ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റെടുത്തു. പത്താം തവണയാണ് ജെഡിയു നേതാവ് ഈ പദവി വഹിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു-ബിജെപി ഉൾപ്പെടുന്ന എൻഡിഎയുടെ വമ്പൻ വിജയത്തിന് പിന്നാലെയാണ് വീണ്ടും നിതീഷിന് ഭരണത്തുടർച്ച ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം മറ്റ് പ്രമുഖ എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനായി ഗാന്ധി മൈതാനിൽ എത്തിയിരുന്നു.
അതേസമയം, ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ട മണിക്കൂറുകൾക്ക് ശേഷം നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഇന്നലെ ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർക്ക് കാത്തിരിക്കേണ്ടി വന്നത്.. മിനിറ്റിൽ 65 പേർ വരെയാണ് പതിനെട്ടാം പടി കയറുന്നത്. തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനം അനുവദിക്കുക. വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കാനാണ് തീരുമാനം.
Nov 20, 2025, 11:47 pm IST
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മഹാരാഷ്ട്രയിൽ എസ്ഐആർ നീട്ടിവയ്‌ക്കാൻ തയ്യാറായ തെരഞ്ഞെടുപ്പ് കമീഷൻ കേരളത്തിൽ അതിന് തയ്യാറാകാത്തതിന് എന്ത് ന്യായീകരണമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
Nov 20, 2025, 10:20 pm IST
രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂ വ്യാഴാഴ്ച വൈകിട്ട് 8 വരെ നീട്ടി നേപ്പാളിലെ താത്ക്കാലിക ഭരണകൂടം. ബറാ ജില്ലയിൽ ജെൻ Z പ്രസ്ഥാനവുമായി ബന്ധപ്പെട്ട യുവാക്കളും മുൻ ഭരണകക്ഷിയായ സി.പി.എൻ–യു.എം.എൽ. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷ സാഹചര്യത്തിലാണ് കർഫ്യൂനീട്ടിയത്.
Nov 20, 2025, 7:53 pm IST
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്മാരുടെ പട്ടികയിലാണ് എന്‍.വാസുവിനെയും പത്മകുമാറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ പോറ്റിയുമായി ആറന്‍മുളയിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പത്മകുമാര്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
Nov 20, 2025, 5:42 pm IST
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അറസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയല്ല. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും ആരും കക്കാന്‍ സമ്മതിക്കില്ല. പാര്‍ട്ടി ഒരാളെയും സംരക്ഷിക്കില്ല.
Nov 20, 2025, 4:20 pm IST
41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവച്ച പ്രചാരണ റാലി പുനരാരംഭിക്കാന്‍ ടിവികെ അധ്യക്ഷന്‍ വിജയ്. സേലത്ത് റാലി നടത്താന്‍ പൊലീസിന്റെ അനുമതി തേടി. ഡിസംബര്‍ നാലിന് നടത്താനാണ് തീരുമാനം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിക്കും.
Nov 20, 2025, 3:20 pm IST
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആറാമത്തെ അറസ്റ്റാണിത്. വൈകാതെ കൊല്ലം വിജിലന്‍സ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും.
Nov 20, 2025, 3:07 pm IST
മുഖ്യമന്ത്രിക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി ആഹ്വാനം നടത്തിയ കന്യാസ്ത്രീക്കെതിരെ ഡിജിപിക്ക് പരാതി. സിസ്റ്റര്‍ ടീന ജോസിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ കെആര്‍ സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. കന്യാസ്ത്രീ ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
Nov 20, 2025, 2:05 pm IST
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്‌ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്‌ടറേറ്റില്‍ എത്തിയാണ് വൈഷ്‌ണ പത്രിക നല്‍കിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ വിക്ക് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. വിവാദങ്ങള്‍ പ്രചരണത്തിന് തടസമായെന്ന് വൈഷ്‌ണ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തു ദിവസമാണ് നഷ്‌ടമായത്. അതൊക്കെ മറികടക്കുമെന്നും വൈഷ്‌ണ പറഞ്ഞു.
Nov 20, 2025, 1:27 pm IST
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറഞ്ഞു.
