ബിഹാറിൽ രണ്ട് ഘട്ട വോട്ടെടുപ്പുകളും പൂർത്തിയായിരിക്കുകയാണ്. ഇനി അന്തിമ ഫലത്തിനായുള്ള കാത്തിരിപ്പാണ്. നവംബർ 14 വ്യാഴാഴ്‌ചയാണ് അന്തിമഫലം പുറത്ത് വരിക. അതിനിടയിൽ സംസ്ഥാനത്തെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്നലെ വൈകീട്ടോടെ പുറത്ത് വന്നിരുന്നു. ഒട്ടുമിക്ക സർവേകളും എൻഡിഎയുടെ വിജയമാണ് പ്രവചിക്കുന്നത്. എങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവിനാണ് കൂടുതൽ പിന്തുണയെന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതിനിടെ കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള കളമൊരുങ്ങുകയാണ്. ഇനി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഉൾപ്പെടെ ബാക്കിയുള്ളത് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ്. അതിനാൽ തന്നെ ഓരോ ജില്ലയിലും തദ്ദേശ സ്ഥാപനത്തിലും സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും ഒക്കെ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ചിലയിടത്ത് ആവട്ടെ പൊട്ടിത്തെറികളും ഭിന്നതകളും ഒക്കെ ഉയരുന്നുമുണ്ട്.
ഇടവേളക്ക് ശേഷം തുലവർഷം കനത്തതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തമാവുകയാണ്. ഇന്നലെ ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത പറഞ്ഞിരുന്നു. ഇന്നും കേരളത്തിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Nov 12, 2025, 11:16 pm IST
ട്രെയിനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള്‍ സ്ത്രീകളെ അതിക്രമിക്കാന്‍ ശ്രമിച്ചത്. ചങ്ങനാശേരിയില്‍ വെച്ചായിരുന്നു സംഭവം. ഇയാള്‍ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ ഒഴിഞ്ഞുമാറി. പിന്നാലെ ഇയാള്‍ സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര്‍ ഇയാളെ പിടികൂടി ചെങ്ങന്നൂര്‍ റെയില്‍വെ പൊലീസിന് കൈമാറി.
Nov 12, 2025, 10:27 pm IST
സൂപ്പര്‍ താരം ലയണല്‍ മെസി ഹൈദരാബാദിലെത്തും. ഇന്ത്യയിലെ 'ഗോട്ട് ടൂറി'ന്റെ ഭാഗമായാണ് ലയണല്‍ മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച അഹമ്മദാബാദ് സന്ദര്‍ശനത്തിന് പകരമായാണ് മെസി ഹൈദരാബാദിലെത്തുന്നത്.
Nov 12, 2025, 9:56 pm IST
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിന്‍ വര്‍ക്കി ആരോപിച്ചു.
Nov 12, 2025, 8:51 pm IST
ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനം ഭീകരപ്രവര്‍ത്തനം തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തെ കേന്ദ്രമന്ത്രിസഭ ശക്തമായി അപലപിച്ചു. ആക്രമണത്തിന് സ്‌പോണ്‍സര്‍ ചെയ്തവരെ ശക്തമായി ശിക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Nov 12, 2025, 8:30 pm IST
ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജവിലാസത്തിലെന്ന് കണ്ടെത്തി. രണ്ടാമത്തെ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് ഡല്‍ഹി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. വ്യാജ രേഖകള്‍ നല്‍കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.
Nov 12, 2025, 8:06 pm IST
എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി കേന്ദ്രം. കേരളം ആവശ്യപ്പെട്ടകത് പ്രകാരമാണ് നടപടി. പ്രശാന്തിനെതിരായ വകുപ്പ് തല അന്വേഷണം തുടരുകയാണ് എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു
Nov 12, 2025, 7:51 pm IST
ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേര്‍ ലോക് നായക് ജയ് പ്രകാശ് (എല്‍എന്‍ജെപി) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) അതീവ ഗുരുതരാവസ്ഥയില്‍. സ്‌ഫോടനത്തില്‍ ആകെ 27 പേര്‍ക്ക് പരിക്കേറ്റതായി ഒരു മുതിര്‍ന്ന ആശുപത്രി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ഐസിയുവിലാണ്, രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Nov 12, 2025, 7:28 pm IST
എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും. അനുശ്രീ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ ജനവിധി തേടുക. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ.
