'കോട്ടയത്തല്ല, ആലപ്പുഴയിലെ ഈ ഗ്രാമത്തിലാണ് മമ്മൂട്ടി പിറന്നത്': മമ്മൂക്ക പാഠപുസ്തകമെന്നും എഎം ആരിഫ് എംപി
ആലപ്പുഴ: മമ്മൂട്ടിയുമായി വർഷങ്ങളായി തുടരുന്ന ആത്മബന്ധത്തിന്റേയും ആലപ്പുഴയിലെ ചന്തിരൂർ എന്ന ഗ്രാമവുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും തുറന്നെഴുതി എഎം ആരിഫ് എംപി. ചന്തിരൂർ ഉൾക്കൊള്ളുന്ന അരൂർ മണ്ഡലത്തിൽ മൂന്നുതവണ എംഎൽഎ ആയി പ്രവർത്തിക്കുവാൻ കഴിഞ്ഞപ്പോൾ അദ്ദേഹം നൽകിയിട്ടുള്ള പിന്തുണ ഒരിക്കലും മറക്കുവാൻ ആവില്ലെന്നും വ്യക്തമാക്കുന്ന എംപി , 'ഇനിയും സിനിമാ ലോകത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് പഠിക്കുവാനുള്ള പാഠപുസ്തകമാണ് മമ്മൂക്ക' -എന്നും അഭിപ്രായപ്പെടുന്നു. എംപിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ചന്തിരൂരിൽ പൂജനീയ കരുണാകര ഗുരുവിൻ്റെ ശാന്തിഗിരി ആശ്രമത്തിൽ സ്ഥാപിക്കാൻ പോകുന്ന ജന്മഗൃഹ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നതിനായാണ് മലയാളത്തിന്റെ മഹാ അത്ഭുതം, ഇന്ത്യൻ സിനിമയുടെ അത്ഭുത പ്രതിഭാസം, നമ്മുടെയെല്ലാം പ്രിയപ്പെട്ട മമ്മൂക്ക അദ്ദേഹത്തിൻ്റെ ജന്മനാടായ ചന്തിരൂരിൽ എത്തിച്ചേർന്നത്. ചന്തിരൂർ അദ്ദേഹത്തിൻ്റെ മാതൃ നാടാണ്. അവിടെയാണ് അദ്ദേഹം ജനിച്ചു വീണത്.
പൂ.. പോല്‍ അഴകി... സാരിയില്‍ അതിമനോഹരം; തകർത്താടി സ്വന്തം കനിഹ, ചിത്രങ്ങള്‍ വൈറല്‍

ആ ചന്തിരൂർ ഉൾക്കൊള്ളുന്ന അരൂർ മണ്ഡലത്തിൽ മൂന്നുതവണ എംഎൽഎ ആയി പ്രവർത്തിക്കുവാൻ കഴിഞ്ഞപ്പോൾ അദ്ദേഹം നൽകിയിട്ടുള്ള പിന്തുണ ഒരിക്കലും മറക്കുവാൻ ആവില്ല. എൻ്റെ 2007ലെ സ്മാർട്ട് ക്ലാസ് റൂം പദ്ധതി, 2010 ൽ സൗജന്യ എംബിബിഎസ് എൻജിനീയറിങ് എൻട്രൻസ് കോച്ചിംഗ് പദ്ധതി, 2015ൽ അരൂക്കുറ്റിയിൽ സംഘടിപ്പിച്ച അരൂർ അഗ്രി ഫെസ്റ്റ്, ചന്തിരൂർ സ്കൂളിൻ്റെ നൂറാം വാർഷിക ആഘോഷം, എന്നിങ്ങനെ എല്ലാ പരിപാടികളിലും മമ്മൂക്കയുടെ സാന്നിധ്യം അരൂർ മണ്ഡലത്തിൽ ഉണ്ടായിരുന്നു.

