ജോലിക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ ലോറിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: ലോറിയിടിച്ചു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് പരേതനായ ചെലക്കോട്ട് പുള്ളാട്ട് പദ്മനാഭ കുറുപ്പിന്റെ മകന്‍ കൂത്തിരേഴി വിനോദ് കുമാര്‍ (47)ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ദേശീയപാത കൊളപ്പുറത്ത് വെച്ചാണ് അപകടം. ജോലിയവശ്യാര്‍ത്ഥം പോവുകയായിരുന്ന വിനോദ് കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. കൂടേഉണ്ടായിരുന്ന സഹായി നിസാര പരുക്കുകളോടെ രക്ഷപെട്ടു.
ഗുരുതരമായി പരുക്കേറ്റ വിനോദ്കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ ആണ് മരണം സംഭവിച്ചത്.

ശനിയാഴ്ച്ച് ഉച്ചയോടു കൂടിയാണ് വിനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കുണ്ടെന്നു ബന്ധുക്കളോട് നേരത്തെ തന്നെ ഡോക്ടര്‍ പറഞ്ഞിരുന്നു. സുഹൃത്തുമായി ജോലിക്ക് ബൈ്ക്കില്‍ പോകുന്നത് പതിവായിരുന്നു. സാധാരണ സഞ്ചരിക്കുന്ന വഴിയില്‍വെച്ചുതന്നെയാണ് അപകടമുണ്ടായത്. മാതാവ്.കൂത്തിരേഴി വാസന്തിക ദേവി അമ്മ, ഭാര്യ .ബിന്ദു മക്കള്‍.ശിവപ്രസാദ്,കൃഷ്ണപ്രസാദ്,കൃഷ്ണപ്രിയ.
സഹോദരങ്ങള്‍. ശിവദാസന്‍,പങ്കജാക്ഷി,ശിവശങ്കരന്‍(ഉണ്ണിക്കുട്ടന്‍ ),സതീദേവി(വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍),ബിന്ദു












Click it and Unblock the Notifications