Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ യുദ്ധ വിമാനം തേജസ് തകര്‍ന്നുവീണു; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇന്ന് കൂടി അവസരം

ഇന്ത്യന്‍ യുദ്ധ വിമാനം തേജസ് തകര്‍ന്നുവീണു. ദുബായ് എയര്‍ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. പൈലറ്റ് വീരമൃത്യു വരിച്ചതായി വ്യോമസേന അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വ്യോമാഭ്യാസത്തിനിടെ ഇന്ന് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ദുബായ് അല്‍-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് അരികെയാണ് അപകടം ഉണ്ടായത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാനുള്ള അവസരമുണ്ട്. ഇതുവരെ ആകെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂർ ജില്ലയിലാണ്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ കൂടി രംഗത്തുള്ള സാഹചര്യമാണ്. ശനിയാഴ്‌ചയാണ് സൂക്ഷ്‌മ പരിശോധന നടക്കുക. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നണികൾ പ്രചാരണം ശക്തമാക്കുകയാണ്.

അതേസമയം, കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത 3 ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യത പ്രവചിച്ചിക്കുന്നു. ഇത് അനുസരിച്ച് ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

newsupdatestoday

Nov 21, 2025, 10:15 pm IST

ദുബായ് എയർഷോയ്ക്ക് ഇടേയുണ്ടായ തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.
Nov 21, 2025, 8:04 pm IST

രാജ്യത്തെ തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങളുമായി പുതിയ തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍. എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഗ്രാറ്റ്വുറ്റി എന്നിവ ലഭ്യമാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. 40 കോടിയോളം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
Nov 21, 2025, 6:48 pm IST

ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയില്‍ എത്തി. മോദിക്ക് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഈ ഉച്ചകോടിക്ക് ഉണ്ടാകില്ല. ഈജിപ്റ്റില്‍ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയില്‍ നിന്നും മലേഷ്യയിലെ ആസിയാന്‍ ഉച്ചകോടിയില്‍ നിന്നും നരേന്ദ്ര മോദി മാറിനിന്നിരുന്നു.
Nov 21, 2025, 4:44 pm IST

ഇന്ത്യന്‍ യുദ്ധ വിമാനം തേജസ് തകര്‍ന്നുവീണു. ദുബായ് എയര്‍ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. പൈലറ്റ് വീരമൃത്യു വരിച്ചതായി വ്യോമസേന അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വ്യോമാഭ്യാസത്തിനിടെ ഇന്ന് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ദുബായ് അല്‍-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് അരികെയാണ് അപകടം ഉണ്ടായത്.
Nov 21, 2025, 3:29 pm IST

ബെംഗളൂരുവില്‍ ഏഴു കോടിയോളം കവര്‍ന്ന സംഭവത്തിലെ പണം കണ്ടെത്തി. എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണമായിരുന്നു തോക്കു ചൂണ്ടി കവര്‍ന്നത്. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. പൊലീസ് കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്.
Nov 21, 2025, 2:09 pm IST

കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികൾക്ക് സ്‌റ്റേ ഇല്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി ഇക്കാര്യത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 26ന് ഹർജികൾ വീണ്ടും പരിഗണിക്കും. നേരത്തെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
Nov 21, 2025, 1:57 pm IST

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വികെ ശ്രീകണ്ഠൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണെന്നും അദ്ദേഹം പറഞ്ഞു.
Nov 21, 2025, 1:19 pm IST

രാജ്യത്തെ ഇരുപതര കോടി കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന യുണിസെഫ് റിപ്പോർട്ട് ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ ദേശീയ സാഹചര്യത്തിൽ നിന്നും കേരളം തികച്ചും വ്യത്യസ്‌തമായ ഒരു മാതൃകയാണ് രാജ്യത്തിന് മുന്നിൽ കാഴ്‌ച വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Nov 21, 2025, 1:05 pm IST

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് താൽക്കാലിക ആശ്വാസം. അന്വേഷണം ആകാമെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെയാണിത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Nov 21, 2025, 12:28 pm IST

കാട്ടാനയെ ഓടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർ കരടിയുടെ മുന്നിൽപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർക്ക് പരിക്കേറ്റു. പാലക്കാട്‌ മുതലമട കള്ളിയമ്പാറയിലാണ് സംഭവം. ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ ജെ സനോജ്, കെ ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം നടന്നത്.
Nov 21, 2025, 11:37 am IST

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പത്മകുമാറെന്ന് വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചുവെന്നും സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്.
Nov 21, 2025, 10:55 am IST

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ തെക്കൻ മേഖലയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. നവംബർ 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ- 22ന് മധുര–ഗുരുവായൂർ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂർ–മധുര എക്‌സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും
Nov 21, 2025, 10:23 am IST

തൃശൂർ കോർപ്പറേഷനിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കവുമായി ബിജെപി രംഗത്ത്. തൃശൂർ കോർപ്പറേഷനിൽ കുട്ടൻകുളങ്ങരയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെയാണ് മാറ്റുന്നത്. ഡോക്‌ടർ വി ആതിര മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആതിര അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് സ്ഥാനാർത്ഥിയെ മാറ്റുന്നത്.
Nov 21, 2025, 9:22 am IST

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കം നിലനിന്ന അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എംപി പ്രവീണിന് സീറ്റ് നൽകിയില്ല. എആർ കണ്ണനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കണ്ണൻ.
Nov 21, 2025, 8:55 am IST

കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിരയാണ് മരിച്ചത്.
Nov 21, 2025, 8:28 am IST

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്‌റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്‌റ്റഡി അപേക്ഷ നല്‍കും. കസ്‌റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പത്മകുമാറിന്റെ അറസ്‌റ്റോടെ സ്വര്‍ണക്കൊള്ള വിവാദം അവസാനിക്കുമോ എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
Nov 21, 2025, 8:05 am IST

മുൻ എംഎൽഎയും ടിഎംസി നേതാവുമായ പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്‌. ഏഴ് മണിയോടെയാണ് ഇഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി എത്തിയെന്നാണ് സൂചന.
Nov 21, 2025, 8:00 am IST

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. അറസ്‌റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം, സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Nov 21, 2025, 7:13 am IST

തിരുവനന്തപുരം കോർപറേഷന്‍ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് വെട്ടാന്‍ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടതിന്റെ തെളിവ് പുറത്ത്. വൈഷ്‌ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫിസിലെ 2 ജീവനക്കാരാണ് അവർ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി അവിടെ താമസിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്.
Nov 21, 2025, 6:55 am IST

കേരളത്തിലെ എസ്ഐആറിൽ ഇന്ന് നിർണായക തീരുമാനം ഉണ്ടായേക്കും. തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം ചോദ്യം ചെയ്‌ത്‌ സംസ്ഥാന സർക്കാരും കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
Nov 21, 2025, 6:35 am IST

തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അജീഷിനും വെട്ടേറ്റ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പോലീസ്. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനെന്നാണ് സൂചന. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമാണെന്നാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+