തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയായി. പത്രിക പിൻവലിക്കാൻ തിങ്കളാഴ്‌ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സൂക്ഷ്‌മ പരിശോധന പൂർത്തിയായതോടെ ആകെ സ്ഥാനാർത്ഥികൾ 98,451 ആയി കുറഞ്ഞു. സംസ്ഥാനത്ത് ഉടനീളമായി ആകെ 2261 പത്രികകളാണ് തള്ളിയത്. 1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറത്ത് ആണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത് (19,959), കുറവ് വായനാട്ടിലാണ് (5227).
അതേസമയം, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. ബുധനാഴ്‌ച വരെ സംസ്ഥാനത്ത് വ്യപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നവംബർ 24 വരെ വരെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
Nov 24, 2025, 12:21 am IST
ഹനാൻ ഷായുടെ സംഗീതപരിപാടിയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരുക്ക്. പരിപാടിയിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് അപകടകാരണം. പരിപാടി ഇതോടെ പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു.
Nov 23, 2025, 11:09 pm IST
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 ന് ആരംഭിക്കും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാർക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ, വരണാകാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകേണ്ടതാണെന്ന് കമ്മീഷൻ എല്ലാ വരണാധികാരികൾക്കും നിർദ്ദേശം നൽകി. ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്.
പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മീഷൻ ആവശ്യപ്പെട്ടു.
Nov 23, 2025, 9:57 pm IST
ബെംഗളൂരുവിൽ റെയിൽവെ പാളം മുറിച്ചുകടക്കവെ രണ്ട് മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളാണ്.
Nov 23, 2025, 9:36 pm IST
സിന്ധ് പ്രദേശം ഇന്ന് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷേ അതിർത്തികൾ മാറുകയും ആ പ്രദേശം ഇന്ത്യയിലേക്ക് തിരികെയെത്തുകയും ചെയ്തേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിന്ധ് നിലവിൽ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും, നാഗരികമായി അത് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് മാറ്റം വരാം. ഒരുപക്ഷേ നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയേക്കാം. സിന്ധു നദിയെ പവിത്രമായി കരുതുന്ന സിന്ധിലെ ജനങ്ങൾ എന്നും നമ്മുടേതായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവർ എവിടെയായിരുന്നാലും, എപ്പോഴും നമ്മുടേത് തന്നെയായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Nov 23, 2025, 7:21 pm IST
തേജസ് യുദ്ധ വിമാന ദുരന്തത്തില്‍ വീരമൃത്യൂ വരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് വിട നല്‍കി രാജ്യം. മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍ സംസ്‌ക്കരിച്ചു. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നത് മുതല്‍ പൈലറ്റിന്റെ ആരോഗ്യം വരെയുള്ള ഘടകങ്ങള്‍ വ്യോമസേനയുടെ അന്വേഷണ പരിധിയിലാണ്. വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറോളം പൊതു ദര്‍ശനത്തിന് വച്ചു.
Nov 23, 2025, 6:15 pm IST
കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ജസ്റ്റിന്‍, സ്‌റ്റെറിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
Nov 23, 2025, 4:17 pm IST
വിരമിക്കലിനു ശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. ചീഫ് ജസ്റ്റിസായി വിരമിക്കാനിരിക്കെയാണ് ബിആര്‍ ഗവായുടെ പ്രതികരണം.
Nov 23, 2025, 3:38 pm IST
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിനാല്‍ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സൈറണുകള്‍ മുഴങ്ങും. ജനങ്ങള്‍ പരിഭ്രാന്തരാകരുത്.
Nov 23, 2025, 2:10 pm IST
സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണിയെന്ന് ആരോപണം. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18–ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വിആര്‍ രാമകൃഷ്‌ണനെയാണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. ഫോൺ സംഭാഷണം ഉൾപ്പെടെ രാമകൃഷ്‌ണന്‍ പുറത്തുവിട്ടു.
Nov 23, 2025, 1:40 pm IST
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാനാകാതെ ബിജെപി. നാല് ജില്ലകളിലെ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലെന്നാണ് വിവരം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് തിരിച്ചടിയായിരിക്കുന്നത്.
Nov 23, 2025, 1:40 pm IST
മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി ഇത് ശക്തിപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Nov 23, 2025, 12:26 pm IST
ജമ്മു കശ്‌മീരില്‍ ഡ്യൂട്ടിക്കിടെ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ സജീഷിന്റെ മൃതദേഹം മലപ്പുറം ഒതുക്കുങ്ങലില്‍ സംസ്‌കരിച്ചു. രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. വെള്ളിയാഴ്‌ചയാണ് പൂഞ്ചിലെ പട്രോളിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് സജീഷ് വിരമൃത്യു വരിച്ചത്.
Nov 23, 2025, 11:55 am IST
പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. സ്‌കൂൾ മാനേജർ പത്മരാജനെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു.
Nov 23, 2025, 11:16 am IST
എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചെന്ന് തൃശൂർ മേയര്‍ എംകെ വര്‍ഗീസ്. എല്‍ഡിഎഫ് തന്റെ കൂടെയാണ് വന്നതെന്നും താന്‍ എല്‍ഡിഎഫിന്റെ കൂടെയല്ല പോയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം താന്‍ കോണ്‍ഗ്രസ് ആയിരുന്നുവെന്നും കോണ്‍ഗ്രസ് തള്ളിയത് കൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചതെന്നും എംകെ വർഗീസ് പ്രതികരിച്ചു.
Nov 23, 2025, 11:00 am IST
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍നാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശിവന്റെ മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
Nov 23, 2025, 10:50 am IST
താമരശ്ശേരി ഫ്രഷ് കട്ട് സമരത്തില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയ സമരസമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. താമരശ്ശേരി പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. താമരശേരി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയായിരുന്നു കുടുക്കില്‍ ബാബുവിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.
Nov 23, 2025, 10:49 am IST
ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്‌റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വിദേശ യാത്രകൾ അന്വേഷിക്കാൻ ഒരുങ്ങി എസ്ഐടി. ഇതിനായി പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. യാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്‌ചകൾ എന്നിവയാണ് അന്വേഷണ പരിധിയിൽ ഉള്ളത്. കഴിഞ്ഞ ദിവസം പത്മകുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
Nov 23, 2025, 9:19 am IST
മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്‍റെ മൊഴിയിലുള്ളത്
Nov 23, 2025, 8:40 am IST
ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഗാസ ഒദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ജനസാന്ദ്രതയേറിയ റിമാൽ പരിസരത്തായിരുന്നു ആദ്യ ആക്രമണം നടന്നത്. ഒരു കാറിന് മേൽ സ്‌ഫോടക വസ്‌തുക്കൾ പതിക്കുകയായിരുന്നു, അവിടെ അഞ്ചുപേർ മരിച്ചു. പിന്നാലെ മധ്യ ഗാസയിലെ ദെയർ അൽ-ബലാഹ് നഗരത്തിൽ രണ്ട് വീടുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടു.
Nov 23, 2025, 8:20 am IST
ഒരാഴ്‌ചക്കിടെ രണ്ട് ശസ്ത്രക്രിയക്ക് വിധേയായ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്. ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം. പിന്നാലെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നു.
Nov 23, 2025, 7:37 am IST
കഞ്ചാവ് കേസില്‍ പിടിയിലായ സഹോദരനെയും സഹോദരിയെയും ശിക്ഷിച്ച് കോടതി. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സഹോദരി സൂര്യ എന്നിവർക്കാണ് ഏഴ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്. കോഴിക്കോട് മുക്കത്തെ നീലേശ്വരത്ത് നിന്നും 10 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് വിധി.
Nov 23, 2025, 7:19 am IST
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കവുമായി എസ്ഐടി. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം സമയം തേടിയിട്ടുണ്ട്. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും ശ്രമം തുടരുകയാണ്.
