നിയമസഭയില്‍ ചര്‍ച്ചയായി അമീബിക് മസ്തിഷ്ക ജ്വരം. എന്‍ ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയമാണ് നടപടികള്‍ നിര്‍ത്തിവെച്ച് സഭ ചര്‍ച്ച ചെയ്തത്. എന്തു കൊണ്ടാണ് രോഗം പടരുന്നതെന്ന് ശാസ്ത്രീയമായി പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നും എന്താണ് പ്രതിരോധത്തിന് ചെയ്യേണ്ടതെന്ന് വകുപ്പിന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിദഗ്ധ ഏജന്‍സികളെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം. ഇരുട്ടില്‍ തപ്പുന്നത് പ്രതിപക്ഷമാണെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതിരോധം. അമീബിക് രോഗബാധയെ ഏകാരോഗ്യത്തില്‍ ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച ലോകത്തെ ഏക സ്ഥലം കേരളമാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അപൂര്‍വമായ രോഗബാധയാണ് അമീബിക് മസ്തിഷ്‌കജ്വരം. രോഗം കണ്ടെത്തിയപ്പോള്‍ തന്നെ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും അടിയന്തരപ്രമേയത്തിന് മറുപടിയായി മന്ത്രി വിശദീകരിച്ചു. ചര്‍ച്ചക്കിടെ ഭരണപക്ഷത്തിന്റെ ചില പരാമര്‍ശങ്ങളില്‍ എതിര്‍പ്പുയര്‍ത്തി പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ചെയ്തു.
അതിനിടെ കർണാടകയിലെ വിജയപുരയിൽ നാല് മാസത്തിനിടെ വീണ്ടും വൻ ബാങ്ക് കവർച്ച. ഇക്കുറി എസ്ബിഐ ശാഖയിൽ നിന്നാണ് മോഷ്ടാക്കൾ പണവും സ്വർണവും കവർന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് പിന്നിലെന്നാണ് സംശയം.
അതേസമയം, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം പിറന്നാളാണ്. ആശംസ നേരാൻ നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ടെലിഫോണിൽ വിളിച്ചിരുന്നു. പതിവ് പോലെ ഇന്നും കാര്യപരിപാടികളുമായി വിവിധ ഇടങ്ങൾ സന്ദർശിക്കുകയാണ് പ്രധാനമന്ത്രി. ഇന്ന് മധ്യപ്രദേശിലെ ധറിലാണ് അദ്ദേഹത്തിന്റെ പരിപാടികൾ.
Sep 17, 2025, 10:13 pm IST
ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥി കണ്ടെത്തി
ബങ്കലെഗുഡേ വനമേഖലയിൽ നിന്നാണ് അസസ്ഥികൾ കണ്ടെത്തി. കർണാടക ഹൈക്കോടതി നിർദേശപ്രകാരം എസ്ഐടി സംഘം ഇന്ന് ബങ്കലെഗുഡേയിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികൾ കണ്ടെത്തിയത്.
Sep 17, 2025, 9:22 pm IST
' സി എം വിത്ത് മി'; സമഗ്ര സിറ്റിസൺ കണക്ട് സെന്റർ വരുന്നു
'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുകയെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുകയെന്നും മന്ത്രിസഭ വ്യക്തമാക്കി.
