ബിഹാറില്‍ എല്ലാവരും ഉറ്റുനോക്കുന്ന മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. മന്ത്രിസഭാ പ്രാതിനിധ്യത്തില്‍ ഏകദേശ ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെങ്കിലും പുതിയ ബീഹാര്‍ സര്‍ക്കാരില്‍ ബിജെപിക്കായിരിക്കും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ സാധ്യതയുള്ളത്. ജെഡിയുവില്‍ നിന്ന് 14 മന്ത്രിമാരെ തിരഞ്ഞെടുത്തേക്കും. ബിജെപിയില്‍ നിന്ന് 15 മുതല്‍ 16 വരെ മന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.
കേരളത്തിലെ വാര്‍ത്തകള്‍ നോക്കിയാല്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറന്നു. വൈകീട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. ആദ്യ ദിനത്തില്‍ നല്ല തിരക്കാണ് ശബരിമലയില്‍ അനുഭപ്പെട്ടത്. അതേസമയം, ഡോളി സംവിധാനം താറുമാറായതോടെ ശാരീരിക ബുദ്ധിമുട്ടുള്ള തീര്‍ത്ഥാടകര്‍ വലഞ്ഞു. ഇക്കുറി ഓണ്‍ലൈനായി 70,000 പേര്‍ക്കും തല്‍സമയ ബുക്കിംഗ് വഴി 20,000 പേര്‍ക്കുമാണ് ഒരു ദിവസം ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്. സ്വര്‍ണക്കൊള്ള വിവാദം ഉള്‍പ്പെടെ നടക്കുന്ന വേളയിലാണ് ശബരിമല തീര്‍ത്ഥാടന കാലം നടക്കുന്നത്.
അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഫോണിലൂടെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഗാസ വിഷയം, ഇറാന്റെ ആണവ പദ്ധതി, സിറിയയിലെ സ്ഥിതി എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ വിവിധ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തുവെന്നാണ് ലഭ്യമായ വിവരം.
Nov 16, 2025, 8:59 pm IST
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചാവേര്‍ ബോംബാക്രമണം നടത്തിയ ഉമര്‍ നബിയുടെ അടുത്ത സഹായി പിടിയില്‍. ജമ്മു കശ്മീര്‍ സ്വദേശി ആമീര്‍ റാഷിദ് അലിയെയാണ് ദേശീയ തലസ്ഥാനത്ത് നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ വ്യക്തി ഭീകരാക്രമണം നടത്താന്‍ ഉമര്‍ നബിയുമായി ഗൂഢാലോചന നടത്തിയിരുന്നു.
Nov 16, 2025, 8:49 pm IST
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പമ്പാ സ്നാനം നടത്തുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണം. അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തീര്‍ത്ഥാടകര്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണം.
Nov 16, 2025, 7:10 pm IST
കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ നാളെ ബിഎല്‍ഒമാര്‍ സംസ്ഥാന വ്യാപകമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. എസ്‌ഐആറിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സമ്മര്‍ദമാണുള്ളതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും.
Nov 16, 2025, 5:33 pm IST
കല്‍പ്പാത്തിയിയില്‍ ഭക്തജനത്തിരക്ക്. ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം അല്‍പസമയത്തിനകം നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്തരാണു കല്‍പ്പത്തിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.
Nov 16, 2025, 3:55 pm IST
സംസ്ഥാനത്ത് നാളെ ആറ് ജില്ലകളിൽ യെല്ലോഅലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് ഉളളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Nov 16, 2025, 3:53 pm IST
എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെയ്ക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. സമയ പരിധി നീട്ടി വെക്കണമെന്നും ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്നും ബിനോയ് വിശ്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
Nov 16, 2025, 2:00 pm IST
ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് ആവശ്യം. കർണാടക സ്‌റ്റേറ്റ് ട്രാവൽ ഓണേഴ്‌സ് അസോസിയേഷനാണ് കത്തയച്ചത്. മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക ടാക്‌സ് ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്.
Nov 16, 2025, 1:32 pm IST
പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒയെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശി അനീഷാണ് മരിച്ചത്. കുന്നരു എയുപി സ്‌കൂളിലെ പ്യൂണായിരുന്നു അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായും അനീഷ് പ്രവർത്തിക്കുകയായിരുന്നു.
Nov 16, 2025, 1:12 pm IST
സംസ്ഥാനത്ത് അന്ധവിശ്വാസ-അനാചാര നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്‌ധ സമിതിയെ രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. സമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.
Nov 16, 2025, 12:45 pm IST
ശബരിമലയിലെ തെറ്റായ പ്രവണതകളിൽ തിരുത്തുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ കെ ജയകുമാർ. ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് തന്റെ പ്രഥമപരിഗണന. സ്പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Nov 16, 2025, 12:15 pm IST
കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു. വെള്ളോറയിലെ റബ്ബർ തോട്ടത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന് ഒപ്പം നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് പ്രാഥമിക നിഗമനം. എടക്കോം സ്വദേശി സിജോ തോമസിനാണ് ദാരുണാന്ത്യം.
