രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തി. കനത്ത സുരക്ഷയിലാണ് രാഷ്‌ട്രപതി സന്നിധാനത്തേക്ക് എത്തിയത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കി. പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതി മല കയറിയത്. രണ്ട് ദിവസം കൂടി കേരളത്തിൽ തുടരുന്ന ദ്രൗപതി മുർമു ഒക്ടോബർ 24നാണ് ഡൽഹിയിലേക്ക് മടങ്ങുക.
അതേസമയം, കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്.
ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുണ്ടാവുക. കാസര്‍ഗോഡ്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.
Oct 23, 2025, 3:27 am IST
രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ഒരു ചിത്രം സമൂഹ മാധ്യമത്തില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ചിത്രം നീക്കം ചെയ്തത്. തൊഴുതു നില്‍ക്കുന്ന ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും വ്യക്തമായ ചിത്രമാണ് ഒഴിവാക്കിയത്. മറ്റു ചിത്രങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
Oct 22, 2025, 10:14 pm IST
കൊല്‍ക്കത്തയില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരzഭിച്ചതായും അധികൃതര്‍ അറിയിച്ചു.
Oct 22, 2025, 7:48 pm IST
ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്റ് ഹണ്ട് കോര്‍ഡിനേറ്ററായിട്ടാണ് ചാണ്ടി ഉമ്മനെ നിയമ്മിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പദവി. കേരളത്തിന്റെ ചുമതല ജോര്‍ജ് കുര്യനാണ്.
Oct 22, 2025, 6:09 pm IST
അതിദാരിദ്ര്യത്തെ തുടച്ചുനീക്കി കേരളം ചരിത്രം രചിച്ചതായി സംസ്ഥാന സര്‍ക്കാര്‍. 'രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനവും ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നീതി ആയോഗിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഈ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം കേരളപ്പിറവി ദിനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചു. ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
Oct 22, 2025, 5:08 pm IST
ആശാ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം. എട്ടു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മൈക്കും സ്പീക്കറും പൊലീസ് എടുത്തു മാറ്റിയതിനെ തുടര്‍ന്ന് ആശാ പ്രവര്‍ത്തകര്‍ പൊലീസിന്റെ വാഹനം തടഞ്ഞു.
Oct 22, 2025, 4:03 pm IST
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് തീരുവ നിലവിലെ 50% ല്‍ നിന്ന് ഏകദേശം 15-16% ആയി കുറയ്ക്കാന്‍ കഴിയുന്ന ഒരു ദീര്‍ഘകാല വ്യാപാര കരാറില്‍ ഇന്ത്യയും അമേരിക്കയും അന്തിമരൂപം നല്‍കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട കരാര്‍ പ്രധാനമായും ഊര്‍ജ, കാര്‍ഷിക മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ക്രമേണ കുറയ്ക്കുക എന്നതാണ് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
Oct 22, 2025, 3:53 pm IST
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ വലിയ പ്രഖ്യാപനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ജീവിക ദീദി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരി പദവിയും 30,000 രൂപ പ്രതിമാസ ശമ്പളവും നല്‍കുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
Oct 22, 2025, 3:28 pm IST
എറണാകുളം പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ റൈസ്‌കോ കമ്പനിയില്‍ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷന്‍ എന്നയാളാണ് മരിച്ചത്.
Oct 22, 2025, 2:41 pm IST
സീപോർട്ട്-എയർപോർട്ട് റോഡ്; എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി കൈമാറി
സീപോർട്ട്- എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി എച്ച് എം.ടി യുടേയും എൻ.എ.ഡിയുടേയും ഭൂമി പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന് കൈമാറി. റോഡ് നിർമ്മാണം രണ്ട് പതിറ്റാണ്ടിലേറെ തടസപ്പെടുന്നതിന് കാരണമായ ഭൂമി പ്രശ്നം ഇതോടെ പൂർണ്ണമായി പരിഹരിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഈ ഭാഗത്തെ റോഡ് നിർമ്മാണം ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
സീപോർട്ട്- എയർപോർട്ട് റോഡ് നിർമ്മാണത്തിലെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള ഭാഗത്തിനാണ് എച്ച്.എം.ടി ഭൂമി ആവശ്യമായി വന്നത്. തൃക്കാക്കര നോർത്ത് വില്ലേജിലെ ബ്ലോക്ക് 5 ൽ ഉൾപ്പെട്ട 1.4015 ഹെക്ടർ ഭൂമിയാണ് കൈമാറിയത്. ഭൂമിക്കുള്ള വില സുപ്രീം കോടതി നിർദ്ദേശപ്രകാരം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച 37,90,90662 രൂപയാണ് ഇപ്രകാരം കൈമാറിയത്. ദേശസാൽകൃത ബാങ്കിൽ തുക കെട്ടിവെക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു.
സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻ.എ.ഡി.യിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമിയും കൈമാറി. ഭൂമി വിലയുൾപ്പെടെ 32. 26 കോടി രൂപ സംസ്ഥാന സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. സ്ഥല വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും എൻ.എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമ്മാണത്തിന് 99. 43 ലക്ഷം രൂപയും ഉൾപ്പെടെയാണ് ധനകാര്യ വകുപ്പ് അനുവദിച്ചിരുന്നത്.
Oct 22, 2025, 2:25 pm IST
ശബരിമല സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ക്ഷേത്രത്തിലെ കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുവരെ പുറത്ത് വന്ന അന്വേഷണ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വിശ്വാസികൾക്ക് ആത്മവിശ്വാസം ഉറപ്പാക്കാൻ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Oct 22, 2025, 1:46 pm IST
ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന് ആഹ്വാനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്‍പനങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ഭീകരവാദം, നിര്‍ബന്ധിത മത പരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിച്ച് 25,000 കോടിയുടെ കൊളള ലാഭമുണ്ടാക്കിയെന്നും നിയമങ്ങള്‍ കാറ്റില്‍പറത്തുകയാണെന്നും യുപി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Oct 22, 2025, 1:32 pm IST
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി കമ്പനി ഉടമ. നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നിൽ വലിയ ആസൂത്രണം നടന്നെന്നുമാണ് സുജീഷിന്റെ വാക്കുകൾ. പോലീസിനെ പേടിയില്ലാത്ത ഒരു സംഘം ആണ് തീയിട്ടത്. തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കിയെന്നും കോഴിയറവ് മാലിന്യം വേവിക്കുന്ന മൂന്ന് കുക്കറുകൾ തകർക്കാൻ ആയിരുന്നു ശ്രമമെന്നും സുജീഷ് ആരോപിച്ചു.
Oct 22, 2025, 12:09 pm IST
രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയത്. പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്.
Oct 22, 2025, 11:21 am IST
ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് രംഗത്ത്. ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിട്ടില്ല. 2025 ൽ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും പ്രശാന്ത് അറിയിച്ചു. കൂടാതെ പ്രസിഡന്റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Oct 22, 2025, 11:04 am IST
കെപിസിസി പുനഃസംഘടനയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനഃസംഘടനയിൽ കൂടിയാലോചന നടന്നിട്ടില്ലയെന്ന പരാതിയെ തുടർന്ന് നാളെ നടത്താനിരുന്ന കെപിസിസി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സതീശന്‍ അറിയിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഫോണിൽ വിളിച്ച് ഈ കാര്യം അറിയിക്കുകയായിരുന്നു.
Oct 22, 2025, 10:30 am IST
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയതിൽ വിവാദം. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയി. തുടർന്ന് പോലീസും ഫയർഫോഴ്‌സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കുകയായിരുന്നു.
Oct 22, 2025, 10:29 am IST
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞുനിര്‍ത്തി നിവേദനം നൽകാൻ ശ്രമിച്ചയാളെ പിടിച്ചുമാറ്റി. കേന്ദ്ര മന്ത്രിയുടെ വാഹനം പെട്ടെന്ന് തടഞ്ഞതോടെ പ്രവര്‍ത്തകരിലൊരാള്‍ നിവേദനം നൽകാനെത്തിയ ആളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. കല്ലാടംപൊയ്‌ക സ്വദേശി ഷാജിയാണ് നിവേദനവുമായി വന്നത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയതെന്നാണ് പറയുന്നത്. കയ്യിൽ നിവേദനം ഉണ്ടായിരുന്നെങ്കിലും ഒന്നും എഴുതിയിരുന്നില്ല.
Oct 22, 2025, 9:24 am IST
അമിത അളവിൽ അയൺഗുളിക കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാർഥികൾ ചികിത്സയിൽ. വിദ്യാർഥികൾ തമാശക്കായി ഗുളിക ചലഞ്ച് നടത്തിയതാണ് ഒടുവിൽ കാര്യമായത്. മൈനാഗപ്പള്ളിയിലെ എയ്‌ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ രണ്ടുപേർ ജില്ലാ ആശുപത്രിയിലാണ്. ഒരാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Oct 22, 2025, 9:11 am IST
ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി കോട്ടയം മെഡിക്കല്‍ കോളജിന്റെ നടപടി. ഉപകരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ കമ്പനി പ്രതിനിധികള്‍ക്ക് സ്‌റ്റെന്റ് ഉള്‍പ്പെടെയുള്ളവ അധികൃതര്‍ കൈമാറിയിരിക്കുകയാണ്. ആരോഗ്യവകുപ്പിന് ഇക്കാര്യത്തിൽ കടുത്ത അതൃപ്‌തിയുണ്ട്. ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കാത്ത് ലാബിന് മുന്നില്‍ വച്ച് വീഡിയോ ചിത്രീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്‌തു.
Oct 22, 2025, 8:44 am IST
കിഴക്കമ്പലം പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലേയും 25 സ്ഥാനാര്‍ഥികളെയാണ് പാർട്ടി വിജ്ഞാപനത്തിന് മുൻപ് തന്നെ പ്രഖ്യപിച്ചത്. 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതെന്ന് അധ്യക്ഷൻ സാബു എം ജേക്കബ് അറിയിച്ചു.
Oct 22, 2025, 7:59 am IST
താമരശ്ശേരിയിൽ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റിന് മുന്നിൽ ഉണ്ടായ സമരത്തിനിടെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ, പഞ്ചായത്ത് കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്‌തു. ബുധനാഴ്‌ചയാണ് ഹർത്താൽ നടക്കുക.
Oct 22, 2025, 7:31 am IST
ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. 2019ലെ മീറ്റ്സ് രേഖ പരിശോധിക്കാനും 2025 സെപ്റ്റംബർ വരെ സന്നിധാനത്ത് നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കാനുമാണ് തീരുമാനം. സ്വർണം പൂശൽ, സ്പോൺസർഷിപ്പ് തുടങ്ങിയവയാണ് അന്വേഷിക്കുക. ഇതിനോടകം ഒരു തവണ ചോദ്യം ചെയ്‌ത അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും വിളിച്ചുവരുത്തും.
Oct 22, 2025, 7:10 am IST
താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കാരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് കേസിൽ ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
Oct 22, 2025, 6:53 am IST
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എഫ്ബിഐ ഡയറക്‌ടർ കാഷ് പട്ടേൽ, നാഷണൽ ഇന്റലിജൻസ് ഡയറക്‌ടർ തുളസി ഗബ്ബാർഡ് എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
Oct 22, 2025, 6:31 am IST
ഇടുക്കിയിൽ ഇന്ന് കർശന നിയന്ത്രണങ്ങൾ. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. ഇന്ന് വൈകീട്ട് 7 മണി മുതൽ നാളെ രാവിലെ 6 വരെയാണ് നിരോധനം. ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിക്കാനും ഉത്തരവിട്ടു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവെച്ചു.
6:31 AM, 22 Oct

6:53 AM, 22 Oct
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എഫ്ബിഐ ഡയറക്‌ടർ കാഷ് പട്ടേൽ, നാഷണൽ ഇന്റലിജൻസ് ഡയറക്‌ടർ തുളസി ഗബ്ബാർഡ് എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
7:10 AM, 22 Oct
താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കാരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് കേസിൽ ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
7:31 AM, 22 Oct
ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. 2019ലെ മീറ്റ്സ് രേഖ പരിശോധിക്കാനും 2025 സെപ്റ്റംബർ വരെ സന്നിധാനത്ത് നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കാനുമാണ് തീരുമാനം. സ്വർണം പൂശൽ, സ്പോൺസർഷിപ്പ് തുടങ്ങിയവയാണ് അന്വേഷിക്കുക. ഇതിനോടകം ഒരു തവണ ചോദ്യം ചെയ്‌ത അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും വിളിച്ചുവരുത്തും.
7:59 AM, 22 Oct
താമരശ്ശേരിയിൽ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റിന് മുന്നിൽ ഉണ്ടായ സമരത്തിനിടെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ, പഞ്ചായത്ത് കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്‌തു. ബുധനാഴ്‌ചയാണ് ഹർത്താൽ നടക്കുക.
