കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1990 മുതലുള്ള ചരിത്രം ആവര്‍ത്തിക്കുമോ? ഹിമാചല്‍ കോണ്‍ഗ്രസിനെ കൈവിടുന്ന നിലയിലേക്ക്

  • By Sanoop
Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ​എക്സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുന്ന നിലയിലേക്കാണ് ലീഡ് നില. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു.

ലീഡ് നില പരിശോധിക്കുമ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ 1990 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും സംസ്ഥാനത്ത് അധികാര തുടര്‍ച്ച ഉണ്ടായിട്ടില്ല. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല എന്നാണ് നിലവിലെ സൂചനകളില്‍ വ്യക്തമാക്കുന്നത്.

bjp

എന്നാല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഏഴു വട്ടം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അദ്ദേഹം ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. 83 കാരനായ വീര്‍ഭദ്രസിങ് ഇത് എട്ടാം തവണയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.

ഇതു തന്റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് വീര്‍ഭദ്രസിങ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പിനു ശേഷം മകന്‍ വിക്രമാദിത്യക്കു ബാറ്റണ്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ വിക്രമാദിത്യയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

English summary
bjp leads in himachal pradesh assembly election while counting is going on. Since the 1990s, the Congress and the BJP have never resumed continues ruling for power in the state for more than one term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X