രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിയിൽ പോലീസ് കേസെടുത്തു; കളമശേരിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പരാതി നൽകിയ യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഇത്. ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പെൺകുട്ടി രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതി നൽകിയത്. തിരുവനന്തപുരം റൂറല്‍ എസ്‌പി കെഎസ് സുദര്‍ശനനാണ് കേസിന്റെ അന്വേഷണ ചുമതല. വലിയമല പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
അതേസമയം, പെൺകുട്ടി നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം വരെ രാഹുലിനെ അനുകൂലിക്കുന്ന രീതിയിലായിരുന്നു മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചത്. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കൂടി അടുത്ത് നിൽക്കവേ രാഹുലിനെ ചേർത്തുനിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോൺഗ്രസ്.














Click it and Unblock the Notifications