ഭാഗ്യമില്ലാത്ത നടി,കല്‍ക്കട്ട ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ദിലീപ് :ലക്ഷ്മി രാമകൃഷ്ണന്‍

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : ലക്ഷ്മി രാമകൃഷ്ണന്‍ എന്ന പേര് മലയാളികള്‍ക്കത്ര സുപരിചിതമല്ലെങ്കിലും ഇവര്‍ അഭിനയിച്ച ചിത്രങ്ങളുടെ പേരും കഥാപാത്രവും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നവയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ജേക്കബിന്റെ പ്രിയപത്‌നിയെ അത്ര പെട്ടെന്ന് മറക്കാന്‍ ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് കഴിയില്ല. ചക്കരമുത്ത്, പ്രണയകാലം, ജൂലൈ 4 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ലക്ഷ്മി തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ്.

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജനപ്രിയ താരം ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. ദിലീപ് അറസ്റ്റിലായതിനു ശേഷമാണ് താരത്തെക്കുറിച്ചുള്ള പല ഞെട്ടിപ്പിക്കുന്ന കഥകളും സിനിമാപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. അവസരം മുടക്കി, ദ്രോഹിച്ചു, തുടങ്ങിയ പരാതികളുമായി സംവിധായകരും താരങ്ങളുമൊക്കെ രംഗത്തു വന്നിരുന്നു. ആരോപണങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് താന്‍ നേരിട്ട അനുഭവത്തെക്കുറിച്ച് ലക്ഷ്മി രാമകൃഷ്ണനും വെളിപ്പെടുത്തിയിട്ടുള്ളത്.

ദിലീപിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ തുടരുന്നു

ദിലീപിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ തുടരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായതോടെയാണ് ദിലീപിന്റെ ഇമേജ് കുത്തനെ താഴ്ന്നത്. ജനപ്രിയ താരത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകളാണ് പലരും പുറത്തുവിട്ടത്. അത്തരത്തില്‍ ഒടുവിലായി ആരോപണവുമായി രംഗത്തുവന്നിട്ടുള്ള താരമാണ് ലക്ഷ്മി രാമകൃഷ്ണന്‍.

കല്‍ക്കട്ടാ ന്യൂസില്‍ നിന്നും പുറത്താക്കിയത്

കല്‍ക്കട്ടാ ന്യൂസില്‍ നിന്നും പുറത്താക്കിയത്

ബ്ലസി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ കല്‍ക്കട്ടാ ന്യൂസില്‍ ലക്ഷ്മി രാമകൃഷ്ണന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് താന്‍ ആ ചിത്രത്തില്‍ നിന്നും പുറത്തായ വിവരം അറിഞ്ഞതെന്ന് ലക്ഷ്മി പറയുന്നു.

ഡേറ്റ് വാങ്ങിയിരുന്നു

ഡേറ്റ് വാങ്ങിയിരുന്നു

കല്‍ക്കട്ട ന്യൂസില്‍ അഭിനയിക്കുന്നതിനായി തന്റെ ഡേറ്റ് നേരത്തെ തന്നെ സംവിധായകന്‍ വാങ്ങിയിരുന്നു. കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് അത്ര നല്ല കാര്യങ്ങളായിരുന്നില്ല.

പുറത്താക്കിയെന്ന് അറിയിച്ചു

പുറത്താക്കിയെന്ന് അറിയിച്ചു

ദിലീപും മീരാജാസ്മിനുമായിരുന്നു ചിത്രത്തിലെ നായികാനായകന്‍മാര്‍. ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയ വിവരത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകരാണ് അറിയിച്ചതെന്നും ലക്ഷ്മി പറയുന്നു.

കാരണം ചോദിച്ചപ്പോള്‍

കാരണം ചോദിച്ചപ്പോള്‍

വലിയ പ്രാധാന്യമില്ലാത്ത കഥാപാത്രമാണ് അതുകൊണ്ട് തന്നെ ബുദ്ധിമുട്ടിക്കേണ്ടല്ലോയെന്ന് കരുതിയാണ് ചിത്രത്തില്‍ നിന്നും പുറത്താക്കിയത്. കാരണം ചോദിച്ചപ്പോള്‍ ഈ മറുപടിയായിരുന്നു താരത്തിന് ലഭിച്ചത്.

ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് നായകന്‍

ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് നായകന്‍

താന്‍ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആദ്യം തന്നെ സമീപിച്ചിരുന്നത്. എന്നാല്‍ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതിനു പിന്നില്‍ ചിത്രത്തിലെ നായകനായ ദിലീപ് ആയിരുന്നുവെന്ന് മനസ്സിലാക്കിയതെന്നും ലക്ഷ്മി പറയുന്നു.

ഒഴിവാക്കാന്‍ കാരണം

ഒഴിവാക്കാന്‍ കാരണം

താന്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതിനാലാണ് ആ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ നായകന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ ഏറെ വിഷമിച്ചിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

മറക്കാന്‍ പറ്റുന്ന കാര്യമല്ലല്ലോ ചെയ്തത്

മറക്കാന്‍ പറ്റുന്ന കാര്യമല്ലല്ലോ ചെയ്തത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തന്നോട് ദിലീപ് ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നത്.

മാനസികമായി വിഷമിച്ചു

മാനസികമായി വിഷമിച്ചു

എട്ടുവര്‍ഷം മുന്‍പ് നടന്ന സംഭവം തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. മാനസികമായി തളര്‍ന്ന ആ അവസ്ഥയില്‍ ഭാഗ്യമില്ലാത്തവളാണ് താന്‍ എന്ന തരത്തില്‍ വരെ ചിന്തിച്ചിരുന്നു. എന്നാല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ ആ വിഷമം തീര്‍ത്തും ഇല്ലാതായെന്നും ലക്ഷ്മി പറയുന്നു.

Director Jose Thomas' Revealation About Dileep's Disease
ഇപ്പോള്‍ ഹാപ്പിയാണ്

ഇപ്പോള്‍ ഹാപ്പിയാണ്

ആ സംഭവത്തില്‍ താന്‍ ഒരുപാട് വിഷമിച്ചിരുന്നുവെങ്കിലും പിന്നീട് ലഭിച്ച റോളുകളില്‍ താന്‍ സന്തുഷ്ടയായിരുന്നുവെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ ഈ താരത്തെ ഏറ്റെടുക്കുകയായിരുന്നു.

English summary
Lakshmi Ramakrishnan's allegation against Dileep.
Please Wait while comments are loading...