ലൈംഗിക പീഡന ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വക്കാലത്ത് ഒപ്പിടാന്‍ തിരുവനന്തപുരത്തെത്തി. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. അതേസമയം രാഹുലിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിക്കുക.കേസില്‍ തന്റെ വാദങ്ങള്‍ക്ക് ബലമേകുന്ന രേഖകള്‍ മുദ്ര വച്ച കവറില്‍ രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, തമിഴ്‌നാട്ടില്‍ മഴയും കാറ്റും ശക്തമാണ്. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ആന്ധ്രയിലും മഴ ഭീഷണി നിലവിലുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ബൈജുവിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. അറിയാം ഇന്നത്തെ സുപ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍.
Nov 29, 2025, 10:25 pm IST
മന്ത്രി സജി ചെറിയാന്റെ പ്രതികരണം
പ്രിയസഖാവ് കാനത്തില്‍ ജമീലയുടെ വിയോഗവാര്‍ത്ത അത്യധികം വേദനയോടെയാണ് ഉള്‍ക്കൊള്ളുന്നത്. കുറച്ചു കാലമായി സഖാവ് രോഗാവസ്ഥയോട് പൊരുതുകയായിരുന്നു. ഈ മാസം ആദ്യം സഖാവിനെ സന്ദര്‍ശിച്ച് ആരോഗ്യനിലയെപ്പറ്റി ഒക്കെ സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു വേര്‍പാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മികച്ച ജനപ്രതിനിധി എന്ന നിലയിലും ജനകീയ നേതാവ് എന്ന നിലയിലും ഇനിയുമേറെ നാടിന് സംഭാവനകള്‍ നല്‍കാന്‍ ശേഷിയുണ്ടായിരുന്ന സഖാവിന്റെ വിയോഗം നമ്മുടെയാകെ നഷ്ടമാണ്. അന്ത്യാഭിവാദ്യങ്ങള്‍ നേരുന്നു.
Nov 29, 2025, 9:28 pm IST
കാനത്തില്‍ ജമീല അന്തരിച്ചു
സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതയായി ചികില്‍സയിലായിരുന്നു.
Nov 29, 2025, 8:25 pm IST
പത്മകുമാറിന് ജാമ്യം കിട്ടുമോ
ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ അറസ്റ്റിലായ സിപിഎം നേതാവ് എം പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.
Nov 29, 2025, 8:18 pm IST
കാവിവല്‍ക്കരണം കാണുന്നില്ലെന്ന് തരൂര്‍
ദേശീയ വിദ്യാഭ്യാസ നയത്തില്‍ വര്‍ഗീയതയും കാവി വല്‍ക്കരണവും താന്‍ കണ്ടില്ലെന്ന് ശശി തരൂര്‍. നയത്തില്‍ പറ്റാത്ത കാര്യങ്ങളുണ്ടെങ്കില്‍ സംസ്ഥാനത്തിന് ഒഴിവാക്കാം. കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കുക പ്രധാനമാണ്. അവ സ്‌കൂളുകളുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കാമെന്നും തരൂര്‍.
Nov 29, 2025, 7:14 pm IST
അന്വേഷണം നടക്കട്ടെ എന്ന് ശശി തരൂര്‍
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കേസില്‍ അന്വേഷണം നടക്കട്ടെ എന്ന് ശശി തരൂര്‍ എംപി. നിയമ പ്രകാരം പരിഹാരം വരട്ടെ. അതുവരെ ഞാന്‍ കമന്റ് ചെയ്യുന്നില്ല. ആരോപണം വന്നാല്‍ ചിലര്‍ രാജിവയ്ക്കും, ചിലര്‍ അന്തിമ തീരുമാനം വരെ തുടരും. അത് വ്യക്തിയുടെ മനസാക്ഷി പോലിരിക്കും. വിവാദത്തില്‍ മറ്റൊന്നും പറയാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Nov 29, 2025, 6:18 pm IST
തമിഴ്‌നാട്ടില്‍ മഴയും കാറ്റും ശക്തം
തമിഴ്‌നാട്ടില്‍ മഴയും കാറ്റും ശക്തം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വ്യാപകമായ ഒഴിപ്പിക്കല്‍ നടന്നിട്ടില്ല. എങ്കിലും ജാഗ്രത പാലിക്കുന്നുണ്ട്. ആരും കടലില്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്.
Nov 29, 2025, 6:10 pm IST
റഹീമിന്റെ മോചനം; നടപടി വേഗത്തിലാക്കി
സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന നടപടികള്‍ ത്വരിതപ്പെടുത്തി. കേസ് ഫയലുകള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ശിക്ഷ ഇളവ് നല്‍കി വേഗം മോചിപ്പിക്കണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.
