വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് മൂന്ന് മണി വരെയായിരുന്നു നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാൻ അവസരം ഉണ്ടായിരുന്നത്. നവംബർ 24നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഇതിന് ശേഷമാവും സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ യഥാർത്ഥ മത്സരചിത്രം വ്യക്തമാവുക. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയപരധിക്ക് ശേഷം റിട്ടേണിംഗ് ഓഫീസർ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടും.
ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊഹ്‌റാൻ മംദാനിയുമായുള്ള തന്റെ ആദ്യ ഓവൽ ഓഫീസ് കൂടിക്കാഴ്‌ച മികച്ചതും വളരെ ഫലപ്രദവുമാണെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ് മംദാനിയെ പ്രശംസിക്കുകയും ചെയ്‌തിരുന്നു. ട്രംപ്-മംദാനി കൂടിക്കാഴ്‌ച അരമണിക്കൂറിലധികം നീണ്ടുനിന്നു.
Nov 22, 2025, 9:43 pm IST
പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു.സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീഴുകയായിരുന്നു. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്.
Nov 22, 2025, 8:00 pm IST
സംസ്ഥാനത്ത് 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Nov 22, 2025, 6:16 pm IST
പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇൻസ്റ്റലേഷൻസ്, ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവയുടെ പരിശോധന ഊർജ്ജിതമാക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്ഥാപനസെക്രട്ടറിമാർക്കും ആവശ്യമായ നിർദ്ദേശം നൽകാനും ജില്ലാ കളക്ടർമാരോട് കമ്മീഷൻ ആവശ്യപ്പെട്ടു.
Nov 22, 2025, 5:38 pm IST
സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റി രൂപികരിച്ചു. പോലീസ് കോഡിനേറ്റർ, എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ
Nov 22, 2025, 4:38 pm IST
തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോള്‍ കണ്ണൂരിൽ ഒൻപത്തിടത്ത് എല്‍ഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല
Nov 22, 2025, 3:37 pm IST
എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എല്‍സി ജോർജിന്‍റെ പത്രിക തള്ളി. ഡിവിഷന് പുറത്തുള്ള വ്യക്തിയാണ് സ്ഥാനാർത്ഥിയെ പിന്തുണച്ച് പത്രികയില്‍ ഒപ്പുവെച്ചതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
Nov 22, 2025, 2:37 pm IST
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് അറിയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എല്ലാ വോട്ടർമാരും പട്ടികയിൽ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ കൊണ്ടുവരും. ഫോമിൽ തെറ്റുണ്ടെങ്കിലും കരട് വോട്ടർ പട്ടികയിൽ കൊണ്ട് വരുമെന്നും രത്തൻ യു ഖേൽക്കർ പറഞ്ഞു.
Nov 22, 2025, 2:12 pm IST
സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള പുതുക്കിയ മഴ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത.
Nov 22, 2025, 1:44 pm IST
വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ പൂർത്തിയായതായി വിവരം. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരന്റെ നേതൃത്വത്തിലാണ് നിർണായക ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
Nov 22, 2025, 1:36 pm IST
ശബരിമലയിലെ സ്പോട്ട് ബുക്കിങ് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. എത്ര പേർക്ക് അനുമതി നൽകണമെന്നത് സമിതിയാകും തീരുമാനിക്കുക. അവലോകനയോഗമാണ് സമിതിയെ നിശ്ചയിച്ചത്. കൂടുതൽ ദിവസവേതനക്കാരെ നിയമിക്കാനും മരാമത്ത് ജോലികൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Nov 22, 2025, 1:36 pm IST
കോൺഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂർ രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സഹകരിച്ച് മുൻപോട്ട് പോകണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. ട്രംപ്- മംദാനി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങൾ പങ്ക് വച്ചായിരുന്നു തരൂരിന്റെ ന്യായീകരണം. തമ്മിൽ സംസാരിക്കണം. രാജ്യതാൽപ്പര്യത്തിനായി ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലും ഇത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും തന്നാലാകും വിധം ചെയ്യുന്നുവെന്നും ശശി തരൂർ പറഞ്ഞു.
Nov 22, 2025, 12:34 pm IST
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പേടിക്കണ്ടെന്നും അയ്യപ്പൻ ആരെയും വെറുതെ വിടില്ലെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. അവർ ഇടപെടുമെന്ന് വിശ്വസിക്കുന്നു. അറസ്‌റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്‌റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നുവെന്നും അദ്ദേഹം പറയുന്നു.