8:44 AM, 22 Oct
കിഴക്കമ്പലം പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലേയും 25 സ്ഥാനാര്‍ഥികളെയാണ് പാർട്ടി വിജ്ഞാപനത്തിന് മുൻപ് തന്നെ പ്രഖ്യപിച്ചത്. 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതെന്ന് അധ്യക്ഷൻ സാബു എം ജേക്കബ് അറിയിച്ചു.
9:11 AM, 22 Oct
ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി കോട്ടയം മെഡിക്കല്‍ കോളജിന്റെ നടപടി. ഉപകരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ കമ്പനി പ്രതിനിധികള്‍ക്ക് സ്‌റ്റെന്റ് ഉള്‍പ്പെടെയുള്ളവ അധികൃതര്‍ കൈമാറിയിരിക്കുകയാണ്. ആരോഗ്യവകുപ്പിന് ഇക്കാര്യത്തിൽ കടുത്ത അതൃപ്‌തിയുണ്ട്. ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കാത്ത് ലാബിന് മുന്നില്‍ വച്ച് വീഡിയോ ചിത്രീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്‌തു.
9:24 AM, 22 Oct
അമിത അളവിൽ അയൺഗുളിക കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാർഥികൾ ചികിത്സയിൽ. വിദ്യാർഥികൾ തമാശക്കായി ഗുളിക ചലഞ്ച് നടത്തിയതാണ് ഒടുവിൽ കാര്യമായത്. മൈനാഗപ്പള്ളിയിലെ എയ്‌ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ രണ്ടുപേർ ജില്ലാ ആശുപത്രിയിലാണ്. ഒരാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
10:29 AM, 22 Oct
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞുനിര്‍ത്തി നിവേദനം നൽകാൻ ശ്രമിച്ചയാളെ പിടിച്ചുമാറ്റി. കേന്ദ്ര മന്ത്രിയുടെ വാഹനം പെട്ടെന്ന് തടഞ്ഞതോടെ പ്രവര്‍ത്തകരിലൊരാള്‍ നിവേദനം നൽകാനെത്തിയ ആളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. കല്ലാടംപൊയ്‌ക സ്വദേശി ഷാജിയാണ് നിവേദനവുമായി വന്നത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയതെന്നാണ് പറയുന്നത്. കയ്യിൽ നിവേദനം ഉണ്ടായിരുന്നെങ്കിലും ഒന്നും എഴുതിയിരുന്നില്ല.
10:30 AM, 22 Oct
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയതിൽ വിവാദം. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയി. തുടർന്ന് പോലീസും ഫയർഫോഴ്‌സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കുകയായിരുന്നു.
11:04 AM, 22 Oct
കെപിസിസി പുനഃസംഘടനയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനഃസംഘടനയിൽ കൂടിയാലോചന നടന്നിട്ടില്ലയെന്ന പരാതിയെ തുടർന്ന് നാളെ നടത്താനിരുന്ന കെപിസിസി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സതീശന്‍ അറിയിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഫോണിൽ വിളിച്ച് ഈ കാര്യം അറിയിക്കുകയായിരുന്നു.
11:21 AM, 22 Oct
ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് രംഗത്ത്. ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിട്ടില്ല. 2025 ൽ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും പ്രശാന്ത് അറിയിച്ചു. കൂടാതെ പ്രസിഡന്റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
12:09 PM, 22 Oct
രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയത്. പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്.
1:32 PM, 22 Oct
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി കമ്പനി ഉടമ. നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നിൽ വലിയ ആസൂത്രണം നടന്നെന്നുമാണ് സുജീഷിന്റെ വാക്കുകൾ. പോലീസിനെ പേടിയില്ലാത്ത ഒരു സംഘം ആണ് തീയിട്ടത്. തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കിയെന്നും കോഴിയറവ് മാലിന്യം വേവിക്കുന്ന മൂന്ന് കുക്കറുകൾ തകർക്കാൻ ആയിരുന്നു ശ്രമമെന്നും സുജീഷ് ആരോപിച്ചു.
