ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. തിങ്കളാഴ്ച മുംബൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം ആദ്യം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബോളിവുഡിലെ ഇതിഹാസ താരങ്ങളിലൊരാളായ ധര്‍മ്മേന്ദ്ര ആറ് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ സിനിമാ പാരമ്പര്യം അവശേഷിപ്പിച്ച് കൊണ്ടാണ് മടങ്ങുന്നത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരിൽ ആരൊക്കെ മത്സരിക്കുമെന്നും അന്തിമ സ്ഥാനാർത്ഥി ചിത്രം എന്താവുമെന്നും ഇന്നറിയാം. പത്രിക പിൻവലിക്കാൻ ഇന്ന് മൂന്ന് മണി വരെ മാത്രമാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. സൂക്ഷ്‌മ പരിശോധനയ്ക്ക് ശേഷം 1.54 ലക്ഷം പത്രികകളാണ് വരണാധികാരികൾ സ്വീകരിച്ചത്. 1.07 ലക്ഷം സ്ഥാനാർത്ഥികൾ പത്രിക നൽകിയിരുന്നു. ഇവരിൽ എത്രപേർ പിൻവലിക്കുമെന്ന് വൈകിട്ടോടെ അറിയാനാവും. ഇതോടെ വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടികൾ.
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അതിന്റെ ഭാഗമായി ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യൂന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
Nov 24, 2025, 10:04 pm IST
എസ്‌ഐആറിനെതിരെ കോണ്‍ഗ്രസ്. എസ്‌ഐആര്‍ മൂലം രാജ്യത്ത് അരാകത്വമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. േേജാലി സമ്മര്‍ദ്ദം മൂലം മരിച്ച ബിഎല്‍ഒമാരുടെ പേര് വിവരങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഗുജറാത്തില്‍നിന്നുള്ള നാലുപേര്‍, പശ്ചിമ ബംഗാളില്‍നിന്ന് മൂന്നുപേര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതം, കേരളം, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.
Nov 24, 2025, 7:02 pm IST
സംസ്ഥാനത്ത് നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Nov 24, 2025, 6:11 pm IST
ദുബായ് എയർ ഷോയിൽ തേജസ് വിമാനം അപകടത്തിൽപെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) .തങ്ങളുടെ വ്യവസായ പ്രവർത്തനങ്ങളേയോ, സാമ്പത്തിക നിലയേയോ, ഭാവിയിലെ വിതരണങ്ങളേയോ അപകടം ബാധിച്ചിട്ടില്ലെന്നും അന്വേഷണം നടത്തുന്ന ഏജൻസികൾക്ക് പൂർണ്ണ പിന്തുണയും സഹകരണവും നൽകുമെന്നും കമ്പനി അറിയിച്ചു.
Nov 24, 2025, 5:51 pm IST
ധർമേന്ദ്രയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
'ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്.
രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര.
ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു'
Nov 24, 2025, 4:07 pm IST
കണ്ണൂര്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണപുരം പഞ്ചായത്തിലും പത്രികകള്‍ തള്ളിയതോടെ രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ലാതായി. ഇതോടെ കണ്ണൂരില്‍ 14 വാര്‍ഡുകളില്‍ ആണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്
Nov 24, 2025, 3:52 pm IST
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ എടപ്പറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരാണ് രാജിവെച്ചത്.
Nov 24, 2025, 3:26 pm IST
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കാന്‍ തയ്യാറെടുത്ത് യുവതി. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കും എന്നും തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം എന്നുമാണ് വിവരം.
ശബ്ദ സംഭാഷണങ്ങള്‍ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
Nov 24, 2025, 2:33 pm IST
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്ന് വ്യക്തമാകുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നു. ന്യൂസ് മലയാളം ആണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്
Nov 24, 2025, 2:07 pm IST
ബോളിവുഡിലെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 89 കാരനായ ധര്‍മ്മേന്ദ്ര
Nov 24, 2025, 1:32 pm IST
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
Nov 24, 2025, 12:40 pm IST
കേരള ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനങ്ങൾ നിലനിൽക്കെ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതിയായ കെഎ രതീഷിന് ഉന്നതപദവികളിൽ തുടരാൻ അനുവദിച്ച് സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായും റൂട്രോണിക്‌സ് എംഡി സ്ഥാനത്തും രതീഷിനെ തുടരാൻ സർക്കാർ അനുവദിച്ചു.
Nov 24, 2025, 11:55 am IST
ആലപ്പുഴ കൈനകരിയിലെ അനിത വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയതാണ് പ്രബീഷിനെതിരായ കേസ്.