Sep 17, 2025, 8:27 pm IST
ദിഷ പട്ടാണിയുടെ വീട്ടിന് നേരെ വെടിവെയ്പ്പ്; രണ്ട് പേരെ ഏറ്റുമുട്ടലിൽ വധിച്ചു
നടി ദിഷ പഠാനിയുടെ ബറേലിയിലെ വീടിന് പുറത്തുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിലായിരുന്നു സംഭവം. റോത്തക്കിൽ നിന്നുള്ള രവീന്ദ്ര എന്ന കല്ലു, സോനിപത്തിൽ നിന്നുള്ള അരുൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഹരിയാന സ്വദേശികളാണ്. ഇവർ രോഹിത് ഗോദാര-ഗോൾഡി ബ്രാർ സംഘത്തിലെ സജീവ അംഗങ്ങളാണെന്നും നിരവധി ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളികളാണെന്നും എസ്.ടി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
Sep 17, 2025, 6:47 pm IST
മുഖ്യമന്ത്രിക്ക് മറുപടിയുമായി എകെ ആന്റണി
ശിവഗിരിയിലെ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. യു.ഡി.എഫ് ഭരണകാലത്തെ പോലീസ് അതിക്രമങ്ങളാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ കാര്യം ശിവഗിരിയില്‍ പൊലീസിനെ അയച്ച സംഭവമായിരുന്നുവെന്ന് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു അത്. അവിടെ ഉണ്ടായ സംഭവങ്ങള്‍ പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു
Sep 17, 2025, 5:26 pm IST
ഇടുക്കി ചിത്തിരപുരത്ത് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞു രണ്ട് പേര്‍ മണ്ണിനടിയില്‍ പെടുകയായിരുന്നു. ആനച്ചാല്‍, ബൈസണ്‍വാലി സ്വദേശികള്‍ ആണ് അപകടത്തില്‍ പെട്ടത്. അടിമാലി, മൂന്നാര്‍ അഗ്‌നിശമനസേന യൂണിറ്റുകളെത്തി കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
Sep 17, 2025, 4:53 pm IST
മാര്‍ ജേക്കബ്ബ് തൂങ്കുഴി വിട വാങ്ങി
തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി (95) വിട വാങ്ങി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അതിരൂപതയില്‍ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, നഴ്‌സിങ് കോളജ്, ജ്യോതി എന്‍ജിനീയറിങ് കോളജ്, മുള്ളൂര്‍ക്കരയിലെ മഹാ ജൂബിലി ബിഎഡ്. കോളജ്, മുളയം മേരിമാതാ മേജര്‍ സെമിനാരി, പെരിങ്ങണ്ടൂരില്‍ എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (ഗ്രേയ്‌സ് ഹോം), കുരിയച്ചിറ സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ. എന്നിവ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി.
Sep 17, 2025, 4:14 pm IST
ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീകോടതി. നിലവില്‍ സംഗമത്തിന് എതിരായ ഹര്‍ജികളില്‍ ഇടപെടാനില്ല. സര്‍ക്കാരിന് ആശ്വാസമേകുന്നതാണ് സുപ്രീംകോടതി വിധി. ഈ പരിപാടി തടയണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.
Sep 17, 2025, 2:44 pm IST
23,000 കോടിയുടെ വികസന പദ്ധതികള്‍
75-ാം ജന്മദിനത്തില്‍ 23,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാള്‍ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമന്‍ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.
Sep 17, 2025, 1:56 pm IST
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികൾ. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പുറമേ അയ്യപ്പ സംഗമം സംബന്ധിച്ചുള്ള വിയോജിപ്പുകളും വ്യക്തമാക്കുന്നതായിരുന്നു പങ്കുവച്ച വാർത്തക്കുറിപ്പ്.
യുവതീ പ്രവേശനത്തെ ചൊല്ലിയുള്ള കേസുകള്‍ പിന്‍വലിക്കാത്തതിലും സുപ്രീംകോടതിയില്‍ നിലപാട് തിരുത്താത്തതിലുമാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വിശ്വാസം സംരക്ഷിച്ച് വേണം സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ട് പോകേണ്ടതെന്നും പന്തളം കൊട്ടാരം വ്യക്തമാക്കിയിട്ടുണ്ട്.
Sep 17, 2025, 12:51 pm IST
ആണവായുധ ഭീഷണിയിൽ ഭയക്കില്ലെന്നും ഇത് പുതിയ ഇന്ത്യയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ റാലിയിൽ പങ്കെടുക്കുപ്പോൾ ഓപ്പറേഷൻ സിന്ദൂർ ഓർമപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ ഇന്ത്യ മുട്ടുകുത്തിച്ചെന്ന് മോദി പറഞ്ഞു.