Nov 20, 2025, 1:10 pm IST
കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി പകരമെത്തുന്നത്. ലേറ്റായി വന്നാലും ലേറ്റസ്‌റ്റായി തന്നെ പ്രചാരണം നടത്തുമെന്നാണ് സ്ഥാനാർത്ഥി പറയുന്നത്.
Nov 20, 2025, 12:07 pm IST
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്നാണ് വിവരം. പത്മകുമാറിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.
Nov 20, 2025, 11:32 am IST
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച്. സമയപരിധി നിശ്ചയിച്ച രണ്ടംഗബെഞ്ചിന്റെ തീരുമാനം തള്ളിയാണ് ഉത്തരവ്. അകാരണമായി അനിയന്ത്രിതമായി ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് അവകാശമില്ല. ആശയവിനിമയം ഇല്ലാതെ ബില്ലുകൾ പിടിച്ചുവെക്കുന്നത് അനഭിലഷണീയമാണ്.
ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണെന്നും കോടതി വിശദീകരിച്ചു. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. അകാരണമായ കാലതാമസം വന്നാൽ കോടതിക്ക് ഇടപെടാമെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി
Nov 20, 2025, 11:01 am IST
സത്യപ്രതിജ്ഞക്കായി നിതീഷ് കുമാർ ഗാന്ധി മൈതാനിൽ.
#WATCH | Nitish Kumar arrives at Gandhi Maidan in Patna, where the swearing-in ceremony of the NDA government in Bihar is taking place.
Nitish Kumar returns as Bihar CM for the 10th time. Samrat Choudhary and Vijay Kumar Sinha take oath as Deputy CMs. pic.twitter.com/aEvCuOAch3
എയ്‌ഡഡ് സ്‌കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ബ്ലാക് ബോർഡ് റെയ്‌ഡിലാണ് ഇക്കാര്യം കണ്ടെത്തിയത്. മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നുവെന്നും കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ താമസം വരുത്തുന്നുവെന്നും പരിശോധനയിൽ തെളിഞ്ഞു.
Nov 20, 2025, 10:26 am IST
അനിൽ അക്കര വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎ ആയിരുന്നു അദ്ദേഹം. എന്നാൽ അതിന് മുൻപ് 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നുു. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
Nov 20, 2025, 9:43 am IST
കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് ഇക്കുറി സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വിഎം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുൻഗണന. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.
Nov 20, 2025, 9:31 am IST
മഴക്കാലത്തിനു ശേഷമുള്ള വാർഷിക അറ്റകുറ്റപ്പണികൾക്കായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രണ്ട് റൺവേകളിലെയും പ്രവർത്തനങ്ങൾ ആറ് മണിക്കൂർ താൽക്കാലികമായി നിർത്തിവയ്ക്കും. 11 മണി മുതൽ 5 മണി വരെ ആയിരിക്കും വിമാനത്താവളം അടച്ചിടുക.
Nov 20, 2025, 8:55 am IST
നെടുമങ്ങാട് നഗരസഭയിലെ സീറ്റ് വിഭജനത്തിൽ യുഡിഎഫ് ഘടകകക്ഷികൾ തികഞ്ഞ അതൃപ്‌തിയിലെന്ന് റിപ്പോർട്ടുകൾ. ഇത് പരസ്യമാക്കി ഘടകകക്ഷികൾ കഴിഞ്ഞദിവസം യോഗം ചേർന്നു. മുസ്‌ലിം ലീഗ് സമാന്തരമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.
Nov 20, 2025, 8:36 am IST
സുഡാനിലെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യയുമായും യുഎഇയുമായും ഈജിപ്‌തുമായും മറ്റ് പശ്ചിമേഷ്യൻ സഖ്യരാഷ്ട്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അറബ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് സുഡാനിൽ ഇടപെടാൻ തീരുമാനിച്ചതെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
Nov 20, 2025, 8:01 am IST
ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്‌കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എംഎസ് ശശിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്.