Nov 16, 2025, 11:41 am IST
തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Nov 16, 2025, 11:05 am IST
നഗരങ്ങളില്‍ നിന്ന് സിനിമാശാലകള്‍ അപ്രത്യക്ഷമാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ഹോളിവുഡിലെ പ്രമുഖ നടന്‍മാരെയും സംവിധായകരെയും വത്തിക്കാനില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. ഓസ്‌കര്‍ ജേതാക്കളായ കേറ്റ് ബ്ലാന്‍ഷെറ്റ്, മോണിക്ക ബെലൂചി, ക്രിസ് പെന്‍, സംവിധായകന്‍ സ്‌പൈക്ക് ലീ തുടങ്ങിയവരാണ് വത്തിക്കാനിൽ എത്തിയത്.
Nov 16, 2025, 10:44 am IST
ശബരിമല സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ. പ്രത്യേക അന്വേഷണ സംഘം പമ്പയിൽ എത്തി എസ്‌പി ശശിധരനും സംഘവുമാണ് എത്തിയത്. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. പോറ്റി പണി ചെയ്‌ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും.
Nov 16, 2025, 10:25 am IST
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തിരുമല സ്വദേശി ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. ബിജെപി സീറ്റ് നല്‍കാത്തതുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയ ആനന്ദിനെ കഴിഞ്ഞ ദിവസങ്ങളില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് വി ജോയ് ആവശ്യപ്പെട്ടു.
Nov 16, 2025, 9:31 am IST
തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ആത്മഹത്യയിൽ അന്വേഷണം നടക്കണമെന്നും സംഭവത്തിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും ശശി തരൂർ പറഞ്ഞു. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശബരിനാഥിന് വോട്ടഭ്യർത്ഥിച്ച് സംസാരിക്കുമ്പോഴായിരുന്നു തരൂർ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചത്.
Nov 16, 2025, 8:57 am IST
ബിജെപിയിൽ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇത് ഗൗരവമുള്ള വിഷയമാണ്. പരാതി പറയാൻ വയ്യാത്ത അവസ്ഥയാണ്. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണ്. തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ലെന്നും സംസ്ഥാനത്ത് പരാതി പറയാൻ ആരുമില്ലാത്ത അവസ്ഥയാണെന്നുംകെ മുരളീധരൻ പറഞ്ഞു.
Nov 16, 2025, 8:20 am IST
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച് ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ആരോപണം. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാർഡിൽ പ്രതീക്ഷിച്ച സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നാണ് പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച വനിതാ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Nov 16, 2025, 7:47 am IST
ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്‌റ്റ് ചെയ്‌തു. ബംഗാളിലെ ഉത്തര ദിനാജ്‌പൂര്‍ ജില്ലയില്‍ നിന്നാണ് നിസാർ ആലത്തെ പിടികൂടിയത്.
Nov 16, 2025, 7:12 am IST
തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലാണ് മൃതദേഹം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Nov 16, 2025, 6:51 am IST
തന്റെ 2 പ്രസംഗങ്ങൾ എഡിറ്റ് ചെയ്‌ത് ഒറ്റ പ്രസംഗമാണെന്ന് തോന്നുംവിധം ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്‌ടക്കേസ് നൽകുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഭവത്തിൽ നേരത്തെ ബിബിസി മാപ്പു പറയുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുകയും ചെയ്‌തിരുന്നു.
Nov 16, 2025, 6:32 am IST
കൽപാത്തി രഥോത്സവത്തോട് അനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുൻവശത്തുള്ള തേരുമുട്ടിയിൽ ത്രിസന്ധ്യയ്ക്ക് ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെയാണ് കൽപാത്തി ദേവരഥ സംഗമമാവുക. പതിനായിരങ്ങൾ ഈ കാഴ്‌ച കാണാൻ എത്തും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണ് പ്രദക്ഷിണ വഴികളിലുള്ളത്.
6:32 AM, 16 Nov

6:51 AM, 16 Nov
തന്റെ 2 പ്രസംഗങ്ങൾ എഡിറ്റ് ചെയ്‌ത് ഒറ്റ പ്രസംഗമാണെന്ന് തോന്നുംവിധം ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്‌ടക്കേസ് നൽകുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഭവത്തിൽ നേരത്തെ ബിബിസി മാപ്പു പറയുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുകയും ചെയ്‌തിരുന്നു.
7:12 AM, 16 Nov
തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലാണ് മൃതദേഹം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
7:47 AM, 16 Nov
ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്‌റ്റ് ചെയ്‌തു. ബംഗാളിലെ ഉത്തര ദിനാജ്‌പൂര്‍ ജില്ലയില്‍ നിന്നാണ് നിസാർ ആലത്തെ പിടികൂടിയത്.
