തിരുവോണത്തെ വരവേറ്റ് മലയാളികൾ; നാടെങ്ങും ആഘോഷ തിമിർപ്പിൽ, മഴ രസംകൊല്ലിയാവുമോ എന്ന് ആശങ്ക
തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും സവിശേഷമായ ഉത്സവങ്ങളിൽ ഒന്നായ ഓണക്കാലമാണ് ഇത്. ഇന്നാണ് തിരുവോണം. കേരളീയർ ഇന്ന് തിരുവോണത്തിന്റെ ആഘോഷ തിമിർപ്പിലാണ്. അത്തം തുടങ്ങി പത്താം നാളാണ് തിരുവോണം. ഉത്രാടപാച്ചിലിന്റെ തിരക്കുകൾ ഒഴിഞ്ഞ് മലയാളികൾ തിരുവോണത്തെ വരവേറ്റിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേരാണ് മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രി വിഡി സതീശന്റെ വാക്കുകൾ ഇങ്ങനെ: മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെ.

പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം.
സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും. കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. അവര്‍ക്കെല്ലാം ഊഷ്‌മളമായ ആശംസകള്‍ നേരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആശംസ അറിയിച്ചിട്ടുണ്ട്. സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണമെന്നും കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെയെന്നും പിണറായി ആശംസിച്ചു.
അതേസമയം, ഇത്തവണത്തെ ഓണത്തിന് വലിയ തടസമായി മാറിയിരിക്കുന്നത് മഴയാണ്. ഇടയ്ക്ക് മാറിനിന്നിരുന്ന മഴ വീണ്ടും സജീവമായതോടെ ഉത്രാട ദിനം ഏതാണ്ട് പലയിടത്തും ഒരുപോലെ ആയിരുന്നു. ഇന്ന് തിരുവോണ നാളിലും മഴയ്ക്കുള്ള സാധ്യത നൽകിയിട്ടുണ്ട്. ഇതോടെ തിരുവോണം മഴയിൽ മുങ്ങുമോ എന്നാണ് പ്രധാനമായും മലയാളികൾ ഉറ്റുനോക്കുന്ന കാര്യം.




Click it and Unblock the Notifications