കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ സഹായം നിഷേധിച്ചതിന് മോദിയുടെ പേജില്‍ മലയാളികളുടെ പച്ചത്തെറിയും പൊങ്കാലയും! കമന്‍റുകള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ലഭിച്ച വിദേശ സഹായങ്ങള്‍ വേണ്ടെന്ന് വെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പുകയുന്നു. 700 കോടി സഹായം യുഎഇ പ്രഖ്യാപിച്ച പിന്നാലെയാണ് സഹായം സ്വീകരിക്കുന്നതില്‍ വിദേശ നയം തടസ്സമാണെന്ന് കാണിച്ച് കേന്ദ്രം അത് നിരസിച്ചത്.

പ്രളയത്തിന്‍റെ മറവില്‍ കൊലപാതകം!! ആരുമറിയില്ലെന്ന് കരുതി ഉറ്റസുഹൃത്തിനെ കഴുത്തറുത്തു കൊന്നു!!പ്രളയത്തിന്‍റെ മറവില്‍ കൊലപാതകം!! ആരുമറിയില്ലെന്ന് കരുതി ഉറ്റസുഹൃത്തിനെ കഴുത്തറുത്തു കൊന്നു!!

എന്നാല്‍ പ്രളയക്കെടുതിയില്‍ കേരളത്തിന് മതിയായ സഹായം നല്‍കാന്‍ പോലും തയ്യാറാകാതെ വിദേശ ഫണ്ടും വേണ്ടെന്ന് വെയ്ക്കുന്ന കേന്ദ്രത്തിന്‍റേത് പ്രതികാര മനോഭാവമാണെന്നാണ് മലയാളികള്‍ ആരോപിക്കുന്നത്. ഇതോടെ മലയാളികള്‍ എല്ലാം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജില്‍ പോയി പച്ചത്തെറിയും പൊങ്കാലയുമാണ് നടത്തുന്നത്.

ഞാന്‍ അക്ഷമനാണ്

ഞാന്‍ അക്ഷമനാണ്

ഞാന്‍ അക്ഷമനാണ് എന്ന കുറിപ്പോടെ മോദി ഫേസ്ബുക്കില്‍ പങ്കുവെച്ച അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോയ്ക്ക് താഴെയാണ് മലയാളികള്‍ പൊങ്കാലയിടുന്നത്. കണ്മുമടച്ചുള്ള പൂരത്തെറികള്‍ മലയാളത്തിലും ഇംഗ്ലീഷിലുമാണ് എഴുതി വിട്ടിരിക്കുന്നത്.

പണി ഗോമാതാവിന്‍റെ മില്‍ക്കില്‍

പണി ഗോമാതാവിന്‍റെ മില്‍ക്കില്‍

'കേരളത്തിന് യു.എ.ഇ തരുമെന്ന് പറഞ്ഞ കാശ് നമുക്ക് കിട്ടാത്ത രീതിയില്‍ ആക്കിയാല്‍ പൊന്നു മോനെ മോദി പണി ഗോ മാതാവിന്റെ മില്‍ക്കില്‍ തരും, എന്നായിരുന്നു ഒരു കമന്‍റ്

ഉപദ്രവിക്കരുത്

ഉപദ്രവിക്കരുത്

സഹായിച്ചില്ലേലും വേണ്ട ഉപദ്രവിക്കരുത് എന്നായിരുന്നു മറ്റൊരു കമന്‍റ്. മതിയായ തുക തരാത്ത കേരളത്തിനോടുള്ള എല്ലാ രോഷവും മലയാളികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രത്യേക കാമ്പെയ്ന്‍

പ്രത്യേക കാമ്പെയ്ന്‍

കേന്ദ്രം പണം നല്‍കുന്നില്ലേങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞ 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ട് സഹായിച്ചാല്‍ മതിയെന്ന പേരില്‍ മലയാളില്‍ പ്രത്യേക ഹാഷ്ടാഗ് കാമ്പെയ്നും തുടങ്ങിയിരുന്നു.

അറബ് മാധ്യമങ്ങള്‍

അറബ് മാധ്യമങ്ങള്‍

യുഎഇയുടെ സഹായം വേണ്ടെന്ന് വെച്ച ഇന്ത്യയുടെ നടപടിയെ കുറിച്ച് അറബ് മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. സഹായം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് മടിയാണെന്നായിരുന്നു വാര്‍ത്തകള്‍.

കേരളം ഇന്ത്യയുടെ ഭാഗമല്ലേ

കേരളം ഇന്ത്യയുടെ ഭാഗമല്ലേ

വല്ലഭായി പട്ടേലിന്‍റെ പ്രതിമ നിര്‍മ്മിക്കാന്‍ 3000 കോടിയും വിദേശരാജ്യങ്ങളില്‍ പര്യടനത്തിനായി 2000 കോടിയും ചെലവഴിക്കുന്ന മോദിക്കുന്ന കേരളത്തിന് തരാന്‍ പണമില്ലേയെന്നും കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്നുമാണ് ചിലര്‍ പേജില്‍ കുറിച്ചിരുക്കുന്നത്.

തറവാട്ട് സ്വത്തല്ല

തറവാട്ട് സ്വത്തല്ല

മോദിയുടേയോ സംഘപരിവാറിന്‍റേയോ തറവാട്ട് സ്വത്തല്ല ചോദിച്ചത് മറിച്ച് കേരളത്തിന് കിട്ടാനുള്ള തുകയാണെന്നാണ് മറ്റു ചിരുടെ പ്രതികരണം.