Nov 23, 2025, 7:00 am IST
ദുബായ് എയര്‍ ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൈലറ്റിന് അനുശോചനം രേഖപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അയല്‍രാജ്യവുമായുള്ള മത്സരം ആകാശത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റായ വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ ആണ് അപകടത്തില്‍ മരിച്ചത്.
Nov 23, 2025, 6:35 am IST
മുൻ എംഎൽഎ പിവി അൻവറിന്റെയും ഒപ്പമുള്ളവരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സംശയിക്കുന്ന ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായി ഇഡി. വാർത്താക്കുറിപ്പിലൂടെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ബിനാമി ഇടപാടുകൾ സംശയിക്കുന്നതായും ഇഡി വ്യക്തമാക്കി.
6:35 AM, 23 Nov

7:00 AM, 23 Nov
ദുബായ് എയര്‍ ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൈലറ്റിന് അനുശോചനം രേഖപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അയല്‍രാജ്യവുമായുള്ള മത്സരം ആകാശത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റായ വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ ആണ് അപകടത്തില്‍ മരിച്ചത്.
7:19 AM, 23 Nov
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കവുമായി എസ്ഐടി. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം സമയം തേടിയിട്ടുണ്ട്. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും ശ്രമം തുടരുകയാണ്.
7:37 AM, 23 Nov
കഞ്ചാവ് കേസില്‍ പിടിയിലായ സഹോദരനെയും സഹോദരിയെയും ശിക്ഷിച്ച് കോടതി. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സഹോദരി സൂര്യ എന്നിവർക്കാണ് ഏഴ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്. കോഴിക്കോട് മുക്കത്തെ നീലേശ്വരത്ത് നിന്നും 10 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് വിധി.
8:20 AM, 23 Nov
ഒരാഴ്‌ചക്കിടെ രണ്ട് ശസ്ത്രക്രിയക്ക് വിധേയായ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്. ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം. പിന്നാലെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നു.
8:40 AM, 23 Nov
ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഗാസ ഒദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ജനസാന്ദ്രതയേറിയ റിമാൽ പരിസരത്തായിരുന്നു ആദ്യ ആക്രമണം നടന്നത്. ഒരു കാറിന് മേൽ സ്‌ഫോടക വസ്‌തുക്കൾ പതിക്കുകയായിരുന്നു, അവിടെ അഞ്ചുപേർ മരിച്ചു. പിന്നാലെ മധ്യ ഗാസയിലെ ദെയർ അൽ-ബലാഹ് നഗരത്തിൽ രണ്ട് വീടുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടു.
9:19 AM, 23 Nov
മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്‍റെ മൊഴിയിലുള്ളത്
10:49 AM, 23 Nov
ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്‌റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വിദേശ യാത്രകൾ അന്വേഷിക്കാൻ ഒരുങ്ങി എസ്ഐടി. ഇതിനായി പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. യാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്‌ചകൾ എന്നിവയാണ് അന്വേഷണ പരിധിയിൽ ഉള്ളത്. കഴിഞ്ഞ ദിവസം പത്മകുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
10:50 AM, 23 Nov
താമരശ്ശേരി ഫ്രഷ് കട്ട് സമരത്തില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയ സമരസമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. താമരശ്ശേരി പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. താമരശേരി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയായിരുന്നു കുടുക്കില്‍ ബാബുവിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.
11:00 AM, 23 Nov
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍നാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശിവന്റെ മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
11:16 AM, 23 Nov
എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചെന്ന് തൃശൂർ മേയര്‍ എംകെ വര്‍ഗീസ്. എല്‍ഡിഎഫ് തന്റെ കൂടെയാണ് വന്നതെന്നും താന്‍ എല്‍ഡിഎഫിന്റെ കൂടെയല്ല പോയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം താന്‍ കോണ്‍ഗ്രസ് ആയിരുന്നുവെന്നും കോണ്‍ഗ്രസ് തള്ളിയത് കൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചതെന്നും എംകെ വർഗീസ് പ്രതികരിച്ചു.