Nov 29, 2025, 5:34 pm IST
കെഎസ് ബൈജു റിമാന്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെഎസ് ബിജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. വെള്ളിയാഴ്ച വരെ റിമാന്റില്‍ തുടരും. മുന്‍ തിരുവാഭരണം കമ്മീഷണറാണ് കെഎസ് ബൈജു.
Nov 29, 2025, 4:44 pm IST
കലോല്‍സവങ്ങള്‍ ഒരുമിച്ചാക്കുന്നത് പരിഗണനയില്‍
വരും വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവവും ഒരുമിച്ച് നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളും തുല്യപരിഗണനയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
Nov 29, 2025, 4:24 pm IST
എന്‍ഐഎ കസ്റ്റഡി നീട്ടി
അധോലോക നേതാവ് അന്‍മോള്‍ ബിഷ്‌ണോയിയുടെ എന്‍ഐഎ കസ്റ്റഡി ഡിസംബര്‍ അഞ്ച് വരെ നീട്ടി. ഡല്‍ഹി ഹൈക്കോടതിയാണ് ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വെക്കാന്‍ അനുമതി നല്‍കിയത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വാദം കേള്‍ക്കുന്നത് എന്‍ഐഎ ആസ്ഥാനത്തേക്ക് മാറ്റി.
Nov 29, 2025, 4:08 pm IST
യുവതിക്കെതിരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സീൽഡ് കവറിലാണ് രേഖകൾ നൽകിയത്. ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ളതാണ് രേഖ.
Nov 29, 2025, 3:20 pm IST
ദിത്വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ദുബായില്‍ നിന്ന് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്ത 150 ഓളം തമിഴര്‍ ഉള്‍പ്പെടെ ഏകദേശം 300 യാത്രക്കാര്‍ കുടുങ്ങി. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് യാത്രക്കാര്‍ മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്നത്
Nov 29, 2025, 2:40 pm IST
ആവണിയുടെ ആരോഗ്യം മെച്ചപ്പെടുന്നു
Nov 29, 2025, 2:32 pm IST
ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി ഷെഫീഖിന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയാണ് ഫാത്തിമ. കേസില്‍ ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ വെറുതെ വിട്ടു.
Nov 29, 2025, 2:01 pm IST
ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ദിത്വ ചുഴലിക്കാറ്റ് 2 ദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത് എത്തുമെന്നു കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
Nov 29, 2025, 1:40 pm IST
ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തിയെന്ന് റിപ്പോർട്ട്. ഇന്നലെയാണ് രാഹുൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി
Nov 29, 2025, 1:23 pm IST
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്‌റ്റ് ചെയ്യരുതെന്ന വ്യവസ്ഥ നിലവിൽ ഇല്ല.
Nov 29, 2025, 12:45 pm IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ. മലയാള മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലുമായുള്ള തന്റെ അടുപ്പം എവിടെയും ഒരു തീരുമാനത്തിനും ബാധകമായിട്ടില്ല. നിലവിൽ ആരോപണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.
Nov 29, 2025, 11:40 am IST
കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് ശിവൻ കുട്ടി പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Nov 29, 2025, 11:02 am IST
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് വീക്ഷണം മുഖപത്രത്തില്‍ വന്ന മുഖപ്രസംഗത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുകേഷിനെപ്പോലൊരാളെ സംരക്ഷിച്ച പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം വരുമ്പോള്‍ ധാര്‍മികത പറയുന്നതിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം എഴുതിയിട്ടുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു
Nov 29, 2025, 10:49 am IST
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചതെന്നാണ് വിവരം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇയാളെ പോലീസ് വീട്ടിലേക്ക് പറഞ്ഞു വിട്ടു.
Nov 29, 2025, 10:29 am IST
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്റെ എസി പ്ലാന്‍റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ലെന്നാണ് വിവരം. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
Nov 29, 2025, 10:05 am IST
ഇരയെ ആക്ഷേപിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ ബിന്ദു ബിനു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ഇരയെ അധിക്ഷേപിച്ചത്. ഇരയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. ഭർതൃമതിയുടെ ത്വര കൊള്ളാം തുടങ്ങിയവ നിരവധി പരാമർശങ്ങളാണ് പോസ്‌റ്റിലുള്ളത്. രാഹുലിനൊപ്പം ഉള്ള ചിത്രവും അവർ പങ്കുവച്ചു.
Nov 29, 2025, 9:30 am IST
ഗൾഫ് സന്ദർശനത്തിന്റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്‌ചയോടെ ദുബായിലെത്തും. സന്ദർശനം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്ക്കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു.