Nov 24, 2025, 11:36 am IST
ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റെടുത്തു. രാഷ്ട്രപത്രി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Nov 24, 2025, 11:01 am IST
തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ 4 പേർ കസ്‌റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാല് പേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്‌റ്റഡിയില്‍. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു പ്രവാസി വ്യവസായിയാണെന്നാണ് വിവരം, മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്.
Nov 24, 2025, 10:37 am IST
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ വിമതനായി മത്സരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ജഷീറിന്റെ പ്രശ്‌നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഒജെ ജനീഷ് പറഞ്ഞു. ജഷീർ ഉയർത്തിയ പ്രശ്‌നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ കൈക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
Nov 24, 2025, 10:15 am IST
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ഒരു അർദ്ധസൈനിക സേനാ ആസ്ഥാനത്ത് തോക്കുധാരികൾ ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു. അതിർത്തി കോൺസ്‌റ്റാബുലറി അർദ്ധസൈനിക സേനയുടെ ആസ്ഥാനമായ സമുച്ചയത്തിലും രണ്ട് ചാവേർ ബോംബർമാർ ആക്രമണം നടത്തിയതായി വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു, ഇതിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
Nov 24, 2025, 9:22 am IST
കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും പോലീസ് കസ്‌റ്റഡിയിൽ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് ആദർശ് മരിച്ചത്.
Nov 24, 2025, 8:45 am IST
തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നണികൾക്ക് വിമത ഭീഷണി തുടരുന്നു. നിലവിൽ നാല് വാർഡുകളിൽ എൽഡിഎഫിന് വിമതർ മത്സരരംഗത്തുണ്ട്. യുഡിഎഫിനും കോർപ്പറേഷനിൽ വിമത ശല്യത്തിന് കുറവില്ല. ഘടക കക്ഷിക്ക് നൽകിയ വാർഡുകളിലാണ് കോൺഗ്രസ് വിമതർ മത്സരരരംഗത്തുള്ളത്. ഇന്ന് വൈകീട്ട് മൂന്ന് മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി.
Nov 24, 2025, 8:31 am IST
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Nov 24, 2025, 8:16 am IST
ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിനി കുഞ്ഞിപാത്തുമ്മയാണ് മരിച്ചത്. പടിക്കല്‍വയല്‍ കുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മദീനയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്.
Nov 24, 2025, 7:51 am IST
ഭക്ഷണശാലകളിലെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ നടത്തുന്ന പരിശോധനയ്ക്കിടെ പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങൾ പരസ്യമായി പ്രദർശിപ്പിക്കരുതെന്ന് ഉത്തരവ്. ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ ഉത്തരവിലാണ് പരാമർശം. മോശം ഭക്ഷണം പിടിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ അകാരണമായി പ്രചരിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
Nov 24, 2025, 7:22 am IST
കൊല്ലം കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിതയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവമെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
Nov 24, 2025, 7:18 am IST
ശബരിമല സ്വർണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോൺസർഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് നിർണായക വെളിപ്പെടുത്തൽ. ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്പോൺസർഷിപ്പ് വാഗ്‌ദാനവുമായി ബെംഗളൂരു സ്വദേശി എത്തിയെന്നാണ് ദേവസ്വം പറയുന്നത്.
Nov 24, 2025, 6:33 am IST
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥയെ തുടർന്ന് കൊല്ലം പൻമന സ്വദേശി വേണു മരിച്ചെന്ന പരാതിയിൽ ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും. ചവറ കെഎംഎംഎൽ ഗസ്‌റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ഹിയറിങ്. നേരത്തെ രണ്ട് തവണ മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം ആരോഗ്യ വകുപ്പ് അന്വേഷണ സംഘത്തിന്റെയും രണ്ടാമത് കുടുംബത്തിന്റെയും അസൗകര്യങ്ങളെ തുടർന്ന് മാറ്റിവെച്ചിരുന്നു.
6:33 AM, 24 Nov

7:18 AM, 24 Nov
ശബരിമല സ്വർണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോൺസർഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് നിർണായക വെളിപ്പെടുത്തൽ. ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്പോൺസർഷിപ്പ് വാഗ്‌ദാനവുമായി ബെംഗളൂരു സ്വദേശി എത്തിയെന്നാണ് ദേവസ്വം പറയുന്നത്.
7:22 AM, 24 Nov
കൊല്ലം കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിതയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവമെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
7:51 AM, 24 Nov
ഭക്ഷണശാലകളിലെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ നടത്തുന്ന പരിശോധനയ്ക്കിടെ പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങൾ പരസ്യമായി പ്രദർശിപ്പിക്കരുതെന്ന് ഉത്തരവ്. ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ ഉത്തരവിലാണ് പരാമർശം. മോശം ഭക്ഷണം പിടിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ അകാരണമായി പ്രചരിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
8:16 AM, 24 Nov
ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിനി കുഞ്ഞിപാത്തുമ്മയാണ് മരിച്ചത്. പടിക്കല്‍വയല്‍ കുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മദീനയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്.