Nov 12, 2025, 7:06 pm IST
എല്‍ഡിഎഫിന്റെ ഹിന്ദു വോട്ടുകള്‍ ചോരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ന്യൂനപക്ഷ തീവ്രവാദം എന്ന തന്ത്രം ഏശില്ല. യുഡിഎഫ് ശക്തമാകും എന്നും കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് എത്തുമെന്നും സതീശന്‍
Nov 12, 2025, 6:28 pm IST
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഡോ ഉമര്‍ വാങ്ങിയ ചുവന്ന എക്കോ സ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി. കാര്‍ കണ്ടെത്തിയത് ഖണ്ഡവാലി ഗ്രാമത്തില്‍ നിന്നെന്ന് പൊലീസ്
Nov 12, 2025, 6:14 pm IST
എസ് ഐ ആറുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കും
Nov 12, 2025, 5:31 pm IST
പിഎം ശ്രീയില്‍ തുടര്‍നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ തീരുമാനം നടപ്പിലായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വഭാവിക നടപടിയാണെന്നും പ്രതികരണം
Nov 12, 2025, 5:00 pm IST
ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം എൽഎൻജെപി ആശുപത്രിയിൽ എത്തിയത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനത്തിൽ 12 പേർ മരിക്കുകയും ഏകദേശം 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Nov 12, 2025, 4:07 pm IST
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Nov 12, 2025, 2:50 pm IST
കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം. കൊല്ലത്ത് നിന്നും തമിഴ്‌നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് നേരെയാണ് അക്രമം നടന്നത്. കന്യാകുമാരി തീരത്തിന് സമീപം വച്ചായിരുന്നു സംഭവം ഉണ്ടായത്. അക്രമത്തിൽ നിരവധി മത്സ്യതൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്‌നാട് തീരത്ത് മത്സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം നടന്നത്.
Nov 12, 2025, 2:28 pm IST
എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി, ഇവയ്ക്കുള്ള നിരോധനം തുടരും., ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് കോടതി അറിയിച്ചത്. നിറം കലർത്തിയ കൃത്രിമ കുങ്കുവം കച്ചവർക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്.
Nov 12, 2025, 1:55 pm IST
കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്‌സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്. 11, 12,13 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്‌കൂളിലെത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
Nov 12, 2025, 1:24 pm IST
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടി സുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അമ്മ. തവനൂർ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറ്റണമെന്നാണ് കൊടി സുനിയുടെ അമ്മയുടെ ആവശ്യം. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.
Nov 12, 2025, 12:34 pm IST
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തിന്റെ തലവൻ. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്‌പി, ഡിഎസ്‌പി ലെവല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
Nov 12, 2025, 12:12 pm IST
മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകൻ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം നടന്നത്.
Nov 12, 2025, 11:34 am IST
ഭൂട്ടാൻ വാഹനക്കടത്തിൽ അന്വേഷണം തുടങ്ങി എന്ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. അമിത് ചക്കാലക്കലിന് നോട്ടീസ് നൽകിയിട്ടുണ്ട്. ദുൽഖർ സൽമാനെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് വിവരം.
Nov 12, 2025, 10:49 am IST
കേരള സെനറ്റ് യോഗത്തിനിടെ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു കേരള സർവകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. ഇതിനിടെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നുച്ചു. ഗവേഷക വിദ്യാർത്ഥിയെ ജാതി പീഡനം നടത്തിയ കെ വിജയകുമാരിയെ പുറത്താക്കുക, ഡീൻ സ്ഥാനത്ത് നിന്ന് മാറ്റുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Nov 12, 2025, 10:16 am IST
ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്ഐടി. ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് എസ്ഐടി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്നാണ് എസ്ഐടി പറയുന്നത്. ഇതോടെ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം
Nov 12, 2025, 9:47 am IST
2019-24 കാലഘട്ടത്തിൽ തിരുപ്പതി ക്ഷേതത്തിൽ നടന്നത് 250 കോടിയുടെ നെയ്യ് കുംഭകോണമെന്ന് റിപ്പോർട്ട്. വ്യാജ നെയ്യ് വിതരണം ചെയ്‌തത് ഉത്തരാഖണ്ഡിലെ കമ്പനിയായാ ഭോലേ ബാബ ഓർഗാനിക് ഡയറി മിൽക് ആണ്. ഭഗ്‍വൻപൂരിലാണ് കമ്പനി പ്രവർത്തിച്ചത്. പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയിൽ ഉപയോഗിച്ചാണെന്നും ബീറ്റ കരോട്ടിൻ, അസെറ്റിക് ആഡിസ് തുടങ്ങിയ കെമിക്കലുകളും ചേർത്തുവെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
Nov 12, 2025, 9:20 am IST
ദിവസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന പ്രമുഖ ബോളിവുഡ് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തത്. നേരത്തെ പലതവണ ധർമേന്ദ്രയുടെ മരണവാർത്തകൾ വ്യാജമായി പുറത്തുവന്നിരുന്നു.
Nov 12, 2025, 8:46 am IST
തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്‌ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ. ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും. മരണകാരണം "ക്യാപ്ചർ മയോപ്പതിയാണെന്നും ലൈഫ് വാർഡൻ പ്രമോദ് കൃഷ്‌ണൻ പറഞ്ഞു.