Nov 29, 2025, 8:30 am IST
രാഹുലിന് തെറ്റുപറ്റിയെന്നും, എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരൻ വ്യക്തമാക്കി.
Nov 29, 2025, 8:14 am IST
ബലാത്സംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പൂർണ പിന്തുണയുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് വീക്ഷണം പറയുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്‌ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു
Nov 29, 2025, 7:37 am IST
കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്ന് വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ മുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ അപ്ഗ്രഡേഷൻ നടത്തണമെന്ന് എയർബസ് അടിയന്തര നിർദേശം നൽകി.
Nov 29, 2025, 7:14 am IST
ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 72 മണിക്കൂറിനിടെ 80 പേർ മരിച്ചു. 23 പേരെ കാണാതായിട്ടുമുണ്ട്. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഓഫിസുകളും വിദ്യാലയങ്ങളും അടച്ചു.
Nov 29, 2025, 7:05 am IST
ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. നടത്തിപ്പുകാരായ പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
Nov 29, 2025, 6:39 am IST
മുനമ്പം ഭൂസമരം ഞായറാഴ്‌ച അവസാനിപ്പിച്ചേക്കും. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്. നിയമമന്ത്രി പി രാജീവ്, വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ നാളെ 2.30-ന് സമരപ്പന്തലിൽ എത്തുകയും സമര സേനാനികൾക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കുകയും ചെയ്യും.
READ MORE
6:39 AM, 29 Nov

7:05 AM, 29 Nov
ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. നടത്തിപ്പുകാരായ പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
7:14 AM, 29 Nov
ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 72 മണിക്കൂറിനിടെ 80 പേർ മരിച്ചു. 23 പേരെ കാണാതായിട്ടുമുണ്ട്. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഓഫിസുകളും വിദ്യാലയങ്ങളും അടച്ചു.
7:37 AM, 29 Nov
കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്ന് വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ മുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ അപ്ഗ്രഡേഷൻ നടത്തണമെന്ന് എയർബസ് അടിയന്തര നിർദേശം നൽകി.
8:14 AM, 29 Nov
ബലാത്സംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പൂർണ പിന്തുണയുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് വീക്ഷണം പറയുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്‌ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു
8:30 AM, 29 Nov
രാഹുലിന് തെറ്റുപറ്റിയെന്നും, എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരൻ വ്യക്തമാക്കി.
9:30 AM, 29 Nov
ഗൾഫ് സന്ദർശനത്തിന്റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്‌ചയോടെ ദുബായിലെത്തും. സന്ദർശനം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്ക്കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു.
10:05 AM, 29 Nov
ഇരയെ ആക്ഷേപിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ ബിന്ദു ബിനു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ഇരയെ അധിക്ഷേപിച്ചത്. ഇരയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. ഭർതൃമതിയുടെ ത്വര കൊള്ളാം തുടങ്ങിയവ നിരവധി പരാമർശങ്ങളാണ് പോസ്‌റ്റിലുള്ളത്. രാഹുലിനൊപ്പം ഉള്ള ചിത്രവും അവർ പങ്കുവച്ചു.
10:29 AM, 29 Nov
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്റെ എസി പ്ലാന്‍റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ലെന്നാണ് വിവരം. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
10:49 AM, 29 Nov
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചതെന്നാണ് വിവരം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇയാളെ പോലീസ് വീട്ടിലേക്ക് പറഞ്ഞു വിട്ടു.
11:02 AM, 29 Nov
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് വീക്ഷണം മുഖപത്രത്തില്‍ വന്ന മുഖപ്രസംഗത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുകേഷിനെപ്പോലൊരാളെ സംരക്ഷിച്ച പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം വരുമ്പോള്‍ ധാര്‍മികത പറയുന്നതിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം എഴുതിയിട്ടുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു
11:40 AM, 29 Nov
കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് ശിവൻ കുട്ടി പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
12:45 PM, 29 Nov
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ. മലയാള മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലുമായുള്ള തന്റെ അടുപ്പം എവിടെയും ഒരു തീരുമാനത്തിനും ബാധകമായിട്ടില്ല. നിലവിൽ ആരോപണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.
1:23 PM, 29 Nov
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്‌റ്റ് ചെയ്യരുതെന്ന വ്യവസ്ഥ നിലവിൽ ഇല്ല.
1:40 PM, 29 Nov
ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തിയെന്ന് റിപ്പോർട്ട്. ഇന്നലെയാണ് രാഹുൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി
2:01 PM, 29 Nov
ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ദിത്വ ചുഴലിക്കാറ്റ് 2 ദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത് എത്തുമെന്നു കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
2:32 PM, 29 Nov
ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി ഷെഫീഖിന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയാണ് ഫാത്തിമ. കേസില്‍ ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ വെറുതെ വിട്ടു.
