Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിന്‍ വേണം: കേന്ദ്രമന്ത്രിയെ കണ്ട് അബ്ദുറഹ്മാന്‍

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ റയിൽവേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സന്ദർശിച്ച് സംസ്ഥാന മന്ത്രി വി അബ്ദുറഹ്മാന്‍. ഓണത്തിന് രാജ്യത്തിന്റെ വിവിധ ഭാ ഗങ്ങളിൽ നിന്നും നാട്ടിലേക്കെത്താൻ ശ്രമിക്കുന്ന മലയാളികൾക്കായി പ്രധാന ന ഗരങ്ങളിൽ നിന്ന് സ്പെഷൽ ട്രെയിനുകളും, നിലവിലെ ട്രെയിനുകളിൽ അഡീഷണൽ കോച്ചും അനുവദിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി അബ്ദുറഹ്മാന്‍ വ്യക്തമാക്കി . ഡൽഹി, മുംബൈ, അഹമ്മദബാദ്, കൊൽക്കത്ത, ഗോവ, ബെം ഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ വേണമെന്നാണ് ആവശ്യപ്പെട്ടത്.

അങ്കമാലി-ശബരി പാതയുടെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കുന്നതിനുള്ള അനുമതിയും ഫണ്ടും അടിയന്തിരമായി നൽകണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാ ഗത്തുനിന്നും അനുകൂലമായ മറുപടിയാണ് ഇക്കാര്യത്തിൽ ലഭിച്ചത്. അങ്കമാലി-ശബരി പാതയുടെ കാര്യത്തിലും, തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള റയിൽവേ വികസനത്തിലും കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യം യാതാർഥ്യമാകുമെന്നാണ് പ്രതീക്ഷ.

memu

വയനാട്- നീല ഗിരി-മലപ്പുറം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നിലമ്പൂർ- നഞ്ചൻകോട് ബ്രോഡ് ഗേജ് റെയിൽവേ ലൈനിന് വേണ്ടിയുള്ള സർവ്വേയ്ക്ക് ആവശ്യമായ അനുമതി കർണാടകയിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. തലശ്ശേരി - മൈസൂർ റെയിൽവേ ലൈൻ മാനന്തവാടിയിലൂടെ നടപ്പിലാക്കുന്നത് കേരളവും കർണ്ണാടകവും തമ്മിലുള്ള യാത്രം ദൂരം കുറയ്ക്കാൻ സഹായിക്കും. പദ്ധതിക്ക് ആവശ്യമായ സർവ്വേ നടപടിക്കുള്ള അനുമതി കർണാടകയിൽ നിന്നും ലഭ്യമാക്കുന്നതിന് കേന്ദ്രമന്ത്രി ഇടപെടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

തിരുവനന്തപുരം -കന്യാകുമാരി, കായംകുളം- ആലപ്പുഴ- എറണാകുളം റെയിൽ പാത ഇരട്ടിപ്പിക്കലിന് പ്രാമുഖ്യം നൽകി പൂർത്തീകരിക്കണം. മാവേലി എക്സ്പ്രസിന് ഉണ്ടായിരുന്ന തിരൂർ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം. രാജധാനി എക്സ്പ്രസിന് തിരൂരിൽ ഹാൾട്ടിങ് സ്റ്റേഷനും അനുവദിക്കണം. റെയിൽവേ ഓവർ ബ്രിഡ്ജിൻ്റെ പൈലിം ഗ് ജോലികൾക്കായി അടച്ചിട്ടിരിക്കുന്ന താനൂർ-തെയ്യാല റെയിൽവേ ഗേറ്റ് തുറന്ന് കൊടുക്കണം. ഗുരുവായൂർ യാർഡിലെ സബ് വേ, പൈങ്കുളം, ലക്കിഡി, മള്ളുർക്കര, റെയിൽവേ ഓവർ ബ്രിഡ്ജ് എന്നിവയുടെ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു.

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ പെരുകുന്നതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ട്രെയിനിൽ ഏർപ്പെടുത്തണമെന്നും കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർണമായ നിലപാടായിരുന്നു കേന്ദ്ര മന്ത്രിയുടേത്. അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ച വിഷയങ്ങൾ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും വി അബ്ദുറഹ്മാന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+