Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഗാസ്‌റ്റാറിന്റെ 'വാത്സല്യം'; 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ, കൈയടിച്ച് സോഷ്യൽ മീഡിയ

കൊച്ചി: കുട്ടികൾക്ക് ചികിത്സാ സഹായ പദ്ധതിയുമായി മെഗാസ്‌റ്റാർ മമ്മൂട്ടി. പതിനാല് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 'വാത്സല്യം' എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് നിർവഹിച്ചത്. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ പദ്ധതി നടപ്പിലാക്കുക.

നിർധനരായ കുട്ടികൾക്ക് തുണയാകുന്ന പ്രഖ്യാപനമാണ് ഇത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസിന് താഴെയുളള കുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുത്താം.

roboticsurgerymammootty

ഏപ്രിൽ അവസാനം നിദ ഫാത്തിമ എന്ന ഏഴുവയസുകാരിക്ക് രാജഗിരിയിൽ നടന്ന ഹൃദയശസ്ത്രക്രിയ ഈ പദ്ധതിയിലെ ആദ്യത്തേതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ആരാധകൻ വഴി നിദയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി വിഷയത്തിൽ ഇടപെട്ടത് അന്ന് ഏറെ വാർത്താ പ്രാധാന്യം നേടുകയും ആളുകൾ ഏറ്റെടുകയും ചെയ്‌തിരുന്നു. പദ്ധതിയുടെ ഭാഗമായി ഇനി 99 കുട്ടികൾക്ക് കൂടി അത്യാധുനിക ശസ്ത്രകിയകൾ നടത്തിയേക്കും.

ഹൃദ്രോഗികളുടെ ശസ്ത്രക്രിയക്ക് സഹായം നൽകാൻ ആരംഭിച്ച 'ഹൃദ്യം' എന്ന പദ്ധതിയുടെ തുടർച്ചയാണ് വാത്സല്യം. 2022 മെയ് 25നാണ് ഈ പദ്ധതി തുടങ്ങിയത്. ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികൾക്ക് സൗജന്യമായും എൺപതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാൻ കഴിഞ്ഞെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ വ്യക്തമാക്കിയത്.

വൃക്ക, മൂത്രാശയം എന്നിവയുമായി ബന്ധപ്പെട്ടുളള പൈലോപ്ലാസ്‌റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ സർജറികൾ, കരളുമായി ബന്ധപ്പെട്ട കോളിഡോക്കൽ സിസ്‌റ്റ് സർജറി, അന്നനാളം ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടോപ്ലിക്കേഷൻ സർജറി എന്നിവയൊക്കെ പദ്ധതി വഴി ചെയ്യുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

നേരത്തെ പിറന്നാൾ ദിനത്തിൽ മോഹൻലാലും സമാനമായി കുട്ടികൾക്ക് വേണ്ടിയുള്ള ചികിത്സാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയും കുട്ടികളുടെ ചികിത്സക്കായി പ്രത്യേക പദ്ധതി നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്നത്.

സോഷ്യൽ മീഡിയ ഇക്കാര്യം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ ഈ ഉദ്യമത്തിന് ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. നിരവധി പേർ ഇത് ഷെയർ ചെയ്യുകയും തങ്ങളുടെ സന്നദ്ധത അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+