Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; പുടിനുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

മണ്ഡല-മകരവിളക്ക് സീസൺ പുരോഗമിക്കവേ ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. ഭക്തരുടെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് നീക്കം. സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാനുള്ള അവസരം ഒരുക്കാനും തീരുമാനമായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി എൻഡിആർഎഫിന്റെ ആദ്യസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്.

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തിയിരിക്കുകയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇപ്പോൾ. വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി അദ്ദേഹത്തെ ജയശങ്കർ അറിയിച്ചു. ക്രെംലിനിലെ സെനറ്റ് കൊട്ടാരത്തിലെ പ്രതിനിധി ഓഫീസിൽ വെച്ച് പുടിൻ ജയശങ്കറിനെ സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ജോയിന്റ് സെക്രട്ടറി മായങ്ക് സിംഗും ജയശങ്കറിന് ഒപ്പമുണ്ടായിരുന്നു.

newsupdates

Nov 19, 2025, 10:47 pm IST

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായ തോബി തോട്ടിയാനും ഭാര്യ മഹിളാ കോണ്‍ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ ടീന തോബിയും സിപിഐഎമ്മില്‍ ചേര്‍ന്നു. ചെങ്ങാലൂര്‍ എസ്എന്‍ പുരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തോബി തോട്ടിയാനെ സിപിഐഎം പ്രഖ്യാപിക്കുകയും ചെയ്തു.
Nov 19, 2025, 9:07 pm IST

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സ്‌പോട്ട് ബുക്കിംഗ് 5,000 മായി കുറച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നിയന്ത്രണങ്ങള്‍. ശബരിമലയില്‍ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.
Nov 19, 2025, 7:35 pm IST

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ വൈഷ്ണയ്ക്ക് അനുമതി. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി.
Nov 19, 2025, 6:42 pm IST

ദക്ഷിണ ബെംഗളൂരുവില്‍ അജ്ഞാതര്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 7 കോടിയോളം രൂപ കൊള്ളയടിച്ചു. പട്ടാപ്പകല്‍ വാന്‍ തടഞ്ഞുനിര്‍ത്തിയാണ് നഗരത്തെ നടുക്കിയ മോഷണം നടന്നത്. സ്വകാര്യ ബാങ്കിന്റെ ശാഖയില്‍നിന്ന് പണവുമായി വന്ന വാനിനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞു. പ്രതികള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കാറിലേക്കു മാറ്റി രക്ഷപ്പെടുകയായിരുന്നു.
Nov 19, 2025, 5:10 pm IST

ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും. ജെഡിയു നിയമസഭാ കക്ഷി നേതാവായും തുടര്‍ന്ന് എന്‍ഡിഎയുടെ നേതാവായും നിതീഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെടും. ഇത് പത്താം തവണയാണ് സംസ്ഥാന മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കുന്നത്. 22 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും.
Nov 19, 2025, 4:10 pm IST

അമേരിക്ക നാടു കടത്തിയ രാജ്യാന്തര കുറ്റവാളി അന്‍മോല്‍ ബിഷ്ണോയിയെ ഇന്ത്യയില്‍ എത്തിച്ചു. എന്‍ഐഎ സംഘമാണ് ഇയാളെ ഇന്ത്യയില്‍ എത്തിച്ചത്്. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് അന്‍മോല്‍ ബിഷ്ണോയെ ഇന്ത്യയില്‍ എത്തിച്ചത്. ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് അന്‍മോല്‍.
Nov 19, 2025, 2:44 pm IST

അടുത്ത 3 മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Nov 19, 2025, 2:05 pm IST

കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി മോഹനൻ. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിനുവിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.
Nov 19, 2025, 1:44 pm IST

പെരിങ്ങമല ലേബർ കോണ്ട്രാക്റ്റ് സഹകരണ സംഘത്തിലെ തട്ടിപ്പിൽ ബിജെപി നേതാക്കൾക്കെതിരായ നടപടി കടുപ്പിക്കുന്നു. സഹകരണ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. നഷ്‍ടപ്പെട്ട പണം തിരികെ പിടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ്.
Nov 19, 2025, 1:25 pm IST

ശബരിമല തീർത്ഥാടനം ആരംഭത്തിലെ പാളിയെന്ന വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ്. മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയില്ല. തീർത്ഥാടന ചരിത്രത്തിലെ ആദ്യ സംഭവമാണ് ഒരു മുന്നൊരുക്കങ്ങളും നടത്താത്ത തീർത്ഥാടനകാലം. ശബരിമലയിൽ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മുന്നൊരുക്കങ്ങൾ നടത്താതിരുന്നത് ബോർഡും സർക്കാരും മനപ്പൂർവ്വമെന്നും കൃഷ്‌ണദാസ്‌ ആരോപിച്ചു.
Nov 19, 2025, 12:53 pm IST

ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോ​ഗ്യമേഖല വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Nov 19, 2025, 12:20 pm IST

വെഞ്ഞാറമൂട്ടിൽ 16 കാരനെ ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ വിശദാന്വേഷണം ആരംഭിച്ചു പ്രത്യേക അന്വേഷണ സംഘം. കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്തിന്റെ മുൻ കാല വിവരങ്ങളിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കനകമല കേസുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടക്കുന്നുണ്ട്. ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതിന്റെ ഫോൺ വിവരങ്ങൾ ഉൾപ്പെടെ പോലീസിന് ലഭിച്ചു.
Nov 19, 2025, 12:12 pm IST

ആലപ്പുഴ റെയിൽവെ സ്‌റ്റേഷനിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കണ്ടെത്തിയ കാൽ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. കണ്ണൂരിൽ ട്രെയിൻ തട്ടി എടക്കാട് സ്വദേശി മനോഹരൻ മരിച്ചിരുന്നു. അപകടത്തിൽ മനോഹരന്‍റെ കാൽ വേര്‍പ്പെട്ടു പോയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. നവംബര്‍ 17ന് കണ്ണൂരിൽ നിന്നുള്ള സര്‍വീസ് പൂര്‍ത്തിയാക്കിയാണ് മെമു ട്രെയിൻ ഇന്നലെ ആലപ്പുഴയിലേക്ക് തിരിച്ചത്.
Nov 19, 2025, 11:24 am IST

ശബരിമലയിലെ തിരക്കിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നാണ് കോടതി ചോദിച്ചത്. ഏകോപനം ഇല്ലാത്തതെന്താണെന്നും കോടതി ചോദിച്ചു. വരുന്ന എല്ലാവരെയും തിരുകിക്കയറ്റുന്നത് തെറ്റായ സമീപനമാണെന്നും കോടതി വിമർശിച്ചു.
Nov 19, 2025, 10:40 am IST

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.
Nov 19, 2025, 10:08 am IST

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പോലീസ് കോര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പോലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
Nov 19, 2025, 9:39 am IST

യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഓഫീസിന് നേരെ തൃശൂരിൽ ആക്രമണം. ബൈജു വർഗീസിന്റെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. തൃശൂർ കിഴക്കേകോട്ടയിലെ ഓഫിസ് ആണ് ആക്രമിക്കപ്പെട്ടത്. ബൈജു വർഗീസ് പോലീസിൽ പരാതി നൽകി. യുഡിഫിന്റെ ശക്തമായ കോട്ടയാണ് ഇത്. രാഷ്ട്രീയ എതിരാളികൾ എനിക്കില്ല. ഇത് അങ്ങനെയുള്ള സ്ഥലമല്ലെന്നും ബൈജു വർഗീസ് പറഞ്ഞു.
Nov 19, 2025, 9:35 am IST

ശബരിമലയിൽ ദര്‍ശനം ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്തര്‍ക്ക് ഇന്നും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേഖം നടത്തി മാലയൂരി മടങ്ങേണ്ടി വന്നു. ഇന്നലത്തെ തിരക്കിൽപെട്ട് ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിയവരാണ് പന്തളത്തെത്തി മാലയൂരിയ ശേഷം മടങ്ങിയത്. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.
Nov 19, 2025, 8:24 am IST

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നീക്കം ആരംഭിച്ച് എസ്ഐടി. വാസുവിനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കൊല്ലം വിജിലന്‍സ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകും.
Nov 19, 2025, 7:56 am IST

കോഴിക്കോട് കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേഷനിലെ പ്രചാരണം ഇനി നടക്കുക വിനുവിന്റെ നേതൃത്വത്തിലായിരിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Nov 19, 2025, 7:20 am IST

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവെടുപ്പ് നടത്തി. വൈഷ്‌ണയുടെയും പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെയും വാദം കേട്ട കമ്മിഷൻ, തീരുമാനം ഇന്ന് ഉച്ചയ്ക്ക് മുൻപ് പ്രഖ്യാപിക്കുമെന്ന് ഇരു ഭാഗത്തെയും അറിയിച്ചു.
Nov 19, 2025, 7:02 am IST

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്ഐആര്‍) കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി സമർപ്പിച്ചത്. എസ്ഐആര്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് സിപിഎം ഹര്‍ജിയിൽ വ്യക്തമാക്കിയത്.
Nov 19, 2025, 6:35 am IST

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കുമെന്നാണ് വിവരം. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പ് പറയുന്നു. ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കുമെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+