8:20 AM, 16 Nov
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച് ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ആരോപണം. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാർഡിൽ പ്രതീക്ഷിച്ച സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നാണ് പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച വനിതാ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
8:57 AM, 16 Nov
ബിജെപിയിൽ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇത് ഗൗരവമുള്ള വിഷയമാണ്. പരാതി പറയാൻ വയ്യാത്ത അവസ്ഥയാണ്. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണ്. തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ലെന്നും സംസ്ഥാനത്ത് പരാതി പറയാൻ ആരുമില്ലാത്ത അവസ്ഥയാണെന്നുംകെ മുരളീധരൻ പറഞ്ഞു.
9:31 AM, 16 Nov
തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ആത്മഹത്യയിൽ അന്വേഷണം നടക്കണമെന്നും സംഭവത്തിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും ശശി തരൂർ പറഞ്ഞു. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശബരിനാഥിന് വോട്ടഭ്യർത്ഥിച്ച് സംസാരിക്കുമ്പോഴായിരുന്നു തരൂർ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചത്.
10:25 AM, 16 Nov
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തിരുമല സ്വദേശി ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. ബിജെപി സീറ്റ് നല്‍കാത്തതുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയ ആനന്ദിനെ കഴിഞ്ഞ ദിവസങ്ങളില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് വി ജോയ് ആവശ്യപ്പെട്ടു.
10:44 AM, 16 Nov
ശബരിമല സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ. പ്രത്യേക അന്വേഷണ സംഘം പമ്പയിൽ എത്തി എസ്‌പി ശശിധരനും സംഘവുമാണ് എത്തിയത്. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. പോറ്റി പണി ചെയ്‌ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും.
11:05 AM, 16 Nov
നഗരങ്ങളില്‍ നിന്ന് സിനിമാശാലകള്‍ അപ്രത്യക്ഷമാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ഹോളിവുഡിലെ പ്രമുഖ നടന്‍മാരെയും സംവിധായകരെയും വത്തിക്കാനില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. ഓസ്‌കര്‍ ജേതാക്കളായ കേറ്റ് ബ്ലാന്‍ഷെറ്റ്, മോണിക്ക ബെലൂചി, ക്രിസ് പെന്‍, സംവിധായകന്‍ സ്‌പൈക്ക് ലീ തുടങ്ങിയവരാണ് വത്തിക്കാനിൽ എത്തിയത്.
11:41 AM, 16 Nov
തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
12:15 PM, 16 Nov
കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു. വെള്ളോറയിലെ റബ്ബർ തോട്ടത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന് ഒപ്പം നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് പ്രാഥമിക നിഗമനം. എടക്കോം സ്വദേശി സിജോ തോമസിനാണ് ദാരുണാന്ത്യം.
12:45 PM, 16 Nov
ശബരിമലയിലെ തെറ്റായ പ്രവണതകളിൽ തിരുത്തുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ കെ ജയകുമാർ. ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് തന്റെ പ്രഥമപരിഗണന. സ്പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1:12 PM, 16 Nov
സംസ്ഥാനത്ത് അന്ധവിശ്വാസ-അനാചാര നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്‌ധ സമിതിയെ രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. സമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.
1:32 PM, 16 Nov
പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒയെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശി അനീഷാണ് മരിച്ചത്. കുന്നരു എയുപി സ്‌കൂളിലെ പ്യൂണായിരുന്നു അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായും അനീഷ് പ്രവർത്തിക്കുകയായിരുന്നു.
2:00 PM, 16 Nov
ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് ആവശ്യം. കർണാടക സ്‌റ്റേറ്റ് ട്രാവൽ ഓണേഴ്‌സ് അസോസിയേഷനാണ് കത്തയച്ചത്. മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക ടാക്‌സ് ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്.
3:53 PM, 16 Nov
എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെയ്ക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. സമയ പരിധി നീട്ടി വെക്കണമെന്നും ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്നും ബിനോയ് വിശ്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
3:55 PM, 16 Nov
സംസ്ഥാനത്ത് നാളെ ആറ് ജില്ലകളിൽ യെല്ലോഅലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് ഉളളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
5:33 PM, 16 Nov
കല്‍പ്പാത്തിയിയില്‍ ഭക്തജനത്തിരക്ക്. ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം അല്‍പസമയത്തിനകം നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്തരാണു കല്‍പ്പത്തിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.
7:10 PM, 16 Nov
കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ നാളെ ബിഎല്‍ഒമാര്‍ സംസ്ഥാന വ്യാപകമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. എസ്‌ഐആറിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സമ്മര്‍ദമാണുള്ളതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും.
8:49 PM, 16 Nov
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പമ്പാ സ്നാനം നടത്തുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണം. അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തീര്‍ത്ഥാടകര്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണം.
8:59 PM, 16 Nov