1:46 PM, 22 Oct
ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന് ആഹ്വാനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്‍പനങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ഭീകരവാദം, നിര്‍ബന്ധിത മത പരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിച്ച് 25,000 കോടിയുടെ കൊളള ലാഭമുണ്ടാക്കിയെന്നും നിയമങ്ങള്‍ കാറ്റില്‍പറത്തുകയാണെന്നും യുപി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2:25 PM, 22 Oct
ശബരിമല സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ക്ഷേത്രത്തിലെ കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുവരെ പുറത്ത് വന്ന അന്വേഷണ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വിശ്വാസികൾക്ക് ആത്മവിശ്വാസം ഉറപ്പാക്കാൻ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2:41 PM, 22 Oct
സീപോർട്ട്-എയർപോർട്ട് റോഡ്; എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി കൈമാറി
സീപോർട്ട്- എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി എച്ച് എം.ടി യുടേയും എൻ.എ.ഡിയുടേയും ഭൂമി പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന് കൈമാറി. റോഡ് നിർമ്മാണം രണ്ട് പതിറ്റാണ്ടിലേറെ തടസപ്പെടുന്നതിന് കാരണമായ ഭൂമി പ്രശ്നം ഇതോടെ പൂർണ്ണമായി പരിഹരിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഈ ഭാഗത്തെ റോഡ് നിർമ്മാണം ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
സീപോർട്ട്- എയർപോർട്ട് റോഡ് നിർമ്മാണത്തിലെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള ഭാഗത്തിനാണ് എച്ച്.എം.ടി ഭൂമി ആവശ്യമായി വന്നത്. തൃക്കാക്കര നോർത്ത് വില്ലേജിലെ ബ്ലോക്ക് 5 ൽ ഉൾപ്പെട്ട 1.4015 ഹെക്ടർ ഭൂമിയാണ് കൈമാറിയത്. ഭൂമിക്കുള്ള വില സുപ്രീം കോടതി നിർദ്ദേശപ്രകാരം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച 37,90,90662 രൂപയാണ് ഇപ്രകാരം കൈമാറിയത്. ദേശസാൽകൃത ബാങ്കിൽ തുക കെട്ടിവെക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു.
സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻ.എ.ഡി.യിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമിയും കൈമാറി. ഭൂമി വിലയുൾപ്പെടെ 32. 26 കോടി രൂപ സംസ്ഥാന സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. സ്ഥല വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും എൻ.എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമ്മാണത്തിന് 99. 43 ലക്ഷം രൂപയും ഉൾപ്പെടെയാണ് ധനകാര്യ വകുപ്പ് അനുവദിച്ചിരുന്നത്.
3:28 PM, 22 Oct
എറണാകുളം പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ റൈസ്‌കോ കമ്പനിയില്‍ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷന്‍ എന്നയാളാണ് മരിച്ചത്.
3:53 PM, 22 Oct
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ വലിയ പ്രഖ്യാപനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ജീവിക ദീദി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരി പദവിയും 30,000 രൂപ പ്രതിമാസ ശമ്പളവും നല്‍കുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
4:03 PM, 22 Oct
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് തീരുവ നിലവിലെ 50% ല്‍ നിന്ന് ഏകദേശം 15-16% ആയി കുറയ്ക്കാന്‍ കഴിയുന്ന ഒരു ദീര്‍ഘകാല വ്യാപാര കരാറില്‍ ഇന്ത്യയും അമേരിക്കയും അന്തിമരൂപം നല്‍കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട കരാര്‍ പ്രധാനമായും ഊര്‍ജ, കാര്‍ഷിക മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ക്രമേണ കുറയ്ക്കുക എന്നതാണ് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
5:08 PM, 22 Oct
ആശാ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം. എട്ടു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മൈക്കും സ്പീക്കറും പൊലീസ് എടുത്തു മാറ്റിയതിനെ തുടര്‍ന്ന് ആശാ പ്രവര്‍ത്തകര്‍ പൊലീസിന്റെ വാഹനം തടഞ്ഞു.
6:09 PM, 22 Oct
അതിദാരിദ്ര്യത്തെ തുടച്ചുനീക്കി കേരളം ചരിത്രം രചിച്ചതായി സംസ്ഥാന സര്‍ക്കാര്‍. 'രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനവും ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നീതി ആയോഗിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഈ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം കേരളപ്പിറവി ദിനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചു. ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
7:48 PM, 22 Oct
ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്റ് ഹണ്ട് കോര്‍ഡിനേറ്ററായിട്ടാണ് ചാണ്ടി ഉമ്മനെ നിയമ്മിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പദവി. കേരളത്തിന്റെ ചുമതല ജോര്‍ജ് കുര്യനാണ്.
10:14 PM, 22 Oct
കൊല്‍ക്കത്തയില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരzഭിച്ചതായും അധികൃതര്‍ അറിയിച്ചു.
3:27 AM, 23 Oct