം. കോണ്‍ഗ്രസും ബിജെപിയും നേരത്തെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ്-2, കേരള കോണ്‍ഗ്രസ് എം-3, ആര്‍ജെഡി-3 എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
Nov 10, 2025, 3:15 pm IST

തദ്ദേശ തിരഞ്ഞെടുപ്പിലൂടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വര്‍ധിപ്പിക്കും. പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നത്. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പൂര്‍ണ സജ്ജമാണെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
Nov 10, 2025, 2:07 pm IST

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ. എല്ലാ കോർപ്പറേഷനുകളിലും ജയിക്കണം എന്നാണുള്ളത് അതിൽ തന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോർപ്പറേഷന്റെ സ്വാധീനം വർധിപ്പിക്കുമെന്നും തൃശൂർ കോർപ്പറേഷനിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഗോവിന്ദൻ മാഷ് പറഞ്ഞു.
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+