Sep 17, 2025, 12:41 pm IST
26 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി സുജിതയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കൊച്ചി പോലീസാണ് കേസിൽ ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഷെയർ ട്രേഡിങ്ങിന്റെ മറവിൽ പരാതിക്കാരൻ സ്വീകരിച്ച പണം കൈമാറിയ ഒരു അക്കൗണ്ട് സുജിതയുടേതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് നടപടി. കസ്‌റ്റഡിയിലെടുത്ത സുജിതയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Sep 17, 2025, 12:24 pm IST
നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത് എന്ന പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സഭയില്‍ എത്തരുത് എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വായില്ലാക്കുന്നിലപ്പനായി സഭയില്‍ ഇരുന്നിട്ട് എന്തുകാര്യമെന്നും കെ മുരളീധരന്‍ ചോദിച്ചു. രാഹുൽ സഭയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം ഇനി സഭയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു.
Sep 17, 2025, 11:47 am IST
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി. ഡോക്‌ടറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്‌ച. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശനമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് സഭയിൽ അറിയിച്ചു. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.
Sep 17, 2025, 11:26 am IST
ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ സൈബർ അക്രമണം നേരിടുന്ന ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. പലസ്‌തീൻ എന്ന നാട് ഭൂപടത്തിൽ നിന്ന് മായ്ച്ചു കളയാൻ ഇസ്രയേൽ ശ്രമിക്കുമ്പോൾ, അവിടെ അവസാനിക്കുന്നത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്‌നങ്ങളുമാണെന്ന് ശിവപ്രസാദ് കുറിച്ചു.
Sep 17, 2025, 11:06 am IST
ആലപ്പുഴ അരൂക്കുറ്റിയിൽ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. അരൂക്കുറ്റി ഇട്ടിത്തറവീട്ടിൽ മുരാരി (16), തുരുത്തിപ്പള്ളിവീട്ടിൽ ഗൗരി ശങ്കർ (16) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരിക്കുന്നത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് കാണാതായ ഇരുവരും. ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിൽ വന്ന ശേഷമാണ് കാണാതായത്.
Sep 17, 2025, 10:15 am IST
ഓഹരി വിപണിയിൽ ഇന്നും ഉണർവ്, സെൻസെക്സ് 310 പോയിന്റ് ഉയർന്നു. നിഫ്റ്റി സൂചികകളും നേട്ടത്തിലാണ് . രൂപയുടെ മൂല്യവും കൂടിയിട്ടുണ്ട്. വിപണി തുടങ്ങിയപ്പോൾ തന്നെ കൂടിയത് 29 പൈസയാണ്. ഡോളറിന് എതിരെ 87രൂപ 76 പൈസയാണ് മൂല്യം
Sep 17, 2025, 9:59 am IST
കർണാടകയിലെ വിജയപുരയിൽ വീണ്ടും ബാങ്ക് കവർച്ച. എസ്ബിഐ ശാഖയിൽ നിന്ന് കവർന്നത് ഒരു കോടിയും 13കിലോ സ്വർണവും ആണ് മോഷ്ടാക്കൾ കവർന്നത്. ജീവനക്കാരെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. നാല് മാസത്തിനിടെ വിജയപുരയിൽ നടക്കുന്ന രണ്ടാമത്തെ ബാങ്ക് മോഷണമാണിത്. ഇക്കഴിഞ്ഞ മെയ് മാസം കാനറ ബാങ്കിന്റെ ശാഖയിലായിരുന്നു മോഷണം.
Sep 17, 2025, 9:27 am IST
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരമായത് ആശങ്ക. ഇക്കാര്യത്തിൽ ഗുരുതര പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി കുടിശികയായതിനെ തുടർന്ന് ഒന്നാം തീയതി മുതൽ വിതരണ കമ്പനികൾ ഉപകരണ വിതരണം നിർത്തിയതോടെയാണ് പ്രതിസന്ധി.
