കഞ്ചാവുമായി പിടിയിലായ യുവാവ് മരിച്ച നിലയില്‍, എക്സൈസിന്റെ വിശദീകരണം ഇങ്ങനെ
തൃശൂര്‍: കഞ്ചാവുമായി എക്സൈസ് പിടിയിലായ പ്രതി മരിച്ച നിലയില്‍. കസ്റ്റഡിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഇയാളെ കഞ്ചാവുമായി പിടികൂടിയ ശേഷമാണ് എക്സൈസ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ഇയാള്‍ മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ഇയാളെ എക്സൈസ് പിടികൂടിയത്.

ഗുരുവായൂരില്‍ നിന്ന് പിടികൂടിയ രഞ്ജിത്തിന്റെ കൈവശം രണ്ട് കിലോ കഞ്ചാവുണ്ടായിരുന്നുവെന്ന് എക്സൈസ് പറയുന്നു. എന്നാല്‍ വൈകീട്ടാണ് ഇയാളെ എക്സൈസ് ഉദ്യോസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നു. ഇത് പരിശോധിച്ച ഡോക്ടര്‍മാരും ഉറപ്പ് പറയുന്നു. അതുകൊണ്ട് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം കസ്റ്റഡിയില്‍ വെച്ച് രഞ്ജിത്തിന് അപസ്മാര ഉണ്ടായെന്ന് സൂചനയുണ്ട്. ഇതിന്റെ ലക്ഷ്ണങ്ങള്‍ രഞ്ജിത്ത് കാണിച്ചിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എത്രയും പെട്ടെന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും, യാത്രമധ്യേ ഇയാള്‍ മരിച്ചെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ആശുപത്രിയില്‍ എത്തുന്നതിന് ഏതാനം മിനുട്ടുകള്‍ മുമ്പാണ് ഇയാള്‍ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം കസ്റ്റഡി മരണമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് സൂചന. സംഭവം വിവാദമായിട്ടുണ്ട്. വിവരമറിഞ്ഞ് ഉന്നത പോലീസ് എക്സൈസ് ഉദ്യോസ്ഥര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications