Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തബാധിതരായ 100 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് മമ്മൂട്ടി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ദുരന്തങ്ങള്‍ അനാഥരാക്കിയ വിദ്യാര്‍ത്ഥികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിട്ട് നടന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എം ജി എമ്മും. കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാര്‍ത്ഥികളുടെ കോളജ് വിദ്യാഭ്യാസമാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിക്ക് 'വിദ്യാമൃതം' എന്നാണ് പേരിട്ടിരിക്കുന്നത്. വിദ്യാമൃതം പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചത്. വിദ്യാമൃതം പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാകും എന്നാണ് ഭാരവാഹികള്‍ പറയുന്നത്.

mama

എഞ്ചിനീയറിങ്, പോളിടെക്നിക് കോഴ്‌സുകള്‍, ആര്‍ട്സ്& കോമെഴ്‌സ്, ബിരുദ- ബിരുദാനന്തര വിഷയങ്ങള്‍, ഫാര്‍മസി കോഴ്സുകള്‍ എന്നിങ്ങനെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലകള്‍ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. കൂടുതല്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടും വിധം വരും വര്‍ഷങ്ങളില്‍ പദ്ധതി വിപുലമാക്കുന്നതിനൊപ്പം വിവിധ സ്‌കോളര്‍ഷിപ്പുകളും ആവിഷ്‌കരിക്കും എന്നാണ് റിപ്പോര്‍ട്ട്.

പദ്ധതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും പരിഗണിക്കുമെന്ന് എം ജി എം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ വ്യക്തമാക്കി. കോളജുകളില്‍ മാനേജ്‌മെന്റിനു അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുന്നത്. പ്ലസ് ടുവിനും എസ് എസ് എല്‍സിക്കും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കുംം പ്രവേശനം ലഭ്യമാക്കുക.

എറണാകുളം പാമ്പാക്കുട, മലപ്പുറം വാളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ എം ജി എം എന്‍ജിനീയറിങ് കോളജുകള്‍, തിരുവനന്തപുരത്തെ കിളിമാനൂര്‍, എറണാകുളം പാമ്പാക്കുട കണ്ണൂര്‍ പിലാത്തറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം ജി എം പോളിടെക്നിക് കോളജുകള്‍ കിളിമാനൂര്‍, പാമ്പക്കുട, വാളാഞ്ചേരി, പിലാത്തറ എന്നിവിടങ്ങളിലെ എം ജി എം ഫര്‍മസി കോളജുകള്‍, തിരുവനന്തപുരത്തെ എം ജി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളില്‍ ഉള്ള എല്ലാ കോഴ്‌സുകളും വിദ്യാമൃതം പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടും.

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് +917025335111, +9199464855111 എന്നീ നമ്പറുകൡല്‍ വിളിച്ച് വിശദാംശങ്ങള്‍ തേടാം. അനുയോജ്യരായയവര്‍ അപേക്ഷ സമര്‍പ്പിക്കണം. പദ്ധതിയുടെ പ്രചാരണര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനര്‍ കാര്‍ഡിലുള്ള ക്യു ആര്‍ കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായും നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇതിന്റെ ചിത്രം നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+