Sep 17, 2025, 9:03 am IST
കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ് യുപി മുസ്‌തഫ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് യുപി മുസ്‌തഫയുടെ അധിക്ഷേപം. സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ നേതാവ് കൂടിയാണ് ഇയാൾ. എന്നെ പ്രസിഡന്റാക്കിയാല്‍ പഴയ കോളനി മൊത്തമായി ഭരിച്ചേനെ എന്നായിരുന്നു പരാമർശം.
Sep 17, 2025, 8:33 am IST
ഇസ്രയേലിന്റെ ശക്തമായ കരയാക്രമണത്തിന് പിന്നാലെ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്‌തത് ആയിരക്കണക്കിനാളുകള്‍. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇനിയൊരു മടങ്ങിവരവ് ഇല്ലാത്ത നിലയിലാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Sep 17, 2025, 8:13 am IST
തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സംഭവിച്ചത് കൈപ്പിഴയെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ച്ചു. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Sep 17, 2025, 7:58 am IST
തൃശൂര്‍ കുന്നംകുളം സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ടിജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്‌റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹം നടത്തുന്നത്.
Sep 17, 2025, 7:39 am IST
പികെ ഫിറോസിനെതിരെ നിലനിൽക്കുന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ കോൺഗ്രസിനെതിരെ വിമർശനമാക്കി കെ ടി ജലീൽ എംഎൽഎ. ഫിറോസിന്റെ സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും വിദേശങ്ങളിലെ ബിസിനസുകൾ എത്രയുണ്ടെന്നതിനെ കുറിച്ചുമെല്ലാമുള്ള ഉത്തരം നൽകാതെ അനാവശ്യ ചർച്ചകൾ നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
7:39 AM, 17 Sep

7:58 AM, 17 Sep
തൃശൂര്‍ കുന്നംകുളം സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ടിജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്‌റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹം നടത്തുന്നത്.
8:13 AM, 17 Sep
തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സംഭവിച്ചത് കൈപ്പിഴയെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ച്ചു. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
8:33 AM, 17 Sep
ഇസ്രയേലിന്റെ ശക്തമായ കരയാക്രമണത്തിന് പിന്നാലെ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്‌തത് ആയിരക്കണക്കിനാളുകള്‍. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇനിയൊരു മടങ്ങിവരവ് ഇല്ലാത്ത നിലയിലാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
9:03 AM, 17 Sep
കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ് യുപി മുസ്‌തഫ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് യുപി മുസ്‌തഫയുടെ അധിക്ഷേപം. സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ നേതാവ് കൂടിയാണ് ഇയാൾ. എന്നെ പ്രസിഡന്റാക്കിയാല്‍ പഴയ കോളനി മൊത്തമായി ഭരിച്ചേനെ എന്നായിരുന്നു പരാമർശം.
9:27 AM, 17 Sep
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരമായത് ആശങ്ക. ഇക്കാര്യത്തിൽ ഗുരുതര പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി കുടിശികയായതിനെ തുടർന്ന് ഒന്നാം തീയതി മുതൽ വിതരണ കമ്പനികൾ ഉപകരണ വിതരണം നിർത്തിയതോടെയാണ് പ്രതിസന്ധി.
9:59 AM, 17 Sep
കർണാടകയിലെ വിജയപുരയിൽ വീണ്ടും ബാങ്ക് കവർച്ച. എസ്ബിഐ ശാഖയിൽ നിന്ന് കവർന്നത് ഒരു കോടിയും 13കിലോ സ്വർണവും ആണ് മോഷ്ടാക്കൾ കവർന്നത്. ജീവനക്കാരെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. നാല് മാസത്തിനിടെ വിജയപുരയിൽ നടക്കുന്ന രണ്ടാമത്തെ ബാങ്ക് മോഷണമാണിത്. ഇക്കഴിഞ്ഞ മെയ് മാസം കാനറ ബാങ്കിന്റെ ശാഖയിലായിരുന്നു മോഷണം.