11:55 AM, 23 Nov
പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. സ്‌കൂൾ മാനേജർ പത്മരാജനെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു.
12:26 PM, 23 Nov
ജമ്മു കശ്‌മീരില്‍ ഡ്യൂട്ടിക്കിടെ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ സജീഷിന്റെ മൃതദേഹം മലപ്പുറം ഒതുക്കുങ്ങലില്‍ സംസ്‌കരിച്ചു. രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. വെള്ളിയാഴ്‌ചയാണ് പൂഞ്ചിലെ പട്രോളിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് സജീഷ് വിരമൃത്യു വരിച്ചത്.
1:40 PM, 23 Nov
മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി ഇത് ശക്തിപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
1:40 PM, 23 Nov
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാനാകാതെ ബിജെപി. നാല് ജില്ലകളിലെ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലെന്നാണ് വിവരം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് തിരിച്ചടിയായിരിക്കുന്നത്.
2:10 PM, 23 Nov
സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണിയെന്ന് ആരോപണം. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18–ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വിആര്‍ രാമകൃഷ്‌ണനെയാണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. ഫോൺ സംഭാഷണം ഉൾപ്പെടെ രാമകൃഷ്‌ണന്‍ പുറത്തുവിട്ടു.
3:38 PM, 23 Nov
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിനാല്‍ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സൈറണുകള്‍ മുഴങ്ങും. ജനങ്ങള്‍ പരിഭ്രാന്തരാകരുത്.
4:17 PM, 23 Nov
വിരമിക്കലിനു ശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. ചീഫ് ജസ്റ്റിസായി വിരമിക്കാനിരിക്കെയാണ് ബിആര്‍ ഗവായുടെ പ്രതികരണം.
6:15 PM, 23 Nov
കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ജസ്റ്റിന്‍, സ്‌റ്റെറിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
7:21 PM, 23 Nov
തേജസ് യുദ്ധ വിമാന ദുരന്തത്തില്‍ വീരമൃത്യൂ വരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് വിട നല്‍കി രാജ്യം. മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍ സംസ്‌ക്കരിച്ചു. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നത് മുതല്‍ പൈലറ്റിന്റെ ആരോഗ്യം വരെയുള്ള ഘടകങ്ങള്‍ വ്യോമസേനയുടെ അന്വേഷണ പരിധിയിലാണ്. വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറോളം പൊതു ദര്‍ശനത്തിന് വച്ചു.
9:36 PM, 23 Nov
സിന്ധ് പ്രദേശം ഇന്ന് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷേ അതിർത്തികൾ മാറുകയും ആ പ്രദേശം ഇന്ത്യയിലേക്ക് തിരികെയെത്തുകയും ചെയ്തേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിന്ധ് നിലവിൽ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും, നാഗരികമായി അത് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് മാറ്റം വരാം. ഒരുപക്ഷേ നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയേക്കാം. സിന്ധു നദിയെ പവിത്രമായി കരുതുന്ന സിന്ധിലെ ജനങ്ങൾ എന്നും നമ്മുടേതായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവർ എവിടെയായിരുന്നാലും, എപ്പോഴും നമ്മുടേത് തന്നെയായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
9:57 PM, 23 Nov
ബെംഗളൂരുവിൽ റെയിൽവെ പാളം മുറിച്ചുകടക്കവെ രണ്ട് മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളാണ്.
11:09 PM, 23 Nov
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 ന് ആരംഭിക്കും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാർക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ, വരണാകാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകേണ്ടതാണെന്ന് കമ്മീഷൻ എല്ലാ വരണാധികാരികൾക്കും നിർദ്ദേശം നൽകി. ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്.
പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മീഷൻ ആവശ്യപ്പെട്ടു.
12:21 AM, 24 Nov