2:40 PM, 29 Nov
ആവണിയുടെ ആരോഗ്യം മെച്ചപ്പെടുന്നു
3:20 PM, 29 Nov
ദിത്വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ദുബായില്‍ നിന്ന് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്ത 150 ഓളം തമിഴര്‍ ഉള്‍പ്പെടെ ഏകദേശം 300 യാത്രക്കാര്‍ കുടുങ്ങി. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് യാത്രക്കാര്‍ മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്നത്
4:08 PM, 29 Nov
യുവതിക്കെതിരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സീൽഡ് കവറിലാണ് രേഖകൾ നൽകിയത്. ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ളതാണ് രേഖ.
4:24 PM, 29 Nov
എന്‍ഐഎ കസ്റ്റഡി നീട്ടി
അധോലോക നേതാവ് അന്‍മോള്‍ ബിഷ്‌ണോയിയുടെ എന്‍ഐഎ കസ്റ്റഡി ഡിസംബര്‍ അഞ്ച് വരെ നീട്ടി. ഡല്‍ഹി ഹൈക്കോടതിയാണ് ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വെക്കാന്‍ അനുമതി നല്‍കിയത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വാദം കേള്‍ക്കുന്നത് എന്‍ഐഎ ആസ്ഥാനത്തേക്ക് മാറ്റി.
4:44 PM, 29 Nov
കലോല്‍സവങ്ങള്‍ ഒരുമിച്ചാക്കുന്നത് പരിഗണനയില്‍
വരും വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവവും ഒരുമിച്ച് നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളും തുല്യപരിഗണനയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
5:34 PM, 29 Nov
കെഎസ് ബൈജു റിമാന്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെഎസ് ബിജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. വെള്ളിയാഴ്ച വരെ റിമാന്റില്‍ തുടരും. മുന്‍ തിരുവാഭരണം കമ്മീഷണറാണ് കെഎസ് ബൈജു.
6:10 PM, 29 Nov
റഹീമിന്റെ മോചനം; നടപടി വേഗത്തിലാക്കി
സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന നടപടികള്‍ ത്വരിതപ്പെടുത്തി. കേസ് ഫയലുകള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ശിക്ഷ ഇളവ് നല്‍കി വേഗം മോചിപ്പിക്കണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.
6:18 PM, 29 Nov
തമിഴ്‌നാട്ടില്‍ മഴയും കാറ്റും ശക്തം
തമിഴ്‌നാട്ടില്‍ മഴയും കാറ്റും ശക്തം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വ്യാപകമായ ഒഴിപ്പിക്കല്‍ നടന്നിട്ടില്ല. എങ്കിലും ജാഗ്രത പാലിക്കുന്നുണ്ട്. ആരും കടലില്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്.
7:14 PM, 29 Nov
അന്വേഷണം നടക്കട്ടെ എന്ന് ശശി തരൂര്‍
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കേസില്‍ അന്വേഷണം നടക്കട്ടെ എന്ന് ശശി തരൂര്‍ എംപി. നിയമ പ്രകാരം പരിഹാരം വരട്ടെ. അതുവരെ ഞാന്‍ കമന്റ് ചെയ്യുന്നില്ല. ആരോപണം വന്നാല്‍ ചിലര്‍ രാജിവയ്ക്കും, ചിലര്‍ അന്തിമ തീരുമാനം വരെ തുടരും. അത് വ്യക്തിയുടെ മനസാക്ഷി പോലിരിക്കും. വിവാദത്തില്‍ മറ്റൊന്നും പറയാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
8:18 PM, 29 Nov
കാവിവല്‍ക്കരണം കാണുന്നില്ലെന്ന് തരൂര്‍
ദേശീയ വിദ്യാഭ്യാസ നയത്തില്‍ വര്‍ഗീയതയും കാവി വല്‍ക്കരണവും താന്‍ കണ്ടില്ലെന്ന് ശശി തരൂര്‍. നയത്തില്‍ പറ്റാത്ത കാര്യങ്ങളുണ്ടെങ്കില്‍ സംസ്ഥാനത്തിന് ഒഴിവാക്കാം. കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കുക പ്രധാനമാണ്. അവ സ്‌കൂളുകളുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കാമെന്നും തരൂര്‍.
8:25 PM, 29 Nov
പത്മകുമാറിന് ജാമ്യം കിട്ടുമോ
ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ അറസ്റ്റിലായ സിപിഎം നേതാവ് എം പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.
9:28 PM, 29 Nov
കാനത്തില്‍ ജമീല അന്തരിച്ചു
സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതയായി ചികില്‍സയിലായിരുന്നു.
10:25 PM, 29 Nov