ഒരുപക്ഷേ ചലച്ചിത്ര താരങ്ങൾ ആയിട്ടുള്ള മലയാള സിനിമയിലെ എല്ലാവരെയും അരൂരിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുവാൻ ആ പതിമൂന്നര വർഷത്തിലെ എംഎൽഎ ആയിരുന്ന കാലയളവിൽ എനിക്ക് കഴിഞ്ഞു. 2019ൽ പാർലമെൻറ് മണ്ഡലത്തിലേക്ക് മത്സരിക്കുന്നതിന് തൊട്ടുമുമ്പ് മാതൃഭൂമി, ദേശാഭിമാനി, മലയാള മനോരമ, കലാകൗമുദി തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങളിൽ ഞാൻ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച്, നിയമസഭയിൽ പതിമൂന്നര വർഷക്കാലം നടത്തിയ പ്രസംഗങ്ങളിൽ ഏതാനും ചില പ്രസംഗങ്ങൾ കൂടി ചേർത്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "എൻ്റെ നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും"എന്ന പുസ്തകത്തിന് അവതാരിക എഴുതി തന്നതും മമ്മൂക്കയായിരുന്നു.

ആ പുസ്തകത്തിൻ്റെ പ്രകാശനം എറണാകുളത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് അദ്ദേഹത്തിൻ്റെ തന്നെ അധ്യാപകനായ മലയാള സാഹിത്യ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ സാനു മാഷിന് നൽകിക്കൊണ്ടാണ് നിർവഹിച്ചത്. എൻറെ ജീവിതത്തിലെ ഒരിക്കലും മറക്കുവാൻ കഴിയാത്ത വലിയ പിന്തുണ രാഷ്ട്രീയത്തിനതീതമായി ഒട്ടേറെ പ്രമുഖ വ്യക്തികൾ നൽകിയിട്ടുണ്ട്. അതിൽ ഒരിക്കലും മറക്കുവാൻ കഴിയാത്തതാണ് മലയാളികളുടെ ഹൃദയം കവർന്ന മമ്മൂക്കയുടെ സഹായം. അദ്ദേഹത്തോടുള്ള കടപ്പാടും സ്നേഹവും ഇവിടെ പങ്കുവെക്കുകയാണ്.

'ഇനിയും സിനിമാ ലോകത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് പഠിക്കുവാനുള്ള പാഠപുസ്തകമാണ് മമ്മൂക്ക' എന്ന് ചന്തിരൂരിലെ ശാന്തിഗിരി ആശ്രമത്തിൽ ചേർന്ന സമ്മേളനത്തിൽ വച്ച് ഞാൻ പറഞ്ഞു. അതുപോലെതന്നെ ശാന്തിഗിരി ആശ്രമത്തിൽ മമ്മൂക്ക നടത്തിയ പ്രസംഗം വളരെ വളരെ ശ്രദ്ധേയമായ ഒരു പ്രസംഗമായിരുന്നു.

ശാന്തിഗിരി ആശ്രമം ഓർഗനൈസേഷൻ സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാന തപസ്വിയും മമ്മൂക്കയും തമ്മിലുള്ള ഒരു ഹൃദയബന്ധമാണ് ശാന്തിഗിരി ആശ്രമത്തിലേക്ക് മമ്മൂക്ക വരാൻ ഇട വന്നത്. സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി ടിവിയിലും സോഷ്യൽ മീഡിയയിലും നടത്തുന്ന പ്രഭാഷണങ്ങൾ എല്ലാം അങ്ങേയറ്റം മനുഷ്യമനസ്സുകളെ തൊട്ടുണർത്തുന്ന, അനേകം ചിന്തകൾ വാരി വിതറുന്ന പ്രഭാഷണങ്ങളാണ്. അദ്ദേഹവും മമ്മൂക്കയും ഒക്കെ പങ്കെടുത്ത പ്രൗഢഗംഭീരമായ ആ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞത് മറക്കാനാകാത്ത ഒരു അനുഭവമാണ്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications