'മമ്മുക്ക വാപ്പയുടെ ക്ലാസ്മേറ്റ് ആണോ'? പീലിമോൾ കരഞ്ഞത് വെറുതെ ആയില്ല, മമ്മൂക്കയെ കണ്ടു
കൊച്ചി: അടുത്തിടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി എഴുപതാം പിറന്നാള്‍ ആഘോഷിച്ചത്. മമ്മൂട്ടിയുടെ പിറന്നാളിന് തന്നെ ക്ഷണിച്ചില്ല എന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞിനെ ആരും മറന്ന് കാണില്ല. പിറന്നാളിന് ക്ഷണിക്കാത്തത് കൊണ്ട് മമ്മൂട്ടിയോട് മിണ്ടില്ലെന്ന് പറഞ്ഞായിരുന്നു കുഞ്ഞിന്റെ കരച്ചില്‍.
കുഞ്ഞിനെ അച്ഛന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പുറത്ത് പോയി വന്ന അച്ഛനും അമ്മയും മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിക്കാൻ പോയതാണെന്നും പറഞ്ഞും കുഞ്ഞ് കരയുകയായിരുന്നു. അച്ഛൻ കുഞ്ഞിന്റെ പിണക്കം മൊബൈലിൽ ചിത്രീകരിച്ച് വാട്സാപ്പിലെ കുടുംബ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സാക്ഷാല്‍ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. പിണങ്ങല്ലേ, എന്താ മോളുടെ പേര് എന്ന ചോദ്യത്തോടെയാണ് മമ്മൂട്ടി ഈ വീഡിയോ പങ്കുവെച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഹമീദിന്റെയും സജ്‌ലയുടേയും ഏക മകളായ പീലി ആയിരുന്നു ഈ കുഞ്ഞു മമ്മൂട്ടി ഫാന്‍. ദുവ എന്നാണ് പീലിയുടെ ശരിക്കുമുളള പേര്. അതിന് പിന്നാലെ പീലിയുടെ പിറന്നാളിന് മമ്മൂട്ടിയുടെ വക വീട്ടിലേക്ക് സമ്മാനവും എത്തി.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

പീലിയുടെ അഞ്ചാം പിറന്നാളിന് മമ്മൂട്ടി കേക്കും സമ്മാനമായി ഗംഭീരമൊരു ഉടുപ്പുമാണ് പെരിന്തല്‍മണ്ണയിലെ വീട്ടിലേക്ക് കൊടുത്തയച്ചത്. കൊച്ചിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ആയ ബെന്‍ ജോണ്‍സണ്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ഉടുപ്പായിരുന്നു പീലി മോള്‍ക്കുളള മമ്മൂട്ടിയുടെ പിറന്നാള്‍ സമ്മാനം. മമ്മൂട്ടി സമ്മാനിച്ച കേക്ക് ആയിരുന്നു പീലി പിറന്നാളിന് മുറിച്ചത്. മാത്രമല്ല വീഡിയോ കോളില്‍ എത്തി പീലിയുമായി മമ്മൂട്ടി നേരിട്ട് സംസാരിക്കുകയും ചെയ്തു.
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ

കൊവിഡ് കാലം കഴിഞ്ഞ് നേരിട്ട് കാണാം എന്ന് പീലിക്ക് മമ്മൂട്ടി വാക്കും നല്‍കി. ആ വാക്ക് പാലിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. അച്ഛനും അമ്മയ്ക്കും ഒപ്പം പീലി മോൾ മമ്മൂക്കയെ കാണാൻ എത്തി. കൊച്ചിയിലെ വീട്ടിൽ എത്തിയാണ് പീലിയും കുടുംബവും മമ്മൂക്കയെ കണ്ടത്. മമ്മൂക്കയ്ക്ക് ഒപ്പം നിൽക്കുന്ന തന്റെ ചിത്രവും പീലി പ്രിയതാരത്തിന് കൈമാറി.

പെരിന്തൽമണ്ണയിലെ ചിത്രകാരനായ അഭി വരച്ചാണ് പീലിയുടേയും മമ്മൂട്ടിയുടേയും ഈ ചിത്രം. പീലി മമ്മൂട്ടിയെ കാണാൻ എത്തിയ വിവരം അദ്ദേഹത്തിന്റെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പീലിയും കുടുംബവും മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും റോബർട്ട് കുര്യാക്കോസ് പങ്കുവെച്ചിട്ടുണ്ട്.

റോബർട്ടിന്റെ കുറിപ്പ് വായിക്കാം: '' അന്ന് പീലിമോൾ കരഞ്ഞത് വെറുതെ ആയില്ല .. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് - സാജിലക്കും ഒപ്പമാണ് പീലിമോൾ മമ്മുക്കയെ കണ്ടത്. പെരിന്തൽമണ്ണ ഫാൻസിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നൽകി. (മമ്മൂക്കയെ കണ്ട ശേഷം പീലിമോൾക്ക് ഒരു സംശയം ഈ മമ്മുക്ക ഓൾടെ വാപ്പയുടെ ക്ലാസ് മേറ്റ് ആണോന്ന്.. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അത്ഭുതം).












Click it and Unblock the Notifications