10:15 AM, 17 Sep
ഓഹരി വിപണിയിൽ ഇന്നും ഉണർവ്, സെൻസെക്സ് 310 പോയിന്റ് ഉയർന്നു. നിഫ്റ്റി സൂചികകളും നേട്ടത്തിലാണ് . രൂപയുടെ മൂല്യവും കൂടിയിട്ടുണ്ട്. വിപണി തുടങ്ങിയപ്പോൾ തന്നെ കൂടിയത് 29 പൈസയാണ്. ഡോളറിന് എതിരെ 87രൂപ 76 പൈസയാണ് മൂല്യം
11:06 AM, 17 Sep
ആലപ്പുഴ അരൂക്കുറ്റിയിൽ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. അരൂക്കുറ്റി ഇട്ടിത്തറവീട്ടിൽ മുരാരി (16), തുരുത്തിപ്പള്ളിവീട്ടിൽ ഗൗരി ശങ്കർ (16) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരിക്കുന്നത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് കാണാതായ ഇരുവരും. ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിൽ വന്ന ശേഷമാണ് കാണാതായത്.
11:26 AM, 17 Sep
ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ സൈബർ അക്രമണം നേരിടുന്ന ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. പലസ്‌തീൻ എന്ന നാട് ഭൂപടത്തിൽ നിന്ന് മായ്ച്ചു കളയാൻ ഇസ്രയേൽ ശ്രമിക്കുമ്പോൾ, അവിടെ അവസാനിക്കുന്നത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്‌നങ്ങളുമാണെന്ന് ശിവപ്രസാദ് കുറിച്ചു.
11:47 AM, 17 Sep
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി. ഡോക്‌ടറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്‌ച. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശനമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് സഭയിൽ അറിയിച്ചു. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.
12:24 PM, 17 Sep
നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത് എന്ന പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സഭയില്‍ എത്തരുത് എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വായില്ലാക്കുന്നിലപ്പനായി സഭയില്‍ ഇരുന്നിട്ട് എന്തുകാര്യമെന്നും കെ മുരളീധരന്‍ ചോദിച്ചു. രാഹുൽ സഭയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം ഇനി സഭയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു.
12:41 PM, 17 Sep
26 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി സുജിതയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കൊച്ചി പോലീസാണ് കേസിൽ ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഷെയർ ട്രേഡിങ്ങിന്റെ മറവിൽ പരാതിക്കാരൻ സ്വീകരിച്ച പണം കൈമാറിയ ഒരു അക്കൗണ്ട് സുജിതയുടേതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് നടപടി. കസ്‌റ്റഡിയിലെടുത്ത സുജിതയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
12:51 PM, 17 Sep
ആണവായുധ ഭീഷണിയിൽ ഭയക്കില്ലെന്നും ഇത് പുതിയ ഇന്ത്യയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ റാലിയിൽ പങ്കെടുക്കുപ്പോൾ ഓപ്പറേഷൻ സിന്ദൂർ ഓർമപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ ഇന്ത്യ മുട്ടുകുത്തിച്ചെന്ന് മോദി പറഞ്ഞു.
1:56 PM, 17 Sep
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികൾ. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പുറമേ അയ്യപ്പ സംഗമം സംബന്ധിച്ചുള്ള വിയോജിപ്പുകളും വ്യക്തമാക്കുന്നതായിരുന്നു പങ്കുവച്ച വാർത്തക്കുറിപ്പ്.