8:31 AM, 24 Nov
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
8:45 AM, 24 Nov
തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നണികൾക്ക് വിമത ഭീഷണി തുടരുന്നു. നിലവിൽ നാല് വാർഡുകളിൽ എൽഡിഎഫിന് വിമതർ മത്സരരംഗത്തുണ്ട്. യുഡിഎഫിനും കോർപ്പറേഷനിൽ വിമത ശല്യത്തിന് കുറവില്ല. ഘടക കക്ഷിക്ക് നൽകിയ വാർഡുകളിലാണ് കോൺഗ്രസ് വിമതർ മത്സരരരംഗത്തുള്ളത്. ഇന്ന് വൈകീട്ട് മൂന്ന് മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി.
9:22 AM, 24 Nov
കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും പോലീസ് കസ്‌റ്റഡിയിൽ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് ആദർശ് മരിച്ചത്.
10:15 AM, 24 Nov
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ഒരു അർദ്ധസൈനിക സേനാ ആസ്ഥാനത്ത് തോക്കുധാരികൾ ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു. അതിർത്തി കോൺസ്‌റ്റാബുലറി അർദ്ധസൈനിക സേനയുടെ ആസ്ഥാനമായ സമുച്ചയത്തിലും രണ്ട് ചാവേർ ബോംബർമാർ ആക്രമണം നടത്തിയതായി വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു, ഇതിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
10:37 AM, 24 Nov
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ വിമതനായി മത്സരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ജഷീറിന്റെ പ്രശ്‌നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഒജെ ജനീഷ് പറഞ്ഞു. ജഷീർ ഉയർത്തിയ പ്രശ്‌നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ കൈക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
11:01 AM, 24 Nov
തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ 4 പേർ കസ്‌റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാല് പേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്‌റ്റഡിയില്‍. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു പ്രവാസി വ്യവസായിയാണെന്നാണ് വിവരം, മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്.
11:36 AM, 24 Nov
ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റെടുത്തു. രാഷ്ട്രപത്രി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
11:55 AM, 24 Nov
ആലപ്പുഴ കൈനകരിയിലെ അനിത വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയതാണ് പ്രബീഷിനെതിരായ കേസ്.
12:40 PM, 24 Nov
കേരള ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനങ്ങൾ നിലനിൽക്കെ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതിയായ കെഎ രതീഷിന് ഉന്നതപദവികളിൽ തുടരാൻ അനുവദിച്ച് സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായും റൂട്രോണിക്‌സ് എംഡി സ്ഥാനത്തും രതീഷിനെ തുടരാൻ സർക്കാർ അനുവദിച്ചു.
1:32 PM, 24 Nov
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
2:07 PM, 24 Nov
ബോളിവുഡിലെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 89 കാരനായ ധര്‍മ്മേന്ദ്ര
2:33 PM, 24 Nov
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്ന് വ്യക്തമാകുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നു. ന്യൂസ് മലയാളം ആണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്
3:26 PM, 24 Nov
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കാന്‍ തയ്യാറെടുത്ത് യുവതി. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കും എന്നും തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം എന്നുമാണ് വിവരം.
ശബ്ദ സംഭാഷണങ്ങള്‍ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
3:52 PM, 24 Nov
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ എടപ്പറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരാണ് രാജിവെച്ചത്.
4:07 PM, 24 Nov
കണ്ണൂര്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണപുരം പഞ്ചായത്തിലും പത്രികകള്‍ തള്ളിയതോടെ രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ലാതായി. ഇതോടെ കണ്ണൂരില്‍ 14 വാര്‍ഡുകളില്‍ ആണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്
5:51 PM, 24 Nov
ധർമേന്ദ്രയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
'ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്.
രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര.
ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു'
6:11 PM, 24 Nov
ദുബായ് എയർ ഷോയിൽ തേജസ് വിമാനം അപകടത്തിൽപെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) .തങ്ങളുടെ വ്യവസായ പ്രവർത്തനങ്ങളേയോ, സാമ്പത്തിക നിലയേയോ, ഭാവിയിലെ വിതരണങ്ങളേയോ അപകടം ബാധിച്ചിട്ടില്ലെന്നും അന്വേഷണം നടത്തുന്ന ഏജൻസികൾക്ക് പൂർണ്ണ പിന്തുണയും സഹകരണവും നൽകുമെന്നും കമ്പനി അറിയിച്ചു.
7:02 PM, 24 Nov
സംസ്ഥാനത്ത് നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
10:04 PM, 24 Nov