• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയത്തിന്‍റെ മറവില്‍ കൊലപാതകം!! ആരുമറിയില്ലെന്ന് കരുതി ഉറ്റസുഹൃത്തിനെ കഴുത്തറുത്തു കൊന്നു!!

  • By Desk

പ്രളയക്കെടുതിക്കിടെ ബാല്യകാല സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന യുവാക്കള്‍ പോലീസ് പിടിയില്‍. രാജകുമാരി ചിന്നകനാലില്‍ ആണ് പെരിയകാനാല്‍ സ്വദേശിയായ ബാലകൃഷ്ണന്‍ (21) നെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലകൃഷ്ണന്‍റെ സുഹൃത്തുക്കളായ മാരീശ്വരനേയും അരുള്‍ പാണ്ടിയേയും പോലീസ് പിടികൂടിയത്.

വിദേശ സഹായം നിഷേധിച്ചതിന് മോദിയുടെ പേജില്‍ മലയാളികളുടെ പച്ചത്തെറിയും പൊങ്കാലയും! കമന്‍റുകള്‍ ഇങ്ങനെ

പ്രളയത്തിന്‍റേയും കെടുതിയുടേയും ഇടയില്‍ കൊലപാതകം ആരുടേയും ശ്രദ്ധയില്‍ പെടില്ലെന്ന് ഉറപ്പിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പോലീസ് പറയുന്നത് ഇങ്ങനെ

ഇക്കഴിഞ്ഞ 16 ന്

ഇക്കഴിഞ്ഞ 16 ന്

16 ാം തീയതി രാവിലെയാണ് ചിന്നക്കനാല്‍ സിങ്കുകണ്ടം റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പെരിയകനാല്‍ സ്വദേശിയായ ബാലകൃഷ്ണന്‍ 21നാണ് കൊലചെയ്യപ്പെട്ടതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലകൃഷ്ണന്‍റെ ഉറ്റസുഹൃത്തുക്കളിലേക്ക് പോലീസ് എത്തുകയായിരുന്നു.

കേസില്‍ കുടുങ്ങി

കേസില്‍ കുടുങ്ങി

കഞ്ചാവ് കേസില്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ബാലകൃഷ്ണന്‍ മാരീശ്വരനും അരുള്‍ പാണ്ടിക്കും കേസില്‍ ബന്ധമുണ്ടെന്ന് പോലീസിന് മൊഴി നല്‍കി. ഇതറിഞ്ഞതോടെയാണ് പ്രതികള്‍ ബാലകൃഷ്ണനെ കൊലപ്പെടുത്താന്‍ തിരുമാനിച്ചത്.

വീട്ടില്‍ നിന്ന് വിളിച്ചിറക്കി

വീട്ടില്‍ നിന്ന് വിളിച്ചിറക്കി

ഇതോടെ ഈ മാസം രണ്ടിന് ബാലകൃഷ്ണനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ പ്രതികള്‍ ബൈക്കില്‍ കയറ്റി കോഴിമാലിന്യങ്ങള്‍ തള്ളുന്ന ആനക്കാട്ടില്‍ എത്തിച്ചു. അവിടെവെച്ച് മദ്യവും കഞ്ചാവും നല്‍കി.

കഴുത്തറുത്തു

കഴുത്തറുത്തു

ബാലകൃഷ്ണന്‍ ലഹരിയില്‍ ആണെന്ന് ഉറപ്പിച്ചതോടെ ഇരുവരും ചേര്‍ന്ന് അയാളെ കുത്തറുത്ത് കൊന്നു. കൃത്യത്തിന് ശേഷം കൊലപ്പെടുത്താനുപയോഗിച്ച കത്തി സമീപത്തുള്ള പാറമടയില്‍ നിക്ഷേപിച്ചു.

ചോര പുരണ്ട വസ്ത്രങ്ങള്‍

ചോര പുരണ്ട വസ്ത്രങ്ങള്‍

കൊലപാതക സമയത്തുപയോഗിച്ച ചോര പുരണ്ട വസ്തരങ്ങള്‍ അവര്‍ സംഭവ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് മടങ്ങി. എന്നാല്‍ ബാലകൃഷ്ണനെ കാണാതായതോടെ പോലീസ് ഇരുവരേയും വിശദമായി ചോദ്യം ചെയ്തു.

പരസ്പര വിരുദ്ധം

പരസ്പര വിരുദ്ധം

ചോദ്യം ചെയ്യലിനിടയില്‍ പരസ്പര വിരുദ്ധമായി ഇരുവരും മറുപടി പറഞ്ഞതോടെ അരുള്‍ പാണ്ടിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിലെ ഇരുവരുടേയും പങ്ക് വ്യക്തമായത്. അരുള്‍ പാണ്ടി തന്നെയാണ് മൃതദേഹം പോലീസിന് കാണിച്ച് കൊടുത്തത്.

ഒളിവില്‍

ഒളിവില്‍

കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന മാരീശ്വരനെ പോലീസ് ഉത്തമപാളയത്ത് വെച്ചാണ് പിടികൂടിയത്. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പാറക്കുളം വറ്റിച്ചാണ് കൊലപാതകത്തിന് ഉപയോഗിച്ച് ആയുധം കണ്ടെടുത്തത്.

പിണറായിയുടെ വായ അടഞ്ഞോ? മോദിക്കെതിരെയുള്ള മലയാളിയുടെ പൊങ്കാലയില്‍ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

English summary
youth murdered friend in idukki arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more