ക്യൂ നില്‍ക്കാതെ മദ്യം കിട്ടി ..പൊട്ടിച്ചപ്പോള്‍ എട്ടിന്റെ പണി.. മദ്യത്തിനു പകരം കുപ്പിയില്‍ ??
കമ്മീഷന് പോലും ആവശ്യപ്പെടാത്ത ആ ചെറുപ്പക്കാരന്റെ നല്ല മനസ്സിന് നന്ദിയും പറഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം മിനുങ്ങാനിരുന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന കാര്യം മനസ്സിലായത്.
പെരുമ്പാവൂര്‍ : ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ ക്യൂ നില്ക്കാന് മടിച്ച മാന്യനായ മദ്യപന് കിട്ടിയത് എട്ടിന്റെ പണി. മദ്യം വാങ്ങി നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങിയ ചെറുപ്പക്കാരനാണ് എട്ടിന്റെ പണിയും നല്കി ഓടി മറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പെരുമ്പാവൂരിലായിരുന്നു സംഭവം. വരിയില്‍ നില്ക്കാന് മടിച്ച് മാറി നില്ക്കുന്ന മദ്യപനു മുന്നില്‍ സഹായ ഹസ്തവുമായി ചെറുപ്പക്കാരനെത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഏതു ബ്രാന്‍ഡാണ് വാങ്ങേണ്ടതെന്ന് പറഞ്ഞാല്‍ മതിയെന്നു പറഞ്ഞ് പണവും വാങ്ങിപ്പോയ ചെറുപ്പക്കാരന് മദ്യം നല്‍കിയതിനു ശേഷം തിരിച്ചു പോവുകയും ചെയ്തു. കമ്മീഷന് പോലും ആവശ്യപ്പെടാത്ത ആ ചെറുപ്പക്കാരന്റെ നല്ല മനസ്സിന് നന്ദിയും പറഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം മിനുങ്ങാനിരുന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന കാര്യം മനസ്സിലായത്.

ക്യൂ നില്ക്കാന് മടിച്ച് മാറി നിന്നു
ബിവറേജിനു മുന്നില്‍ നീണ്ട തിരക്കായതിനാല്‍ ക്യൂ നില്ക്കാന് മടിച്ച് മാറി നില്‍ക്കുകയായിരുന്നു മാന്യ മദ്യപന്. ക്യൂവില്‍ നില്‍ക്കുന്നത് ആരെങ്കിലും കാണുമോയെന്നുള്ള പേടിയായിരുന്നു. മാറി നിന്ന ഇയാള്‍ക്കു മുന്നില്‍ സഹായഹസ്തവുമായി ഒരാളെത്തി.

സഹായിക്കാനെത്തിയ ചെറുപ്പക്കാരന്
ക്യൂ നില്‍ക്കാതെ മാറി നിന്നിരുന്ന ഇദ്ദേഹത്തെ സഹായിക്കാനെത്തിയ ചെറുപ്പക്കാരന് ഏതു ബ്രാന്‍ഡാണ് വേണ്ടതെന്ന് ചോദിച്ച് പണവും വാങ്ങി ക്യൂവില്‍ നിന്നു. നീണ്ട ക്യൂവില്‍ ഇടിച്ചു കയറി സാധനവും വാങ്ങിയാണ് അയാള്‍ തിരിച്ചെത്തിയത്.

കമ്മീഷന് വാങ്ങിച്ചില്ല
ക്യൂവിനിടയില്‍ ഇടിച്ചു കയറിയ ചെറുപ്പക്കാരന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സാധനവുമായി തിരിച്ചെത്തി. കമ്മീഷന് പോലും വാങ്ങിക്കാതെ സാധനവും നല്കി ചെറുപ്പക്കാരന് പോവുകയും ചെയ്തു.

കൂട്ടുകാര്‍ക്കൊപ്പം സന്തോഷം പങ്കിടുന്നതിനിടയില്‍
ക്യൂ നില്‍ക്കാതെ മദ്യം വാങ്ങിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കൂട്ടുകാര്‍ക്കൊപ്പം മിനുങ്ങാനിരുന്നപ്പോഴാണ് മദ്യപന് തനിക്ക് ചതി പറ്റിയെന്ന് മനസ്സിലായത്. മദ്യമായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്.

കടുപ്പമുള്ള കട്ടന്‍ചായ
നല്ല കടുപ്പത്തിലുള്ള കട്ടന്‍ചായ കുപ്പിയില്‍ അടച്ച് പശ തേച്ച് ഒട്ടിച്ചായിരുന്നു ഇയാള്‍ക്ക് ലഭിച്ചത്. പിറ്റേ ദിവസം ഇദ്ദേഹത്തിന്റെ സുഹൃത്തിനും ഇതേ അനുഭവം ഉണ്ടായെന്നും പറയുന്നു.മദ്യം വാങ്ങാമെന്നു പറഞ്ഞ് പറ്റിക്കുന്ന സംഘം സ്ഥലത്ത് സജീവമാണ്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications