കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

600 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ, മമ്മൂട്ടി ഇതുവരെ ചെയ്തത് 50 കോടിയുടെ സഹായം, വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂട്ടി ചെയ്ത സഹായങ്ങള്‍ നേരത്തെ ആരാധകന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ സഹായം അവിടം കൊണ്ടൊന്നും നില്‍ക്കുന്നതല്ലെന്ന് പറയുകയാണ് ആരാധകന്‍. മമ്മൂക്ക ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊന്നും പബ്ലിസിറ്റി ഇഷ്ടമല്ലാത്തത് കൊണ്ട് ആരും അറിയില്ലെന്നാണ് മമ്മൂട്ടി ആരാധക ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്. ഈ കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശിരോമണി അകാലിദള്‍-ബിഎസ്പി പ്രവര്‍ത്തകരുടെ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

pic1

മമ്മൂക്ക ചെയ്യുന്ന പല നല്ല കാര്യങ്ങളും ആരാധകര്‍ പോലും അറിയുന്നില്ലെന്ന് ഈ കുറിപ്പില്‍ പറുയന്നു. ഓസ്‌ട്രേലിയയിലുള്ള മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ റോബര്‍ട്ടോ കുര്യാക്കോസ് പറഞ്ഞ കാര്യങ്ങളുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടുള്ള കുറിപ്പിലാണ് മമ്മൂട്ടിയുടെ സഹായങ്ങളെ കുറിച്ച് പറയുന്നത്.

pic2

അറുനൂറോളം കുട്ടികള്‍ക്ക് ഇക്കാലയളവില്‍ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായിട്ടായിരുന്നു സഹായം. 20000 പേരുടെ നേത്ര ചികിത്സയും 260 പേരുടെ ബൈപ്പാസ് ശസ്ത്രക്രിയയും 54 പേരുടെ കിഡ്‌നി മാറ്റിവെപ്പിക്കലും അടക്കമുള്ള സഹായങ്ങള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ 50 കോടി രൂപയുടെ സഹായമാണ് മമ്മൂട്ടി എന്ന നടന്‍ പാവങ്ങള്‍ക്കായി ഇതുവരെ ചെയ്ത് നല്‍കിയതെന്നും ഈ വീഡിയോയില്‍ പരയുന്നുണ്ട്.

pic3

ഇതിന് പുറമേ കേരളത്തിലെ അനാഥാലയങ്ങളില്‍ ഉള്ള പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുന്ന കുട്ടികളും പഠനവും ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതില്‍ ഞങ്ങളെ ഏറ്റവും അതിശയിപ്പിച്ചത് മമ്മൂക്ക ചെയ്ത ഈ കാര്യങ്ങളൊക്കെ ഫാന്‍സിന് ഉള്ളില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയാന്‍ സാധിച്ചിരുന്നില്ല എന്നതാണ്. ഇക്കാര്യങ്ങളൊക്കെ വാര്‍ത്തയായതിന് ശേഷമാണ് ഞങ്ങള്‍ ഇതൊക്കെ അറിയുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

pic4

ഒരു മനുഷ്യന്റെ നന്മ എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെയാണ്. ഒരുപാട് അഭിമാനിക്കുന്നു ഞങ്ങള്‍, ഈ ഒരു നടന്റെ ആരാധകര്‍ ആയതില്‍, എന്നും കുറിപ്പില്‍ പറയുന്നു. അതേസമയം മമ്മൂട്ടി ഇത്തരത്തിലുള്ള സഹായങ്ങള്‍ പറഞ്ഞു നടക്കാറില്ലെന്ന് നേരത്തെ ചില താരങ്ങളും പറഞ്ഞിരുന്നുന്നു. ലോക്ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ സഹപ്രവര്‍ത്തകരെ വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നു. വേണ്ട സഹായങ്ങളും ഉറപ്പ് നല്‍കിയിരുന്നു.

pic5

ലക്ഷദ്വീപ് വിഷയത്തിലും മമ്മൂട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും ഇതേ പോലെ അദ്ദേഹം ചെയ്ത സഹായങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ മമ്മൂട്ടി വിമര്‍ശിച്ചിരുന്നുവെന്നും, എന്നാല്‍ ലക്ഷദ്വീപ് വിഷയത്തില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്ന് കാണുമ്പോള്‍ അദ്ഭുതമാണെന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ വിമര്‍ശിച്ചിരുന്നു.

Recommended Video

cmsvideo
Mammootty urges all with working used devices to donate to needy school kids | Oneindia Malayalam
pic6

ഇതിന് മറുപടിയെന്നോണം മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ റോബര്‍ട്ട് ജിന്‍സ് ഒരു കുറിപ്പ് ഇട്ടിരുന്നു. ലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് മമ്മൂട്ടിയാമെന്നും, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയെന്ന വലിയ കണ്ണാശുപത്രികളിലൊന്നുമായി ചേര്‍ന്ന് സൗജന്യ നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായിട്ടാണ് മമ്മൂട്ടി മെഡിക്കല്‍ ടീമിനെ ദ്വീപിലേക്ക് അയച്ചതെന്നും ജിന്‍സ് വെളിപ്പെടുത്തിയിരുന്നു. കാന്‍സര്‍ ചികിത്സയ്ക്കായി പെര്‍മെന്റ് ടെലി മെഡിസിന്‍ സിസ്റ്റം അവിടെ സ്ഥാപിക്കാന്‍ മമ്മൂക്ക കെയര്‍ ആന്‍ഡ് ഷെയറിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജിന്‍സിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.

കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

English summary
mammootty did a 50 cr charity to people till date claims, fan his post went viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X