യുവതീ പ്രവേശനത്തെ ചൊല്ലിയുള്ള കേസുകള്‍ പിന്‍വലിക്കാത്തതിലും സുപ്രീംകോടതിയില്‍ നിലപാട് തിരുത്താത്തതിലുമാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വിശ്വാസം സംരക്ഷിച്ച് വേണം സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ട് പോകേണ്ടതെന്നും പന്തളം കൊട്ടാരം വ്യക്തമാക്കിയിട്ടുണ്ട്.
2:44 PM, 17 Sep
23,000 കോടിയുടെ വികസന പദ്ധതികള്‍
75-ാം ജന്മദിനത്തില്‍ 23,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാള്‍ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമന്‍ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.
4:14 PM, 17 Sep
ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീകോടതി. നിലവില്‍ സംഗമത്തിന് എതിരായ ഹര്‍ജികളില്‍ ഇടപെടാനില്ല. സര്‍ക്കാരിന് ആശ്വാസമേകുന്നതാണ് സുപ്രീംകോടതി വിധി. ഈ പരിപാടി തടയണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.
4:53 PM, 17 Sep
മാര്‍ ജേക്കബ്ബ് തൂങ്കുഴി വിട വാങ്ങി
തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി (95) വിട വാങ്ങി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അതിരൂപതയില്‍ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, നഴ്‌സിങ് കോളജ്, ജ്യോതി എന്‍ജിനീയറിങ് കോളജ്, മുള്ളൂര്‍ക്കരയിലെ മഹാ ജൂബിലി ബിഎഡ്. കോളജ്, മുളയം മേരിമാതാ മേജര്‍ സെമിനാരി, പെരിങ്ങണ്ടൂരില്‍ എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (ഗ്രേയ്‌സ് ഹോം), കുരിയച്ചിറ സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ. എന്നിവ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി.
5:26 PM, 17 Sep
ഇടുക്കി ചിത്തിരപുരത്ത് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞു രണ്ട് പേര്‍ മണ്ണിനടിയില്‍ പെടുകയായിരുന്നു. ആനച്ചാല്‍, ബൈസണ്‍വാലി സ്വദേശികള്‍ ആണ് അപകടത്തില്‍ പെട്ടത്. അടിമാലി, മൂന്നാര്‍ അഗ്‌നിശമനസേന യൂണിറ്റുകളെത്തി കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
6:47 PM, 17 Sep
മുഖ്യമന്ത്രിക്ക് മറുപടിയുമായി എകെ ആന്റണി
ശിവഗിരിയിലെ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. യു.ഡി.എഫ് ഭരണകാലത്തെ പോലീസ് അതിക്രമങ്ങളാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ കാര്യം ശിവഗിരിയില്‍ പൊലീസിനെ അയച്ച സംഭവമായിരുന്നുവെന്ന് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു അത്. അവിടെ ഉണ്ടായ സംഭവങ്ങള്‍ പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു
8:27 PM, 17 Sep
ദിഷ പട്ടാണിയുടെ വീട്ടിന് നേരെ വെടിവെയ്പ്പ്; രണ്ട് പേരെ ഏറ്റുമുട്ടലിൽ വധിച്ചു
നടി ദിഷ പഠാനിയുടെ ബറേലിയിലെ വീടിന് പുറത്തുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിലായിരുന്നു സംഭവം. റോത്തക്കിൽ നിന്നുള്ള രവീന്ദ്ര എന്ന കല്ലു, സോനിപത്തിൽ നിന്നുള്ള അരുൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഹരിയാന സ്വദേശികളാണ്. ഇവർ രോഹിത് ഗോദാര-ഗോൾഡി ബ്രാർ സംഘത്തിലെ സജീവ അംഗങ്ങളാണെന്നും നിരവധി ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളികളാണെന്നും എസ്.ടി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
9:22 PM, 17 Sep
' സി എം വിത്ത് മി'; സമഗ്ര സിറ്റിസൺ കണക്ട് സെന്റർ വരുന്നു
'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുകയെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുകയെന്നും മന്ത്രിസഭ വ്യക്തമാക്കി.
10:13 PM, 17 Sep