Nov 20, 2025, 7:30 am IST
ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇതെന്നാണ് വിവരം. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
Nov 20, 2025, 7:10 am IST
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ് ഉള്ളത്. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയിക്കുമെന്നാണ് വിവരം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയാണ് കേസിൽ വിധി പറയുന്നത്.
Nov 20, 2025, 6:52 am IST
കൊല്ലം പുനലൂരിൽ സ്ഥാനാർത്ഥികളുടെ ഫ്ലക്‌സ് ബോർഡ് വെക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 2 പേർക്ക് പരിക്ക്. ഒരു ബിജെപി പ്രവർത്തകന് കൈയ്ക്ക് വെട്ടേൽക്കുകയും ഒരു സിപിഎം പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Nov 20, 2025, 6:29 am IST
ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇതിനാൽ രാജ്യം ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു തരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാൻ. അഫ്‌ഗാനിസ്ഥാനിൽ നിന്നടക്കം ആക്രമണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും ഖവാജ ആസിഫ് വ്യക്തമാക്കി.
6:29 AM, 20 Nov

6:52 AM, 20 Nov
കൊല്ലം പുനലൂരിൽ സ്ഥാനാർത്ഥികളുടെ ഫ്ലക്‌സ് ബോർഡ് വെക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 2 പേർക്ക് പരിക്ക്. ഒരു ബിജെപി പ്രവർത്തകന് കൈയ്ക്ക് വെട്ടേൽക്കുകയും ഒരു സിപിഎം പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
7:10 AM, 20 Nov
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ് ഉള്ളത്. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയിക്കുമെന്നാണ് വിവരം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയാണ് കേസിൽ വിധി പറയുന്നത്.
7:30 AM, 20 Nov
ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇതെന്നാണ് വിവരം. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
8:01 AM, 20 Nov
ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്‌കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എംഎസ് ശശിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്.
8:36 AM, 20 Nov
സുഡാനിലെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യയുമായും യുഎഇയുമായും ഈജിപ്‌തുമായും മറ്റ് പശ്ചിമേഷ്യൻ സഖ്യരാഷ്ട്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അറബ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് സുഡാനിൽ ഇടപെടാൻ തീരുമാനിച്ചതെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
8:55 AM, 20 Nov
നെടുമങ്ങാട് നഗരസഭയിലെ സീറ്റ് വിഭജനത്തിൽ യുഡിഎഫ് ഘടകകക്ഷികൾ തികഞ്ഞ അതൃപ്‌തിയിലെന്ന് റിപ്പോർട്ടുകൾ. ഇത് പരസ്യമാക്കി ഘടകകക്ഷികൾ കഴിഞ്ഞദിവസം യോഗം ചേർന്നു. മുസ്‌ലിം ലീഗ് സമാന്തരമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.
9:31 AM, 20 Nov
മഴക്കാലത്തിനു ശേഷമുള്ള വാർഷിക അറ്റകുറ്റപ്പണികൾക്കായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രണ്ട് റൺവേകളിലെയും പ്രവർത്തനങ്ങൾ ആറ് മണിക്കൂർ താൽക്കാലികമായി നിർത്തിവയ്ക്കും. 11 മണി മുതൽ 5 മണി വരെ ആയിരിക്കും വിമാനത്താവളം അടച്ചിടുക.
9:43 AM, 20 Nov
കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് ഇക്കുറി സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വിഎം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുൻഗണന. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.
10:26 AM, 20 Nov
അനിൽ അക്കര വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎ ആയിരുന്നു അദ്ദേഹം. എന്നാൽ അതിന് മുൻപ് 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നുു. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
10:59 AM, 20 Nov
എയ്‌ഡഡ് സ്‌കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ബ്ലാക് ബോർഡ് റെയ്‌ഡിലാണ് ഇക്കാര്യം കണ്ടെത്തിയത്. മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നുവെന്നും കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ താമസം വരുത്തുന്നുവെന്നും പരിശോധനയിൽ തെളിഞ്ഞു.
11:01 AM, 20 Nov
സത്യപ്രതിജ്ഞക്കായി നിതീഷ് കുമാർ ഗാന്ധി മൈതാനിൽ.
