തമിഴകത്തെ ആരാധകർ ആവേശത്തിൽ: മധുവിന്റെ പേരിൽ കബഡി മത്സരം നടത്താൻ മമ്മൂട്ടി ഫാൻസ്
ചെന്നൈ: അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലപാതകത്തിൽ മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റ സ്മരണാർത്ഥം തമിഴ്നാട്ടിൽ കബഡി മത്സരവും എവർറോളിങ് ട്രോഫിയും. കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറയിൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്ററണാഷനലിന്റെ തമിഴ് നാട് ഘടകം ആണ് കബഡി മത്സരവും എവർറോളിങ് ട്രോഫിയും ഏർപ്പെടുത്തിയത്.
മധുവിനെ നടൻ മമ്മൂട്ടി വിശേഷിപ്പിച്ചതിനെ അനുസ്മരിപ്പിക്കും വിധത്തിൽ "നമത് തമ്പി മധുവിൻ നിനൈവഗാ " അതായത് നമ്മുടെ അനിയൻ മധുവിന്റെ ഓർമ്മക്കായി എന്ന പേരിൽ ആണ് വിജയികൾക്ക് ഉളള ട്രോഫിയ്ക്ക് പേര് നൽകിയിരിക്കുന്നത്.

മധുവിന്റെ പേരിൽ ഇത്തരത്തിൽ ഒരു ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത് ഇത് ആദ്യമാണ്. മെയ് എട്ടിന് രാവിലെ 9 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. മമ്മൂട്ടി ഫാൻസ് സംസ്ഥാന പ്രസിഡന്റ് ബാലു മോഹനും രക്ഷധികാരി നെബു മാത്യുവും ആണ് ഈ വിവരങ്ങൾ അറിയിച്ചത്. ഇതിന് പുറമേ മത്സരങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 09487389031 ബന്ധപ്പെടാം എന്നും അധികാരികൾ പറഞ്ഞു. അതേസമയം, അട്ടപ്പാടിയിലെ കൊലപാതകത്തിന് പിന്നാലെ മധുവിന്റെ കേസ് നടത്തിപ്പിന്റെ സഹായത്തിനായി നടൻ മമ്മൂട്ടി രംഗത്ത് വന്നിരുന്നു.

ചെന്നൈ /കൊച്ചി ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. നന്ദകുമാറിനെ ആയിരുന്നു ഇതിന് വേണ്ടി നടൻ മമ്മൂട്ടി ചുമതലപ്പെടുത്തിയിരുന്നത്. അതേസമയം, മധുവിന്റെ കുടുംബത്തിന്റെ നിയമോപദേശകാനായി നിലവിൽ അഡ്വ. നന്ദകുമാർ സേവനം ചെയ്ത് വരികയാണ്. എന്നാൽ, കേസ് നടത്തിപ്പിനായി രംഗത്ത് വന്ന നടൻ മമ്മൂട്ടിയുടെ തീരുമാനത്തെ തമിഴ് നാട് പിന്തുണച്ചിരുന്നു. ഈ വിഷയം സംസ്ഥാനത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നു. തമിഴ് മാധ്യമങ്ങൾ അടക്കം വലിയ പ്രാധാന്യത്തോടെയാണ് ആയിരുന്നു ഈ വിഷയം കൈകാര്യം ചെയ്തത്.

അതേസമയം, മധു കൊല്ലപ്പെട്ട കേസിൽ നടൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി.നന്ദകുമാർ മധുവിന്റെ വീട്ടിൽ നേരിട്ട് എത്തിയിരുന്നു. മധുവിന്റെ അമ്മയെയും സഹോദരിയെയും ഇദ്ദേഹം നേരിട്ട് കണ്ടു. തുടർന്ന് ഇരുവരുമായി ചർച്ച നടത്തി. കുടുംബത്തിന് നിയമ സഹായം നൽകുമെന്ന് നടൻ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 2022 ഫെബ്രുവരി 3 - നായിരുന്നു നന്ദകുമാർ മധുനൃവിന്റെ വീട്ടിൽ എത്തിയത്. കേസിൽ പുനരന്വേഷണം വേണം എന്നാണ് മധുവിന്റെ കുടുംബം വി.നന്ദകുമാറിനോട് ആവശ്യപ്പെട്ടത്.
നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

കേസിന്റെ അന്വേഷണത്തിൽ കുടുംബം തൃപ്തർ ആയിരുന്നില്ല. സി ബി ഐ അന്വേഷിക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. അട്ടപ്പാടി മധു കൊലപാതക കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. മധുവിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണത്തിലും താല്പര്യവും പരിഗണിച്ചാകും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്നു ഇക്കാര്യം കുടുംബത്തോട് വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മമ്മൂട്ടിയുടെ ഇടപെടൽ ഉണ്ടായത്.

കുടുംബം ആവശ്യപ്പെട്ട നിയമ സഹായം നൽകും. കുടുംബത്തിന്റെ ആശങ്ക നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും മമ്മൂട്ടിയുടെ അഭിഭാഷകൻ നന്ദകുമാര്‍ അറിയിച്ചിരുന്നു. മധു കൊല്ലപ്പെട്ട് 4 വർഷമായി. എന്നിട്ടും കേസിന്റെ വിചാരണ തുടങ്ങിയിരുന്നില്ല. മധുവിനു വേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകന് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് അറിഞ്ഞാണ് കുടുംബത്തിന് ആവശ്യമായ നിയമ സഹായം നൽകാൻ മമ്മൂട്ടി സന്നദ്ധത അറിയിച്ചത്. നടൻ മമ്മൂട്ടിയുടെ ഈ ഇടപെടൽ വലിയ ചർച്ചകൾ ആയി മാറിയിരുന്നു.












Click it and Unblock the Notifications