വനപാലകരെ ആക്രമിച്ച കേസിലെ പ്രതിയുമായി തെളിവെടുപ്പു നടത്തി
പേരാമ്പ്ര: വാഹനപരിശോധന നടത്തിയ വനപാലകരെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങിയയാളെ കസ്റ്റഡിയില്‍ വാങ്ങി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. കക്കയം മരുതോലില്‍ ഡെനിലിനെയാണ് (21) പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ബിആര്‍ റൂബിന്‍ കസ്റ്റഡിയില്‍ വാങ്ങി അക്രമം നടന്ന കക്കയത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കേസില്‍ ഡെനിലും പിതാവ് ബേബിയുമാണ് (55) കീഴടങ്ങിയിരുന്നത്. റിമാന്‍ഡിലായ രണ്ടു പേരെയും കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ബേബിക്ക് അസുഖമാണെന്ന കാരണത്താല്‍ ലഭിച്ചില്ല. നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ വന്യമൃഗത്തിന്റെ ഇറച്ചിയുമായി വരുമ്പോള്‍ വനപാലകര്‍ കാര്‍ പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് വനപാലകരെ ആക്രമിച്ച് രക്ഷപ്പെടുവെന്നാണ് കേസ്. കക്കയം ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ പ്രമോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എംകെ ബാലകൃഷ്ണന്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.












Click it and Unblock the Notifications