#WATCH | Nitish Kumar arrives at Gandhi Maidan in Patna, where the swearing-in ceremony of the NDA government in Bihar is taking place.
Nitish Kumar returns as Bihar CM for the 10th time. Samrat Choudhary and Vijay Kumar Sinha take oath as Deputy CMs. pic.twitter.com/aEvCuOAch3
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച്. സമയപരിധി നിശ്ചയിച്ച രണ്ടംഗബെഞ്ചിന്റെ തീരുമാനം തള്ളിയാണ് ഉത്തരവ്. അകാരണമായി അനിയന്ത്രിതമായി ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് അവകാശമില്ല. ആശയവിനിമയം ഇല്ലാതെ ബില്ലുകൾ പിടിച്ചുവെക്കുന്നത് അനഭിലഷണീയമാണ്.
ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണെന്നും കോടതി വിശദീകരിച്ചു. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. അകാരണമായ കാലതാമസം വന്നാൽ കോടതിക്ക് ഇടപെടാമെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി
12:07 PM, 20 Nov
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്നാണ് വിവരം. പത്മകുമാറിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.
1:10 PM, 20 Nov
കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി പകരമെത്തുന്നത്. ലേറ്റായി വന്നാലും ലേറ്റസ്‌റ്റായി തന്നെ പ്രചാരണം നടത്തുമെന്നാണ് സ്ഥാനാർത്ഥി പറയുന്നത്.
1:27 PM, 20 Nov
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറഞ്ഞു.
2:05 PM, 20 Nov
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്‌ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്‌ടറേറ്റില്‍ എത്തിയാണ് വൈഷ്‌ണ പത്രിക നല്‍കിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ വിക്ക് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. വിവാദങ്ങള്‍ പ്രചരണത്തിന് തടസമായെന്ന് വൈഷ്‌ണ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തു ദിവസമാണ് നഷ്‌ടമായത്. അതൊക്കെ മറികടക്കുമെന്നും വൈഷ്‌ണ പറഞ്ഞു.
3:07 PM, 20 Nov
മുഖ്യമന്ത്രിക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി ആഹ്വാനം നടത്തിയ കന്യാസ്ത്രീക്കെതിരെ ഡിജിപിക്ക് പരാതി. സിസ്റ്റര്‍ ടീന ജോസിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ കെആര്‍ സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. കന്യാസ്ത്രീ ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
3:20 PM, 20 Nov
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആറാമത്തെ അറസ്റ്റാണിത്. വൈകാതെ കൊല്ലം വിജിലന്‍സ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും.
4:20 PM, 20 Nov
41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവച്ച പ്രചാരണ റാലി പുനരാരംഭിക്കാന്‍ ടിവികെ അധ്യക്ഷന്‍ വിജയ്. സേലത്ത് റാലി നടത്താന്‍ പൊലീസിന്റെ അനുമതി തേടി. ഡിസംബര്‍ നാലിന് നടത്താനാണ് തീരുമാനം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിക്കും.
5:42 PM, 20 Nov
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അറസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയല്ല. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും ആരും കക്കാന്‍ സമ്മതിക്കില്ല. പാര്‍ട്ടി ഒരാളെയും സംരക്ഷിക്കില്ല.
7:53 PM, 20 Nov
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്മാരുടെ പട്ടികയിലാണ് എന്‍.വാസുവിനെയും പത്മകുമാറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ പോറ്റിയുമായി ആറന്‍മുളയിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പത്മകുമാര്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
10:20 PM, 20 Nov
രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂ വ്യാഴാഴ്ച വൈകിട്ട് 8 വരെ നീട്ടി നേപ്പാളിലെ താത്ക്കാലിക ഭരണകൂടം. ബറാ ജില്ലയിൽ ജെൻ Z പ്രസ്ഥാനവുമായി ബന്ധപ്പെട്ട യുവാക്കളും മുൻ ഭരണകക്ഷിയായ സി.പി.എൻ–യു.എം.എൽ. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷ സാഹചര്യത്തിലാണ് കർഫ്യൂനീട്ടിയത്.
11:47 PM, 20 Nov