Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമെന്ന വാഗ്ദാനം; ട്രോളുകള്‍ക്ക് മറുപടി: ജനങ്ങളും ചോദിക്കാന്‍ തുടങ്ങി

പാലക്കാട്: ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ താര സ്ഥാനാര്‍ത്ഥിയാണ് പാലക്കാട് മത്സരിക്കുന്ന രമേഷ് പിഷാരടി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നതും പാലക്കാട്ടേക്കായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. ടെലിവിഷന്‍ കലാകാരന്‍, നടന്‍, സംവിധായകന്‍, മികച്ച വാഗ്മി എന്നീ നിലകളില്‍ ജനങ്ങളിലുള്ള രമേഷ് പിഷാരടിയുടെ സ്വാധീനം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

മമ്മൂട്ടിയുടെ സന്തത സഹചാരി എന്ന നിലയില്‍ മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമോ എന്ന് രമേഷ് പിഷാരടിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുന്നതിനിടെ താന്‍ വിജയിച്ചാല്‍ പാലക്കാട് മമ്മൂട്ടിയെ കൊണ്ടുവരുമെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്നും എല്ലാ കാര്യങ്ങളിലും തനിക്ക് നിര്‍ദേശവും അഭിപ്രായങ്ങളും നല്‍കാറുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളായും ചര്‍ച്ചയായും മാറി. എതിര്‍ പാര്‍ട്ടിക്കാരും ഇതൊരു ആയുധമായി ഏറ്റെടുത്തു. ഈ പ്രസ്താവനയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.

Mammootty-Ramesh Pisharody

എന്നാല്‍ ഈ പരിഹാസങ്ങള്‍ക്കെല്ലാം രമേഷ് പിഷാരടി മറുപടി പറഞ്ഞിരിക്കുകയാണ്. നമ്മളെപ്പറ്റി പറയാന്‍ വേറെ വലിയ കുറ്റങ്ങള്‍ ഒന്നും കിട്ടാനില്ലാത്തപ്പോള്‍ കിട്ടുന്നത് ഉണ്ടാക്കിയെടുക്കുകയാണ്. മമ്മൂട്ടിയെ പ്രചാരണത്തിന് കൊണ്ടുവരുമോ എന്ന് ഒരാള്‍ ചോദിച്ചു. ഞാനാരെയും നിര്‍ബന്ധിക്കുന്നില്ല എന്നാണ് പറഞ്ഞത്. വിജയിച്ചാല്‍ മമ്മൂട്ടിയെ കൊണ്ടുവരാന്‍ ശ്രമിക്കാം. കാരണം ഷാഫി അദ്ദേഹത്തെ ഒരു മെറിറ്റ് അവാര്‍ഡിന് കൊണ്ടുവരാന്‍ ശ്രമിച്ചതായി എനിക്കറിയാം.

മണ്ഡലത്തിലെ ഒരാള്‍ ഇങ്ങനെ ഒരു കാര്യം ചോദിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് ഇല്ലെന്നു പറയുന്നത്. ഞാന്‍ ശരി എന്ന് പറഞ്ഞു. അത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ആക്രമിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. ഇവര് ട്രോള്‍ ആയിട്ടാണ് ആക്രമിക്കുന്നതെങ്കിലും ആളുകള്‍ മമ്മൂട്ടി വരുമോ എന്ന് ശരിക്കും ചോദിക്കുന്നുണ്ട്. ഇവിടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്ത് ആരോപണമാണ് ഇവര്‍ക്ക് പറയാനുള്ളത്. ഒന്നും തന്നെ പറയാനില്ല. നല്ല കാര്യങ്ങള്‍ തുടരുമെന്ന് പറഞ്ഞതില്‍ നല്ലതെടുത്ത് മാറ്റിയിട്ട് തെറി വിളിക്കുകയാണ് - രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+