Get Updates
Get notified of breaking news, exclusive insights, and must-see stories!

275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വീടിന് പുറത്തിറങ്ങി, കൊച്ചിയില്‍ സുലൈമാനി കുടിച്ച് മെഗാതാരം!!

കൊച്ചി: ലോക്ഡൗണ്‍ ആയതോടെ സിനിമാ താരങ്ങളായിരുന്നു ഏറ്റവും കുടുങ്ങിയത്. മാസങ്ങളോളം പുറത്തിറങ്ങാതെ ഇവര്‍ കഴിച്ചുകൂട്ടേണ്ടി വന്നു. ഇതില്‍ മാതൃകയായത് മെഗാതാരം മമ്മൂട്ടിയായിരുന്നു. ഇപ്പോഴിതാ ആ നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹവും പുറത്തിറങ്ങിയിരിക്കുകയാണ്. കൊച്ചിയുടെ നഗരമധ്യത്തില്‍ സുലൈമാനി നുകര്‍ന്ന് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നീണ്ട 275 ദിവസത്തിന് ശേഷമാണ് മമ്മൂട്ടി തന്റെ കൊച്ചിയിലെ വീടിന് പുറത്തെത്തുന്നത്. ആരാധകര്‍ക്ക് ഇതില്‍ കൂടുതല്‍ സന്തോഷിക്കാന്‍ വേറെന്താണ് വേണ്ടത്.

1

പോളോ ജിടിയെന്ന സ്വന്തം വാഹനത്തിലായിരുന്നു മമ്മൂട്ടിയുടെ വരവ്. എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്ത് നിന്നും സുലൈമാനി കുടിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മധുരമില്ലാത്ത ചായയായിരുന്നു മമ്മൂട്ടിയുടെ സ്‌പെഷ്യല്‍. നടനും സംവിധായകനുമായ രമേശ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണ് മൂവരും കാറില്‍ കയറിയത്. വാക്‌സിന്‍ വന്നാല്‍ മാത്രമേ മമ്മൂട്ടി സിനിമാ സെറ്റിലെത്തൂ എന്ന തമാശയും ലോക്ഡൗണ്‍ കാലത്ത് ഉയര്‍ന്നിരുന്നു.

എറണാകുളത്തെ പുതിയ വീട്ടിലേക്ക് മമ്മൂട്ടി താമസം മാറ്റിയതിന് പിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. പ്രീസ്റ്റ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് മാര്‍ച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. ആ മാസത്തിന്റെ അവസാന വാരം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മമ്മൂട്ടി തീര്‍ത്തും വീട്ടിനുള്ളില്‍ ഒതുങ്ങുകയായിരുന്നു. ലോക്ഡൗണ്‍ വന്നത് മുതല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ പ്രോട്ടോക്കോള്‍ പിന്തുടരുകയായിരുന്നു താരം. ഈ ദിവസങ്ങള്‍ക്കിടയില്‍ വീട്ടില്‍ വെച്ച് കുറച്ച് പുസ്തക പ്രകാശന ചടങ്ങുകള്‍ നടന്നിരുന്നു. അതില്‍ മാത്രമാണ് മമ്മൂട്ടി പങ്കെടുത്തത്.

അതേസമയം ലോക്ഡൗണ്‍ കാലം മമ്മൂട്ടി പല കാര്യങ്ങള്‍ക്കുമാണ് ഉപയോഗിച്ചത്. വായിക്കാന്‍ മാറ്റിവെച്ച പുസ്തകങ്ങള്‍ വായിക്കുകയും ധാരാളം സിനിമകള്‍ കാണുകയും ചെയ്തു. വീട്ടുമുറ്റത്തെ പക്ഷികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഫിറ്റ്‌നെസ് ചിത്രം നേരത്തെ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. പത്താം തിയതി വോട്ട് ചെയ്യാന്‍ പോകുമെന്ന് മമ്മൂട്ടി വ്യക്തമാക്കി. ജനുവരി ആദ്യവാരമാണ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുക. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസാണ് മമ്മൂട്ടി കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത്.

Recommended Video

cmsvideo
    Mammootty made his public appearance after long nine months

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+