Nov 22, 2025, 12:11 pm IST
എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് പരിശോധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പിവി അൻവർ രംഗത്ത്. കെഎഫ്‌സിയുമായി ബന്ധപ്പെട്ട ഒരു വിഷയം ആണ്.എംഎൽഎ ആകുന്നതിന് മുൻപ് എടുത്ത ലോണുമായി എടുത്ത പ്രശ്‌നമാണിതെന്നും എടുത്ത ലോണിനേക്കാൾ നിർമ്മാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധനയെന്നും പിവി അൻവർ പറഞ്ഞു.
Nov 22, 2025, 11:43 am IST
മാവേലിക്കര-ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് റദ്ദാക്കിയിരുന്നു. മധുര-ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്തും നാഗർകോവിൽ-കോട്ടയം എക്‌സ്‌പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. നാളത്തെ ഗുരുവായൂർ-മധുര എക്‌സ്‌പ്രസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.
Nov 22, 2025, 11:06 am IST
ബൈജൂസിന്റെ യുഎസ് ധനകാര്യ വിഭാഗമായ ആൽഫയിൽ നിന്നുള്ള ഫണ്ടുകളുടെ നീക്കത്തിനും മറച്ചുവെക്കലിനും വ്യക്തിപരമായി ബാധ്യസ്ഥനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ 1.07 ബില്യൺ ഡോളറിലധികം പിഴ അടയ്ക്കാണമെന്ന് ഉത്തരവിട്ട് യുഎസ് പാപ്പരത്ത കോടതി.
Nov 22, 2025, 10:40 am IST
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി. ജില്ലയിൽ പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് ലഭ്യമായ വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടിയിട്ടില്ല.
Nov 22, 2025, 9:51 am IST
തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വീട്ടുടമ്മ ജോര്‍ജിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു ജോർജ്. തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Nov 22, 2025, 8:50 am IST
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി. കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കെപി ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെയാണ് വിളിപ്പിക്കുക.
Nov 22, 2025, 8:34 am IST
തിരുവനന്തപുരത്തെ പ്രശസ്‌ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്‌ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ആയിരിക്കും അവധി ബാധകമായിരിക്കുക.
Nov 22, 2025, 7:58 am IST
ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്‌റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി എസ്ഐടി. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ഇതിൽ കൂടുതൽ വ്യക്തതയ്ക്കായി പത്മകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാനാണ് എസ്ഐടി തീരുമാനം.
Nov 22, 2025, 7:28 am IST
എസ്‌ഐആർ ജോലിഭാരം താങ്ങാനാവാതെ വീണ്ടും ബിഎൽഒ ആത്മഹത്യ. ഗുജറാത്തിലെ സോമനാഥ് ജില്ലയിലെ ബിഎൽഒവാണ് ജീവനൊടുക്കിയത്. അരവിന്ദ് വാധേർ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്ഐആർ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
Nov 22, 2025, 7:19 am IST
ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.
Nov 22, 2025, 6:57 am IST
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത കൽപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
Nov 22, 2025, 6:33 am IST
പാലത്തായി പോക്‌സോ കേസില്‍ വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് കൗൺസിലറെ സസ്‌പെന്‍ഡ് ചെയ്‌തത്. ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനിടെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
6:33 AM, 22 Nov

6:57 AM, 22 Nov
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത കൽപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
7:19 AM, 22 Nov
ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.
7:28 AM, 22 Nov
എസ്ഐആർ ജോലിഭാരം താങ്ങാനാവാതെ വീണ്ടും ബിഎൽഒ ആത്മഹത്യ. ഗുജറാത്തിലെ സോമനാഥ് ജില്ലയിലെ ബിഎൽഒവാണ് ജീവനൊടുക്കിയത്. അരവിന്ദ് വാധേർ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്ഐആർ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
7:58 AM, 22 Nov
ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്‌റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി എസ്ഐടി. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ഇതിൽ കൂടുതൽ വ്യക്തതയ്ക്കായി പത്മകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാനാണ് എസ്ഐടി തീരുമാനം.
8:34 AM, 22 Nov
തിരുവനന്തപുരത്തെ പ്രശസ്‌ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്‌ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ആയിരിക്കും അവധി ബാധകമായിരിക്കുക.
8:50 AM, 22 Nov
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി. കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കെപി ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെയാണ് വിളിപ്പിക്കുക.
9:51 AM, 22 Nov
തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വീട്ടുടമ്മ ജോര്‍ജിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു ജോർജ്. തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
10:40 AM, 22 Nov
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി. ജില്ലയിൽ പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് ലഭ്യമായ വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടിയിട്ടില്ല.
