Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം തള്ളിയ പരാതി അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയയാള്‍ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം: മാലിന്യം തള്ളിയതായുള്ള പരാതിയില്‍ അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയ ആള്‍ കിണറ്റില്‍ വീണു മരിച്ചു. ബേപ്പൂര്‍ തമ്പി റോഡിലെ വി.പി.ആര്‍ കോളനി നിവാസി അബ്ദുല്‍ ഗഫൂര്‍ (47) ആണ് മരിച്ചത്. തേഞ്ഞിപ്പലത്തിനടുത്ത് ചേലേമ്പ്ര കാക്കഞ്ചേരിയിലാണ് സംഭവം. കാക്കഞ്ചേരി മൈദ കമ്പനി പ്രദേശത്ത് മാലിന്യം തള്ളിയതായി തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐ അബ്ദുല്‍ നാസറും മറ്റൊരു പോലീസുകാരനും ഞായറാഴ്ച്ച (ഇന്നലെ ) വൈകീട്ട് ആറോടെ കാക്കഞ്ചേരി മൈദ കമ്പനി പ്രദേശത്ത് അന്വേഷണത്തിനായി പോയിരുന്നു.

1990 മുതലുള്ള ചരിത്രം ആവര്‍ത്തിക്കുമോ? ഹിമാചല്‍ കോണ്‍ഗ്രസിനെ കൈവിടുന്ന നിലയിലേക്ക്
ഇവര്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിയതിന് ശേഷം രാത്രി ഏഴോടെയാണ് പ്രദേശത്തെ ആള്‍ താമസമില്ലാത്ത പറമ്പിലെ കിണറില്‍ ഒരാള്‍ വീണതായി വിവരം ലഭിക്കുന്നത്. പ്രദേശത്ത് പന്തുകളിക്കുകയായിരുന്ന യുവാക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് പോലീസ് എത്തിയപ്പോള്‍ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആളുകള്‍ ചിതറിയോടിയതായും അതില്‍ ഒരാള്‍ കാടുമൂടി കിടക്കുന്ന പറമ്പിലെ കിണറ്റില്‍ വീണതായി സംശയിക്കുന്നതായും യുവാക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

abdulgafoor

പോലീസിനെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ് മരിച്ച അബ്ദുല്‍ ഗഫൂര്‍ (47)

തുടര്‍ന്ന് പോലീസെത്തി നടത്തിയ തെരച്ചിലിലാണ് കിണറില്‍ മ്യതദേഹം കണ്ടെത്തിയത്. കോഴിക്കോട് മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് തേഞ്ഞിപ്പലം പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മൃതദേഹം രാത്രിയില്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍ ഇന്ന് സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അപകടമുണ്ടായ കാക്കഞ്ചേരി മൈദ കമ്പനി പരിസരത്തെ ആളൊഴിഞ്ഞ പ്രദേശം ചീട്ടുകളി കേന്ദ്രമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+