Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാവുന്നു; ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് പരിശോധന

കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ ആയിരുന്ന അനീഷ് ജോർജ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അനീഷിന്റെ ആത്മഹത്യക്ക് ഉത്തരവാദികൾ എന്നാണ് സമരസമിതിയും കുടുംബവും ഒരുപോലെ ആരോപിക്കുന്നത്.

അതേസമയം, വൃശ്ചികം ഒന്നായ ഇന്ന് ശബരിമലയിൽ ഭക്തജന തിരക്കേറുകയാണ്. ഇന്നലെ വൈകീട്ടാണ് മണ്ഡല-മകരവിളക്കുകൾക്കായി ശബരിമല നട തുറന്നത്. അതിനിടെ വിവാദമായ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിയുടെ വിദഗ്‌ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന് നടക്കും. ഇതിനായി എസ്‌പി എസ് ശശിധരനും സംഘവും ഇന്നലെ തന്നെ ശബരിമല സന്നിധാനത്തത്തിയിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവിടങ്ങളിലെ പൂശിയ സ്വര്‍ണവും ചെമ്പും സാമ്പിളുകളായി ശേഖരിക്കും.

newsupdatestoday

Nov 17, 2025, 11:51 pm IST

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു
Nov 17, 2025, 9:20 pm IST

സിപിഐ വിട്ടുവന്ന ശ്രീനാദേവി കുഞ്ഞമ്മയെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കും.
Nov 17, 2025, 8:28 pm IST

ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ICT) വധശിക്ഷ വിധിച്ചെങ്കിലും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറിയേക്കില്ല. ​ഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണ്. ബം​ഗ്ലാദേശിൻ്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരും എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
Nov 17, 2025, 8:28 pm IST

കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി സംവിധായകൻ വിഎം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല. ഇതോടെ വി.എം.വിനുവിന് കോർ‌പറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്നാണ് ചട്ടം.
Nov 17, 2025, 6:58 pm IST

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായത്. ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നുവെന്നാണ് സംശയം.
Nov 17, 2025, 6:24 pm IST

ആർ എസ് എസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച മഹിള മോർച്ച നേതാവ് ശാലിനി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി. നെടുമങ്ങാട് പതിനാലാം വാർഡിലാണ് ശാലിനി മത്സരിക്കുക. നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ശാലിനി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Nov 17, 2025, 5:59 pm IST

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്
Nov 17, 2025, 4:25 pm IST

സംസ്ഥാത്ത് നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Nov 17, 2025, 3:21 pm IST

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണല്‍ ആണ് ശിക്ഷ വിധിച്ചത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കി
Nov 17, 2025, 2:54 pm IST

വോട്ടര്‍ പട്ടിക വിവാദത്തെ ചൊല്ലി യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയെ ഒഴിവാക്കിയതില്‍ വിമര്‍ശിച്ച് ഹൈക്കോടതി. 24 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ സാങ്കേതിക കാരണങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കരുത് എന്നും ഇക്കാര്യത്തില്‍ ഈ മാസം 19-നകം ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Nov 17, 2025, 2:52 pm IST

യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. 2025 ഡിസംബര്‍ 1, 2 തീയതികളില്‍ (തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍) ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു. അവധിക്ക് ശേഷം ഔദ്യോഗിക പ്രവൃത്തി സമയം ഡിസംബര്‍ 3 ബുധനാഴ്ച പുനരാരംഭിക്കും.
Nov 17, 2025, 2:35 pm IST

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ച് എസ്‌ഐടി. സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വര്‍ണപാളികള്‍ ഇളക്കിമാറ്റിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തത്. പരിശോധനകള്‍ക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും.
Nov 17, 2025, 2:18 pm IST

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കെകെ രമയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. രമ അനാവശ്യമായി സർക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണെന്നും സർക്കാർ അഭിഭാഷകൻ ആരോപിച്ചു. പിന്നാലെ സർക്കാർ അഭിഭാഷകനും കെകെ രമയുടെ അഭിഭാഷകനും തമ്മിൽ വാക്കേറ്റമുണ്ടായി.
Nov 17, 2025, 2:00 pm IST

ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ. പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വന്നത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്
Nov 17, 2025, 1:35 pm IST

രാജസ്ഥാനില്‍ ബിഎല്‍ഒ ജീവനൊടുക്കി. സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറായ മുകേഷ് ജംഗിദ് ആണ് ആത്മഹത്യ ചെയ്‌തത്‌. ഇതിന് പിന്നാലെ എസ്‌ഐആറിന്റെ ഭാഗമായുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അധ്യാപകന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
Nov 17, 2025, 1:13 pm IST

ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കിഴക്കൻ മേഖലയിലും, മധ്യ തെക്കൻ ജില്ലകളിലും കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം.
Nov 17, 2025, 12:18 pm IST

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് രൂക്ഷ വിമർശനം.
Nov 17, 2025, 11:46 am IST

പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു.
Nov 17, 2025, 10:57 am IST

എംഎൽഎ ആയി ആൾമാറാട്ടം നടത്തിയ ഡൽഹി സ്വദേശി അറസ്‌റ്റിൽ. ഡൽഹി സ്വദേശി വിനോദ് കുമാറാണ് ആൾമാറാട്ടം നടത്തി ആഗ്രയിലെ ഹോട്ടലിൽ 18 ദിവസത്തോളം താമസിച്ചത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ഉടമ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
Nov 17, 2025, 10:30 am IST

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാമനിര്‍ദ്ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണെന്നും ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Nov 17, 2025, 10:10 am IST

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴിയിൽ പറയുന്നത്. ശബരിമല ഗസ്‌റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി.
Nov 17, 2025, 9:33 am IST

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതി ബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയിൽ. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്‌ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് കെകെ രമ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് .
Nov 17, 2025, 8:54 am IST

ശബരിമലയിൽ ഭക്തജന പ്രവാഹം. ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ മുഴുവനും നിറഞ്ഞു. ഇന്ന് വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. സന്നിധാനത്തേയ്ക്കുള്ള കാനന പാതകൾ ഇന്ന് തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുമുള്ള പാതകളാണ് തുറക്കുക.
Nov 17, 2025, 8:20 am IST

ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം. സൗദിയില്‍ ഇന്ത്യയിൽ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തിയാണ് 42 പേർ കൊല്ലപ്പെട്ടത്. ബസ് ടാങ്കറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്.
Nov 17, 2025, 7:54 am IST

യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിന് മുൻപ് പലസ്‌തീൻ രാഷ്ട്രം സ്‌ഥാപിക്കാനുള്ള ഏത് ശ്രമത്തെയും എതിർക്കുമെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പലസ്‌തീന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യുഎസ് കരട് പ്രമേയത്തിൽ യുഎൻ രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
Nov 17, 2025, 7:18 am IST

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പി ജീവനൊടുക്കിയ കേസിൽ പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നു. ആനന്ദിന്റെ മൊബൈൽ ഫോൺ സന്ദേശം ലഭിച്ച സുഹൃത്തുക്കളുടെ മൊഴികളാണ് ആദ്യം ശേഖരിക്കുക. ബിജെപി ജില്ലാനേതൃത്വത്തെയും പോലീസ് സമീപിച്ചേക്കും.
Nov 17, 2025, 6:55 am IST

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന വൈഷ്‌ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ സംഭവത്തിൽ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. അന്തിമ വോട്ടര്‍പട്ടികയിലും ഞായറാഴ്‌ച പുറത്തിറക്കിയ സപ്ലിമെന്ററി ലിസ്‌റ്റിലും വൈഷ്‌ണയുടെ പേരില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
Nov 17, 2025, 6:34 am IST

കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം നടന്നത്. പുലർച്ചെ രണ്ടുമണിയോടെയാണ് പൈപ്പ് പൊട്ടിയത്. ഇതിന് പിന്നാലെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡ് അടച്ചിട്ടു. ഇന്നും നാളെയും പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+