Nov 12, 2025, 8:12 am IST
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും കെപിസിസി യോഗവും ഇന്ന് ചേരും. ഉച്ചയ്ക്ക് 2 മണിക്കാണ് കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ചേരുക. അതിന് പിന്നാലെ വൈകുന്നേരം 4 മണിക്കാണ് രാഷ്ട്രീയകാര്യ സമിതി യോഗം. പുതിയ കോര്‍ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം അധികാരം പരിമിതപ്പെട്ട രാഷ്ട്രീയകാര്യ സമിതിയാണ് ഇന്ന് യോഗം ചേരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
Nov 12, 2025, 7:31 am IST
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്‌ത. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. സ്‌ഫോടനത്തില്‍ അംഗവൈഗല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗപരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം.
Nov 12, 2025, 6:59 am IST
ശബരിമല സ്വര്‍ണക്കൊള്ളയിൽ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്‌റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തു. അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴിയും അന്വഷണ സംഘം ശേഖരിച്ചു വരികയാണ്.
Nov 12, 2025, 6:37 am IST
ഇടുക്കി മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തി. ഇന്ന് പുലർച്ചെ മുതൽ ആണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണി ആരംഭിച്ചത്. ഇന്നലെ മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം. പ്രവർത്തനം നിർത്തുമ്പോൾ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. തുടർന്ന് ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാൻ തീരുമാനം ആയത്.
READ MORE
6:37 AM, 12 Nov

6:59 AM, 12 Nov
ശബരിമല സ്വര്‍ണക്കൊള്ളയിൽ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്‌റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തു. അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴിയും അന്വഷണ സംഘം ശേഖരിച്ചു വരികയാണ്.
7:31 AM, 12 Nov
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്‌ത. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. സ്‌ഫോടനത്തില്‍ അംഗവൈഗല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗപരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം.
8:12 AM, 12 Nov
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും കെപിസിസി യോഗവും ഇന്ന് ചേരും. ഉച്ചയ്ക്ക് 2 മണിക്കാണ് കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ചേരുക. അതിന് പിന്നാലെ വൈകുന്നേരം 4 മണിക്കാണ് രാഷ്ട്രീയകാര്യ സമിതി യോഗം. പുതിയ കോര്‍ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം അധികാരം പരിമിതപ്പെട്ട രാഷ്ട്രീയകാര്യ സമിതിയാണ് ഇന്ന് യോഗം ചേരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
8:46 AM, 12 Nov
തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്‌ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ. ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും. മരണകാരണം "ക്യാപ്ചർ മയോപ്പതിയാണെന്നും ലൈഫ് വാർഡൻ പ്രമോദ് കൃഷ്‌ണൻ പറഞ്ഞു.
9:20 AM, 12 Nov
ദിവസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന പ്രമുഖ ബോളിവുഡ് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തത്. നേരത്തെ പലതവണ ധർമേന്ദ്രയുടെ മരണവാർത്തകൾ വ്യാജമായി പുറത്തുവന്നിരുന്നു.
9:47 AM, 12 Nov
2019-24 കാലഘട്ടത്തിൽ തിരുപ്പതി ക്ഷേതത്തിൽ നടന്നത് 250 കോടിയുടെ നെയ്യ് കുംഭകോണമെന്ന് റിപ്പോർട്ട്. വ്യാജ നെയ്യ് വിതരണം ചെയ്‌തത് ഉത്തരാഖണ്ഡിലെ കമ്പനിയായാ ഭോലേ ബാബ ഓർഗാനിക് ഡയറി മിൽക് ആണ്. ഭഗ്‍വൻപൂരിലാണ് കമ്പനി പ്രവർത്തിച്ചത്. പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയിൽ ഉപയോഗിച്ചാണെന്നും ബീറ്റ കരോട്ടിൻ, അസെറ്റിക് ആഡിസ് തുടങ്ങിയ കെമിക്കലുകളും ചേർത്തുവെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
10:16 AM, 12 Nov
ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്ഐടി. ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് എസ്ഐടി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്നാണ് എസ്ഐടി പറയുന്നത്. ഇതോടെ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം
10:49 AM, 12 Nov
കേരള സെനറ്റ് യോഗത്തിനിടെ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു കേരള സർവകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. ഇതിനിടെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നുച്ചു. ഗവേഷക വിദ്യാർത്ഥിയെ ജാതി പീഡനം നടത്തിയ കെ വിജയകുമാരിയെ പുറത്താക്കുക, ഡീൻ സ്ഥാനത്ത് നിന്ന് മാറ്റുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
11:34 AM, 12 Nov
ഭൂട്ടാൻ വാഹനക്കടത്തിൽ അന്വേഷണം തുടങ്ങി എന്ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. അമിത് ചക്കാലക്കലിന് നോട്ടീസ് നൽകിയിട്ടുണ്ട്. ദുൽഖർ സൽമാനെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് വിവരം.
12:12 PM, 12 Nov
മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകൻ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം നടന്നത്.
12:34 PM, 12 Nov
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തിന്റെ തലവൻ. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്‌പി, ഡിഎസ്‌പി ലെവല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
1:24 PM, 12 Nov
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടി സുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അമ്മ. തവനൂർ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറ്റണമെന്നാണ് കൊടി സുനിയുടെ അമ്മയുടെ ആവശ്യം. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.
1:55 PM, 12 Nov
കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്‌സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്. 11, 12,13 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്‌കൂളിലെത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
2:28 PM, 12 Nov
എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി, ഇവയ്ക്കുള്ള നിരോധനം തുടരും., ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് കോടതി അറിയിച്ചത്. നിറം കലർത്തിയ കൃത്രിമ കുങ്കുവം കച്ചവർക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്.
2:50 PM, 12 Nov
കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം. കൊല്ലത്ത് നിന്നും തമിഴ്‌നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് നേരെയാണ് അക്രമം നടന്നത്. കന്യാകുമാരി തീരത്തിന് സമീപം വച്ചായിരുന്നു സംഭവം ഉണ്ടായത്. അക്രമത്തിൽ നിരവധി മത്സ്യതൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്‌നാട് തീരത്ത് മത്സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം നടന്നത്.
4:07 PM, 12 Nov
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
5:00 PM, 12 Nov
ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം എൽഎൻജെപി ആശുപത്രിയിൽ എത്തിയത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനത്തിൽ 12 പേർ മരിക്കുകയും ഏകദേശം 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
5:31 PM, 12 Nov
പിഎം ശ്രീയില്‍ തുടര്‍നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ തീരുമാനം നടപ്പിലായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വഭാവിക നടപടിയാണെന്നും പ്രതികരണം
6:14 PM, 12 Nov
എസ് ഐ ആറുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കും
6:28 PM, 12 Nov
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഡോ ഉമര്‍ വാങ്ങിയ ചുവന്ന എക്കോ സ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി. കാര്‍ കണ്ടെത്തിയത് ഖണ്ഡവാലി ഗ്രാമത്തില്‍ നിന്നെന്ന് പൊലീസ്
7:06 PM, 12 Nov
എല്‍ഡിഎഫിന്റെ ഹിന്ദു വോട്ടുകള്‍ ചോരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ന്യൂനപക്ഷ തീവ്രവാദം എന്ന തന്ത്രം ഏശില്ല. യുഡിഎഫ് ശക്തമാകും എന്നും കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് എത്തുമെന്നും സതീശന്‍
7:28 PM, 12 Nov
എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും. അനുശ്രീ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ ജനവിധി തേടുക. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ.
7:51 PM, 12 Nov
ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേര്‍ ലോക് നായക് ജയ് പ്രകാശ് (എല്‍എന്‍ജെപി) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) അതീവ ഗുരുതരാവസ്ഥയില്‍. സ്‌ഫോടനത്തില്‍ ആകെ 27 പേര്‍ക്ക് പരിക്കേറ്റതായി ഒരു മുതിര്‍ന്ന ആശുപത്രി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ഐസിയുവിലാണ്, രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
8:06 PM, 12 Nov
എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി കേന്ദ്രം. കേരളം ആവശ്യപ്പെട്ടകത് പ്രകാരമാണ് നടപടി. പ്രശാന്തിനെതിരായ വകുപ്പ് തല അന്വേഷണം തുടരുകയാണ് എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു
8:30 PM, 12 Nov
ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജവിലാസത്തിലെന്ന് കണ്ടെത്തി. രണ്ടാമത്തെ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് ഡല്‍ഹി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. വ്യാജ രേഖകള്‍ നല്‍കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.
8:51 PM, 12 Nov
ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനം ഭീകരപ്രവര്‍ത്തനം തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തെ കേന്ദ്രമന്ത്രിസഭ ശക്തമായി അപലപിച്ചു. ആക്രമണത്തിന് സ്‌പോണ്‍സര്‍ ചെയ്തവരെ ശക്തമായി ശിക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
9:56 PM, 12 Nov
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിന്‍ വര്‍ക്കി ആരോപിച്ചു.
10:27 PM, 12 Nov
സൂപ്പര്‍ താരം ലയണല്‍ മെസി ഹൈദരാബാദിലെത്തും. ഇന്ത്യയിലെ 'ഗോട്ട് ടൂറി'ന്റെ ഭാഗമായാണ് ലയണല്‍ മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച അഹമ്മദാബാദ് സന്ദര്‍ശനത്തിന് പകരമായാണ് മെസി ഹൈദരാബാദിലെത്തുന്നത്.
11:16 PM, 12 Nov