ദേശീയ ദുരന്തം

ദേശീയ ദുരന്തം

യഥാര്‍ത്ഥത്തില്‍ കേരളത്തിന് സംഭവിച്ചതല്ല മറിച്ച പ്രധാനമന്ത്രി മോദി നിങ്ങളാണ് മഹാദുരന്തം എന്നാണ് ചില പ്രതികരണങ്ങള്‍.എത്രയൊക്കെ ചവിട്ടി താഴ്ത്തിയാലും ഞങ്ങള്‍ തിരുച്ചുവരുമെന്നാണ് ചില കമന്‍റുകള്‍.

വിദ്യാഭ്യാസമുള്ളത് കൊണ്ട്

വിദ്യാഭ്യാസമുള്ളത് കൊണ്ട്

ഞങ്ങളെ സഹായിക്കണം എന്നൊന്നും നമ്മള് പറയില്ല.. പക്ഷെ ഉപദ്രവിക്കരുത്.. തന്റെ ടീംസ് കേരളത്തിൽ ക്ളച് പിടിക്കാതെ പോയത് പിണറായി കാരണം അല്ല കേരളത്തിൽ വിദ്യാഭ്യാസം കൂടുതൽ ആയതു കൊണ്ടാണ് എന്നായിരുന്നു ഒരുു പ്രതികരണം.

മുട്ടാപ്പോക്ക് ന്യായം

മുട്ടാപ്പോക്ക് ന്യായം

കേന്ദ്ര സർക്കാർ ബോധപൂർവ്വം കേരളത്തെ ഞെരിച്ച് കൊല്ലുകയാണ് യു.എ.ഇ യുടെ സഹായം സ്വീകരിയ്ക്കാൻ തടസ്സം പറയുന്ന ആ ദുരഭിമാന നയമുണ്ടല്ലോ, അത് വെറും മുട്ടാപോക്കാണ്. ലക്ഷ്യം കേരളത്തിന് സഹായം കിട്ടാതാക്കുക മാത്രമാണ്.
വിദേശസഹായം സ്വീകരിക്കാൻ നിയമ തടസമൊന്നുമില്ല എന്നാണ് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാനിൽ പറയുന്നത് എന്നാ.ിരുന്നു മറ്റൊരു പ്രതികരണം.

കേരളത്തിന് നല്‍കൂ

കേരളത്തിന് നല്‍കൂ

20 ,000 കോടി രൂപ വേണം എല്ലാം ശെരിയാക്കിയെടുക്കാൻ .സാമ്പത്തികമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ആ തുക കേരളത്തിന് നൽകണം ,അല്ലെങ്കിൽ ശെരിയാക്കൽ നേരിട്ട് നടത്തണം .അതല്ലേ അഭികാമ്യം ?

കേരളത്തിന്

കേരളത്തിന്

ഗുജറാത്തിലാണ് ഈ അവസ്‌ഥ വന്നിരുന്നെങ്കിൽ ഇങ്ങനെയൊരു തീരുമാനം ഉണ്ടാകുമായിരുന്നില്ല . ഗുജറാത്തിൽ ഭൂകഭം ഉണ്ടായപ്പോൾ മഹാനായ ബാജ്‌പേയ് നടത്തിയ അഭ്യർത്ഥന കാണാം . ശ്രീ മോദിജിയും കേരളത്തിന് വേണ്ടി അത്തരത്തിലുള്ള ഒരു അഭ്യർത്ഥന ചെയ്യേണ്ടതല്ലേ ?. എന്നും ഒരാള്‍ കുിറിച്ചു

പ്രതികാരബുദ്ധിയോടെ

പ്രതികാരബുദ്ധിയോടെ

ഇന്ത്യ കണ്ട ഏറ്റവും കഴിവ്കെട്ടതും നീചനുമായ പ്രധാനമന്ത്രിയാണ് നിങ്ങള്‍...bjp ക്ക് വോട്ടുകിട്ടാത്തതിന് ഒരു സംസ്ഥാനത്തോട് പ്രതികാരബുദ്ദിയോടെ പെരുമാറാന്‍ നിങ്ങളെപ്പോലെ വൃത്തികെട്ട ചിന്താഗതിയുള്ള ഒരാള്‍ക്കേ കഴിയൂ....#shame mr.modi എന്നാണ് മറ്റൊരു കമന്‍റ്.

വിദേശ രാജ്യങ്ങള്‍

വിദേശ രാജ്യങ്ങള്‍

യുഎഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണ് കേരളത്തിന് വാഗ്ദാനം ചെയ്തത്. കൂടാതെ മാലിദ്വീപും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നു.

Recommended Video

cmsvideo
പ്രളയത്തിലെ നാണംകെട്ട ദുരന്തമായി BJP നേതാക്കൾ | Oneindia Malayalam
വിദേശകാര്യമന്ത്രാലയം

വിദേശകാര്യമന്ത്രാലയം

എന്നാല്‍ ദുരന്ത സമയത്തെ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും ഒറ്റയ്ക്ക് നടപ്പാക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് വിദേശകാര്യമന്ത്രാലയം ഈ രാജ്യങ്ങളെ അറിയിച്ചത്.

ഫേസ്ബുക്ക് പേജ്

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജ്

വിദേശ സഹായം നിഷേധിച്ചതിന് മോദിയുടെ പേജില്‍ മലയാളികളുടെ പച്ചത്തെറിയും പൊങ്കാലയും! കമന്‍റുകള്‍ ഇങ്ങനെവിദേശ സഹായം നിഷേധിച്ചതിന് മോദിയുടെ പേജില്‍ മലയാളികളുടെ പച്ചത്തെറിയും പൊങ്കാലയും! കമന്‍റുകള്‍ ഇങ്ങനെ

English summary
malayalis protest against narendra modi in his facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X