11:06 AM, 22 Nov
ബൈജൂസിന്റെ യുഎസ് ധനകാര്യ വിഭാഗമായ ആൽഫയിൽ നിന്നുള്ള ഫണ്ടുകളുടെ നീക്കത്തിനും മറച്ചുവെക്കലിനും വ്യക്തിപരമായി ബാധ്യസ്ഥനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ 1.07 ബില്യൺ ഡോളറിലധികം പിഴ അടയ്ക്കാണമെന്ന് ഉത്തരവിട്ട് യുഎസ് പാപ്പരത്ത കോടതി.
11:43 AM, 22 Nov
മാവേലിക്കര-ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് റദ്ദാക്കിയിരുന്നു. മധുര-ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്തും നാഗർകോവിൽ-കോട്ടയം എക്‌സ്‌പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. നാളത്തെ ഗുരുവായൂർ-മധുര എക്‌സ്‌പ്രസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.
12:11 PM, 22 Nov
എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് പരിശോധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പിവി അൻവർ രംഗത്ത്. കെഎഫ്‌സിയുമായി ബന്ധപ്പെട്ട ഒരു വിഷയം ആണ്.എംഎൽഎ ആകുന്നതിന് മുൻപ് എടുത്ത ലോണുമായി എടുത്ത പ്രശ്‌നമാണിതെന്നും എടുത്ത ലോണിനേക്കാൾ നിർമ്മാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധനയെന്നും പിവി അൻവർ പറഞ്ഞു.
12:34 PM, 22 Nov
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പേടിക്കണ്ടെന്നും അയ്യപ്പൻ ആരെയും വെറുതെ വിടില്ലെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. അവർ ഇടപെടുമെന്ന് വിശ്വസിക്കുന്നു. അറസ്‌റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്‌റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നുവെന്നും അദ്ദേഹം പറയുന്നു.
1:36 PM, 22 Nov
കോൺഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂർ രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സഹകരിച്ച് മുൻപോട്ട് പോകണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. ട്രംപ്- മംദാനി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങൾ പങ്ക് വച്ചായിരുന്നു തരൂരിന്റെ ന്യായീകരണം. തമ്മിൽ സംസാരിക്കണം. രാജ്യതാൽപ്പര്യത്തിനായി ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലും ഇത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും തന്നാലാകും വിധം ചെയ്യുന്നുവെന്നും ശശി തരൂർ പറഞ്ഞു.
1:36 PM, 22 Nov
ശബരിമലയിലെ സ്പോട്ട് ബുക്കിങ് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. എത്ര പേർക്ക് അനുമതി നൽകണമെന്നത് സമിതിയാകും തീരുമാനിക്കുക. അവലോകനയോഗമാണ് സമിതിയെ നിശ്ചയിച്ചത്. കൂടുതൽ ദിവസവേതനക്കാരെ നിയമിക്കാനും മരാമത്ത് ജോലികൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
1:44 PM, 22 Nov
വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ പൂർത്തിയായതായി വിവരം. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരന്റെ നേതൃത്വത്തിലാണ് നിർണായക ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
2:12 PM, 22 Nov
സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള പുതുക്കിയ മഴ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത.
2:37 PM, 22 Nov
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് അറിയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എല്ലാ വോട്ടർമാരും പട്ടികയിൽ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ കൊണ്ടുവരും. ഫോമിൽ തെറ്റുണ്ടെങ്കിലും കരട് വോട്ടർ പട്ടികയിൽ കൊണ്ട് വരുമെന്നും രത്തൻ യു ഖേൽക്കർ പറഞ്ഞു.
3:37 PM, 22 Nov
എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എല്‍സി ജോർജിന്‍റെ പത്രിക തള്ളി. ഡിവിഷന് പുറത്തുള്ള വ്യക്തിയാണ് സ്ഥാനാർത്ഥിയെ പിന്തുണച്ച് പത്രികയില്‍ ഒപ്പുവെച്ചതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
4:38 PM, 22 Nov
തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോള്‍ കണ്ണൂരിൽ ഒൻപത്തിടത്ത് എല്‍ഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല
5:38 PM, 22 Nov
സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റി രൂപികരിച്ചു. പോലീസ് കോഡിനേറ്റർ, എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ
6:16 PM, 22 Nov
പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇൻസ്റ്റലേഷൻസ്, ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവയുടെ പരിശോധന ഊർജ്ജിതമാക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്ഥാപനസെക്രട്ടറിമാർക്കും ആവശ്യമായ നിർദ്ദേശം നൽകാനും ജില്ലാ കളക്ടർമാരോട് കമ്മീഷൻ ആവശ്യപ്പെട്ടു.
8:00 PM, 22 Nov
സംസ്ഥാനത്ത് 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
9:43 PM, 22 Nov